രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram] 1269

“ആഹ്..ചിലപ്പോൾ നിക്കേണ്ടി വരും …”
ഞാൻ കാര്യമായി തന്നെ പറഞ്ഞു .

“പിന്നെ …”
മഞ്ജുസ് വീണ്ടും ഉടക്കാനുള്ള മോഡിലേക്ക് വന്നു .

“എന്ത് പിന്നെ ..നിനക്കെന്നെ ശരിക്ക് അറിഞ്ഞൂടാ ”
ഞാൻ പല്ലിറുമ്മിക്കൊണ്ട് ദേഷ്യം അഭിനയിച്ചു .

“അറിഞ്ഞിടത്തോളം മതിയായി ..ഇനി ഇപ്പൊ പുതിയതൊന്നും കേൾക്കാൻ താല്പര്യം ഇല്ല..”
ഡയലോഗ് അടിക്കാൻ അവൾക്ക് നല്ല സാമർഥ്യം ഉള്ളതുകൊണ്ട് മഞ്ജുസ് കത്തിക്കയറി .

“വേണ്ട ..കേൾക്കണ്ട ..പക്ഷെ എന്റെ ഭാര്യ ആകുമ്പോ ഞാൻ പറയുന്നതും കൂടി നീ വല്ലപ്പോഴുമൊക്കെ ഒന്ന് കേൾക്കണം ..”
ഇത്തവണ സ്വല്പം കാര്യമായി തന്നെ ഞാൻ പറഞ്ഞു .

“ആഹ്…ആലോചിക്കാം ”
മഞ്ജുസ് അത് കേട്ടു പയ്യെ ചിരിച്ചു .

“ആലോചിക്കാൻ ഒന്നും ഇല്ല …തല്ക്കാലം ഒരു കിസ് തന്നെ ”
ഞാനവളെ നോക്കി ചുണ്ടു കൂർപ്പിച്ചു . പക്ഷെ മഞ്ജുസ്  പിന്നോട്ടു വലിഞ്ഞുകൊണ്ട് വിസമ്മതിച്ചു .

“താടി…”
അവളുടെ പിൻവലിയല് കണ്ടു ഞാൻ മുരണ്ടു .

“ഇല്ലെങ്കി?”
അവള് വീണ്ടും ചിരിച്ചു . ഇത്തവണ എനിക്കതു അത്ര ഇഷ്ടായില്ല . അതോടെ ഞാൻ സ്വല്പം കലിപ്പ് ഇട്ടു .

“ഇല്ലെങ്കിൽ ഒരു മൈരും ഇല്ല ..എനിക്കെന്തു ചെയ്യാൻ പറ്റും എന്ന്  ഞാൻ നിനക്ക് പിന്നെ  കാണിച്ചു തരാം . നിന്റെയൊക്കെ പോസ് സഹിക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ ..അല്ലപിന്നെ ..മനുഷ്യനെ പൊട്ടൻ ആക്കുന്നതിനു ഒരു പരിധി  ഇല്ലേ .”
ഇത്തവണ അവളുടെ തമാശക്ക്  നിന്നുകൊടുക്കാതെ തന്നെ ഞാൻ ദേഷ്യപ്പെട്ടു . പിന്നെ  അവളെ തള്ളിമാറ്റികൊണ്ട് അവിടെ കിടന്ന കസേരയും ചവിട്ടി നീക്കി  . എന്റെ സ്വരം ഉയർന്നതും അവളുടെ മുഖമാകെ വാടിപ്പോയി .

“നീ ഇനീം ഒലിപ്പിക്കാൻ ഇങ്ങു വാടി..കാണിച്ചുതരാം  ”
ഞാൻ മഞ്ജുസിനെ നോക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .പിന്നെ വീണ്ടും ഓഫീസിൽ പോകാനുള്ള ഭാവത്തിൽ തിരിഞ്ഞു നടന്നു . ഒന്ന് സോൾവ് ആയി വന്നപ്പോഴേക്കും വീണ്ടും ഒരു അടി ഉണ്ടായ വിഷമത്തിൽ മഞ്ജുസും അവിടെ പ്ലിങ്ങസ്യാ ആയി നിന്നു !

“കവി…”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

100 Comments

Add a Comment
  1. വിരഹ കാമുകൻ

  2. നാടോടി

    Sagar അടുത്ത ഭാഗം എന്ന് വരും

  3. Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
    വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .

Leave a Reply

Your email address will not be published. Required fields are marked *