പിന്നെ വേഗം ആഹാരം കഴിച്ചു തീർത്തു ശ്യാമിനൊപ്പം ഓഫീസിലേക്ക് മടങ്ങി . ഒരാഴ്ചയിലേറെ ലീവ് ആയതുകൊണ്ട് എനിക്ക് പിടിപ്പതു പണി ഉണ്ടായിരുന്നു .കൊറേ ബില്ലിൽ സൈൻ ചെയ്യുന്നത് തന്നെ ഒരു ചടങ്ങു ആണ് . അങ്ങനെ എല്ലാം കഴിഞ്ഞു ഒരു മൂന്നു നാല് മാണി ആകുമ്പോഴാണ് ഞാൻ ഒന്ന് ശ്വാസം വിടുന്നത് . അപ്പോഴേക്കും പുറത്തെ കാലാവസ്ഥയിലും മാറ്റം വന്നു തുടങ്ങിയിരുന്നു .
പ്രതീക്ഷിക്കാത്ത ഒരു മഴക്കാറും ഇടിമുഴക്കവും കോയമ്പത്തൂരിൽ പരന്നു. പിന്നെയാണ് അത് ഏതോ ന്യൂനമർദത്തിന്റെ ഫലമായി ഉണ്ടായ മഴക്കോളാണെന്നു അറിയുന്നത് . ക്ഷണ നേരം കൊണ്ട് ചുറ്റിനും ഇരുട്ട് പടർന്നു . ഇടിമുഴക്കങ്ങളുടെ അകമ്പടിയോടെ കോരി ചൊരിയുന്ന മഴയും തുടങ്ങി . മഴ പെയ്തു തുടങ്ങിയായതോടെ ഞാൻ എന്റെ കാബിനിലെ ചില്ലു ജനാലകൾ തുറന്നിട്ട് മഴ ആസ്വദിച്ചു .
നല്ല കുളിർ കാറ്റും മഴയുമൊക്കെ കണ്ടതോടെ എന്റെ മനസിൽ മഞ്ജുസിന്റെ മുഖം തെളിഞ്ഞു വന്നു . വീട്ടിൽ ഒറ്റക്കാണെൽ മഴ പെയ്താൽ അവളെയും കെട്ടിപിടിച്ച് കിടക്കുന്നത് എന്റെ ഇഷ്ട വിനോദമാണ് . മാത്രമല്ല ഒന്ന് സംഗമിക്കാനുള്ള ആഗ്രഹവും കൂടും .
അതോടെ എനിക്ക് അവളെ ഒന്ന് വിളിക്കാനുള്ള ത്വര വന്നു . നേരം കളയാതെ ഞാൻ ഫോൺ എടുത്തു മഞ്ജുസിനെ വിളിച്ചു . ഇത്തവണ എന്റെ പ്രതീക്ഷ തെറ്റിക്കാതെ സന്തൂർ മമ്മി ഫോൺ എടുത്തു .
“ഹലോ മാഡം …എവിടെയാണ് ?”
ഞാൻ കള്ളച്ചിരിയോടെ തിരക്കി .
“കാറിലാണ് മാൻ…കോളേജ് കഴിഞ്ഞു പോകാൻ നിക്കുവാണ്..”
മഞ്ജുസ് അവളുടെ തേൻ സ്വരത്തിൽ പയ്യെ കുറുകി .
“ആഹ്….പിന്നെ എന്തൊക്കെ ഉണ്ട് ? അവിടെ മഴ ഉണ്ടോ ? ഇവിടെ ഭയങ്കര മഴയാ ..”
ഞാൻ പയ്യെ തട്ടിവിട്ടു .
“ഉണ്ടോന്നോ..ഒടുക്കത്തെ മഴ ആണ് ..ഞാൻ റോഡ് പോലും കാണാത്ത കാരണം കാർ ഒതുക്കി നിർത്തിയേക്കുവാ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“ശൊ ..കഷ്ടം ആയിപോയി …ഇന്നും കൂടി അവിടെ നിന്നിട്ട് വന്നാൽ മതിയാരുന്നു ”
അവിടേം മഴ ആണെന്ന് അറിഞ്ഞതോടെ എനിക്ക് നിരാശയായി .
“ഹ ഹ ..മഴ കണ്ടപ്പോ ചെക്കന് മൂഡ് ആയോ ?”
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .
“പിന്നെ ആവാതെ ..നിക്കെന്റെ മിസ്സിനെ കാണാൻ തോന്നാ…”
ഞാൻ ഫോണിലൂടെ കൊഞ്ചി .
“അയ്യടാ …രണ്ടു കുട്ടികളായി എന്നിട്ടാണ് അവന്റെ ഒരു കിന്നാരം ..”
എന്റെ ടോൺ മാറിയത് കണ്ടു മഞ്ജുസ് ചിരിച്ചു .
“അതിനിപ്പോ എന്താ ..സ്റ്റിൽ ഐ ലവ് യു …”
❤
Sagar അടുത്ത ഭാഗം എന്ന് വരും
Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .