പുനർജ്ജനി [VAMPIRE] 661

പുനർജ്ജനി
Punarjjanani | Author : VAMPIRE

 

മഴ തിമിർത്തു പെയ്യുകയാണ്………………
തോരാതെ പെയ്യുന്ന മഴ, തൊടിയിലും മുറ്റത്തും
നിറഞ്ഞൊഴുകുന്ന മഴവെള്ളം, മാമ്പഴങ്ങളെ
തഴുകി തലോടി തള്ളിവീഴ്ത്തുന്ന കാറ്റ്, മൂടിപ്പുതച്ചു കിടക്കാൻ മാത്രം തോന്നുന്ന
തണുപ്പ്…

ഈ മഴ എന്നെ പഴയ ഓർമ്മകളിലേക്ക്
കൊണ്ടുപോകുകയാണ്…കൃത്യമായി പറഞ്ഞാൽ പത്ത് വർഷങ്ങൾക്ക് മുമ്പുള്ള എന്റെ കൗമാര ലോകത്തേക്ക്..

*******************

” ബിരിയാണി വാങ്ങി തന്നാൽ ഞാൻ ലെറ്റർ എഴുതി തരാം ….”
തന്റെ വാക്കുകൾ കേട്ടു അവന്റെ മുഖം വാടുന്നത് നോക്കി നിന്നു…….

“ബിരിയാണി വാങ്ങാനുള്ള പൈസയൊന്നും
എന്റെ കയ്യിൽ ഇല്ല .. ഉച്ചയ്ക്ക് എന്തെങ്കിലും കഴിക്കാൻ അമ്മ തന്ന കാശുണ്ട്, അത് തരാം..”
അവന്റെ മറുപടിയിൽ നിരാശയിലും പ്രത്യാശ
കലർന്നിരുന്നു…..

അപ്പോൾ ഉച്ചയ്ക്ക്
നീ എന്തു കഴിക്കും ..?
എന്റെ ചോദ്യത്തിന് മറുപടിയും പെട്ടെന്ന് കിട്ടി.

പട്ടിണി കിടക്കും, ഇനി രണ്ടു ദിവസം അവധിയാണ് ഇന്ന് തന്നെ അവൾക്കു കൊടുക്കണം……
പ്ളീസ് ഒന്നു എഴുതി തരൂ…..
അവനിൽ പ്രണയത്തിന്റെ ചിരി തെളിഞ്ഞു, മാഞ്ഞു…..

രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട്
വയറ് കാളുന്നുണ്ട്.. വിശപ്പെന്തെന്ന് തനിക്കു
നന്നായ് അറിയാം….
സ്നേഹിക്കുന്നവൾക്ക് കൊടുക്കാനുള്ള
പ്രണയലേഖനത്തിനായ് വിശന്നിരിക്കാൻ
തയ്യാറായ അവനോട് സഹതാപം തോന്നി….

ലൗ ലെറ്റർ എഴുതാൻ നാലായി മടക്കി അവൻ വച്ചുനീട്ടിയ വരയിടാത്ത നോട്ട് ബുക്കിന്റെ
നടുവിലെപേജ് , വിയർപ്പിൽ നനഞ്ഞിരുന്നതിനാൽ തന്റെ നോട്ട്ബുക്കിൽ നിന്നും ഒരു പേജ് അടർത്തി എടുത്തു…

അവന്റെ പ്രണയിനിക്കായ് ,അവനായ് മാറിയ
തന്റെ റെയ്നോൾഡ്സ് പേന ചലിച്ചു തുടങ്ങി..

“”എന്റെ മാത്രമെന്നു ഞാൻ വിശ്വസിക്കുന്ന
സജിനിക്ക്….””

ആൺകുട്ടികളുടെ മനസ്സിൽ ഏതെങ്കിലും
പെൺകുട്ടിയോട് ഇഷ്ടം തോന്നിയാൽ ആദ്യം അവർ തേടി എത്തുക തന്നെ ആയിരിക്കും….

കാരണം ,
ഉള്ളിലെ പ്രണയം നേരെ അങ്ങു ചെന്നു
പെൺകുട്ടികളോട് തുറന്നു പറയാൻ ധൈര്യം ആർക്കും ഇല്ല….

ആദ്യം അവരുടെ മനസ്സ് അറിയണം….

The Author

VAMPIRE

Some memories can never replaced...!!

255 Comments

Add a Comment
  1. ഹൃദ്യമായ അവതരണം….
    ഒത്തിരി ഇഷ്ട്ടയിട്ടോ അച്ചുവിനേം, അനു വിനേം,അമ്മയെയുമൊക്കെ…
    ഒത്തിരി സങ്കടം തോന്നിയെങ്കിലും അവസാനം എല്ലാം ശുഭമായല്ലോ..
    എത്ര കാവ്യാത്മകമായാണ് ഓരോ വരിയും എഴുതിയിരിക്കുന്നത്, അതിന് എത്ര പ്രശംസിച്ചാലും മതിയാകില്ല…
    അടുത്ത കഥക്കായി ഞങ്ങൾ
    കാത്തിരിക്കുകയാണട്ടോ..
    എത്രയും പെട്ടെന്ന് എഴുതി തുടങ്ങണം…

    1. ന്റെ മാലാഖേ…….
      നിനക്ക് ഷ്ട്ടായില്ലേ… എനിക്ക് അതുമതി…
      കാവ്യാത്മകം എന്നൊന്നും പറഞ്ഞു പേടിപ്പിക്കല്ലേ..

  2. അച്ചുവും അനുവും അവരുടെ പ്രണയവും… ഇതൊരു കഥയാണെന്ന് തോന്നുന്നില്ലല്ലോ, ആരുടെയോ ജീവിതത്തിൽ നിന്നും
    അടർത്തിയെടുത്തത് പോലുണ്ട്… കാരണം അവരുടെ സങ്കടങ്ങൾ അത്രയേറെ ആഴത്തിൽ ഉള്ളിൽ നിറഞ്ഞു പോയിരുന്നു…
    നമുക്കത്രമേൽ പ്രിയപ്പെട്ടവരുടെ തേങ്ങൽ പോലെ നെഞ്ചിൽ തറഞ്ഞു നിക്കാ ഇപ്പഴും…

    കാത്തിരിക്കുന്നു, പുതിയൊരു vampire മാജിക്കിനായി…

    1. Thank you Dhivya,

      തറഞ്ഞു കേറിയാതൊക്കെ ഒന്ന് ഊരിയെടുത്തെ , ഇനിയും ആവശ്യം വരും..

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.അഭിപ്രായമറിയിച്ചതിന് ഒത്തിരി നന്ദി…

  3. വളരെയധികം മനസ്സിൽ പതിഞ്ഞ കഥ..♥️♥️♥️♥️

  4. പറിഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വിധം അവസ്ഥ. മനസ്സിൽ തട്ടുന്ന കഥാ സന്ദർഭങ്ങൾ, ഒപ്പം ഭംഗിയാർന്ന ഒരു പ്രണയവും. നന്നായിട്ടുണ്ട്, keep going

    1. താങ്ക്സ്, Thamburan

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  5. കണ്ണു നിറഞ്ഞ വരികൾ ഒപ്പം മനസ്സിൽ തട്ടുന്ന പ്രണയവും കഥാ സന്ദർഭങ്ങളും., നന്നായിട്ടുണ്ട്. Keep going

  6. pravasi

    കണ്ണ് നിറച്ചു എഴുത്ത്. അപാരം ഫീലിംഗ്.

  7. ഒന്നും പറയാൻ കഴിയുന്നില്ല. അതിമനോഹരം. ❤️❤️❤️❤️❤️

  8. എന്റ മാഷേ എന്താ പറയ വാക്കുകൾ കിട്ടുന്നില്ല♥️♥️♥️♥️

    1. Thank you so much
      ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

  9. പവിത്രൻ

    നല്ലൊരു കഥ… പ്രണയത്തിന്റെ പൂർണ്ണത എന്ന് പറയുന്നത് , പ്രണയിച്ചവർ ഒന്നിക്കണം..
    അതിവിടെ കാണാൻ കഴിഞ്ഞു…
    ഇത് പോലെയുള്ള കഥകൾ ഇനിയും എഴുതണം…

    1. താങ്ക്സ് പവിത്രൻ ,
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  10. വളരെയധികം മനസ്സിൽ പതിഞ്ഞ കഥ..
    വായിക്കും തോറും ആകാംക്ഷ കൂടുകയായിരുന്നു.
    ഒരുപാട് ഇഷ്ട്ടായി…
    അനുവും, അച്ചുവും തമ്മിലുള്ള പ്രണയരംഗങ്ങൾ എല്ലാം തന്നെ വല്ലാത്തൊരു ഫീൽ ആയിരിന്നു തന്നത്…
    കുറച്ചു കൂടി എഴുതായിരിന്നു.. വായിച്ചു തീർന്നതറിഞ്ഞില്ല..
    ഒരുപാട് നന്ദി, ഇതുപോലൊരു കഥ ഞങ്ങൾക്ക് തന്നതിന്…

    1. Thankyou jesna,

      വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം..

