ഞങ്ങളുടെ സൗഹൃദം അങ്ങനെ മുന്നോട്ട് നീങ്ങി.
നീ നോർത്ത് ഇന്ത്യയിൽ വന്നിട്ടുണ്ടോ?
അവൾ ചോദിച്ചു.
ടെൽഹിയും പിന്നെ ഉത്തരാഖണ്ഡിലെ റൂർകിയിലും വന്നിട്ടുണ്ട് ഞാൻ പറഞ്ഞു.
രാജസ്ഥാൻ ഇതുവരെ കണ്ടിട്ടില്ല അല്ലെ?
അവൾ ചോദിച്ചു!
ഇല്ല പക്ഷെ ഒരിക്കൽ വരും അന്ന് നിന്നെയും കൊണ്ടേ തിരിച്ചു കേരളത്തിലേക്ക് പോകൂ.
ഒരു പൊട്ടിച്ചിരി മാത്രമായിരുന്നു അവളുടെ മറുപടി,ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു.
അങ്ങനെ മാസങ്ങൾ കടന്നു പോയി.
രണ്ടു ദിവസമായി അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് വാട്ട്സാപ്പിൽ അയച്ച മെസ്സേജുകൾക്ക് ഒന്നും മറുപടിയും ഇല്ല.
എനിക്ക് ആണെങ്കിൽ നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ.
അവിടുന്ന് ക്രത്യം മൂന്ന് ദിവസങ്ങൾക്ക് ശേഷം എനിക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും കാൾ വന്നു.
“””ഹലോ ആരാ””” കോൾ എടുത്തു ഞാൻ ചോദിച്ചു”””
ഞാൻ അനിഖയുടെ ഫ്രണ്ട് ആണ്
അനിഖ എവിടെ ?
അവൾ അടുത്തുണ്ടോ ?
അവൾക് എന്താ പറ്റിയത്.
ഒറ്റ ശ്വാസത്തിൽ ആണ് ഞാൻ ഇതെല്ലാം ചോദിച്ചത്!
എന്നാൽ ഞാൻ അനികക്ക് കൊടുക്കാം, ഫോണിന്റെ അങ്ങേ തലക്കൽ ആ കിളിനാദത്തിന്റെ ഉടമ മൊഴിഞ്ഞു.
മറുതലയ്ക്കൽ അവൾ ഏങ്ങലടിച്ചു കരയുകയാണ്,…
കരച്ചിൽ വന്നു അവളുടെ വാക്കുകൾ ശെരിക്കും പുറത്ത് വരുന്നില്ല.
എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയാതെ എനിക്കും കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.
അവൾ പറഞ്ഞു പപ്പാ ജീ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു.
പപ്പാ നിന്റെ നമ്പർ ചോദിച്ചു ഞാൻ കൊടുത്തില്ല,അതിനാ,..,….
അങ്ങനെ ആണേൽ നമ്പർ കൊടുക്കാമായിരുന്നില്ലേ! ഞാൻ ചോദിച്ചു.
കൊടുത്താൽ എന്താ ഉണ്ടാവുക എന്ന് നിനക്ക് അറിയാമോ!
സോ നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാനും ഉണ്ടാകില്ല, അതുകൊണ്ടാണ്
കൊടുക്കാതിരുന്നത് അവൾ പറഞ്ഞു.
“””ചെ.. ഞാൻ… ഞാൻ കാരണം അല്ലെ ഇങ്ങനെ ഒക്കെ സംഭവിച്ചത്……,….
ചെ.. ഒന്നും വേണ്ടായിരുന്നു, പണ്ടത്തെ പോലെ ഒക്കെ തന്നെ അങ്ങ് ജീവിച്ചാൽ മതിയായിരുന്നു”””
വെറുതെ ആ പാവത്തെ കൂടി കരയിപ്പിക്കാൻ , എന്നിങ്ങനെ ഒരുപാട് ചിന്താശരങ്ങൾ എന്റെ മനസിസ്സിലൂടെ കടന്നു പോയി.
അടിപൊളി ഒന്നും പറയാനില്ല
രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു