രാത്രിയിലെ അതിഥി [Smitha] 320

അപ്പോൾ സുമേഷ് പറഞ്ഞു.

“പതിനൊന്ന് പത്ത് ആകുമ്പോൾ കാളിംഗ് ബെൽ ശബ്ദിക്കും…ഞാൻ നല്ല കോൺസെൻട്രേഷൻ എടുത്ത് ആത്മാവിനെ വിളിക്കാൻ പോകുന്നു…”

അയാൾ നാണയമെടുത്ത് ബോഡിൽ വെച്ചു.

ചൂണ്ടു വിരൽ അതിന്മേൽ അമർത്തി.

കണ്ണുകളടച്ചു.

മെഴുകുതിരി നാളങ്ങൾ കാറ്റിലുലഞ്ഞു.

ആകാശ് അയാളിലേക്കും ബോഡിലേക്കും മാറി മാറി നോക്കി.

വർഷ പുഞ്ചിരിയോടെ ആകാശിനെ നോക്കി.

സുമേഷിന്റെ ചുണ്ടുകൾ വിറച്ചു.

അയാളുടെ നെറ്റിയിൽ ചുളിവുകൾ വീണു.

‘വരുമോ ആകാശ്, ആത്മാവ്, സുമേഷ് പറയുന്നത് പോലെ?”

സുമേഷിനെ നോക്കി വർഷ ചോദിച്ചു.

“ഞാൻ വിശ്വസിക്കുന്നില്ല,”

വർഷ ക്ളോക്കിലേക്ക് നോക്കി.

പതിനൊന്ന് അഞ്ച്!

സുമേഷിന്റെ ചൂണ്ടുവിരലിനടിയിൽ നാണയം ഓജോ ബോഡിന്റെ വരകൾക്കനുസൃതമായി ചലിക്കുന്നു!

അയാളുടെ ചുണ്ടുകളിലെ വിറയൽ തീവ്രമായി.

നെറ്റിയിൽ കനമുള്ള ചുളിവുകൾ വീണു.

ബോഡിന്റെ നാല് മൂലയിലും ജ്വലിച്ചു നിന്ന മെഴുകുതിരികളുടെ നാളങ്ങൾ കാറ്റിൽ ഉലഞ്ഞു കത്തിക്കൊണ്ടിരുന്നു.

ക്ളോക്കിലെ സെക്കൻഡ് സൂചിയുടെ വേഗമേറുന്നത് പോലെ ആകാശിന് തോന്നി.

പതിനൊന്ന് എട്ട്!

“ആകാശ്!”

വർഷ ആകാശിന്റെ തോളിൽ പിടിച്ചു.

ആകാശ് അവളെ നോക്കി.

“ആത്മാവ് വരുമോ?”

ആകാശ് നിഷേധാർത്ഥത്തിൽ തലകുലുക്കി.

ക്ളോക്കിൽ സമയം പതിനൊന്ന് ഒൻപത്!

ബോഡിൽ നാണയത്തിന്റെ ചലനം വേഗമേറി!

സുമേഷിന്റെ ചുണ്ടുകളുടെ വിറയലിനെ വേഗവും!

മെഴുകുതിരി നാളം പ്രോജ്ജ്വലമായി!

പതിനൊന്ന് പത്ത്!

പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി!

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക