അമ്മ എന്നെയൊന്നു കളിയാക്കിയ പോലെ പറഞ്ഞു ഉറ്റുനോക്കി . കൃഷ്ണൻ മാമയുടെ മൂത്ത മോൻ ആണ് വിവേക്. ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും മൂത്ത ആൺ സന്തതി ആണ് ! പുള്ളിയെ ഒക്കെ ഓവർടേക്ക് ചെയ്തായിരുന്നല്ലോ എന്റെ മാസ്സ് കല്യാണം !
“ആഹ് …വിവേകേട്ടൻ എനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട് . ഇനി എന്തായാലും അവിടെ പോകുമ്പോ കാണാലോ ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .
“മ്മ് ..പിന്നെ അച്ഛൻ വിളിക്കാറില്ലേ നിനക്ക് ?”
അമ്മ പതിവ് കുശലം തിരക്കി .
“മ്മ്….അതൊക്കെ ഉണ്ട്.”
ഞാൻ പയ്യെ പറഞ്ഞു .
“ആഹ്..ഇവിടെ വിളിച്ചാൽ നിന്റെ ടീച്ചറോട് എന്തൊക്കെയോ പറയുന്നത് കേൾക്കാം. നിന്നോട് വല്ലോം പറയാറുണ്ടോ ?”
മാതാശ്രീ ചെറിയ പുഞ്ചിരിയോടെ എന്നെ നോക്കി . അച്ഛൻ മഞ്ജുവുമായി ഫോണിലൂടെ സംസാരിക്കാറുണ്ട് എന്നത് എനിക്കപ്പോൾ പുതിയ അറിവായിരുന്നു . ഇത്ര ദിവസം ആയിട്ടും കക്ഷി എന്നിട്ടു എന്നോട് അത് പറഞ്ഞിട്ടില്ല .
“ഇല്ല…ഞാൻ ഇപ്പൊ അമ്മ പറയുമ്പോഴാ അറിയുന്നേ ..”
ഞാൻ ചെറിയ അമ്പരപ്പോടെ മറുപടി നൽകി .
അപ്പോഴേക്കും മഞ്ജുസും ഉമ്മറത്തേക്കെത്തി . തലേന്നിട്ട ഇളം നീല നൈറ്റി തന്നെയാണ് വേഷം . രാവിലത്തെ കുളി കഴിഞ്ഞിട്ട് അതുതന്നെ എടുത്തിട്ട ലക്ഷണം ആണ് . എന്തായാലും വാതില്ക്കല് വന്നു എത്തിനോക്കി അവൾ എന്നെയും അമ്മയെയും നോക്കി പുഞ്ചിരിച്ചു .
“ചായ എടുക്കട്ടേ ?”
മഞ്ജു പയ്യെ ചോദിച്ചു എന്നെ നോക്കി .
“‘അമ്മ പൊക്കോട്ടെടി ..എന്നിട്ട് മതി..”
ഞാൻ കണ്ണിറുക്കി അവളോടായി പറഞ്ഞതും മഞ്ജുസ് പുഞ്ചിരിയോടെ തലയാട്ടി .
പിന്നെ അവളും ഞങ്ങളുടെ ഒപ്പം കൂടി .ഓരോ വിശേഷങ്ങൾ പറഞ്ഞു ഞങ്ങൾ അങ്ങനെ ഇരിക്കെ സുമേഷ് ഓട്ടോയും കൊണ്ടെത്തി . അതോടെ അമ്മ പോകാൻ റെഡി ആയി . സുമേഷിനോട് ഞാൻ ഒന്ന് കുശലം പറഞ്ഞു അമ്മയെ അവനോടൊപ്പം യാത്രയാക്കി . പറഞ്ഞതിൽ അധികം പൈസയും എന്റെ കൂട്ടുകാരന് ഞാൻ ഓട്ടോ ചാർജ് ആയി നൽകി . അവൻ നിരസിച്ചെങ്കിലും ഇപ്പൊ വല്യ മുതലാളിയായ എനിക്ക് അത് കുറച്ചിലല്ലേ !
koduthittund…..quality – quantity onnum valya pidiyilla…
?
ഫയർ മാഗസിനെ പറ്റി ഒരുപാട് കേൾക്കുകേം കാണുകേം ചെയ്തിതിരിക്കുന്നു എന്നല്ലാതെ അതിനു ഉള്ളിലെന്താണെന്നറിയാൻ വല്ലാത്ത ആകാംക്ഷ തോന്നുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതും ഹോസ്റ്റലിൽ പോയ പിന്നെയാണ്… അങ്ങനെ രണ്ട് മൂന്ന് പേര് ചേർന്ന് ഒരു ലക്കം വാങ്ങി – മറ്റാരും അറിയാതെ ( സംഗതി ബോയ്സ് ഹോസ്റ്റലാണ് അറിഞ്ഞാസീൻ ഇല്ലാ എന്നൊക്കെയുണ്ടെങ്കിലും നമ്മുടെ നെലേം വിലേം അത് സീക്രട്ട് ആയി വെക്കാൻ പ്രേരിപ്പിച്ചു.).. ആ മുതലിലാണ് ഈ ഐറ്റം ഞാൻ ആദ്യമായി വായിക്കുന്നത്.. എനിക്കെന്നല്ല ഞങ്ങളെല്ലാ ചെക്കമാർക്കും കണ്ണുടക്കിയത് ആ കഥയിലാണ്..മഞ്ജുവും കവിനുമുള്ള കോളേജ് ഡേയ്സ്സ് അടങ്ങുന്ന വളരെ ചെറിയ ഭാഗം മാത്രമേ അതിലുണ്ടായിരുന്നള്ളു. ആ ചെറിയ ഭാഗം തന്നെ വല്ലാത്തൊരു ഫീൽ സമ്മാനിച്ചു.(സാഗർ ഭായിയുടെ പേര് പോലും ആ മാസിക പരാമർശിച്ചില്ല എന്നതിൽ വളരെയധികം ഖേദമുണ്ട്). ബാക്കിയെന്തെന്നറിയാൻ വല്ലാത്ത ആകാംക്ഷ – അങ്ങനെ പിന്നീടുള്ള രണ്ട് മൂന്നാല് ലക്കം ഞങ്ങൾ വാങ്ങിക്കൂട്ടി. പക്ഷേ അതിലൊന്നും നമ്മളുദ്ദേശിച്ച മുതലിന്റെ ബാക്കി കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ ചങ്കൊരുത്തൻ ഫയർ മൊത്തം കസിക്കുട്ടനിലെ കഥ കോപ്പി പേസ്റ്റാണെന്ന് പറയുന്നത്.( ഏത് ഗ്രൂപ്പിലുമുണ്ടാവുമല്ലോ ഒരു എക്സ്പീരിയൻസ്ഡ് പേഴ്സസൺ).അങ്ങനെ സംഗതി രതി ശലഭങ്ങൾ കണ്ടെത്തി അന്ന് സാഗർഭായി ഒന്നാം ഭാഗം കഴിഞ്ഞ് രണ്ടാം ഭാഗം പകുതി മുക്കാലും എഴുതിക്കഴിഞ്ഞിരുന്നു. കഥയുടെ വലിപ്പം അത് വായിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിക്കാൻ ശ്രമിച്ചു – പിന്നെ റാന്ഡം ആയി രണ്ട് മൂന്ന് എപ്പിസോഡ് വായിച്ചു.കൂടുതലും ബീന ചേച്ചിയുമായുള്ള റിലേഷന്റെയും റോസ് മേരിയുടെയും കഥയാണ് നമ്മുടെ വായനയിൽ പെട്ടത്. അപ്പൊ പിന്നെ മനസ്സ് ഓരോന്ന് ഊഹിച്ചെടുത്തു – നമ്മുടെ കവിൻ ഒരു മൾട്ടി ലെവൽ നായകനാണെന്നും, അതിലെ ഒരു ചാച്റ്റർ മാത്രമാണ് മഞ്ജു എന്നും മനസ്സ് പറഞ്ഞു. അങ്ങനെ നോക്കുമ്പോ കഥ പരമ ബോറായിരിക്കും എന്നും ഒരു സാധാരണ കമ്പിക്കഥയെക്കാൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കെണ്ട എന്ന തോന്നലിനാലും വായിക്കാനുള്ള തീരുമാനം ഞാൻ ഉപേക്ഷിച്ചു.