  11. എന്താ പറയാ…വാക്കുകൾ ഇല്ല… അത്രക്കും ഫീൽ…
    anyways be happy forever…

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  12. നിങ്ങളുടെ ഭാഷക്ക് ഒരു ശുദ്ധി ഉണ്ടായിരുന്നു..പിന്നെ ഒട്ടും നാടകീയത ഇല്ലാത്ത എഴുത്തായി തോന്നി..
    എന്തായാലും ആശംസകൾ, തുടർന്നും എഴുതുക
    കട്ട സപ്പോർട്ട്…

    1. Thanks ,vishnu

      നല്ല അഭിപ്രായത്തിനു നന്ദി…..

  13. വളരെ നന്മയുള്ള രചന..
    നന്നായി തന്നെ എഴുതി, ഒട്ടും ബോറടിപ്പിച്ചില്ല..
    നല്ല ending ആയിരുന്നു ട്ടോ…

    1. Thanks ,sadiq

      നല്ല അഭിപ്രായത്തിനു നന്ദി…..

  14. കുഞ്ഞൻ

    ഒത്തിരി ഒത്തിരി ഇഷ്ട്ടം… വരികൾക്കെല്ലാം ജീവനുണ്ടായിരുന്നു… ബന്ധങ്ങളുടെ കെട്ടുപാടുകളെല്ലാം വളരെ നന്നായി തന്നെ ചിത്രീകരിച്ചു…

    പെട്ടെന്ന് തീർന്ന പോലെ തോന്നുന്നു.. എന്നാലും ഭംഗിയായി അവസാനിപ്പിച്ചു..

    1. കുഞ്ഞാ ,താങ്ക്സ്,
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  15. ❤ മഴനീർത്തുള്ളികൾ ❤

    കഥയിലെ ഇഷ്ട്ടങ്ങളും, പ്രണയവുമൊക്കെ
    വായനക്കാരന്റേത് കൂടി ആകുമ്പോൾ ആണ്.
    അതിന്റെ വിജയം പൂർണ്ണമാകുന്നത്…
    congrats vampire…

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  16. Kalam mayikatha paribhavum sangadavum onnumilla mashea katha vayichu manaduniraju????

    1. വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

  17. Kadhayallith jeevitham enna ketitulle pakshe ee katha oru jeevithamaan

    1. താങ്ക്സ്

  18. പല വരികളിലും കണ്ണ് നിറഞ്ഞ് പോയി …… ജീവിതത്തിൽ ഒരിക്കലെങ്കിലും കഷ്ടപ്പെട്ടവർക്ക് വല്ലാത്തൊരു ഫീലാ ……

    കുറച്ച് നേരത്തേക്കെങ്കിലും പന കാലത്തേക്ക് കൈ പിടിച്ച് കൊണ്ട് പോയതിന് … നന്ദി

    താങ്ക്സ് ബ്രോ…..

    1. പഠന കാലം

    2. താങ്ക്സ് ,അനു
      ചെറിയ തോതിലെങ്കിലും ഒരു ഫീൽ കിട്ടി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം..

  19. ഒട്ടകം???

    വിശക്കുന്നവനു അന്നമാണ് ദൈവം. അന്നതിന്റ വില നാം ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ ജീവിതം പരാജയത്തിന്റെ പടുകുഴിൽ ആണ്. സ്നേഹം എന്ന വാക്കിന് ഇത്രമേൽ ശക്തമാണെന്ന് തെളീക്കുന്ന വരികൾ. അപൂർവമായി സന്തോഷാധിക്യത്താൽ മിഴി നിറയുകയും ചെയ്തു. ഒരു പക്ഷെ ഇതിലെ പലഭാഗങ്ങളും താങ്കളുടെ ജീവിതത്തെ സ്വാധീനിച്ചെന്ന് കരുതുന്നു. കാരണം ഒരു പച്ചയായ ജീവിതത്തിന്റെ ഭാവങ്ങൾ വ്യക്തമാണിതിൽ.

    എന്നും സ്നേഹത്തോടെ കൂടെ ഉണ്ടാകും.

    തുടരുക

    ???

