ആകാശ് വന്ന് കാറിന്റെ ഡോറിനടുത്ത് ചാരി നിന്ന് സുമേഷിനേയും വർഷയെയും നോക്കി.
അയാളുടെ തോളിൽ ഒരു മഞ്ഞ ചിത്രശലഭം വന്നിരുന്നു.
നിലയ്ക്കാറായ ശ്വാസത്തോടെ, തുറന്നവായോടെ, വെളിയിൽ ചാടാറായ കണ്ണുകളോടെ ഡ്രൈവിംഗ് സീറ്റിൽ ചാരി മരിച്ചു കിടക്കുന്ന ആകാശിനെയും അതിനടുത്ത് കാറിന് വെളിയിൽ, ഡോറിൽ ചാരി നിന്ന്, തങ്ങളെ നോക്കുന്ന ആകാശിനെയും അവരിരുവരും നോക്കി.
“വിളിച്ചു വരുത്തിയ ആത്മാവിനെ മടക്കി അയക്കാനാണ് പാട്!”
തങ്ങളെ നോക്കി ആകാശ് മന്ത്രിക്കുന്നത് പോലെ അവർക്ക് തോന്നി.
[അവസാനിച്ചു]