രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram] 1748

ഞാൻ ചെറിയ നിരാശയോടെ പറഞ്ഞു അവളെ നോക്കി .

“മ്മ്..അതൊക്കെ കളയെടാ ചെക്കാ ..എല്ലാം കഴിഞ്ഞു നമ്മയുടെ കെട്ടും കഴിഞ്ഞു . പിന്നെന്തിനാ ഈ പഴയ കാര്യം ഒകെ ഓർക്കുന്നെ ?”
മഞ്ജുസ് എന്റെ ഇടം കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ചിണുങ്ങി . പിന്നെ എന്നെ ബലമായി എഴുന്നേൽപ്പിച്ചു ബ്രെക്ഫാസ്റ്റ് കഴിക്കാനായി ക്ഷണിച്ചു .

ഉമ്മറ വാതിൽ ചാരി മഞ്ജുസിനൊപ്പം ഞാൻ അകത്തേക്ക് കടന്നു . ഡൈനിങ് ടേബിളിൽ എല്ലാം ഒരുക്കി വെച്ചിരുന്നത് കൊണ്ട് എടുത്തു വിളമ്പേണ്ട കാര്യം മാത്രമേ മഞ്ജുവിനുണ്ടായിരുന്നുള്ളു . ഞാനും അവളും അടുത്തടുത്തായിരുന്നു . പ്ളേറ്റ് എന്റെ മുൻപിലേക്ക് നീക്കിവെച്ചു മഞ്ജു തന്നെ അപ്പവും മുട്ടക്കറിയും സെർവ് ചെയ്തു .

ഞാൻ അതിലൊരു കഷ്‌ണംപൊട്ടിച്ചു കറിയിൽ മുക്കി രുചിച്ചു നോക്കി അവളെ സംശയത്തോടെ നോക്കി .

“ഇത് നീ ഉണ്ടാക്കിയത് ആണോ ?”
ഞാൻ മഞ്ജുസിനോടായി ഗൗരവത്തിൽ തിരക്കി .

“അല്ല…അമ്മ ഉണ്ടാക്കിയതാ”
മഞ്ജു ഒരു നിമിഷം പോലും മടിക്കാതെ ചിരിയോടെ പറഞ്ഞു

“ആഹ്..വെറുതെ തെറ്റിദ്ധരിച്ചു . ഞാനും വിചാരിച്ചു നീ ഇത്ര സെറ്റപ്പായോ എന്ന് ”
ഞാൻ കിട്ടിയ ഗ്യാപ്പിൽ മഞ്ജുസിനിട്ടൊന്നു താങ്ങി ചിരിയോടെ അത് കഴിച്ചു തുടങ്ങി .

“ദേ ….”
ഞാൻ പറഞ്ഞതും മഞ്ജുസ് ഒന്ന് കണ്ണുരുട്ടി എന്റെ കാലിൽ ചവിട്ടി .

“ഹി ഹി…”
ഞാൻ അത് ആസ്വദിച്ചുകൊണ്ട് പയ്യെ ചിരിച്ചു .

“പോടാ പട്ടി .. നിനക്കു അല്ലേലും എന്ത് ചെയ്തു തന്നിട്ടും കാര്യമില്ല. കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന ജന്തു ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ കളിയാക്കി.

“ആര് പറഞ്ഞു ..ഇന്നലെ നിന്റെ പെർഫോ നല്ലതാണെന്നു ഞാൻ അപ്പഴേ പറഞ്ഞല്ലോ ”
ഞാൻ തലേന്നത്തെ കിടപ്പറ രംഗം ഓർത്തു ചെറിയ ചിരിയോടെ പറഞ്ഞു .അത് കേട്ടതും മഞ്ജുസ് പെട്ടെന്ന് അറിയാതെ ചിരിച്ചു പോയി . വായില് അത്യാവശ്യം കുത്തിനിറച്ചിരുന്നത് കൊണ്ട് കക്ഷിക്ക്‌ എരിവ് തരിപ്പിൽ കയറി .

അതോടെ കക്ഷി ഒന്ന് ചുമച്ചു കൊണ്ട് എന്നെ നോക്കി . എരിവ് ശിരസിൽ കയറിയതുകൊണ്ട് അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടെങ്കിലും ആകെമൊത്തത്തിൽ ചിരിയാണ് !

“ഇങ്ങനെ ഇളിച്ചു നിക്കാതെ വെള്ളം വല്ലോം എടുത്തുകുടിക്ക് ”
അവളുടെ ചിരി കണ്ടു ഞാൻ കൈ ഉയർത്തി അവളുടെ തലയിലൊരു കൊട്ട് കൊടുത്തു . അതോടെ കക്ഷി ഗ്ലാസിൽ ഇരുന്ന ചായ സ്വല്പം കുടിച്ചുകൊണ്ട് സ്വല്പം ആശ്വാസം വരുത്തി .

“ഹോ…”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

108 Comments

Add a Comment
  1. koduthittund…..quality – quantity onnum valya pidiyilla…

    1. കുട്ടാപ്പി

      ?

  2. ഫയർ മാഗസിനെ പറ്റി ഒരുപാട് കേൾക്കുകേം കാണുകേം ചെയ്തിതിരിക്കുന്നു എന്നല്ലാതെ അതിനു ഉള്ളിലെന്താണെന്നറിയാൻ വല്ലാത്ത ആകാംക്ഷ തോന്നുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതും ഹോസ്റ്റലിൽ പോയ പിന്നെയാണ്… അങ്ങനെ രണ്ട് മൂന്ന് പേര് ചേർന്ന് ഒരു ലക്കം വാങ്ങി – മറ്റാരും അറിയാതെ ( സംഗതി ബോയ്സ് ഹോസ്റ്റലാണ് അറിഞ്ഞാസീൻ ഇല്ലാ എന്നൊക്കെയുണ്ടെങ്കിലും നമ്മുടെ നെലേം വിലേം അത് സീക്രട്ട് ആയി വെക്കാൻ പ്രേരിപ്പിച്ചു.).. ആ മുതലിലാണ് ഈ ഐറ്റം ഞാൻ ആദ്യമായി വായിക്കുന്നത്.. എനിക്കെന്നല്ല ഞങ്ങളെല്ലാ ചെക്കമാർക്കും കണ്ണുടക്കിയത് ആ കഥയിലാണ്..മഞ്ജുവും കവിനുമുള്ള കോളേജ് ഡേയ്സ്സ് അടങ്ങുന്ന വളരെ ചെറിയ ഭാഗം മാത്രമേ അതിലുണ്ടായിരുന്നള്ളു. ആ ചെറിയ ഭാഗം തന്നെ വല്ലാത്തൊരു ഫീൽ സമ്മാനിച്ചു.(സാഗർ ഭായിയുടെ പേര് പോലും ആ മാസിക പരാമർശിച്ചില്ല എന്നതിൽ വളരെയധികം ഖേദമുണ്ട്). ബാക്കിയെന്തെന്നറിയാൻ വല്ലാത്ത ആകാംക്ഷ – അങ്ങനെ പിന്നീടുള്ള രണ്ട് മൂന്നാല് ലക്കം ഞങ്ങൾ വാങ്ങിക്കൂട്ടി. പക്ഷേ അതിലൊന്നും നമ്മളുദ്ദേശിച്ച മുതലിന്റെ ബാക്കി കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ ചങ്കൊരുത്തൻ ഫയർ മൊത്തം കസിക്കുട്ടനിലെ കഥ കോപ്പി പേസ്റ്റാണെന്ന് പറയുന്നത്.( ഏത് ഗ്രൂപ്പിലുമുണ്ടാവുമല്ലോ ഒരു എക്സ്പീരിയൻസ്ഡ് പേഴ്സസൺ).അങ്ങനെ സംഗതി രതി ശലഭങ്ങൾ കണ്ടെത്തി അന്ന് സാഗർഭായി ഒന്നാം ഭാഗം കഴിഞ്ഞ് രണ്ടാം ഭാഗം പകുതി മുക്കാലും എഴുതിക്കഴിഞ്ഞിരുന്നു. കഥയുടെ വലിപ്പം അത് വായിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിക്കാൻ ശ്രമിച്ചു – പിന്നെ റാന്ഡം ആയി രണ്ട് മൂന്ന് എപ്പിസോഡ് വായിച്ചു.കൂടുതലും ബീന ചേച്ചിയുമായുള്ള റിലേഷന്റെയും റോസ് മേരിയുടെയും കഥയാണ് നമ്മുടെ വായനയിൽ പെട്ടത്. അപ്പൊ പിന്നെ മനസ്സ് ഓരോന്ന് ഊഹിച്ചെടുത്തു – നമ്മുടെ കവിൻ ഒരു മൾട്ടി ലെവൽ നായകനാണെന്നും, അതിലെ ഒരു ചാച്റ്റർ മാത്രമാണ് മഞ്ജു എന്നും മനസ്സ് പറഞ്ഞു. അങ്ങനെ നോക്കുമ്പോ കഥ പരമ ബോറായിരിക്കും എന്നും ഒരു സാധാരണ കമ്പിക്കഥയെക്കാൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കെണ്ട എന്ന തോന്നലിനാലും വായിക്കാനുള്ള തീരുമാനം ഞാൻ ഉപേക്ഷിച്ചു.