അനിഖ പറഞ്ഞു.
എന്നാലും നീ പറ ഞാൻ ഒന്ന് കേൾക്കട്ടെ… ഞാൻ പറഞ്ഞു.
“”””” അനിഖ പറഞ്ഞു തുടങ്ങി “””””
ഞാൻ നീയുമായി സംസാരിക്കുന്നത് എല്ലാം പപ്പ കതകിന്റെ മറവിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു.
ഞാൻ വാതിൽ വെറുതെ ചാരിയിട്ടെ ഉണ്ടായിരുന്നൊള്ളു.
നിന്നെ വിളിച്ചു കഴിഞ്ഞു ഫോൺ വെച്ച ഉടനെ പപ്പ വാതിൽ തുറന്നു അകത്തു കയറി..
ഞാൻ ആണെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലും.
കയറിവന്ന ഉടനെ മുഖം അടക്കി ഒരടിയായിരുന്നു.
ആരാടി അവൻ എന്ന് ചോദിച്ചു മേശക്ക് മുകളിൽ ഇരുന്ന ഫോൺ എടുത്തു .
ഫോൺ ലോക്ക് ആയിരുന്നു.
എന്നിട്ട് ലോക്ക് തുറന്ന് നിന്റെ നമ്പർ കൊടുക്കാൻ ആവശ്യപ്പെട്ടു പക്ഷേ
ഞാൻ കരയുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
ഉടനെ പപ്പ ഫോൺ നിലത്തേക്ക് ഒരേറായിരുന്നു.
എന്നിട്ട് നീ എങ്ങനെ അവിടുന്ന് രക്ഷപ്പെട്ടു? ഞാൻ ചോദിച്ചു.
“””അതോ അത് ഞാൻ നിരാഹാരം കിടന്നു”””
ആവൾ പറഞ്ഞു
അപ്പോൾ എന്റെ ദാദി വന്നു എന്നെ സമാധാനിപ്പിച്ചു .
എന്നിട്ട് പപ്പയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി .
“””””””” അതൊക്കെ ഈ പ്രായത്തിന്റെ ആണ് അവൾ നമ്മുടെ കുടുംബത്തിന് പേരുദോഷം വരുത്തുന്ന ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞു ദാദി അച്ചന്റെ ഉള്ളിലെ ദേശ്യത്തെ അണച്ചു എന്ന് പറയാം””””””””
അങ്ങനെ കുറച്ചു നേരം ഇരുന്നു സംസാരിച്ച ശേഷം ഞങ്ങൾ പുറത്ത് ഒക്കെ ഒന്ന് കറങ്ങാൻ പോകാൻ തീരുമാനിച്ചു.
“”” മിസ്റ്റർ പർവേസ് താങ്കളുടെ വണ്ടി ഒന്ന് വേണമായിരുന്നു “””
ഞാൻ ചോദിച്ചു.
“””അതിനെന്താ എടുത്തോ”””
പർവേസ് മറുപടി നൽകി.
ഏത് വണ്ടി വേണം ?
അവിടെ കിടന്ന യമഹ R3 ബൈക്കിനെയും ജീപ്പ് കോംപസ്സിനെയും മാറി മാറി നോക്കി പർവേസ് ചോദിച്ചു.
ബൈക്ക് മതി എന്നു പറഞ്ഞു ഞാൻ അനിഖയെ ഒന്ന് നോക്കി.
അത് മതി എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.
ബൈക്കിൽ പരസ്പരം ഇഴുകി ചേർന്നു നഗരം ചുറ്റുന്ന ആ ഒരു ഫീൽ കാറിൽ പോയാൽ കിട്ടില്ലല്ലോ..!
പർവേസ് ബായിയിൽ നിന്നും ബൈക്കിന്റെ കീ വാങ്ങി ഞങ്ങൾ പുറത്തിറങ്ങി.
ഒരു നീല ടൈറ്റ് ജീൻസും ടീ ഷർട്ടുമാണ് അവളുടെ വേഷം .
ആ വേഷം അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.
അത് അവളുടെ ആകാര വടിവുകൾ നല്ലോണം എടുത്തു കാണിക്കുന്നുണ്ട്.
ഇളം തെന്നലിന്റെ തഴുകലേറ്റ് പാറി പറക്കുന്ന മുടികൾ.
അടിപൊളി ഒന്നും പറയാനില്ല
രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു