‘ഡാ ആഷി അടുത്ത ആഴ്ച ലാബിൽ വരുമ്പോ അവനെ എന്ത് ചെയ്യും ‘
‘അവനെയും എടുക്കാം. ഇപ്പൊ എന്തായാലും മൂന്ന് പേര് വേണമെന്നല്ലേ പറഞ്ഞത്. നീ പോയി അവളെ വിളിക്ക് ‘
‘ഡാ ഞാൻ പോണോ. എനിക്ക് അവളായി കമ്പനി ഇല്ല. നീ പോയി വിളിക്ക് ‘ അവൻ മടിയോടെ പറഞ്ഞു
‘നീ ഒരു വർഷം ഒരുമിച്ച് പഠിച്ചവൻ അല്ലെ. നീ തന്നെ ചെന്ന് വിളിക്ക് ‘ ഞാൻ അവനെ നിർബന്ധിച്ചു
‘നിനക്കല്ലേ അവളെ ഇവിടെ വേണ്ടത്. നീ പോയി പറഞ്ഞാൽ മതി ‘ ഈ തെണ്ടി ഒരു വിധത്തിലും അടുക്കുന്നില്ലല്ലോ. ‘ഗോവയിൽ വച്ചു എന്റെ വോഡ്ക മുഴുവൻ അടിച്ചു കേറ്റുമ്പോ എന്തൊക്കെ വാഗ്ദാനം ആയിരുന്നു. ഒരാഴ്ചക്ക് ഉള്ളിൽ കമ്പിനി ആക്കും, ഫോൺ നമ്പർ വാങ്ങി തരും. എന്നിട്ടിപ്പോ ഊമ്പിത്തരം കാണിക്കുന്നോ മഹിറെ ‘ സർക്കാസം ആണെങ്കിലും കുടിച്ച കള്ളിന്ന് നന്ദി ഉള്ളവൻ ആയത് കൊണ്ട് അവൻ അ അവളുടെ അടുത്തേക്ക് പോയി സംസാരിച്ചു. അവൾ ഒരു തവണ പെട്ടന്നെന്നെ ഒന്ന് പാളി നോക്കി. ഞങ്ങളുടെ കൂടെ ഗ്രൂപ്പ് ആകാൻ അവൾക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞാലോ എന്ന് ഞാൻ ഭയപ്പെട്ടു. പക്ഷെ അത് ഉണ്ടായില്ല. അവൻ വന്നതിന്റെ പുറകെ അവൾ വന്നു എനിക്ക് എതിരായി ഇരുന്നു. എരണം കെട്ട മാസ്ക് അപ്പോളും മുഖത്ത് തന്നെ ഉണ്ടായിരുന്നു. വലിയ അടുപ്പം കാണിച്ചില്ല എങ്കിലും റീഡിങ് എടുക്കാനും കണക്ക് കൂട്ടാനും ഒക്കെ അവൾ ഞങ്ങളോട് സംസാരിച്ചു. സദാ സമയം സൊറ പറഞ്ഞു ക്ലാസ്സിൽ ഇരിക്കുന്ന ഞാൻ വളരെ ആത്മാർഥതയോടെ എക്സ്പീരിമെന്റ് ചെയ്യുന്നത് കണ്ടു രാഹുൽ ഞെട്ടി. റീഡിങ് എടുക്കുന്നതും അഡ്ജസ്റ്റ് ചെയ്യുന്നതിനെ പറ്റിയും എല്ലാം ഞാൻ അവളോട് ചോദിച്ചു കൊണ്ടിരുന്നു. അവൾ വളരെ ആത്മാർത്ഥതയോടെ അതെല്ലാം എനിക്ക് പറഞ്ഞു തന്നു. എഴുതുമ്പോൾ ഹൂഡിയുടെ കൈ തെറുത്ത് കേറ്റി വയ്ക്കുമ്പോൾ അവളുടെ മെലിഞ്ഞു നീണ്ട കൈ വിരലുകളും വെളുത്തു തുടുത്തു നിന്ന മനോഹരമായ കൈത്തണ്ടയും ഞാൻ നോക്കി നിന്നു. അവളുടെ കൈത്തണ്ടയിൽ രുദ്രാക്ഷം കൊണ്ടുള്ള ബ്രേസ്-ലേറ്റ് ഉണ്ടായിരുന്നു.. അവളുടെ ഗോതമ്പിന്റെ നിറമുള്ള കൈകളിൽ ചാരനിറത്തിൽ ആ രുദ്രാക്ഷം കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. ഒരു കൗതുകത്തോടെ ഞാൻ അതിൽ നോക്കിയിരുന്നു.
ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ..
ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട് വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു “എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു” 
അതിനിടയ്ക് “അടികൾപലവിധം” എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി
അപ്പൊ ചുമ്മാ അല്ല വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ “ആമയേ” പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ
ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 
20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു
വൗ….. നല്ല അടാർ തുടക്കം.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?