‘നാണം ഇല്ലല്ലോടാ മൈരേ ഇങ്ങനെ അലക്കാൻ ‘ പഠനത്തിൽ ഉള്ള എന്റെ ആത്മാർത്ഥത കണ്ട് രാഹുലിന് കുരു പൊട്ടിയത് ഞാൻ മുഖം കൊടുത്തു പോലുമില്ല. രണ്ട് പീരീഡ് എത്ര വേഗം ആണ് പോയത് എന്ന് പോലും എനിക്ക് മനസിലായില്ല. അവൾക്കൊപ്പം കുറച്ചു നേരം കൂടി ചിലവഴിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു. റീഡിങ് എഴുതുന്നതിന് ഇടയിൽ അവളുടെ കയ്യക്ഷരം ഒക്കെ ഞാൻ ശ്രദ്ധിച്ചു. ഇത്രയും വെടിപ്പായി അക്ഷരങ്ങൾ അടുക്കി വച്ചിരിക്കുന്നത് എങ്ങനെ ആണെന്ന് എനിക്ക് അതിശയമായി. രണ്ട് പീരീഡ് ലാബ് എങ്ങനെ കടന്ന് പോയി എന്ന് പോലും എനിക്ക് മനസിലായില്ല. ആ സമയത്തിന് ഇടയിൽ പലതവണ അവളെന്നോട് സംസാരിച്ചിരുന്നു എങ്കിലും അവളെന്നോട് സൗഹൃദം തോന്നിക്കുന്ന രീതിയിൽ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ഞങ്ങളുടെ രണ്ടിന്റെയും ഇടയിൽ ഒരു പ്രതിമ കണക്കെ രാഹുൽ പെട്ടിരിക്കുകയായിരുന്നു.
ലാബ് കഴിഞ്ഞു ബ്രേക്കിന്റെ സമയം അവനായി ക്യാന്റീനിൽ ചെന്നപ്പോളാണ് കൃഷ്ണ ഇഷാനിയുടെ പേര് പറഞ്ഞു എനിക്കിട്ട് ഒന്ന് കുത്തിയത് ‘പുതിയ ഗ്രൂപ്പ് ഒക്കെ അടിപൊളി ആണല്ലോ’
അവളെന്തിനെ കുറിച്ചാണ് പറഞ്ഞത് എന്ന് എനിക്ക് പെട്ടന്ന് പിടികിട്ടിയില്ല. എനിക്ക് മനസിലായില്ല എന്ന് കണ്ടപ്പോ അവൾ തന്നെ ഒരു കളിയാക്കൽ ചുവയോടെ അതെന്റെ മുഖത്ത് നോക്കി പറഞ്ഞു ‘അല്ല ലാബിൽ നിങ്ങളുടെ ഗ്രൂപ്പ് അടിപൊളി ആയിട്ടുണ്ടെന്ന് ‘ ‘ഞങ്ങൾ ഒരാൾ കുറവായിരുന്നു. നോക്കിയപ്പോ അടുത്ത് അവളും. പിന്നെ പഠിക്കുന്ന ആയത് കൊണ്ട് വേറെ ഒന്നും നോക്കിയില്ല. അല്ലാതെ ഒന്നുമില്ല ‘ എനിക്ക് മുമ്പേ രാഹുൽ അവൾക്ക് മറുപടി കൊടുത്തു. ഞാൻ ഇഷാനി ആയി കമ്പനി ഉണ്ടാക്കുന്നതും മിണ്ടുന്നതുമൊക്കെ ബാക്കിയുള്ളവർ എന്തിനാണ് ചികയാൻ പോകുന്നത് എന്നെനിക്ക് മനസിലായില്ല.. അത്തരമൊരു കാര്യത്തിന് ഒരു വിശദീകരണമാർക്കും കൊടുക്കേണ്ട കാര്യം ഉണ്ടെന്നും എനിക്ക് തോന്നിയില്ല. എന്നാലും കൃഷ്ണയേ മുഷിപ്പിക്കണ്ട എന്ന് കരുതി ഞാൻ മറുത്തൊന്നും പറഞ്ഞില്ല. ‘അവൾക്ക് എന്താ കുഴപ്പം. ആരും അവളോട് മിണ്ടുന്നതു ഒന്നും കണ്ടിട്ടില്ല ഞാൻ. അപ്പൊ ഇടക്ക് കാണുമ്പോൾ ഒരു മൈൻഡ് കൊടുക്കുന്നു എന്നെ ഉള്ളു ‘
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?