പിന്നെ കുറച്ച് മാസങ്ങൾക്ക് ശേഷം നമ്മുടെ ലോക്ക് ഡൗൺ വന്നെത്തിയപ്പോൾ വേറെ പണിയൊന്നുമില്ലാതെ വീട്ടിൽ ചടഞ്ഞിരിക്കുമ്പോൾ വെറുതെ വായിച്ച് തുടങ്ങിയതായിരുന്നു ഞാൻ.ഒന്നാം ഭാഗം മൂന്ന് ദിവസം കൊണ്ടു തീർത്തു. രണ്ടാംഭാഗവും വളരെ പെട്ടന്ന് തീർത്തു. അപ്പോഴെക്കും മുന്നാം ഭാഗം പിന്നെ ഭായി തരുന്നതിനനുസരിച്ച് വായിച്ച് പോരുന്നു.ഒന്നാംഭാഗവും രണ്ടാം ഭാഗവും ഒറ്റയടിക്ക് വായിച്ച് തീർത്തതു കൊണ്ടാണെന്ന് തോന്നുന്നു ഒരോ കഥയും അപ്ലോഡ് ചെയ്യാൻ എടുക്കുന്ന ഈ ടൈംലാഗ് വല്ലാത്തെ ഒരു ഫീൽ നൽകുന്നു. ഒന്നെ പറയാനുള്ളു ചേട്ടാ ഒരു അനുഗ്രഹീത എഴുത്തുകാരനാണ് താങ്കൾ അത് കൊണ്ട് ആവശ്യത്തിന് ടൈം എടുത്തു നമ്മുടെ കഥ ഈ ലെവലിൽ അങ്ങനെ അങ്ങ് കൊണ്ട് പോ.. ഒരിക്കലും നിർത്താതെ
    [NB: മുന്നാലു ലക്കത്തിനു ശേഷം ഞാൻ ഫയർവായന നിർത്തി. എന്തെന്നാൽ നമ്മുടെ ഈ രതി ശലഭങ്ങളുടെ രസവും ഫീലുമൊന്നും അതിലെ കഥകൾക്ക് തരാൻ കഴിയുന്നില്ല. വെറുമൊരു കമ്പിക്കഥ എന്നതിലുപരി നമ്മുടെ ഈ കഥ വേറെന്തൊക്കെയോ ലെവലിലേക്ക് പോയിരിക്കുന്നു. പലപ്പോഴും വെറുമൊരു ചുംബനത്തിനും തൊട്ടുരുമ്മലുകൾക്കും പോലും നിർവചനീയമല്ലാത്ത ഒരു ഫീല് നാൽകാൻ കഴിയുന്ന മാന്ത്രികഥയാണ് പ്രിയപ്പെട്ട സാഗർ ബ്രോയുടെ തൂലികയിൽ ഞാൻ കാണുന്നത് ]

    1. ഫയറിൽ ഉണ്ടോ ഇത്. അതും പേര് കൊടുക്കാതെ.

      എങ്കിൽ കേസ് കൊടുക്കണം പിള്ളേച്ചാ. ?

      ഏത് ലക്കം ആണ്.

  3. Sagar bhai next part inn verumo

    1. midnight / allenkil nale ravile kodukkum…chila polish und…

      1. I am waiting annaa

  4. Nale nokkiya mathiyo inn undakumo

  5. കുട്ടാപ്പി

    ഇന്ന് വരുമോ

  6. Bhai bakki innundakuo

  7. അടുത്ത പാർട്ട്‌ എന്നാണ് ബ്രോ.

    കാത്തിരിപ്പിന്റെ സുഖം ഇപ്പോഴാ ശെരിക്ക് അറിയണേ.?

    1. nale allenkil mattannal …

      1. അത് കലക്കും

  8. Anil ormakalinte puthiya novel nice anu..perumazhakk shesham ..vayichunokku guyzz

  9. കുട്ടാപ്പി

    ഇന്ന് ഉണ്ടാകുമോ അടുത്ത Part

Leave a Reply

Your email address will not be published. Required fields are marked *