രാജഹംസം 501

പ്രതീകമാണീയാഗം.. ഏവരും കാത്തിരക്കുകയാണ് സർവ്വോത്തമ വിജയം കൈവരിച്ച സിദ്ധാർത്ഥനെയും അംസഖ്യ സേനയേയും…അവിടേക്കാണ് ഗുപ്തചാരൻ കുതിരപ്പുറത്തേറി കിതച്ചെത്തിയത്..രാജൻ രാജൻ എന്നാലറിക്കൊണ്ടാണയാളുടെ വരവ് ..അയാൾ കാര്യമുണർത്തിക്കും മുന്പേ രാജാവയാളുടെ കഴുത്തിൽ സ്വര്ണമാലയണിയിച്ചു..”നിങ്ങൾ പറയാൻ വന്ന കാര്യം എന്താണെന്ന് എനിക്ക് ഗ്രാഹ്യമുണ്ട് ചാള്ളൂരാ…നമ്മുടെ പ്രിയ പുത്രന്റെ വിജയമല്ലെ അങ്ങയുടെ സന്ദേശം ഞാനിത് നേരത്തെ അറിഞ്ഞിരിക്കുന്നു .എങ്കിലും അങ്ങേയ്ക്കിതിരിക്കട്ടെ ” രാജാവ് കൃതജ്ഞമായി പറഞ്ഞു., എന്നാൽ ഗുപ്തചാരന്റെ വെപ്രാളം അപ്പോഴും ശമിച്ചിട്ടില്ലായിരുന്നു “രാജൻ ..അങ്ങനെയല്ല രാജൻ .. അപകടം സംഭവിച്ചിരിക്കുന്നു”. ധൂതൻ വെപ്രാളത്തോടെ വിതുമ്പി.. രാജാവിന് വ്യക്തത ലഭിച്ചില്ലായിരുന്നു. “എന്ത്.. തെളിച്ച് പറയു ചാള്ളൂരാ..” രാജാവ് പരവശനായി.. “രാജ… സിദ്ധാർത്ഥകുമാരൻ മരണപ്പെട്ടിരിക്കുന്നു..” പണിപ്പെട്ട് ആ ഒറ്റവാക്കോടെ അവൻ മിഴികൾ നനഞ്ഞ മുഖം താഴ്ത്തി..ഗൗരയുടെ കാതിൽ ഇടിമുഴക്കമുണ്ടായി.. രാജാവ് സ്തബ്ദമായി യാഗവേദിയിൽ തകർന്നിരുന്ന് പോയി.. “എന്താണ് സംഭവിച്ചത് വ്യക്തമായി പറയു.. സിദ്ധാര്ഥന് എന്തു സംഭവിച്ചെന്നറിയാതെ മഹാരാജാവിനെ പോലെ ഞങ്ങളും അക്ഷമരാണ് അപ്പോഴാണങ്ങയുടെ മൗനം.. ദയവായി പറയൂ.. ” മഹാഗുരു കുലാദിയാണ് അപ്പോൾ ചോദിച്ചത്…”
കുമാരന്റെ മരണത്തിന് കാരണം മഹാമന്ത്രിക്ക് സംഭവിച്ച ആപത്താണ് ഗുരോ.. അദ്ധേഹത്തിനെന്തോ ആപത്തുണ്ടെന്ന വാക്യം കേട്ട് വിജയാനന്തരം വീണ്ടും വനാന്തരങ്ങളിലേക്ക് പോയതാണ്.. പിന്നീട് ലഭ്യമായത് കുമാരന്റെ ഉടയും ആഭരണവും രക്തം കലർന്ന വിധത്തിലാണ്.. അതിനർത്ഥം അദ്ധേഹം.. അദ്ധേഹം മരിച്ചെന്ന് തന്നെയല്ലെ” ഇത് കേട്ടതോടെ തളർന്നിരുന്നു പോയ വിക്രമരഥൻ ചാടിയെഴുന്നേറ്റു ഭഗവാൻ കാലഭൈരവന് നേരേ തന്റെ പെരുവിരൽ മുറിച്ച് രക്തം തെറിപ്പിച്ചു, എന്നിട്ടു ഉച്ചത്തിൽ പറഞ്ഞു “ഹേ.. ഭൈരവ മൂർത്തേ നമ്മുടെ പുത്രനെ തിരികെ കൊണ്ടുവരാൻ നിനക്ക് നാൽപത് നാൾ നേരം സമയം തരാം.. ഇന്ന് നിനക്ക് ഞാൻ എന്റെ വിരലിലെ രക്തം നേദിച്ചു.. എന്റെ പുത്രൻ തിരികെ വന്നില്ലെങ്കിൽ നിനക്ക് എന്റെ കണ്ഠത്തിലെ രക്തം തന്നെ തരുന്നതാണ് ” അദ്ധേഹത്തിന്റെ തിളങ്ങുന്ന കണ്ണിന്റെ ക്രൗര്യത കാലഭൈരവന് നേരേയായിരുന്നു…

The Author

kambistories.com

www.kkstories.com

5 Comments

Add a Comment
  1. kambi kadhakal ee roopathil venoo

  2. BashaYanu problem

  3. Kadha superb.ethintae bhaki part ondo

Leave a Reply

Your email address will not be published. Required fields are marked *