പിന്നെ കുറച്ച് മാസങ്ങൾക്ക് ശേഷം നമ്മുടെ ലോക്ക് ഡൗൺ വന്നെത്തിയപ്പോൾ വേറെ പണിയൊന്നുമില്ലാതെ വീട്ടിൽ ചടഞ്ഞിരിക്കുമ്പോൾ വെറുതെ വായിച്ച് തുടങ്ങിയതായിരുന്നു ഞാൻ.ഒന്നാം ഭാഗം മൂന്ന് ദിവസം കൊണ്ടു തീർത്തു. രണ്ടാംഭാഗവും വളരെ പെട്ടന്ന് തീർത്തു. അപ്പോഴെക്കും മുന്നാം ഭാഗം പിന്നെ ഭായി തരുന്നതിനനുസരിച്ച് വായിച്ച് പോരുന്നു.ഒന്നാംഭാഗവും രണ്ടാം ഭാഗവും ഒറ്റയടിക്ക് വായിച്ച് തീർത്തതു കൊണ്ടാണെന്ന് തോന്നുന്നു ഒരോ കഥയും അപ്ലോഡ് ചെയ്യാൻ എടുക്കുന്ന ഈ ടൈംലാഗ് വല്ലാത്തെ ഒരു ഫീൽ നൽകുന്നു. ഒന്നെ പറയാനുള്ളു ചേട്ടാ ഒരു അനുഗ്രഹീത എഴുത്തുകാരനാണ് താങ്കൾ അത് കൊണ്ട് ആവശ്യത്തിന് ടൈം എടുത്തു നമ്മുടെ കഥ ഈ ലെവലിൽ അങ്ങനെ അങ്ങ് കൊണ്ട് പോ.. ഒരിക്കലും നിർത്താതെ
[NB: മുന്നാലു ലക്കത്തിനു ശേഷം ഞാൻ ഫയർവായന നിർത്തി. എന്തെന്നാൽ നമ്മുടെ ഈ രതി ശലഭങ്ങളുടെ രസവും ഫീലുമൊന്നും അതിലെ കഥകൾക്ക് തരാൻ കഴിയുന്നില്ല. വെറുമൊരു കമ്പിക്കഥ എന്നതിലുപരി നമ്മുടെ ഈ കഥ വേറെന്തൊക്കെയോ ലെവലിലേക്ക് പോയിരിക്കുന്നു. പലപ്പോഴും വെറുമൊരു ചുംബനത്തിനും തൊട്ടുരുമ്മലുകൾക്കും പോലും നിർവചനീയമല്ലാത്ത ഒരു ഫീല് നാൽകാൻ കഴിയുന്ന മാന്ത്രികഥയാണ് പ്രിയപ്പെട്ട സാഗർ ബ്രോയുടെ തൂലികയിൽ ഞാൻ കാണുന്നത് ]
ഫയറിൽ ഉണ്ടോ ഇത്. അതും പേര് കൊടുക്കാതെ.
എങ്കിൽ കേസ് കൊടുക്കണം പിള്ളേച്ചാ. ?
ഏത് ലക്കം ആണ്.
Sagar bhai next part inn verumo
midnight / allenkil nale ravile kodukkum…chila polish und…
I am waiting annaa
ഇന്ന് വരുമോ
Bhai bakki innundakuo
അടുത്ത പാർട്ട് എന്നാണ് ബ്രോ.
കാത്തിരിപ്പിന്റെ സുഖം ഇപ്പോഴാ ശെരിക്ക് അറിയണേ.?
nale allenkil mattannal …
Thanks
അത് കലക്കും
Anil ormakalinte puthiya novel nice anu..perumazhakk shesham ..vayichunokku guyzz
ഇന്ന് ഉണ്ടാകുമോ അടുത്ത Part