അയാൾ സന്തോഷത്തോടെ ആകാശിന്റെ തോളിൽ അമർത്തി.
“ങ്ഹാ, റെനിൽ …ഇത് ഞാൻ വർഷ..അതെ …സുമേഷ് ഇവിടെ ഉണ്ട്…നീ വേഗം ഒന്ന് വരണം …ഞങ്ങളുടെ ഒരു ഫ്രണ്ട് …കാർ കേടായി ..ഇവിടെ വീടിന്റെ മുമ്പിൽ വഴിയരികിൽ …അതെ ..ഇന്ന് രാത്രി തന്നെ പോകേണ്ട ആവശ്യമുണ്ട് …ഏഹ് ..എന്താ? അര മണിക്കൂറോ? ഓക്കേ ..ഓക്കേ ..മേക് ഇറ്റ് ഫാസ്റ്റ് …താങ്ക്യൂ…”
“കണ്ടോ?”
വർഷ ഫോൺ ചെയ്ത് കഴിഞ്ഞ് സുമേഷ് വീണ്ടും ആകാശിന്റെ തോളിൽ പിടിച്ചു.
“ഞാൻ പറഞ്ഞില്ലേ? മെക്കാനിക്കിനെ ഞാൻ വിളിച്ചു വരുത്തും എന്ന് …? റെനിൽ എന്റെ അറിവിലെ ബെസ്റ്റ് മെക്കാനിക്കാ …അര മണിക്കൂർ എടുക്കും ഇവിടെ വരാൻ…അവന്റെ വീടങ്ങു കുന്നിൻ പുറത്താ…വാ!”
അയാൾ ആകാശിന്റെ കയ്യിൽ പിടിച്ചു വലിച്ചു.
മനസില്ലാ മനസ്സോടെ ആകാശ് അവരോടൊപ്പം മുമ്പ് ഇരുന്ന മൂലയിലേക്ക് പോയി.
“എന്തായാലും നമ്മൾ ആത്മാക്കളെകുറിച്ചല്ലെ പറഞ്ഞുകൊണ്ടിരുന്നേ?”
പഴയ സ്ഥാനങ്ങളിൽ ഇരുന്ന് കഴിഞ്ഞ് സുമേഷ് പറഞ്ഞു.
“അര മണിക്കൂർ സമയമില്ലേ? അതുവരെ ടൈം സ്പെൻഡ് ചെയ്യാൻ ..ഒരു രസത്തിന് …ഞാൻ ആത്മാക്കളെ വിളിച്ചു വരുത്താം!”
അയാൾ ആകാശിനെ നോക്കി.
“ഞാൻ ഈ ഓജോ ബോഡിൽ ഒരു ആത്മാവിനെ വിളിച്ചു വരുത്താൻ പോകുവാ…പത്ത് മിനിറ്റ് …പത്ത് മിനിറ്റിനുള്ളിൽ …ഞാൻ ആത്മാവിനെ വിളിച്ചു വരുത്തും …ആരെ വിളിക്കണം?”
അയാൾ വർഷയെ നോക്കി.
“ആഹ്!”
സുമേഷ് തുടർന്നു.
“ജോ ഫെർണാണ്ടസിനെ വിളിക്കാം..ആയാലും മെക്കാനിക്കായിരുന്നു …റോഡ് ആക്സിൻറ്റിൽ മരിച്ചുപോയി…നമുക്ക് നോക്കാം! ജീവനുള്ള റെനിൽ മെക്കാനിക്കാണോ മരിച്ചു പോയ ജോ ഫെർണാണ്ടസ് മെക്കാനിക്കാണോ ആദ്യം വരുന്നതെന്ന്!”
ആകാശ് താല്പര്യമില്ലാത്തത് പോലെ അവരെ നോക്കി.
“രസമല്ലേ?”
വർഷ ആകാശിനോട് പറഞ്ഞു.
അവൾ ലൈറ്ററെടുത്ത് നാല് മെഴുക് തിരികൾ കത്തിച്ചു.
ഓജോ ബോഡിന്റെ നാല് മൂലയിലും കത്തിച്ചു വെച്ചു. പിന്നെ മേശവലിപ്പ് തുറന്ന് ഒരു ഒരുരൂപ നാണയമെടുത്ത് സുമേഷിന് കൊടുത്തു.
“എനിക്കും ഇതിലൊന്നും അത്ര വിശ്വാസമില്ല …അരമണിക്കൂർ സമയമില്ലേ …പത്ത് മിനിറ്റ് നമുക്ക് ഇങ്ങനെ സ്പെൻഡ് ചെയ്യാം!”
ഉദാസീനതയോടെ ആകാശ് തലകുലുക്കി.
ആകാശ് ക്ളോക്കിലേക്ക് നോക്കി.
“ഇപ്പോൾ സമയം പതിനൊന്ന്!”