ഞാൻ ആ പിക്കിൽ വീണ്ടും വീണ്ടും നോക്കി. എന്ത് ഐശ്വര്യമാണ് ഇതിൽ അവളെ കാണാൻ. ഇത്രയും മുടി ഉണ്ടായിട്ടാണോ അവളിത് മുറിച്ചു കളഞ്ഞത്. അവൾ മുടി മുറിച്ചതിനെ കുറിച്ച് ചോദിച്ചപ്പോ രാഹുലിനും അറിയില്ലായിരുന്നു. ഒരു സുപ്രഭാതത്തിൽ അവൾ മുടി മുറിച്ചു. അത്രേ അറിയൂ. ഞങ്ങളുടെ ഡെസ്കിന് രണ്ട് ബഞ്ച് അപ്പുറമായി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുന്ന ഇഷാനിയെ ഞാൻ കണ്ടു. അവളെയും ആ ഫോട്ടോയും ഞാൻ മാറി മാറി നോക്കി. എന്തൊക്കെയോ വ്യത്യാസങ്ങൾ അവൾക്ക് വന്നിട്ടുണ്ട്. ഈ പിക്കിൽ അവളെ കണ്ടാൽ എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി നടന്ന ഒരാളായി തോന്നില്ല. ‘അവളുടെ ഫോട്ടോ ഉണ്ടായിട്ട് ആണോടാ നാറി നീ എന്നെ കൊണ്ട് മാസ്ക് മാറ്റാൻ ഓരോ ചീപ്പ് ഐഡിയ പറഞ്ഞു തന്നത് ‘ ഞാൻ അവന്റെ തലക്ക് ഒരു കിഴുക്ക് കൊടുത്തോണ്ട് ചോദിച്ചു
‘ഡേയ് ഇതിലൊക്കെ ഇവൾ ഉണ്ടെന്ന് ഞാൻ ഇപ്പോളാണ് ശ്രദ്ധിക്കുന്നത്. ഇത് ഫോട്ടോ എടുത്ത പോലും ഞാൻ ഓർക്കുന്നില്ലായിരുന്നു. വേറെ ഫോട്ടോ ഉണ്ടോന്ന് നോക്കാം എന്തായാലും. കുറച്ചൂടെ ക്ലിയർ ആയത് ‘ അവൻ ഫോണിൽ തിരഞ്ഞു
‘എല്ലാവരും മൂന്ന് പേരുള്ള ഗ്രൂപ്പ് ആയി തിരിഞ്ഞു ഇരിക്കണം. ഓരോ ഗ്രൂപ്പിനും ഓരോ എക്സ്പീരിമെന്റ് ആയിരിക്കും. പെട്ടന്ന് ആകട്ടെ ‘ ബിനു സാർ എല്ലാവരോടും ഗ്രൂപ്പ് തിരിയാൻ പറഞ്ഞിട്ട് പുറത്തേക്ക് പോയി. ആഷിക്ക് വരാത്ത കാരണം ഞങ്ങളുടെ ഗ്രൂപ്പിൽ ഒരാൾ ഒഴിവുണ്ട്. ഇഷാനിയെ നോക്കിയപ്പോൾ അവൾ ആരുടെ അടുത്തേക്കും പോകുന്നതും കണ്ടില്ല അവളെ ആരും കൂടെ കൂട്ടുന്നതും കണ്ടില്ല.
‘ഞാൻ പോയി അവളുമാർ ആരെങ്കിലും ഗ്രൂപ്പിൽ ഇല്ലാത്തത് ഉണ്ടോ എന്ന് നോക്കാം.’ രാഹുൽ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
‘ഡാ ഇഷാനിയെ വിളിച്ചാലോ? അവൾ ഒരു ഗ്രൂപ്പിലും ഇല്ല എന്ന് തോന്നുന്നു ‘
‘പോ മൈരേ അവൾ ഒന്നും വേണ്ട. ഞാൻ വേറെ ആരെയെങ്കിലും നോക്കിയിട്ട് വരാം ‘
‘അതെന്താ അവൾ ആയാൽ. അവൾ നല്ലപോലെ പഠിക്കും എന്നല്ലേ നീ പറഞ്ഞത്. എനിക്കിത് എപ്പോളും ശ്രദ്ധിക്കാനും റീഡിങ് എടുക്കാനും ഒന്നും പറ്റില്ല. അവളാണേൽ അതൊക്കെ നോക്കി ചെയ്തോളും. നമുക്ക് നോക്കി എഴുതേണ്ട കാര്യമേ ഉള്ളു ‘
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?