രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram] 1269

അന്ന് രാത്രി ഉറങ്ങാനായി ചെന്ന് കിടന്നപ്പോഴും ഞാൻ ഒന്നും മിണ്ടാൻ പോയില്ല . സാധാരണ ഒരു പുതപ്പിനടിയിലാണ് ഞങ്ങൾ ചുരുണ്ടു കൂടുന്നത് . അന്നത്തെ ദിവസം ഞാൻ മറ്റൊരു പുതപ്പെടുത്തുകൊണ്ടാണ്  ബെഡിലേക്ക് കയറിയത് .

മഞ്ജുസ് എന്നെ പ്രതീക്ഷിച്ചെന്ന പോലെ അപ്പോഴും  ഉറങ്ങാതെ കിടപ്പുണ്ടായിരുന്നു .പക്ഷെ  ഞാൻ അവളെ മൈൻഡ് ചെയ്യാതെ സ്വല്പം ഗ്യാപ് ഇട്ടു ഒരു ഓരത്തായി കിടന്നു .

“ഫക്ക് യു ….”
എന്റെ പെരുമാറ്റം കണ്ടു മഞ്ജുസ് പയ്യെ പല്ലിറുമ്മി . പിന്നെ  അരിശത്തോടെ പുതപ്പു വലിച്ചു കയറ്റി ചുരുണ്ടു കൂടി . അത് ശരി അവൾക്കു മാത്രം ഇത്ര ജാഡ പാടില്ലാലോ . പിറ്റേന്നും ഞാൻ മിണ്ടാൻ പോയില്ല .പക്ഷെ ഉള്ളുകൊണ്ട് മിണ്ടണം എന്നുമുണ്ട് താനും  . ഞങ്ങള് രണ്ടുപേരും ആരെങ്കിലും ഒന്ന് മിണ്ടികിട്ടാൻ വേണ്ടി അറ്റെൻഷൻ സീക്കിങ്ങിനു ആയി ആവതും ശ്രമിക്കുന്നുണ്ട് . പക്ഷെ ഈഗോ കാരണം ആരും തുടങ്ങുന്നില്ല .
മഞ്ജുസ് അടുക്കളയിൽ എന്തോ ഉണ്ടാക്കുന്ന ടൈമിൽ ഞാൻ മനപൂർവം കുക്കറിൽ തൊട്ട് ഒന്ന് കൈപൊള്ളിച്ചു നോക്കി . ഞാൻ എരിവ് വലിച്ചുകൊണ്ട് കൈ പിൻവലിച്ചപ്പോൾ അവളുടെ മുഖം ഒന്ന് വാടി എന്നത് സത്യമാണ് . പക്ഷെ കോംപ്ലെക്സ് കാരണം അത് വേഗം മറച്ചുപിടിച്ചു കിച്ചണിലെ പൈപ്പ് തുറന്നിട്ട് എന്നെ നോക്കി . പിന്നെ നല്ല സ്റ്റൈൽ ആയിട്ട് അതിലേക്ക് ചൂണ്ടി ..

“വേണേൽ കഴുകിക്കോ ” എന്ന ലൈൻ !

അതുപോലെ  അവളും ഓരോ ശ്രമം തുടങ്ങി . ഹാളിലെ സോഫയിൽ കമിഴ്ന്ന് കിടന്നുകൊണ്ട് കക്ഷി ഇടുപ്പിൽ അമർത്തി തഴുകികൊണ്ട് ഞെരങ്ങി .

“ഹാഹ് ..”
നടുവേദന വന്നപോലെ അവളെന്നെ നോക്കി ചിണുങ്ങി . ഞാൻ അതെല്ലാം കണ്ടുകൊണ്ട് സ്വല്പം മാറി ഒരു കസേരയിൽ ഇരിപ്പുണ്ട് . ഞാൻ അത് ഇടം കണ്ണിട്ടു നോക്കിയതോടെ അവളുടെ അഭിനയം ഒന്നൂടി കൂടി . ഞെരക്കം കൂടിയതോടെ ഞാൻ പയ്യെ ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു അകത്തേക്ക് പോയി .പിന്നെ ഒരു വിക്‌സിന്റെ ബോട്ടിൽ അവൾക്കു മുൻപിൽ കിടന്ന ടീപ്പോയിൽ കൊണ്ടുപോയി വെച്ചു ഒന്നും മിണ്ടാതെ ചിരിച്ചു കാണിച്ചു . അവളെന്നെ നോക്കി ദഹിപ്പിച്ചില്ലെന്നേ ഉള്ളു ..ആ നോട്ടത്തില് അത്രയും ദേഷ്യം ഉണ്ടായിരുന്നു .വേറൊരു സാഹചര്യത്തിൽ ആയിരുന്നെങ്കിൽ അവളാ ബോട്ടിൽ എടുത്തു എന്റെ തലമണ്ടക്ക്  എറിഞ്ഞേനെ . അവളുടെ റിയാക്ഷൻ നോക്കികൊണ്ട് തന്നെ ഞാൻ ആദ്യം ഇരുന്നിടത്തു പോയി ഇരുന്നു .

സംഗതി പിണക്കം ഒകെ ആണേലും എനിക്കുള്ള ഫുഡ് ഒകെ അവള് ഉണ്ടാക്കി കൃത്യ സമയത് ടേബിളിൽ കൊണ്ട് വെക്കും . അവളുള്ളപ്പോൾ ഞാൻ കഴിക്കില്ല. അവള് റൂമിലോട്ടു പോയാല് ആ സമയം നോക്കി ചെന്ന് കഴിക്കും ! അങ്ങനെ മൊത്തത്തിൽ ഒരു ഒളിച്ചു കളി ആയിരുന്നു രണ്ടു ദിവസം

അന്ന് രാത്രിയും ഞങ്ങള് തമ്മിൽ മിണ്ടാൻ ശ്രമിച്ചു . ഹാളിൽ ടി. വി കണ്ടു കൊണ്ടിരിക്കെയാണ് രണ്ടു ദിവസത്തിന് ശേഷം മഞ്ജുസിന്റെ വാട്സാപ്പ് മെസ്സേജ് എന്റെ ഫോണിലോട്ടു വരുന്നത് . നോട്ടിഫിക്കേഷൻ വന്നതോടെ ഞാൻ അകത്തേക്കൊന്നു പാളിനോക്കി . മഞ്ജുസ് മൊബൈൽ കയ്യിൽ പിടിച്ചു കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരിപ്പുണ്ട്.

ഞാൻ വേഗം വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി .

“ഏയ് ..ഐ വാണ്ട് ടു ടോക്ക് ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

100 Comments

Add a Comment
  1. വിരഹ കാമുകൻ

  2. നാടോടി

    Sagar അടുത്ത ഭാഗം എന്ന് വരും

  3. Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
    വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .

Leave a Reply

Your email address will not be published. Required fields are marked *