രാത്രിയിലെ അതിഥി [Smitha] 309

സുമേഷ് ചോദിച്ചു.

“അല്ല …വെറുതെ ..പേടി അല്ല ..ഞാൻ!”

ഓജോ ബോഡിൽ നിന്ന് നോട്ടം മാറ്റാതെ ആകാശ് പറഞ്ഞു.

“ഇത് സുമേഷിന്റെ ഹോബിയാണ്…”

സുമേഷിനോടൊപ്പം, അയാളോട് ചേർന്നിരുന്ന് വർഷ പറഞ്ഞു.

“ആകാശ് വരുന്നതിന് മുമ്പ് സുമേഷ് ആത്മാക്കളെ വിളിക്കാൻ ശ്രമിക്കുവാരുന്നു…”

“ശ്രമമോ!”

സുമേഷ് ഭാര്യയെ നോക്കി.

പിന്നെ ആകാശിനെയും.

“ശരിക്കും കോൺസെൻട്രേറ്റ് ചെയ്ത് …അക്യൂട്ട് ആയി കോൺസെൻട്രേറ്റ്ചെയ്ത് വിളിച്ചാൽ …തീർച്ചയായും ആത്മാക്കൾ വരും! തീർച്ച!”

ആകാശ് അദ്‌ഭുതത്തോടെ അവരെ നോക്കി.

“പക്ഷെ…”

പ്രകാശത്തിൽ നിന്നും നിഴലുകളിൽ നിന്നും ആകാശ് വീണ്ടും സുമേഷിന്റെ ശബ്ദം കേട്ടു.

“ആത്മാവിനെ വിളിച്ചു വരുത്താൻ എളുപ്പമാണ്…പക്ഷെ….”

അയാൾ ആകാശിന്റെ കണ്ണുകളിലേക്ക് തീവ്രമായി നോക്കി.

“…പക്ഷെ …വിളിച്ചു വരുത്തിയ ആത്മാവിനെ മടക്കി അയക്കാനാണ് പാട്!”
എന്നിട്ട് അയാൾ വർഷയുടെ നേരെ നോക്കി.

വർഷ ചിരിച്ചു.

എന്നിട്ട് അവൾ ചകിതമായ ഭാവത്തോടെ തങ്ങളെ നോക്കുന്ന ആകാശിനെ നോക്കി.

“അങ്ങനെയൊന്നുമില്ല! സുമേഷ് പറയുന്നതൊന്നും വിശ്വസിക്കേണ്ട! കഴിഞ്ഞ രണ്ടുമണിക്കൂറായി സുമേഷ് ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിക്കുന്നു!”

അവൾ പുഞ്ചിരിയോടെ ഭർത്താവിനെ നോക്കി.

അയാൾ അവളോട് എന്തോ മന്ത്രിക്കുന്നത് പോലെ ആകാശിന് തോന്നി.

“ആകാശ്!”

സുമേഷ് വിളിച്ചു.

“നിങ്ങൾക്ക് ഭൂതത്തിലും പ്രേതത്തിലും ആത്മാവിലും ഒക്കെ വിശ്വാസം ഉണ്ടോ?”

“ഇല്ല!”

ആകാശ് പെട്ടെന്ന് പറഞ്ഞു.

“ഞാൻ അതിലൊന്നും വിശ്വസിക്കുന്നില്ല!”

“അതെന്താ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...