ജന്മാന്തരങ്ങൾ [Mr Malabari] 204

ട്രെയിനിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പ്രകൃതി ഏതോ ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ മനോഹര ചിത്രം പോലെ തോന്നി.
ഗ്രാമീണ സൗന്ദര്യത്തിന്റെ ഹൃദയഭാഗങ്ങളും നാഗരീക സംസ്കാരത്തിന്റെ ചീഞ്ഞു നാറുന്ന പിന്നാമ്പുറങ്ങളും പിന്നിട്ട് ട്രെയിൻ മുന്നോട്ട് നീങ്ങി.

തൻറെ ഇണയെ കാണാൻ ആദ്യമായി പോകുന്നതിന്റെ ആവേശത്തിൽ അവന്റെ ഹൃദയം ക്രമാതീതമായി തുടിച്ചു .

“””അവൻ ട്രെയിനിന്റെ ഇടുങ്ങിയ ജാലഗത്തിലുടെ വിദൂരതയിലേക്ക് കണ്ണും നട്ട് ഇരുന്നു”””

“”” ഇനി ബാക്കി ഷഹ്സാദ് തന്നെ പറയും”””

ഒരു മയക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ
ട്രെയിൻ നാഗ്പൂർ സ്റ്റേഷനിൽ എത്താൻ ആയിരിക്കുന്നു
എനിക്ക് അതിയായ സന്തോഷം ഉണ്ട്.
ഇതാ ഞാൻ എന്റെ ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുന്നൂ…

“”””””””എന്റെ പ്രാണേശ്വരി”””””””

മുൻജെന്മ സുകൃതങ്ങളുടെ പുണ്യമേ…
നീണ്ട പതിനഞ്ചു യുഗങ്ങളുടെ കാത്തിരിപ്പിന് ശേഷം നാം വീണ്ടും ഇതാ പരസ്പരം കണ്ടുമുട്ടാൻ പോകുന്നു.

ലോകത്തെ ഏതൊരു ശക്തിക്കും ഇനി നമ്മളേ വേർപിരിക്കാൻ കഴിയില്ല.
ഈരേഴ് പതിനാല് ജന്മങ്ങൾ കഴിഞ്ഞാലും നമ്മൾ പരസ്പരം ഇരു ശരീരവും ഒരു മനസ്സും ആയി അങ്ങനെ ജീവിക്കും.

എന്ന് എന്റെ മനസാക്ഷി വിളിച്ചു പറയുന്നുണ്ടായിരുന്നു.

വിജാരിച്ചതിലും ഒരു രാത്രി മുന്പ് തന്നെ ഞാൻ നാഗ്പൂർ എത്തി.

വൈറ്റിംഗ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്ന ശേഷം ഒരു കോഫിയും കുടിച്ചു ഇരുന്നപ്പോൾ ആണ് ഞാൻ രാത്രി എവിടെ കിടന്നു ഉറങ്ങും എന്ന ചിന്താകുഴപ്പത്തിലായത്.

തൽക്കാലം ഒരു രാത്രിക്ക് വേണ്ടി മാത്രം റൂം എടുക്കാൻ കഴിയില്ല.
അനിഖ രാവിലെ 5 മണിക്ക് തന്നെ റൈൽവേ സ്റ്റേഷനിൽ എത്താം എന്ന് ഏറ്റിട്ടുണ്ട്.
തൽക്കാലം റൈൽവേ സ്റ്റേഷനിൽ ആളൊഴിഞ്ഞ ഏതെങ്കിലും മൂലയിൽ ചുരുണ്ട് കൂടാം എന്ന് തീരുമാനിച്ചു.
ബേഗ് എടുത്തു തലയിണയാക്കി വെച്ച് കിടന്നു.

അനിഖയെ ഒന്നുകൂടി വിളിച്ചു ഞാൻ സ്റ്റേഷനിൽ എത്തിയ വിവരം അറിയിച്ചു.

ഒരുപാട് ദൂരം യാത്ര ചൈതത് കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ ഒരു മയക്കത്തിലേക്ക് വഴുതി വീണു.

ഏതോ ചെരക്ക് തീവണ്ടിയുടെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.

വാച്ചിൽ നോക്കി സമയം 4 AM.
ഒന്ന് മുഖം കഴുകിയ ശേഷം ഒരു ചൂടൻ കോഫിയും കുടിച്ചു ഇരിക്കുകയാണ് ഞാൻ.
എന്നിട്ട് അനിഖയെ വിളിക്കാൻ ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു.

“”””നീ എവിടെ….

ഞാൻ ചോദിച്ചു””””

“””ഞാൻ അങ്ങോട്ട് വരുന്നുണ്ട് നീ ഒരു കോഫി ഒക്കെ കുടിച്ചു അവിടെ ഒക്കെ ഒന്ന് ചുറ്റി കറങ്ങുമ്പോഴേക്കും ഞാൻ എത്താം അനിഖ പറഞ്ഞു”””

“””എന്നാ ശെരി ടാ കാണാം ബൈ”””

The Author

34 Comments

Add a Comment
  1. അടിപൊളി ഒന്നും പറയാനില്ല

  2. രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു

Leave a Reply

Your email address will not be published. Required fields are marked *