രമിത 5 [MR WITCHER] [Climax] 784

“ഇത് നിങ്ങളുടെ പ്ലാൻ ആളായിരുന്നോ.. പിന്നെ എങ്ങനെ ആണ് ഇവളുടെ കാര്യം നീ അറിയാതെ ഇരിക്കുന്നെ?”

എന്റെ മനസ്സിൽ തോന്നിയ സംശയം ഞാൻ അവളോട്‌ ചോദിച്ചു….

“ഇത് ഞങ്ങളുടെ പ്ലാൻ അല്ല…… നിന്നോട് പക ഉള്ള ഒരു 3നാമൻ ഇതിൽ ഉണ്ട്… അവന്റ പ്ലാൻ ആണ് എല്ലാം….. ഞങ്ങൾ വെറും കരുക്കൾ മാത്രം ആയിരുന്നു..”

അവർ പറഞ്ഞത് ഞാൻ ഞെട്ടളോടുകൂടി ആണ് കേട്ടത്.. ഇതിൽ ഇവർ അല്ലാതെ മറ്റൊരാൾ ഉണ്ടെന്നുള്ള കാര്യം എനിക്കു വലിയ ഷോക്ക് ആയിരുന്നു…..

“എന്നോട് പക ഉള്ള ആളോ…. നീ എല്ലാം തെളിച്ചു പറ ”

“പറയാം എല്ലാം ”

 

അവൾ എല്ലാം പറയാൻ തുടങ്ങി……. ഇതെല്ലാം കേട്ടു മാളു മിണ്ടാതെ തന്നെ  നിൽക്കുക ആയിരുന്നു….

“ഡാ അന്നത്തെ ദിവസ്സം ഇല്ലേ നീ എന്നെ അടിച്ച ദിവസ്സം അന്ന് എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം ആയിരുന്നു… അന്ന് വീട്ടിൽ വന്ന എനിക്കും ചേട്ടനും നിന്നോട് വല്ലാതെ ദേഷ്യം തോന്നിയിരുന്നു…. നിന്നോട് എങ്ങനെ എങ്കിലും പകരം ചോദിക്കണം എന്നായിരുന്നു ഞങ്ങളുടെ മനസ്സിൽ…… നിന്നെ തല്ലി ചത്താക്കാൻ ആയി ഞങ്ങൾ പകയോടെ കാത്തിരുന്നു…. അതിനു പറ്റിയ ഒരു അവസ്സരത്തിനു വേണ്ടി.. ഒരു ആഴ്ച കഴിഞ്ഞതും ഞങ്ങൾക്ക് ഒരു കാൾ വന്നു..  ഞങ്ങൾ രണ്ടുപേരെയും ഒന്ന് കാണണം എന്ന് പറഞ്ഞായിരുന്നു കാൾ….അവന്റ പേര് രാജീവ്‌ എന്നാണ് അവൻ പറഞ്ഞത്… നിനക്ക് അറിയാമോ? “

ഞാൻ ഒന്ന് ആലോചിച്ചു നോക്കി രാജീവ്‌ എന്ന് പേരുള്ള ആരെയും എനിക്കു അറിയില്ലായിരുന്നു

“എനിക്കു അങ്ങനെ ഒരു പേരുള്ള ആരെയും പരിചയം ഇല്ല “

“ചിലപ്പോൾ കള്ള പേരും ആകാം………….”

അവൾ തുടർന്നു പറഞ്ഞു

“അവൻ പറഞ്ഞത് പോലെ ഞങ്ങൾ പാർക്കിൽ അവനുവേണ്ടി കാത്തിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ  ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്ത് വന്നു… രാജീവ്‌ എന്നാ പേര് പറഞ്ഞു… എന്നിട്ട് അവൻ പറഞ്ഞു അവനു  ഞങ്ങളും നീയും ആയുള്ള പ്രശ്നം എല്ലാം അറിഞ്ഞു….. അവനും നിന്നോട് ഒരു പ്രതികാരം ഉണ്ട്…. ഞങ്ങൾക്ക് നിന്നോട് പ്രതികാരം ചെയ്യാൻ ഉണ്ടേൽ അവന്റ കൂടെ നിൽക്കാൻ  പറഞ്ഞു…… ശത്രുവിന്റെ ശത്രു മിത്രം എന്നാ കണക്കിൽ ഞങ്ങൾ അവനോടു ഓക്കേ പറഞ്ഞു…. പിന്നെ കരുക്കൾ എല്ലാം നിക്കിയത് അവൻ ആയിരുന്നു…. നിന്നോട് അവനു തീർത്താൻ തീരാത്ത  പക ഉണ്ടായിരുന്നു…. അതിനാണ് അവൻ അങ്ങനെ ഒരു പ്ലാൻ പറഞ്ഞത്… നിന്നെ ഹോട്ടലിൽ എത്തിച്ച്  ഉപദ്രവിക്കും എന്നാണ് അവൻ പറഞ്ഞത്.. അത് കൊണ്ട് ആണ് നിന്റെ ചേട്ടന്റെ പ്രോബ്ലം പറഞ്ഞു ഞാൻ നിന്നെ ഫോൺ ചെയ്തുഅവിടെ എത്തിച്ചത് എന്നാൽ ഇവളെ അതിൽ കരുവാക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല “..

“പിന്നെ നിങ്ങൾ അവനെ കണ്ടിരുന്നോ?”

“കണ്ടിരുന്നു…. നീ നാടുവിട്ടതിന്റെ കാര്യം പറയാൻ… എന്നാൽ എനിക്കു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല….. കാരണം നീ ഞങ്ങളെ തേടി വരും എന്നായിരുന്നു ഞാൻ കരുതിയത് “

“അവന്റ നമ്പറോ ഫോട്ടോ യോ  വല്ലോം ഉണ്ടോ നിന്റെ കയ്യിൽ “

“എല്ലാം ഉണ്ടായിരുന്നു…. എന്നാൽ അന്ന് ആക്‌സിഡന്റ് പറ്റിയ അന്ന് ഫോൺ എല്ലാം നശിച്ചു എന്നാണ് അമ്മ പറഞ്ഞെ “

എനിക്കു വല്ലാതെ കുറ്റബോധവും  ദേഷ്യവും എല്ലാം ഉണ്ടായിരുന്നു…. കാരണം എന്നോടുള്ള ദേഷ്യം തീർക്കാൻ അവർ മാളുവിനെ കരുവാക്കി…. അവൾ എന്ത് തെറ്റ് ചെയ്തു ഞാൻ അല്ലേ അവളുടെ ഈ അവസ്ഥക്ക് ഒരു  പരിധി വരെ എങ്കിലും കാരണക്കാരൻ.. എനിക്കു അവളെ നോക്കാൻ പോലും കഴിഞ്ഞില്ല….. ഞാൻ അവളോട് എന്ത് പറയാൻ കഴിയും.. എങ്ങനെ അവളെ പറഞ്ഞു സമാധാനിപ്പിക്കും… ഞാൻ അല്ലേ എല്ലാത്തിനും കാരണം…. ഞാൻ നടുവിടാതിരുന്നു എങ്കിൽ ഈ പ്രശ്നം എല്ലാം നേരത്തെ തന്നെ തീലർക്കാമായിരുന്നു… എന്റെ ഒളിച്ചോട്ടം കാരണം 3 വർഷം ആണ് അവൾക്കു നഷ്ടം ആയതു…… എന്റെ മനസ്സ് എന്റെ കയ്യിൽ നിന്നു പോയിരുന്നു…… ഞാൻ ഒന്നും മിണ്ടാൻ കഴിയാതെ അവിടെ മരിച്ചതിനു തുല്യം ആയി നിന്നു…. എന്റെ അവസ്ഥ വിനിതയ്ക്ക് മനസ്സിലായി… അവൾ എന്നെ ദയനീയമായി നോക്കി…. അവൾ പറഞ്ഞു

“നിങ്ങൾ രണ്ടു പേരും എന്നോട് ക്ഷമിക്കണം… ഞാൻ കാരണം ആണ് നിങ്ങളുടെ ജീവിതം ഇങ്ങനെ ആയതു…. അറിഞ്ഞു കൊണ്ട് അല്ലേലും രമിതയുടെ അവസ്ഥക്കും ഞാൻ ആണ് കാരണം.. അതിനുള്ള ശിക്ഷ എനിക്കു കിട്ടി…. എന്നാലും ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു “

അവൾ അങ്ങനെ പറഞ്ഞതും മാളു കരഞ്ഞു കൊണ്ട് പുറത്തോട്ടു പോയി…. എനിക്കു അത് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു…

അവൾ പോയപ്പോൾ വിനിത എന്നോട് പറഞ്ഞു..

“നിങ്ങളെ ചതിച്ചവരെ കണ്ടെത്താൻ ആണ് നീ വന്നത്.. എന്നാൽ ഇപ്പോൾ അതിൽ ഞാൻ ഒരു ജീവശവം ആണ്…..”

ഞാൻ ഒന്നും മിണ്ടിയില്ല

“നിനക്ക്‌ നിന്നെ ചതിച്ചനെ കണ്ടെത്താൻ ഒരു അവസ്സരം ഉണ്ട്…. ചിലപ്പോൾ കണ്ടെത്താൻ കഴിയും “

അവൾ പറഞ്ഞത് മനസ്സിലാകാതെ ഞാൻ അവളെ നോക്കി

“അന്ന് നീ പോയ ഹോട്ടൽ ഇല്ലേ… ആ ഹോട്ടൽ റൂം ബുക്ക്‌ ചെയ്തത് അവന്റ പേരിൽ ആണ്…… അവൻ പറഞ്ഞത് കള്ള പേര് ആണെങ്കിലും അവിടെ അവനു അത് സാധിക്കില്ല… അവിടെ നിന്നു നിനക്ക് എന്തേലും കിട്ടാതിരിക്കില്ല..”

അവൾ പറഞ്ഞത്അപ്പോൾ ആണ് എന്റെ മനസ്സിൽ വന്നത്… എനിക്കു ഒരിക്കലും അങ്ങനെ ഒരു സാധ്യത തോന്നിയില്ല…. ഇങ്ങനെ ഒരു ചതി ഞാൻ പ്രതീക്ഷിച്ചില്ലല്ലോ… അവൾ  പറഞ്ഞത് അനുസരിച്ചു ആണേൽ ആരാണെന്നു കണ്ടു പിടിക്കാൻ പട്ടിയേക്കും…

ഞാൻ അവളുടെ റൂമിൽ നിന്നും ഇറങ്ങി നേരെ വണ്ടിയുടെ അടുത്ത് പോയി… വണ്ടിക്കു ഉള്ളിൽ അവൾ ഇരുന്നു കരയുക ആയിരുന്നു… എനിക്കു അവളെ സമാധാനിപ്പിക്കാൻ പോലും കഴിയില്ല എന്നോട് ഉള്ള പകയിൽ ഇവൾ പെട്ടു പോവുക ആയിരുന്നു… ഞാൻ അവളോട്‌ ഒന്നും മിണ്ടാതെ തന്നെ വണ്ടി എടുത്ത്…….

വണ്ടി ഓടിക്കുമ്പോൾ എന്റെ ചിന്ത എല്ലാം വേറെ ആയിരുന്നു… എന്നോട് ദേഷ്യം ഉള്ളവരുടെ മുഖങ്ങൾ എന്റെ മുന്നിൽ  വന്നു എന്നാൽ അതിൽ ആരാണെന്നു ഒരു ഉത്തരം ഇല്ലായിരുന്നു… വണ്ടി മുന്നോട്ടു തന്നെ പോയി കൊണ്ടിരിക്കുന്നു… പോകുന്നവഴിയിൽ കിരണിന്റെ ഫോണിൽ വിളിച്ചു എങ്കിലും അത് കിട്ടിയില്ല…

മാളു ഇപ്പോഴും കാറിൽ കണ്ണ് നിറഞ്ഞു ഇരിക്കുക ആയിരുന്നു… എനിക്കു അവളോട്‌ സംസാരിക്കാൻ തന്നെ ഭയം ആയിരുന്നു… അവൾ എങ്ങനെ പ്രതികരിക്കും അവളുടെ മനസ്സികാവസ്ഥ എങ്ങനെ ആയിരിക്കും എന്ന് ഒരു പിടിയും ഇല്ലായിരുന്നു…..

ഒന്നു രണ്ടു വട്ടം വണ്ടി പാളിയപ്പോൾ ഞാൻ മനസ്സിലായി ഇന്ന് ഈ മനസ്സികാവസ്ഥയിൽ വണ്ടി ഒട്ടിക്കാൻ കഴിയില്ല എന്ന്.. ഞാൻ എവിടേലും രാത്രി സ്റ്റേ ചെയ്തിട്ടു പോകാം എന്ന് കരുതി… അവളോട്‌ പറഞ്ഞപ്പോൾ അവൾ മൗനം മാത്രം ആയിരുന്നു… ഞാൻ ഒരു ഹോട്ടലിൽ റൂം എടുത്തു…… രണ്ടു റൂം എടുക്കാം എന്നു കരുതിയതാണ് അവളുടെ അവസ്ഥ എന്താന്ന് അറിയാത്തോണ്ട് ഒന്ന് എടുത്തു….

ഞങ്ങൾ റൂമിൽ എത്തി അവൾക്കും എനിക്കും രാത്രി ഇടാൻ ഉള്ള ഡ്രസ്സ്‌ ഞാൻ വാങ്ങി കൊടുത്തോട്ടു ഞാൻ പുറത്തു പോയി ഫുഡ്‌ വാങ്ങി… റൂമിൽ എത്തിയപ്പോൾ അവൾ ബെഡിൽ കിടന്നു.. നല്ല ക്ഷീണം അവൾക്കു ഉണ്ടായിരുന്നു…… ഞാൻ ആഹാരം കഴിക്കാൻ അവളെ വിളിച്ചു എങ്കിലും അവൾ  എണീറ്റില്ല..

ഒന്നുരണ്ടു വട്ടം വിളിച്ചിട്ടും എനിക്കതോണ്ട് ഞാൻ പിന്നെ വിളിക്കാനും നിന്നില്ല… ഞാൻ ചേട്ടനെ വിളിച്ചു നാളെ വരു എന്നാ കാര്യം പറഞ്ഞു….. ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഞാനും വന്നു കിടന്നു… എന്നാൽ എന്നിലെ കുറ്റബോധം കാരണം എനിക്കു ഉറങ്ങാൻ സാധിച്ചില്ല…. ഞാൻ തലയണയിൽ മുഖം പുഴ്ത്തി കിടന്നു.. എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എന്റെ മനസ്സു മുഴുവൻ കുറ്റബോധം നിറഞ്ഞിരുന്നു….. എന്നാൽ ഇത് ചെയ്തവനോടുള്ള അടങ്ങാത്ത പകയും….. ഇതെല്ലാം ആലോചിച്ചു ഞാൻ എപ്പോഴാ ഉറങ്ങി പോയി…………….

>>>>>>>>>>>>>>>>>>>>>>>>>>>>>>>

ഞങ്ങൾ രാവിലെ തന്നെ തിരിച്ചു വീട്ടിലേക്കു ഉച്ചയോടു അടുത്ത് ഞങ്ങൾ വീട്ടിൽ എത്തി… വരുന്ന വഴിയിലും അവൾ ഒന്നും തന്നെ മിണ്ടാൻ  കൂട്ടായാക്കിയില്ല എന്നെ ഒന്ന്  നോക്കുക പോലും ചെയ്യാതെ അവൾ  പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു…. എനിക്കും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല….. ഇന്നലെ വിനിതയിൽ നിന്നു എല്ലാം കേട്ടപ്പോൾ  അവളുടെ മനസ്സിൽ അവളുടെ ജീവിതം തകർക്കാൻ കാരണം ഞാൻ ആണെന്ന് അവൾ ഉറപ്പിച്ചു കാണാം…. അവൾക്കു എന്നോട് വെറുപ്പാണ് എന്ന് ഞാൻ നിഴ്ചയിച്ചു….

വീട്ടിൽ എത്തിയത് ഒന്നും പറയാതെ തന്നെ അവൾ അഗത്തു കയറി പോയി… അമ്മ ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല… അവൾ വിഷമിച്ചു പോകുന്ന കണ്ടു അമ്മ എന്നോട് കാര്യം തിരക്കി.. ഞാൻ അറിഞ്ഞ കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു.. എല്ലാം കേട്ടു കഴിയുമ്പോൾ അമ്മ എന്നെ കുറ്റപെടുത്തും എന്നാണ് ഞാൻ കരുതിയത് എന്നാൽ

“മോനെ ഇപ്പോൾ നീ അറിയാതെ ആണേലും നിന്റെ പ്രവർത്തികൾ കൊണ്ടാണ്  അവൾക്കു ഈ ഗതി വന്നത്…. എന്റെ മോൻ കാരണം ഒരിക്കലും ഒരു പെൺകുട്ടിയുടെ ജീവിതം നശിക്കാൻ പാടില്ല…. മോൻ ഇതിന്റ പിന്നിൽ ഉള്ള ആളെ കണ്ടെത്തി  ആ കുട്ടിയുടെ വീട്ടിൽ കൊണ്ട് പോയി സത്യം പറയിക്കണം…..  അവളെ ഒരിക്കലും ഒരു മോശപ്പെട്ട കുട്ടി ആയി ആരും കാണാൻ പാടില്ല.. മോനെ അമ്മക്ക് വേണ്ടി ഇത് ചെയ്യണം…”

“ഞാൻ ചെയ്യും അമ്മേ…. അവളെ ഇനി ഒരിക്കലും ഒന്നിന്റെ പേരിലും കരയാൻ സമ്മതിക്കില്ല… അവൾക്കു എന്താണോ ആഗ്രഹം ഏത് പോലെ ചെയ്‌ക്കും ഞാൻ “

ഞാൻ അതും പറഞ്ഞു പുറത്തോട്ടു പോയി….. ഇന്നലെ കിരണിനെ വിളിച്ചിട്ട് കിട്ടാത്തോണ്ട് ഞാൻ അവനെ വിളിച്ചു.. അവനോട് നടന്ന കാര്യം എല്ലാം പറഞ്ഞു.. ഹോട്ടലിൽ പോയി അന്നെഷിക്കുന്ന കാര്യം പറഞ്ഞു… അത് അവൻ  ഇല്ലാതെ പറ്റത്തില്ല… പോലീസ് ചോദിച്ചാൽ മാത്രമേ അവർ ഡീറ്റൈൽ തരുക ഒള്ളു…

എന്നാൽ അവൻ ഇന്ന് സ്ഥലത്തില്ല നാളെ  രാവിലെ അവൻ എത്തും എന്നാണ് പറഞ്ഞത്… അവൻ വന്നിട്ട് നാളെ പോയി അന്നെഷിക്കാം എന്ന് അവൻ പറഞ്ഞു….

അങ്ങനെ സംസാരം എല്ലാം കഴിഞ്ഞു ഞാൻ വീട്ടിൽ പോയി… വൈകുന്നേരം ചേട്ടനോടും ചേട്ടത്തിയോടും എല്ലാം  കാര്യം പറഞ്ഞു.. അവർ പ്രേതെകിച്ചു ഒന്നും പറഞ്ഞില്ല അമ്മ പറഞ്ഞത് തന്നെ ആണ് അവർക്കും പറയാൻ ഉള്ളത്…. എനിക്കു ഇപ്പോൾ ആ ഒരു ലക്ഷ്യം മാത്രം ആണ് ഉണ്ടായിരുന്നതു…. രാത്രി അത്താഴം കഴിക്കാൻ പോലും കഴിഞ്ഞില്ല… ഒറ്റ ലക്ഷ്യം മാത്രം…. നാളെ എങ്ങനെ എങ്കിലും ആയാൽ മതി എന്ന് ആയിരുന്നു എന്റെ ഉള്ളിൽ…

എന്റെ ഉള്ളിൽ ഞാൻ കുഴിച്ചു മൂടിയ  ദേഷ്യത്തെ എല്ലാം നാളെ  പുറത്തു വിടാൻ ഉള്ള സമയം ആയിരുന്നു…

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ഞാനും കിരണും രാവിലെ തന്നെ ഹോട്ടൽ രാജധാനി യിൽ എത്തി…..  റിസപ്ഷൻ നോക്കി ഞങ്ങൾ പൊക്കൊണ്ടിരുന്നു.. അവൻ പോലീസ് യൂണിഫോം അല്ലാതെ സാധാ വേഷത്തിൽ ആയിരുന്നു.. ഞങ്ങൾ നേരെ റിസപ്ഷൻ നിൽ ചെന്ന് കാര്യം പറഞ്ഞു… ആദ്യം അവർ കുറെ ഉടക്ക് പറഞ്ഞു എങ്കിലും അവസാനം പോലീസ് ആണെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു…

എന്നാൽ 3 വർഷം മുൻപ് ഉള്ളത് ആയതു കൊണ്ട്   മാനേജർ കേബിനിൽ ഉള്ള ഹാർഡ് ഡിസ്ക്കിൽ ആണ് ഉള്ളതെന്നു  പറഞ്ഞു അവർ ഞങ്ങളെ മാനേജർ കേബിനിൽ കൊണ്ട് പോയി…

“സർ ഈ  ഡിസ്ക്കിൽ എല്ലാം  ഉണ്ടാവും സർ… സാർ പറഞ്ഞ ഡേറ്റ് ഇല്ല റൂം നമ്പർ 411″ എന്നതിൽ  ഒരു കിഷോർ വാസുദേവ് ആണ് എടുത്തിട്ടുള്ളതു…. ഫോൺ 980****+++”

എന്നാൽ അവർ ആ പേര് പറഞ്ഞതും എന്റെ ഞെഞ്ചിൽ ഒരു കുത്തു കൊണ്ട അവസ്ഥ ആയിരുന്നു… ഞാൻ പതുക്കെ പിന്നോട്ട് പോയി ചുമരിൽ തട്ടി നിന്നു…. ഞാൻ ആ പേര് പറഞ്ഞു

“കിഷോർ വാസുദേവ്…….. കിച്ചു…….”

എന്റെ കണ്ണുകൾ ചുവന്നു…. കോപവും പകയും ഇരച്ചു കയറി….. എന്റെ മുഖം മാറിയതും ഞാൻ കിച്ചു എന്ന് പറഞ്ഞതും എല്ലാം കിരൺ കേട്ടു  അവൻ എന്നെ തന്നെ നോക്കി

“ഡാ ആരാടാ ഈ  കിച്ചു?

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

5  വർഷം മുൻപ് ഞാൻ ഡിഗ്രി ചെയ്യുന്ന കാലം….. കോളേജ് ഇൽ എനിക്കു അങ്ങനെ വലിയ കൂട്ടുകാർ ഒന്നും ഇല്ലായിരുന്നു ഉണ്ടായിരുന്നത് എന്റെ 5ആം ക്ലാസ്സ്‌ മുതൽ കൂടെ തന്നെ ഉള്ള കിച്ചു ആയിരുന്നു… അവൻ എന്റെ കൂടപ്പിറപ്പ് പോലെ ആയിരുന്നു… ഞങ്ങളുടെ രണ്ടു വീടുകളിലും ഞങ്ങൾക്ക് എല്ലാ വിധ സ്വാതന്ത്ര്യവും  ഉണ്ടായിരുന്നു… കിച്ചുവുന്റെ വീട്ടിൽ അവനെ കൂടാതെ അനിയത്തിയും അമ്മയും ആണ് ഉണ്ടായിരുന്നതു… അച്ഛൻ ഗൾഫിൽ ആയിരുന്നു…

അവന്റെ അമ്മയ്ക്ക് ഞാനും എന്റെ അമ്മയ്ക്ക് അവനും സ്വന്തം മോനെ പോലെ തന്നെ ആയിരുന്നു… ഞങ്ങൾ 5ആം ക്ലാസ്സ്‌ മുതൽ എല്ലാ കാര്യത്തിനും ഒന്നിച്ചായിരുന്നു… എന്റെ കൂടെ എല്ലാ കുരുത്തക്കേടിനും തല്ലുണ്ടാക്കാനും അവൻ ഉണ്ടായിരുന്നു… ഞങ്ങൾ അങ്ങനെ കോളേജിലും ഒന്നിച്ചു തന്നെ ചേർന്ന്… ഞങ്ങൾ അവിടെയും ഓരോ പ്രേശ്നങ്ങളും ആയിരുന്നു മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു….

കിച്ചുവിന് എന്റെ അമ്മാവന്റെ മോൾ മീനാക്ഷി യെ ഇഷ്ടം ആയിരുന്നു… അവൾക്കും… കിച്ചു എന്റെ ഉറ്റ നന്പൻ ആയതു കൊണ്ട് എനിക്കും അതിൽ എതിർപ്പ് ഒന്നും ഇല്ലായിരുന്നു… അങ്ങനെ അവർ പ്രേമിക്കുമ്പോൾ  ഞാൻ അവരെ എല്ലാ രീതിയിലും സപ്പോർട്ട് ചെയ്തു മുന്നോട്ട് പോയി….

എനിക്കു പണ്ടേ പ്രേമത്തിൽ ഒന്നും താല്പര്യം ഇല്ലായിരുന്നു … ഞാൻ കോളേജ് ഇൽ കലിപ്പാൻ ആയി തന്നെ അങ്ങനെ നടന്നു… കൂടെ അവനും…

എന്റെ കൂടെ എപ്പോഴും കിച്ചു ആയിരുന്നു കൂട്ട്….. അങ്ങനെ ഞങളുടെ കോളേജ് ലൈഫ് തകർത്തു പോയി കൊണ്ടിരുന്നു…. …. ഒരു ദിവസ്സം ഞാനും അവനും ക്യാന്റീനിൽ    ഇരിക്കുമ്പോൾ ഞങ്ങളുടെ ക്ലാസ്സിലെ ധന്യ അങ്ങോട്ട്‌ വന്നു.. ക്ലാസ്സിലെ ഏറ്റവും ഗ്ലാമർ ഉള്ള കൊച്ചു ഇവൾ ആയിരുന്നു.. കോളേജിലെ മിക്ക പയ്യന്മാരും ഇവൾടെ പുറകെ ആയിരുന്നു… ക്ലാസ്സിൽ  ആണ് ഉള്ളത് എങ്കിലും ഞാൻ അവളോട്  വളരെ കുറച്ചു തവണ മാത്രമേ സംസാരിച്ചിട്ടുള്ളു……

ക്യാന്റീനിൽ  കയറിയ അവൾ ഞങ്ങളുടെ അടുത്ത് കസ്സേരയിൽ വന്നിരുന്നു…

“ഹായ് കിഷോർ……. ഹായ് ഗോകുൽ “

അവൾ  ഞങ്ങളോട് ഹായ് പറഞ്ഞു എങ്കിലും ഞാൻ അവളോട്‌ ചിരിച്ചു കാണിക്കുക മാത്രം ചെയ്തു… എന്നാൽ കിച്ചു അവളോട്‌ എന്തൊക്കയോ സംസാരിച്ചു കൊണ്ടിരുന്നു… ഞാൻ അവിടെ തന്നെ ചുമ്മാ ഇരുന്നു.. അവൾ ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കുണ്ട് ഞാൻ കൂടുതൽ മൈൻഡ് ചെയ്യാൻ പോയില്ല…

“എന്താ ഗോകുൽ… എന്നോട് ഒന്നും മിണ്ടാതെ ഇരിക്കുന്നെ… ഞാൻ നിങ്ങളുടെ ഇടയ്ക്കു വന്നത് ഇഷ്ടപെട്ടില്ലേ “

ഞാൻ മൈൻഡ് ചെയ്യാത്ത കണ്ടു അവൾ ചോദിച്ചു..

“അങ്ങനെ ഒന്നും ഇല്ല ധന്യ……. നിങ്ങൾ സംസാരിക്കുക അല്ലേ… അതാ ഞാൻ..”

“ഞാൻ അവനോടു മാത്രം അല്ലല്ലോ നിന്നോടും കൂടി അല്ലേ സംസാരിക്കുന്നെ “

“അത് ധന്യ .. ഞാൻ പെൺകുട്ടികളും ആയി അതികം സംസാരിക്കാറില്ല… എനിക്കു അത് ഇഷ്ടമല്ല……. അത് കൊണ്ട് ആണ് ഞാൻ ഒന്നും സംസാരിക്കാത്തത് “

ഞാൻ അതും പറഞ്ഞു എണിറ്റു ക്ലാസ്സിൽ പോയി….കിച്ചുവും എന്റെ കൂടെ വന്ന്… ക്ലാസ്സിൽ  കയറി ഞങ്ങൾ ബഞ്ചിൽ പോയി ഇരുന്നു…

“ഡാ നീ എന്താടാ അവളോട്‌ അങ്ങനെ പറഞ്ഞത്?”

കിച്ചു എന്നോട് ചോദിച്ചു

“ആരോട്?”

“ഡാ ധന്യ യുടെ അടുത്ത……. നീ അങ്ങനെ അവളെ അവോയ്ഡ് ചെയ്യാണ്ടായിരുന്നു “

“ഒന്നു പോടാ അതൊന്നും കുഴപ്പം ഇല്ല…..”

“ഡാ ഞാൻ ഒരു കാര്യം പറയട്ടെ “

“എന്താടാ പറ “

“ഡാ അവൾക്കു നിന്നോട് പ്രേമം ആണോന്നു എനിക്കു സംശയം ഉണ്ട്…”

“ഒന്ന് പോടാ… നീ എന്ത് തേങ്ങയ ഈ പറയുന്നേ…. പ്രേമം അതും എന്നോട് “

“എന്താടാ നിനക്ക് കുഴപ്പം…. നീ സുന്ദരൻ അല്ലേ… പിന്നെ കലിപ്പാൻ ആണെന്നെ ഒള്ളു… അവൾ ഒരു കാന്താരി ആണെടാ… അപ്പോൾ പൊളി അല്ലേ… കലിപ്പനും കാന്താരി യും “

അവൻ ഒരു ഫ്രഷ് തമാശ പറഞ്ഞു എന്നാ പോലെ ചിരിക്കാൻ തുടങ്ങി….

“ഡാ ഞാൻ കണ്ടിട്ടുണ്ട്  അവൾ നിന്നെ നോക്കുന്നത് കുറെ വട്ടം… ഇടയ്ക്കു നിന്നെപ്പറ്റി ക്ലാസ്സിലെ നമ്മുടെ ഫ്രണ്ട്സിന്റെ അടുത്ത് എല്ലാം ചോദിക്കുന്നതും കണ്ടു… നിന്നോട് സംസാരിക്കാൻ വേണ്ടി മാത്രം ആണ് അവൾ ഓരോ കാര്യം പറഞ്ഞു വരുന്നത്……. നിനക്ക് മാത്രം അത് മനസ്സിലായില്ല പൊട്ടൻ “

“ഒന്ന് പോടാ… അല്ലേലും പ്രേമിക്കാൻ ഒന്നും എന്നെ കിട്ടൂല… അവൾ നല്ല വീട്ടിലെ കുട്ടി അല്ലേ.. അതൊന്നും ശെരി ആവില്ല “

“ഡാ അതൊന്നും കുഴപ്പം ഇല്ല”

ഞങ്ങൾ അങ്ങനെ   ഓരോന്നും സംസാരിച്ചു ഇരുന്നു…

അങ്ങനെ ദിവസ്സങ്ങൾ കുറച്ചു കടന്നു പോയി.. ധന്യ ഇടയ്ക്കു ഇടയ്ക്കു എന്നോട് സംസാരിക്കാൻ ഒക്കെ വരും  എങ്കിലും ഞാൻ അവളിൽ നിന്നും എല്ലാം ഒഴിഞ്ഞു മാറി.. തന്റെടി ആയിരുന്ന ധന്യ എന്നോട് മാത്രം പൂച്ചാക്കുട്ടിയെ പോലെ ആയിരുന്നു..

അങ്ങനെ ഒരു ദിവസ്സം  ഞങ്ങൾ ക്ലാസ്സിൽ ഇരിക്കുക ആയിരുന്നു… ആദ്യത്തെ രണ്ടു പീരിയഡ് കഴിഞ്ഞു ഇന്റർവെൽ ടൈം ആയിരുന്നു…  ഞാനും കിച്ചുവും പുറത്തു പോകാൻ എണീറ്റത്തും ധന്യ വന്നു എന്റെ മുന്നിൽ നിന്നു….. ക്ലാസ്സിലെ കുട്ടികൾ മുഴുവൻ ആ കാഴ്ച കണ്ടു നോക്കി നിന്നു.. അവൾ എന്റെ കണ്ണിലോട്ടു തന്നെ നോക്കി നിന്നു…

” I LOVE U GOKUL “

ക്ലാസ്സിലെ കുട്ടികൾ നോക്കി നിൽക്കെ അവൾ എന്നോട് ഇഷ്ടം പറഞ്ഞു… ഞാൻ ചുറ്റും നോക്കിയപ്പോൾ എല്ലാരും ഞങ്ങളെ നോക്കി തന്നെ നിൽക്കുക ആയിരുന്നു… എല്ലാരുടെയും മുന്നിൽ വച്ചു അവൾ അങ്ങനെ പറഞ്ഞത് എനിക്കു നല്ല ദേഷ്യം വന്നു… ഞാൻ അവളെ മുഖത്തു ദേഷ്യത്തിൽ നോക്കി യിട്ട് ഇറങ്ങി നടന്നു… പോകുന്ന വഴിയിൽ ദേഷ്യം കൊണ്ട് ക്ലാസ്സിലെ ഡോർ പിടിച്ചു  വലിച്ചാടച്ചു.. ആ സൗണ്ട് കേട്ടു ക്ലാസ്സിലെ എല്ലാ കുട്ടികളും ഒന്ന് ഞെട്ടി… ഞാൻ അവിടെ നിൽക്കാതെ പുറത്തു പോയി..

