പുനർജ്ജനി [VAMPIRE] 661

തോന്നിയിട്ടില്ലെ ..?”

തന്റെ ചോദ്യത്തെ മറ്റൊരു ചോദ്യംകൊണ്ടവൾ
തടഞ്ഞു….

“ഇല്ല ആരോടും അങ്ങിനെയൊന്നും തോന്നിയിട്ടില്ല…
എന്റെ പ്രണയം എന്നും..”

പാതിയിൽ നിർത്തി……
വിശന്നിരിക്കുന്നവന് പ്രണയമെന്നും രുചിയുള്ള ഭക്ഷണത്തോട് ആണ്,
മൗനം വാക്കുകളെ ഉമ്മവച്ചു ….

എത്ര വിലക്കിയിട്ടും അനു എന്നും തന്നെ തേടി എത്തി …

തന്റെ എതിർപ്പുകളെ ഒരു ചിരിയാൽ
നിസ്സഹായനാക്കി.. താൻ ആർക്കും ഒരു ഭാരം
ആവരുത് എന്ന ചിന്തയാൽ അരളിച്ചോട്ടിൽ നിന്നും ഇരുപ്പ് മാറ്റി…

പക്ഷെ അനു തേടിപ്പിടിച്ചു തന്റെ അടുത്തെത്തി.. ഭക്ഷണപാത്രം നിർബന്ധിച്ചു തന്നെ എൽപ്പിച്ച ശേഷമേ അവൾ മടങ്ങൂ..

അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു….

അന്ന് അവസാന പീരിയഡിൽ പ്യൂൺ ശങ്കരേട്ടൻ
ക്ലാസിൽ എത്തി ഹെഡ്മാസ്റ്റർ, റൂമിലേയ്ക്ക് എത്താൻ തന്നോട് ആവിശ്യപ്പെട്ടു….

എന്തോ അപകടം മണത്തു. അല്ലാതെ ഹെഡ്മാസ്റ്റർ തന്നെ മാത്രം ഓഫീസിലേയ്ക്ക് വിളിക്കില്ല…

നെഞ്ചിടിപ്പോടെ ഹെഡ്മാസ്റ്റർ റൂമിന്റെ മുന്നിലെത്തി.. അകത്ത് ഹെഡ്മാസ്റ്റർ ആരോടൊ
കയർത്തു സംസാരിക്കുന്നത് കേട്ടപ്പോൾ ഭയം
കൂടി വന്നു…
അകത്തിരിക്കുന്നവർ ഇറങ്ങുന്നത് വരെ കാത്തിരുന്നു..
ഓഫീസിൽ വന്നു മടങ്ങുന്നവർ ,തടവ് ചാടി പിന്നെയും പിടിക്കപ്പെട്ട ഒരു
കുറ്റവാളിയെന്നപോലെ തന്നെ ഉറ്റ്‌
നോക്കുന്നുണ്ടായിരുന്നു…

എന്തിനായിരിക്കും തന്നെ കാണാൻ സാർ
ആവിശ്യപ്പെട്ടത്. എന്ത് തെറ്റാണ് താൻ ചെയ്തത് ?
ഒരു കാര്യവുമില്ലാതെ എന്തായാലും ഹെഡ്മാസ്റ്റർ ആരെയും ഓഫീസിലേയ്ക്കു വിളിക്കില്ല ..

അകത്തിരുന്നവർ ഇറങ്ങിയപ്പോൾ പതിയെ
ഓഫീസിലേയക്ക് കയറി…

തന്നെ കണ്ട് സാർ ഒന്നു ചിരിച്ചു….
ആ ചിരി കണ്ടപ്പോൾ മനസ്സ് ഒന്നു തണുത്തു ..

“വിനയകുമാർ ഇരിക്കൂ ..”

മുന്നിലെ കസേര ചൂണ്ടി സാറ് പറഞ്ഞപ്പോൾ അത് തന്നോട് തന്നെ ആണോ എന്ന് സംശയം തോന്നി…

തന്റെ യഥാർത്ഥ പേര് അങ്ങിനെ ആരും വിളിക്കാറില്ല…
എല്ലാവർക്കും താൻ ‘അച്ചു’ ആണ്…
വിനയകുമാർ എന്ന പേര് താൻ പോലും മറന്നു തുടങ്ങി….

“വേണ്ട സാർ,നിന്നോളാം..” വിനയത്തോടെ പറഞ്ഞു…..

“എന്നെ വിളിപ്പിച്ചത് ..”

The Author

VAMPIRE

Some memories can never replaced...!!

255 Comments

Add a Comment
  1. പ്രണയത്തിന്റെ രാജകുമാരൻ

    എന്താ തീം എന്നാണ് ഈ മന്ത്രികന്റെ പേര് ശ്രെദ്ധിക്കുന്നത് അസാദ്യം….

    അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർക്കുക എന്ന് പറഞ്ഞാൽ ദൈവാനുഗ്രഹം ആണ്

  2. ❤️♥️❤️♥️❤️♥️❤️♥️❤️

  3. Inna vayichath…..
    Vaakukal illaa…..
    Gambheeram aayitund

  4. വിഷ്ണു?

    Bro?
    കഥ അല്ല ഇത്..ഒരു ജീവിതം തന്നെ ആണ്.. അപ്രതീക്ഷിത സംഭവങ്ങൾ തന്നെ ആണ്..ജീവിതത്തിൽ പട്ടിണി,ദാരിദ്രം എന്നീ അവസ്തകൾ എന്താണെന്ന് അറിഞ്ഞിട്ട് ഇല്ലത്തവർ ഇത് വായിച്ചാൽ അത് എങ്ങനെ ആവും എന്ന് ഒരു രൂപം മനസ്സിലാവും..
    ഒരു ജീവിതത്തിൽ അതും ഏറ്റവും ദാരിദ്ര അവസ്ഥയിൽ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും,അവരുടെ ജീവിതത്തിൽ വരുന്ന കൊറച്ചു പ്രതിസന്ധികളും മനസ്സിലാവാൻ ഇൗ 30 പേജ് തന്നെ ധാരാളം ആണ്..
    കരയിപ്പിക്കാൻ മാത്രം ഒരുപാട് കാര്യങ്ങൽ ഇവിടുണ്ട്…എന്നാലും തന്റെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പ്രണയവും ഇവിടെ ഉണ്ട്..❤️
    സത്യം പറഞ്ഞാല് ചില സംഭവങ്ങൾ വായിച്ച എനിക്ക് അറിയാതെ ആണേൽ കൂടി കണ്ണ് നിറച്ചു.
    അതിൽ ആദ്യം മുതൽ പറഞ്ഞാല്
    മകനെ പഠിപ്പിക്കാൻ കഷ്ടപ്പെടുന്ന അമ്മ..അമ്മ എന്നും നമ്മുടെ ഉള്ളിൽ സ്നേഹം മാത്രം ആണ് ..അമ്മയുടെ സ്നേഹം മുഴുവൻ ഇവിടെ കാണാം.
    അമ്മയോട് ഇംഗ്ലീഷ് ലേ ചില പേരുകൾ പറഞ്ഞു പറ്റിച്ച് പണം മെടിക്കുനത്..അമ്മക് അത് മനസ്സിലായിരുന്നു എന്ന് അറിഞ്ഞ ആ സീൻ അറിയാതെ ആണെങ്കിലും മനസ്സിനെ തകർക്കാൻ അത് മാത്രം മതിയായിരുന്നു?❤️.
    പിന്നെ ഉച്ചക്ക് ഭക്ഷണം കഴിക്കുന്നില്ല എന്ന് കണ്ടു തന്റെ രവിലെത്തെ ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്നത്..?❤️.
    യഥാർതഥത്തിലുള്ള പ്രണയം എങ്ങനെ ആണെന്നും ഇവിടെ കാണാം..
    കഥയുടെ തുടക്കം മുതൽ ഇൗ അവസാന പേജ് വരെ ഉള്ള കാര്യങ്ങൽ വളരെ കൂടുതൽ ആണ്.ഇത്രേ ഓക്കേ 30 പേജിൽ തീർത്തത് ആണ് എനിക്ക് മനസ്സിലാവാത്തത്..ഇതിൽ എല്ലാം ഉണ്ട്….പ്രണയം,സ്നേഹം എല്ലാം ?
    അവസാനം അങ്ങനെ അനു അച്ചുന്‍റെ സ്വന്തം ആയി മാറി..
    മഴയത്ത് നമ്മുക്ക് പലർക്കും ഉണ്ടാവാറില്ല ചില ചെറിയ ചിന്തകള് അത് അതേപോലെ തന്നെ ഇവിടെ എഴുതിയിട്ടുണ്ട്..?
    ജീവിതത്തിൽ നിന്ന് അടർത്തി എടുത്ത ഒരു ചെറിയ ഒരു ഭാഗം..എന്നും മനസ്സിൽ ഉണ്ടാവും ഇൗ ഓർമകൾ???.
    feeling something different ,heart touching story,?

