“മുത്തശ്ശി…”
മഞ്ജുസ് നീട്ടിവിളിച്ചു സോഫയിലിരുന്ന അവരെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു .
“ഹോ ..ഒന്ന് പതുക്കെ ഞെക്കെടി പെണ്ണെ..”
അവളുടെ സ്നേഹ പ്രകടനം കണ്ടു മുത്തശ്ശി ചിരിയോടെ ശകാരിച്ചപ്പോൾ കൂടി നിന്ന ഞാനടക്കം എല്ലാവരും ഒന്ന് പയ്യെ ചിരിച്ചു .
“ഓഹ് ..തള്ളക്കു സൂക്കേട് തുടങ്ങി ..ഈ മുത്തിക്കു ഒരു മാറ്റോം ഇല്ല ”
മഞ്ജുസ് കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി ആ വയസ്സിത്തള്ളയെ കളിയാക്കി .
“പോടീ പെണ്ണെ ..ഒന്നിനാത്രം പോന്നിട്ടു അവളുടെ ഒരു കുട്ടിക്കളി ”
മുത്തശി അവളെ പിടിച്ചു അകത്തി ചിരിയോടെ പറഞ്ഞു .
“ഓ പിന്നെ ..”
മുത്തശ്ശിയുടെ ശാസന തള്ളിക്കളഞ്ഞുകൊണ്ട് മഞ്ജുസ് ടീപ്പോയിലിരുന്ന ഒന്ന് രണ്ടു ഉണ്ണിയപ്പം എടുത്തു പിടിച്ചു . പിന്നെ അത് ഓരോന്നായി കടിച്ചു ചവച്ചു .
അവളുടെ കഴിപ്പ് ഒരു നിമിഷം നോക്കി നിന്ന് ഞാൻ ഉമ്മറത്തേക്ക് നടന്നു . അഞ്ജു അവിടെ തിണ്ണയിൽ മൊബൈലും നോക്കി ഇരിപ്പുണ്ട് .
“നിനക്കെന്താടി ഇവിടെ പിടിച്ചില്ലെ ? നീ എന്താ ഒറ്റയ്ക്ക് മാറിയിരിക്കുന്നെ ?”
അഞ്ജുവിന്റെ അടുത്തേക്ക് ചെന്ന് ഞാൻ പയ്യെ തിരക്കി .
“ഏയ് അങ്ങനെ ഒന്നും ഇല്ല..അവരുടെ എടേലു ഞാനെന്തു പറയാനാ ..പിന്നെ ചേച്ചിടെ അച്ഛൻ കുറച്ചു ഗൗരവക്കാരൻ ആണ് ..”
അഞ്ജു ഒരു പുഞ്ചിരിയോടെ പറഞ്ഞു .
“ഏയ് അത് കാണുമ്പോ തോന്നുന്നതാ…ആള് പാവം ആണ് ”
ഞാൻ ഹാളിലേക്ക് ഒന്ന് നോക്കി അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .മഞ്ജുസും അവർക്കൊപ്പം ഇരുന്നു എന്തൊക്കെയോ വിശേഷങ്ങൾ പറയുന്നുണ്ട് .
“മ്മ്..ഒരു കണക്കിന് നിന്റെ ഭാഗ്യം ആണ് മോനെ ..എങ്ങനെ നോക്കിയാലും ചേച്ചിയെ കല്യാണം കഴിച്ചതുകൊണ്ട് നിനക്കു ഗുണം മാത്രേ ഉണ്ടായിട്ടുള്ളൂ , ഈ വീട് തന്നെ വൻ സെറ്റപ്പ് ആണ് ”
അഞ്ജു ചുറ്റും ഒന്ന് നോക്കികൊണ്ട് പറഞ്ഞു .
“അതിനു ഈ സെറ്റപ്പൊക്കെ നോക്കിയല്ല ഞാൻ അവളെ ഇഷ്ടപ്പെട്ടത് , ഇതൊക്കെ ഞാനും പിന്നീട് ആണ് അറിയുന്നത് ..”
മഞ്ജുസിന്റെ സാമ്പത്തിക സ്ഥിതി ഓർത്തു ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“ആഹ്.. പൊട്ടന് ലോട്ടറി അടിച്ചെന്ന് കേട്ടിട്ടേ ഉള്ളു , എന്തായാലും ഇപ്പൊ കാണാൻ പറ്റി”
Bro next part??
സാഗർബ്രോ,പനിമാറിയോ…?എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കെട്ടെ എന്നു
പ്രാർത്ഥിക്കുന്നു…
Super please continue
Hope you safe…
Take care your health first
സാഗറിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.
Vegam ezhuthu pls
Bro next part ezhuthiyo
ഇല്ല..ചെറിയ health issues
എന്ത് പറ്റി ബ്രോ കുഴപ്പമില്ല എല്ലാം ഓക്കേ ആയിട്ട് എഴുതിയാൽ മതി take care bro
കാര്യമായി ഒന്നുമില്ല.. NORMAL FEVER ആണ്
take care
വീണ്ടും മനസ്സുനിറക്കുന്ന റൊമാൻസ്. കലക്കി സഹോ
Wonderful this part also, bro. Waiting for next part.
Thakarkunnude bhai
അടുത്ത part എപ്പോൾ വരും
സാഗർ,
ഇപ്പോൾ ആണ് ഞാൻ വായിച്ചത് നമ്മുട കഥയുടെ ഇ പാർട്ട് ഇവിടെ ഞാൻ ഉൾപ്പെടെ എല്ലാവരും വായിച്ചു വളരെ രസകരവും, സന്തോഷവും ആയി ഇരിക്കുവാന് ശരിക്കും അത്രക്ക് നല്ലയൊരു ഭാഗമാണ് സാഗർ ഇ ഭാഗം ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു സാഗർ പറയാൻ ഞങ്ങള്ക്ക് വാക്കുകൾ ഇല്ല.
ബീന മിസ്സ്.
Entha aarude commentsinum Sagar bro marupadi kodukkathe
തിരക്കാണ് ബ്രോ…
ശരിക്കും കവിനെ പോലെ ഒരുത്തനെ കെട്ടിയാൽ പെണ്ണ് പെട്ട് പോകുമല്ലോ.. പുള്ളിക്കാരന് കളി അല്ലാതെ സ്നേഹം ഉണ്ടെന്നു തോന്നുന്നില്ല..
ഈ ഭാഗവും സൂപ്പർ ബ്രോ
Thanks…. Bro
Aadya nalugalil kali koodutal aayrkkum pinne sneham illan tonan ulla reason?
സാഗർ ബ്രോ , 2 പാർട്ടും വായിച്ചു , ഒരുമിച്ചു ആണ് വായിച്ചത്. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എല്ലാം ! രണ്ടു കാര്യങ്ങൾ പറയുവാനുണ്ട് , ഒന്ന് മഞ്ചൂസ് എടുത്ത പുതിയ കാർ , കവിനു വേണ്ടി വാങ്ങിയതാണ് , അത് കൂടെ സർപ്രൈസ് ആയി തരാൻ ആണ് എത്തിയത് എന്നു ചേർക്കമായിരുന്നു , അത് കവിനു ഒരുപാടു സന്തോഷം ഉണ്ടാകുമാരുന്നു, പക്ഷെ തിരിച്ചു മഞ്ചൂസ് പോകുമ്പോൾ പുതിയ കാർ തന്നെ കൊടുത്തു വിടണമായിരുന്നു , കാരണം ലോങ്ങ് ഡ്രൈവ് , കൂടാതെ വയ്യാണ്ട് ഇരിക്കുക കൂടി അല്ലെ. 2 പേർക്കും നല്ല സന്തോഷം ആയേനെ !
രണ്ട് , ഭാര്യ വയ്യാണ്ട് ഇരിക്കുമ്പോൾ ഉള്ള കവിന്റെ attitude ശരിയല്ല , തമാശക്ക് പോലും പറയാൻ പാടില്ല , ” നീ കാരണം എന്റെ ഉറക്കം പോയി” , ഇത് വലിയ വള്ളി ആയല്ലോ എന്ന് പോലുള്ള ഭാവങ്ങൾ . കുറച്ചു കൂടെ ഉത്തരവാദിത്തത്തോടും സ്നേഹത്തോടും കൂടെ കൈകാര്യം ചെയ്യണ്ട വിഷയം ആണ്. പിന്നെ ഒറ്റയ്ക്ക് പുറത്തു പോയി ഫുഡ് കഴിച്ചത് , അതൊക്കെ പാകത ഇല്ലായ്മ , വിവേകമില്ലായ്മ എന്നുള്ളതിനേക്കാൾ ഉപരി സ്നേഹം ഇല്ലായ്മയെ ആണ് എനിക്ക് തോന്നിയത്.
അതുകൊണ്ടു എന്റെ പൊന്നു സാഗർ ബ്രോ, അവനു കുറച്ചു ബോധം വെപ്പിച്ചു കൊടുക്ക് , എല്ലാം നമുക്ക് ഇഷ്ടമാണ് , അലമ്പും വഴക്കും പിണക്കവുമെല്ലാം .
ബാക്കി എല്ലാം അടിപൊളി , സൂപ്പർ !! ആശംസകൾ ബ്രോയ്
** മുകളിൽ എഴുതിയതൊന്നും അങ്ങയുടെ ആവിഷ്ക്കാര സ്വാതന്ത്രത്തിൽ ഉള്ള കൈ കടത്തൽ ആയി തോന്നരുത്, ഈയുള്ളവന്റെ അഭിപ്രായം മാത്രം ആണ് .
🙂 🙂
കവിന് അങ്ങനെയൊക്കെയാണ്..
thanks bro…
കവിൻ അങ്ങനെ ആ മഞ്ജുവിന് ശെരിക്കും അറിയാം
🙂 🙂