അങ്ങനെ പിന്നെയും ദിവസ്സങ്ങൾ കഴിഞ്ഞു പോയി…. അവൾ പിന്നെയും എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞു വന്നു തുടങ്ങി…..ഞാൻ വലിയ  മൈൻഡ് കൊടുക്കാതെ ഒഴിഞ്ഞു മാറി കൊണ്ടിരിക്കുന്നു….. ഇതിനിടയിൽ ഈ കാര്യം എല്ലാം കോളേജിൽ എല്ലാരും അറിഞ്ഞു….. കുറെ കുട്ടികൾ അവളെ ഇതിന്റ പേരും പറഞ്ഞു കളിയാക്കാൻ ഒക്കെ തുടങ്ങി…. ഞാൻ കാരണം അവൾ വിഷമിക്കുന്നത് കണ്ടപ്പോൾ എനിക്കു അവളോട്‌ ചെറിയ സഹദപം ഒക്കെ വന്നു….

ചിലപ്പോൾ അവൾ കളിയാക്കലുകൾ കൊണ്ട് ക്ലാസ്സിൽ  വിഷമിച്ചു ഇരിക്കുക ആയിരുന്നു…. എനിക്കു അവളോട്‌ ഉള്ള മനോഭാവം മാറി കൊണ്ടിരിക്കുന്നു…. പതുക്കെ പതുക്കെ അത് ചെറിയ ഒരു ഇഷ്ടം ആയി മാറി….

ഒരു ദിവസ്സം അവൾ പതിവുപോലെ എന്നോട് വന്നു സംസാരിച്ചു…….. എന്നാൽ ഞാൻ മൈൻഡ് ചെയ്യാത്തത്തിൽ അവൾ വിഷമിച്ചു തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കയ്യിൽ പിടിച്ചു…. പെട്ടന്ന് ഉള്ള എന്റെ പ്രവർത്തിയിൽ അവൾ ഒന്ന് ഞെട്ടി  എന്നെ നോക്കി.. എന്റെ മുഖത്ത് അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു…. അവൾ ഒന്നും മനസ്സിലാകാതെ എന്നെ നോക്കി………….. ഞാൻ അവളുടെ കണ്ണിൽ നോക്കി തന്നെ പറഞ്ഞു….

“I LOVE YOU DHANYA “

ഞാൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടി…… എന്നിട്ട് എന്നെ വന്നു കെട്ടിപിടിച്ചു…. അവൾ പെട്ടന്ന് ഇങ്ങനെ ചുമ്മാ  ചെയ്യും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല…. ഞാൻ നോക്കിയപ്പോൾ ക്ലാസ്സിലെ കുട്ടികൾ ഞങ്ങളെ തന്നെ നോക്കി നിന്നു… ഞാൻ ഉടനെ അവളെ പിടിത്തത്തിൽ നിന്നു വിടുവിച്ചു… അവൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു….

……………………………………………. അങ്ങനെ ഞങ്ങൾ കോളേജിൽ പ്രേമിച്ചു നടന്നു.. എപ്പോഴും ഞങ്ങളുടെ കൂടെ  കിച്ചുവും ഉണ്ടായിരുന്നു….. ഇടയ്ക്കു ഞാനും ധന്യയും കൂടി കറങ്ങാൻ ഒക്കെ പോകുമായിരുന്നു… അങ്ങനെ സന്തോഷം നിറഞ്ഞ ദിവസ്സങ്ങൾ ആയിരുന്നു പിന്നെ കുറച്ചുനാൾ………..

എന്നാൽ അത് അധികനാൾ നീണ്ട് നിന്നില്ല… ഇത്രയും കാലം കൂടെ നടന്നിട്ടും  ആത്‍മർത്ത സുഹൃത്തിന്റെ തനി സ്വഭാവം അറിയാൻ പറ്റിയില്ല ആയിരുന്നു…….

അങ്ങനെ ഒരു  ദിവസ്സം കോളേജ് ഇൽ പോയി ധന്യയെ കാണാൻ ആയി കാത്തിരുന്നു.. എന്നാൽ അവൾ അന്ന് വന്നില്ല.. വിളിച്ചു നോക്കിയിട്ടും അവൾ ഫോൺ എടുത്തില്ല… ഞാൻ അവളുടെ ഹോസ്റ്റലിൽ ഉള്ള മറ്റുള്ളവരോട് ചോദിച്ചപ്പോൾ അവൾ ഹോസ്റ്റലിൽ തന്നെ ഉണ്ട്… വയ്യെന്ന് തോന്നുന്നു എന്ന് പറഞ്ഞു..

ഒന്ന് രണ്ടു ദിവസ്സം അങ്ങനെ അവൾ വന്നില്ല വിളിച്ചിട്ട് ഫോണും എടുത്തില്ല.. അങ്ങനെ അവളെ കാണാതെ ഞാൻ വട്ടു പിടിച്ചു ഇരിക്കുക ആയിരുന്നു.. അങ്ങനെ ഒരു ദിവസം രാവിലെ അവളെ കാണണം എന്ന് കരുതി അവളുടെ ഹോസ്റ്റലിന്റെ മുന്നിൽ പോയി…. അടുത്ത റൂമിൽ ഉള്ള എന്റെ ഒരു ഫ്രണ്ടിനോട് അവളെ  എങ്ങനെ  എങ്കിലും പുറത്തു ഇറക്കാൻ പറഞ്ഞു.. അവളെ എങ്ങനെ എങ്കിലും കാണണം എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത….

കുറച്ചു കഴിഞ്ഞപ്പോൾ അവളെയും കൂട്ടി വന്നു അവളെ കണ്ടപ്പോൾ എനിക്കു വല്ലാതെ ആയി… കണ്ണെല്ലാം കരഞ്ഞു കലങ്ങി.. മുടി എല്ലാം ജാട പിടിച്ചു…….. ആഹാരം ഒന്നും കഴിക്കാതെ ഷീണിച്ചാണ് അവളെ കണ്ടത്… അവൾ ഹോസ്റ്റലിന് പുറത്തു ഇറങ്ങി.. എന്നെ കണ്ടപ്പോൾ അവൾ എന്റെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഇവൾക്ക് എന്ത് സംഭവിച്ചു എന്ന് എനിക്കു  മനസ്സിലായില്ല….. അവൾ കരഞ്ഞു കരഞ്ഞു വല്ലാതെ ആയി… ഞാൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു.. അവളുടെ കരച്ചിൽ അടങ്ങിയപ്പോൾ  ഞാൻ കാര്യം തിരക്കി…

അവൾക്കു പറയാൻ വിഷമം ഉള്ളത് പോലെ തോന്നി… എന്റെ നിർബന്ധതിനു വഴങ്ങി അവൾ പറഞ്ഞു…

“എന്നെ അവൻ ഭീഷണി പെടുത്തുന്നു “

“ആരാ നിന്നെ ഭീഷണി പൊടിതുന്നെ “

“അത്……. കിഷോർ “

അവന്റെ പേര് കേട്ടപ്പോൾ ഞാൻ ഞെട്ടി…..

“കിച്ചുവോ….. എന്തിനു….”

“ഞാൻ കുളിച്ചപ്പോൾ  ബാത്‌റൂമിൽ ക്യാമറ വച്ചു വീഡിയോ എടുത്തു………. ഇപ്പോൾ അവൻ പറയുന്ന പോലെ ഒക്കെ ചെയ്തില്ലേൽ    അവൻ വീഡിയോ നെറ്റിൽ ഇടും എന്നാ പറയുന്നേ.. എനിക്കു അറിയില്ല ഡാ എനിക്കു ഇനി ജീവിക്കണ്ട…..”

“നീ എന്തൊക്കെയാ ഈ പറയുന്നേ……. അല്ലേലും അവനു എങ്ങനെയാ ഇതൊക്കെ പറ്റുന്നെ… അവൻ എങ്ങനെ ആണ് നിന്റെ ബാത്‌റൂമിൽ ക്യാമറ വാക്കുന്നെ “

ഉടനെ അവൾ അവളുടെ ഫോൺ എടുത്തു  അവൻ അയച്ച മെസ്സേജ് എല്ലാം കാണിച്ചു തന്നു… അത് കണ്ടപ്പോൾ ഞാൻ ശെരിക്കും മരവിച്ച അവസ്ഥ…. സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട അവൻ എന്റെ പെണ്ണിനോട് തന്നെ ഇങ്ങനെ ചെയ്തല്ലോ എന്ന്  ഓർത്തു എനിക്കു മനസ്സു തളർന്നു പോയി…. ഞാൻ ഒന്നും പറയാതെ അവൾ നോക്കി നിന്നു  എന്റെ  കണ്ണിൽ നിന്നും കണ്ണുനീർ വന്നു…

“ഇത്രയും ഒക്കെ സംഭവിച്ചിട്ടും നീ എന്താ  എന്നോട് ഒരു വാക്ക് പറയാതെ ഇരുന്നത് “

“എനിക്കു പേടി ആയിരുന്നു…….. നിന്നോടോ ആരടെങ്കിലും പറഞ്ഞാൽ അവൻ വീഡിയോ നെറ്റിൽ ഒക്കെ ഇടും എന്ന് പറഞ്ഞു… എനിക്കു എന്ത് ചെയ്യണം എന്ന് അറിഞ്ഞുടയുന്നു ഡാ… അവൻ അങ്ങനെ ഒക്കെ ചെയ്തപ്പോൾ എനിക്കു സഹിക്കാൻ പറ്റിയില്ല…..”

അവൾ പിന്നെയും അലമുറ ഇട്ടു കരയാൻ തുടങ്ങി.. അവളുടെ കരച്ചിൽ കണ്ടു എനിക്കു വല്ലാതെ സങ്കടം വന്നു…. അവൾ ഇങ്ങനെ പോയാൽ എന്തേലും കടുംകൈ ചെയ്യും എന്ന് എനിക്കു തോന്നി…. ഞാൻ അവളെ സമാധാനിപ്പിച്ചു ഹോസ്റ്റലിൽ വിട്ടു….

എന്നാൽ എനിക്കു എത്രയും വേഗം  കിച്ചുവിനെ കിട്ടണം എന്നായിരുന്നു മനസ്സിൽ… ഞാൻ വണ്ടി എടുത്ത് സ്പീഡിൽ കോളേജിലോട്ട് വിട്ടു..  കോളേജ് ഗേറ്റ് കടന്നു ഞാൻ വണ്ടി ഒതുക്കി… ദേഷ്യം കൊണ്ട് ഞാൻ ഓടുക ആയിരുന്നു ഞാൻ നേരെ ചെന്ന് ക്ലാസ്സിൽ കയറി എന്റെ വരവ് കണ്ടു ക്ലാസയിലെ എല്ലാരും ഒന്ന് ഞെട്ടി… എന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു…… ഞാൻ ക്ലാസ്സിൽ മുഴുവൻ നോക്കി എന്നാൽ കിച്ചുവിനെ കാണാൻ കഴിഞ്ഞില്ല…..

ഞാൻ ദേഷ്യത്തിൽ കിച്ചു എവിടെ എന്ന് ചോദിച്ചു.. എന്റെ ദേഷ്യം കണ്ടു ക്ലാസ്സിൽ ഉള്ളവർ ഒന്ന് പേടിച്ചു ആരും ഒന്നും പറഞ്ഞില്ല… ഞാൻ ആവുടന്നു നേരെ  ഇറങ്ങി പോയത്തു ഞങ്ങൾ സ്ഥിരം സിഗരറ്റു വലിക്കാൻ പോകുന്ന  ഉപയോഗിക്കാത്ത സെക്ഷനിൽ ആണ്.. അവൻ ക്ലാസ്സിൽ ഇല്ലാത്ത പക്ഷം അവിടെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…..

ഞാൻ അങ്ങോട്ട്‌ വേഗത്തിൽ നടന്നു…. എന്റെ ദേഷ്യം കണ്ടു കാര്യം മനസ്സിലാകാതെ ക്ലാസ്സിലെ ആരൊക്കയോ പുറകെ വരുന്നുണ്ടായിരുന്നു…..