  5. വാക്കുകൾ ഇല്ല ❤️❤️??

    ഒരു കഥയുടെ പൂർണത വർണിക്കാൻ പേജിസിന്റെ എണ്ണം അല്ല മുഖ്യം എന്ന് തെളിയിച്ചു തന്ന കഥ..

    30 പേജസിൽ നിങ്ങൾ ഞങ്ങൾക്ക് തന്നത് വികാരങ്ങുടെ ഒരു രോളർക്കോസ്റ്റ്റർ ആണ്..പ്രണയത്തിലുപരി എന്തൊക്കെയോ വികാരങ്ങൾ എനിക്ക് ലഭിച്ചു..ഒരു അമ്മക്ക് ഒരു മകനോട് അല്ലെങ്കിൽ ഒരു കുട്ടിയോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന്, അതിന്റെ ആഴം തെളിച്ചു തന്ന കഥ..?❤️?

    KGFil റോക്കി പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ വന്നു, “പ്രപഞ്ചത്തിൽ അമ്മയേക്കൾ വലിയ പോരാളി മറ്റാരും ഇല്ല.”????

    ഒരു അമ്മ അവരുടെ ജീവിതത്തിൽ എത്രത്തോളം ദുരിതങ്ങൾ അനുഭവിക്കാം അത് മുഴുവൻ നിങ്ങൾ ഞങ്ങൾക്ക് കട്ടി തന്നു..അതും എത്രത്തോളം ഇമോഷണൽ ആകൻ കഴിയും അത്രയും ഇമോഷണൽ ആയിട്ട് ??

    100 പേജസ് ഒള്ള പ്രണയ കഥ ഞാൻ വായിച്ചട്ടൊണ്ട്..150 പേജസ് ഒള്ള കഥകൾ പ്രേമ കഥകൾ വായിച്ചട്ടൊണ്ട്…നല്ല ഫീൽസ് ഒള്ള സ്റൊരീസ്.. ബട് ഈ 30 പേജിൽ നിങ്ങൾ എനിക്ക് തന്ന പ്രണയം എന്ന വികാരം ഉണ്ടല്ലോ, അത് അതി മനോഹരം ആണ്..???

    അവൾക്ക് അവനെ എത്രത്തോളം ഇഷ്ട്ടം അനെന്ന് അവള് പ്രകടിപ്പിക്കുന്ന രീതി..അത്..അത്..എനിക്ക് വിവരിക്കാൻ കഴിയുന്നില്ല..????

    ഉപ്പുമാവ് നീടിയതും, ഇല്ല ദിവസവും അവളുടെ സ്വന്തം ഭക്ഷണം അവന് നൽകിയതും ഒക്കെ, ഹോ.. ഡെഫിനിഷൻ ഒഫ് ട്രൂ ലൗ ഇതാണ്..❤️❤️?

    ഓരോ സീൻസും എക്സ്ട്രാഓർഡിനറി ആയിരുന്നു ബ്രോ ❤️❤️❤️❤️

    ഇതെല്ലാം നിങ്ങൾ മുപ്പതു പേജിൽ ഞങ്ങൾക്ക് നൽകി എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. ഇട്സ്‌ ട്രുളി മഗ്നിഫീസന്റ് ???