    1. വിശപ്പിന് മുന്നിൽ വിലയില്ലാതാകുന്ന വികാരങ്ങളേ മനുഷ്യനു മുന്നിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ…

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  20. കംബി മോൻ

    ഞാൻ ഇപ്പോൾ ഈ സൈറ്റിൽ വേരുന്നത് തന്നെ ഇത് പോലെയുള്ള കഥകൾ വായിക്കാനാണ്….
    കഥ കലക്കി…

    1. Thank you

  21. Edooo parayann vakkukalilla karnjuu poiii sathyayittum Heart touchingg
    Mattarudemm vechuu comparee cheyyuvalla poli ennu prnjall polii ayittundd. Ullinte ullil thatti nikkunnund orikkalum marakkilla
    .
    .
    .
    Kadhayee kurichuu vyakathamaya bhasha shudhii athuu orooo variyilum teliyichh kanikkund. Oro vakkukalumm eyratholam touchingg annum ariyunnund manassine touch cheithaa kadhaa
    .

    .
    Really thankss for the memmorabke lines .Have a good day.
    .
    Thumbi

    1. ചേട്ടാ, ഒരു കഥ നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നുവെങ്കിൽ ഒന്നെങ്കിൽ നമ്മൾ ആ അനുഭവങ്ങളിലൂടെ ജീവിച്ചു വളർന്നവരായിക്കണം, അല്ലെങ്കിൽ എഴുത്തിന് അതിനും മാത്രം കഴിവ് വേണം.. എനിക്ക് അത്ര കഴിവില്ലാത്തത് കൊണ്ട് ചേട്ടന് ഇത്തരം അനുഭവങ്ങൾ ജീവിതത്തില് ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നു..

      എന്തായാലും വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

      1. Edoo aadhyam oru manushyanuu veendathuu self confidencee anuu. Njnenthayalum athupolulla sahacharyathil koodi poyittilla athukond pryuvaa.
        “Enne aa mayalokathil ethichath thana thante varikalaa” Thanikkohikkan pattunnundoo thante range.

        Than poliyadoo. Thante varikalkku oru touch ind oru proffessionalism.

        Arkkum manassilakathathulla words use cheyyynnatalla proffessionalism. Vendathu vendedathu venda pole use cheyyunna anu.
        Ningal ithu pole thanne povukayanenkil u will become the hell of writers. Seriously☺

  22. Poli parayan vakkukal illa.

    1. താങ്ക്സ്

  23. കുട്ടേട്ടൻസ് ?

    നിന്റെ കഥ വായിച്ചപ്പോൾ കണ്ണിൽ നിന്ന് ചെറിയ നനവ് കവിളിൽ കൂടി ഒഴുകി ഇറങ്ങി…. ഇതിന് മുൻപ് ഇതേ ഫാമിലി ഫീൽ കിട്ടിയത് സുനിലിന്റെ സുമലതയും പെൺ മക്കളും വായിച്ചപ്പോൾ ആയിരുന്നു, പട്ടിണിയും പ്രേമവും കഷ്ടപ്പാടും ഒടുവിൽ അതിൽ നിന്നെല്ലാം ഉള്ള മോചനവും… with love….

    1. കുട്ടേട്ടാ, വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്…കഥക്ക് ഒരു ഫീലൊക്കെ
      ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിയായി..

      ആ കഥ എനിക്കും ഒത്തിരി ഇഷ്ട്ടമുള്ള കഥയാണ്…

  24. തൃശ്ശൂർക്കാരൻ

    ന്തപറയ ഉള്ളിൽ തട്ടിയ വരികൾ. ?❤️❤️❤️❤️❤️

    1. Thank you so much
      ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

    2. ഞാനും ഒരു തൃശൂർക്കാരനാട്ടോ

  25. പറയാൻ വാക്കുകളില്ല പകരം തരാൻ നന്ദി മാത്രം ഇത്രെയും നല്ല ഒരു കഥ ഞങ്ങൾക് ആയി പങ്ക് വെച്ചതിന് ??

    1. Thanks ,Riswan

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  26. എന്താ പറയുക love you മുത്തേ

    1. താങ്ക്സ്

  27. Vampire
    ഓര്മയ്ക്കും മറവിയ്ക്കും ഇടയിലെ യാത്രയാണ് ജീവിതം, ആ യാത്രയിലെ ചില നിമിഷങ്ങൾ അല്ലെങ്കിൽ അനുഭവങ്ങൾ നമ്മൾ മറക്കാൻ ശ്രമിക്കും, ചിലതു എപ്പോഴും ഓര്ക്കാനും. അങ്ങനെ ഓർക്കാൻ ഇഷ്ടപെടുന്ന ഒരു അനുഭവമാണ് അങ്ങയുടെ “പുനർജ്ജനി”
    വിശന്നിരിക്കുന്നവനെന്നും പ്രണയം രുചിയുള്ള ഭക്ഷണത്തോടാണ് എന്ന വാക്കുകൾ മാത്രം മതി ഈ സൃഷ്ടി ഓർത്തിരിക്കാൻ.
    പ്രണയവും മാതൃത്വവും രക്തബന്ധവുമെല്ലാം അക്ഷരങ്ങളായി മാറിയപ്പോൾ ലഭിച്ചത് വർണാനാധീതമായ ഒരു അനുഭൂതിയാണ്. നന്ദി.