ഞാൻ ആ സെക്ഷനിൽ എത്തി… അവിടെ അവനെ കണ്ടില്ല.. നോക്കിയപ്പോൾ ഒഴിഞ്ഞ ക്ലാസ്സിന്റെ ഡോർ അടച്ചിരിക്കുന്നതു കണ്ടു.. അകത്തു  ആരോ ഉണ്ടെന്നു മനസ്സിലായി … അങ്ങോട്ട് അടുത്തപ്പോൾ ചില സിൽക്കാര ശബ്ദം എല്ലാം കേൾക്കാം ഞാൻ നേരെ ആ ഡോർ സർവ ശക്തിയിൽ ഒരു ചവിട്ടു കൊടുത്തു…. ആ ഡോർ അപ്പോൾ തന്നെ  പൊളിഞ്ഞു വീണു..  അകത്തു നിന്ന കിച്ചുവിനെ ഞാൻ കണ്ടു… കൂടെ ഒരു പെൺകുട്ടിയും ഉണ്ട്..  ധന്യയുടെ റൂമേറ്റ് രേഷ്മ… പെട്ടന്ന് എന്നെ കണ്ടപ്പോൾ  കിച്ചു ഞെട്ടി നോക്കി…. രേഷ്മയെ കണ്ടപ്പോൾ എങ്ങനെ ആണ് വീഡിയോ കിട്ടിയത് എന്ന് എനിക്കു മനസ്സിലായി……

ഞാൻ കാണുമ്പോൾ അവർ ഞെട്ടി നിൽക്കുക ആയിരുന്നു…. രേഷ്മയുടെ  ചുരിദാറിന്റ ടോപ് മാത്രം ഇട്ടാണ് നിൽക്കുന്നത്.. കിച്ചു പാന്റ് മാത്രം…. അവനെ കണ്ടപ്പോൾ ഞാൻ ദേഷ്യവും സങ്കടവും കൊണ്ട് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു.. ഞാൻ ഓടി  പോയി അവന്റ നെഞ്ച് നോക്കി ആഞ്ഞു ഒരു ചവിട്ടു കൊടുത്തു.. ചവിട്ടു കൊണ്ട അവൻ തെറിച്ചു ബഞ്ചിന്റെ ഇടയിൽ വീണു…

ഞാൻ അവളെ കഴുത്തിൽ പിടിച്ചു ചുമരിലോട്ടു  തള്ളി.. അവൾ ചുമരിൽ പോയി ഇടിച്ചു ബോധം പോയി… നോക്കുമ്പോൾ അവരുടെ രണ്ടു പേരുടെയും ഫോൺ അവിടെ ഇരിക്കുന്നു.. ഞാൻ അത് രണ്ടും എടുത്തു   കയ്യിൽ വച്ചു.. ചവിട്ടു കൊണ്ട കിച്ചു അപ്പോൾ ആണ് എണീറ്റത് അവനു നിവർന്നു നിൽക്കാൻ കഴിയുന്നതിനു മുൻപ് ഞാൻ അവനെ പിടിച്ചു മൂക്കിൽ ഒരു ഇടി കൊടുത്തു.. അവനു എന്നെ പ്രതിരോധിക്കാൻ പോലും കഴിഞ്ഞില്ല… അവന്റെ മൂക്കിൽ  നിന്നു ചോര വാന്നു…. ഉടനെ ഞാൻ അവനെ കഴുത്തിൽ പിടിച്ചു തൂക്കി എടുത്തു മേശയുടെ മുകളിൽ അടിച്ചു…..മേശ എല്ലാം  പൊട്ടി പോയി… ഞാൻ പൊട്ടിയ മേശയുടെ കാല് എടുത്തു അവന്റെ കാലിൽ അടിച്ചു.. ആ അടിയോടെ അവന്റ കാലു ഒടിഞ്ഞു..   അടുത്ത അടി അവന്റ മുഖത്തു തന്നെ കൊടുത്തു…. അവന്റ വായിൽ നിന്നു ചോര തെറിച്ചു…….

ആ ക്ലാസിനു വെളിയിൽ അപ്പോൾ ഒരുപാട് കുട്ടികൾ നിറഞ്ഞിരുന്നു…… സംഭവം എല്ലാം അറിഞ്ഞു പ്രിൻസിപ്പളും സങ്കവും എല്ലാം അവിടെ എത്തി……

അപ്പോഴും ഞാൻ ഭ്രാന്തനെ പോലെ അവനെ തല്ലുക ആയിരുന്നു.. അതിനിടയിൽ കിച്ചുവിന്റ ബോധം എല്ലാം പോയിരുന്നു.. നോക്കുമ്പോൾ ആരൊക്കയോ വന്നു എന്നെ പിടിച്ചു മാറ്റി… കുറച്ചു പേര് ചേർന്ന് കിച്ചുനെയും രേഷ്മയെയും എടുത്തോണ്ട് പോയി… എന്നെ അവർ എല്ലാം ചേർന്ന് പിടിച്ചു കൊണ്ട് പോയി ഞാൻ അപ്പോഴും ഭ്രാന്തമായി പെരുമാറി കൊണ്ടിരിന്നു…..

The Author

MR WITCHER

Love is everything ?❤️......

80 Comments

Add a Comment
  1. ഹായ് ബ്രോസ്… എല്ലാവർക്കും സുഖം അല്ലേ.. രമിതക്കു ഒരു tail end വരുന്നുണ്ട്….. Next ഈ വീക്ക്‌ അപ്‌ലോഡ് ചെയ്യാം ???

  2. ×‿×രാവണൻ✭

    ???

  3. Read it in a single stretch polii story bro onnum parayan illa istapeetuuu urupaduu.

  4. ബ്രോ കഥ ഒരുപാട് ഇഷ്ടപ്പെട്ടു.ഇതുപോലെ ഒരു കിടിലൻ കഥ ആയിട്ട് വാ

    1. Oru story ezhuthi kondirikkuka aanu… Vaikathe tharam

  5. Bro iniyum ithepole nalla oru kadh aayityu va

    1. Urappayum ????

  6. വായന മാത്രം ?

    നല്ല കഥ. ലേശം വേഗത കൂടിപ്പോയോ എന്നൊരു പരിഭവം തോന്നായ്കയില്ല. ഇതുപോലുള്ള കഥകൾ ഇനിയും ആയിക്കോട്ടെ. വായിക്കാൻ ആള് റെഡി ?

  7. രാഹുൽ പിവി ?

    ബ്രോ കഥ നന്നായിരുന്നു.പക്ഷേ ആദ്യം മുതൽ നല്ല സ്പീഡ് ആയിരുന്നു. situation അനുസരിച്ച് പലപ്പോഴും സ്പീഡ് കുറച്ച് കുറച്ച് കൂടി എഴുതാമായിരുന്നു എന്ന് തോന്നി.എന്നാലും നല്ല ഫീലുണ്ടായിരുന്നു. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ?

    1. Thanx bro….. Next kadha ezhuthan plan unde…
      Complete ezhuthiyittu mathrame publish cheyyu ??❤️❤️

  8. അപ്പൂട്ടൻ

    ഇഷ്ടപ്പെട്ടു ❤??

Leave a Reply

Your email address will not be published. Required fields are marked *