    ഇത്രേം പറഞ്ഞിട്ടും കുറഞ്ഞു പോയി എന്ന് എനിക്ക് തോന്നുന്നു, എങ്കിലും വേറെ വാക്കുകൾ ഇല്ലത്ത് കൊണ്ട് നിർത്തുന്നു, ഇനിയും ഇങ്ങനത്തെ മാസ്റ്റർപീസ് ആയി നിങ്ങൾ വരും എന്ന് കരുതുന്നു.. ❤️❤️❤️❤️❤️

    സ്നേഹത്തോടെ,
    രാഹുൽ

  6. ചാക്കോച്ചി

    മച്ചാനെ….എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം കഥകളിലേക്ക് പുനർജ്ജനി കൂടി….
    അവിചാരിതമായി കണ്ണിൽ ഉടക്കിയപ്പോ പേരിന്റെ ഒരു ആകർഷണത്താൽ എടുത്തു വായിച്ചു നോക്കി……എന്തായാലും ഒട്ടും മോശമായില്ലെന്നല്ല….. വളരെയേറെ മികച്ച ഒരു കഥ…….. കഥയെന്നു പറയാൻ പറ്റില്ല….. യഥാർത്ഥ ജീവിതത്തെ വരച്ചുകാട്ടിയത് പോലുണ്ട്……
    ഇതുപോലുള്ള ഹൃദയദാരികളായ കഥകളുമായി വീണ്ടും വരിക….

  7. ലാസ്റ്റ് ഭാഗം കുറച്ചു കൂടെ ഒന്ന് കൂടെ നീട്ടാമായിരുന്നു

  8. കൊള്ളാം വളരെ നന്നായിട്ടുണ്ട് കഥ ഞാൻ പല കഥകളും വായിച്ചിട്ടുണ്ട് പക്ഷെ ഇത്രക്ക് ഉള്ളിൽ തട്ടിയ കഥ ഞാൻ വേറെ ഇതിനാത്ത് കണ്ടിട്ടില്ലാ കാരണം ഞാൻ ഒരു വായന പ്രിയൻ കൂടിയാണ് എന്റെ വിടിന്റെ തെട്ട് അടുത്ത് ലൈബ്രറി ഉണ്ട്

  9. എന്താ പറയുന്നത് അറിയത്തില്ല അത്രയ്ക്ക് ഗംഭീരമായിട്ടുണ്ട് കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വരുന്നത് പോലും അറിഞ്ഞില്ല അതിഗംഭീരം

  10. പവിത്രൻ

    Again………

    Bro ഇതിന്റെ pdf കിട്ടോ?????????

  11. എന്റെ മാഷേ ഇപ്പഴാണ് വായിക്കുന്നത് എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല ഒരു ചിത്രം പോലെ എല്ലാം എന്റെ കണ്മുന്നിലൂടെ അൽപ്പ നേരംമുമ്പ് കടന്ന് പോയ്‌.ഒരു കൗമാരക്കന്റെയും അവന്റെ അമ്മയുടെയും ജീവിതം മാത്രമല്ല എന്തൊക്കെയോ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഉള്ളപോലെ ഒരുപാട് ഒരുപാട് ഇഷ്ടമായി,ആ ലളിതവും എന്നാൽ നല്ല അക്ഷര സമ്പന്നമായ വരികളും അവതരണവും ഒരു നിമിഷം പോലും മറ്റൊന്നിലേക്ക് പോവാതെയോ ചിന്തിക്കാതെയോ 30 പേജുകൾ വായിച്ചു തീർന്നത് അറിഞ്ഞില്ല.കഥയുടെ PDF കിട്ടിയാൽ നന്നായിരുന്നു.ഒരു വലിയ സാഹിത്യകാരന്റെ ഒരു മനോഹരമായ രചന ആയിട്ടാണ് എനിക് പുനർജനി കാണാൻ പറ്റുന്നത്.ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി…

    With love Sajir

  12. സൂപ്പർ

  13. ഒരിക്കൽ കൂടി ദാ ഇപ്പം വായിച്ചു കഴിഞ്ഞു. !???

Leave a Reply

Your email address will not be published. Required fields are marked *