    1. നന്ദി….ഇതുപോലെയുള്ള വാക്കുകളാണ് എന്നെ പോലെയുള്ള എഴുത്തുകാരെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്…
      ഓർമ്മയിൽ സൂക്ഷിക്കാൻ തക്ക quality ഈ കഥക്ക് ഉണ്ടോ എന്നറിയില്ല.. എങ്കിലും ഈ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നു…

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  28. വാമ്പയറേ … ഉള്ളിൽ നിറഞ്ഞ് പൊന്തുന്ന വിശപ്പിനുമുണ്ടൊരു കഥ പറയാൻ.അരവയറ് നിറയ്ക്കാൻ അരപ്പട്ടിണി കിടന്നവൻ്റെ ഉള്ളം നിറയുന്നവൻ്റെ കഥ.. നിൻ്റെ ഈ ജീവിതം ഞാനനുഭവിച്ചവനാണ്. ചിമ്മിണി വിളക്കിൽ തീർത്തൊരു പട്ടിണിയിൽ കഴിഞ്ഞ മറ്റൊരു ഇരുണ്ട കാലഘട്ടം എനിക്കുമുണ്ടായിരുന്നു. അമ്മയില്ലാത്തത് കൊണ്ട്ച്ഛൻ്റെ അദ്ധ്യാനത്തിന് മുമ്പിൽ പട്ടിണിയും പരിവട്ടവും തോറ്റ് പോയൊരു ജീവിതത്തിനുടമയും.. പ്രണയമെന്നതും കുടുംബമെന്നതും അത്രയ്ക്കധികം മനസ്സിൻ്റെയുള്ളിൽ സ്വാധീനം ചെലുത്തി..ചിലർക്കിതിൻ്റെ പൊരുളറിയാൻ സാധിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളാകുന്നു കുടുംബ പ്രണയ ബന്ധത്തിൻ്റെ പുനർ നായകൻ. ചില വരികളിലൂടെ നീയെൻ്റെ കണ്ണുനീർത്തുള്ളികൾ ഭൂമിയിലേക്ക് പതിപ്പിച്ചു.. സ്നേഹമാകുന്ന കണ്ണീരിൽ MJ

    1. Dear mj,
      ഈ ലോകത്ത് ഏറ്റവും കൂടുതൽ എഴുതപ്പെടേണ്ട വികാരം പ്രണയമല്ല വിശപ്പാണ്…
      ഒരു നേരത്തെ വിശപ്പ് മാറ്റാൻ കഴിയാത്ത ജന്മങ്ങളുണ്ട് ഈ ഭൂമിയിൽ , അവരിലെ കാത്തിരിപ്പിന്റെ നോവുകൾ എന്ന് പറയുന്നത് ചേതനയറ്റ ശരീരത്തിന് തുല്യമാണ്…
      പട്ടിണി കിടക്കുന്നവനോട് ചോദിച്ചാൽ അറിയാം , പച്ചവെള്ളത്തിന് എത്ര മധുരമുണ്ടെന്ന്…

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  29. Hats off ????

    Vazikkan onnum illathondu anu love storY catagorY vaYichichathu ..

    Sadharan etheelnkaYari vazichal onnu bathroom vare pokum .. thaYathe karachil nirthan

    But ippo vannathu full kannil ninnum anu .

    Food kaYikkathe avstha ea lockedown time anubavicharinju … Oru sthalathu pettu nikukaYanu ..

    Ithu eYuthumboYum kannu niranjanu eYuthunne

    Ammaku thuliYam Amma mathram ♥️

    1. ദൈവം ചിലപ്പോൾ ഒരു കൈവിട്ട കളി കളിക്കും.വെറുതെ ഒന്ന് പരീക്ഷിക്കാൻ , ഇതും അതുപോലെ കണ്ടാൽമതി..
      എല്ലാ പ്രശ്‌നങ്ങളും മാറി ജീവിതം പഴയത് പോലെ സുന്ദരമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  30. ജീവിതവും ജീവനും കണ്ടു ❤️❤️❤️

    1. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *