റോക്കി [സാത്യകി] 2311

അന്ന് ക്ലാസ്സ്‌ കഴിഞ്ഞു രാഹുൽ ആയി പടികൾ ഇറങ്ങി വരുമ്പോളാണ് ഇഷാനി വരാന്തയിൽ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ക്ലാസ്സിലെ മിക്കവരും പോയി കഴിഞ്ഞു അവസാനമാണ് ഞങ്ങൾ ഇറങ്ങുക. അത് കൊണ്ട് തന്നെ അവിടെങ്ങും മറ്റാരെയും കാണാനുമില്ലായിരുന്നു. വരാന്തയിൽ അവളുടെ അടുത്ത് എത്തിയപ്പോളാണ് അവളുടെ കാൽച്ചുവട്ടിൽ ഒരു നായ്ക്കുട്ടി വട്ടം കറങ്ങുന്നത് കണ്ടത്. അന്ന് അവൾ പേടിച്ചു ഓടി എന്റെ അടുക്കലേക്ക് വന്ന അതേ നായ്ക്കുട്ടി. ഞങ്ങളെ ഒറ്റക്കാക്കിയിട്ട് രാഹുൽ പതിയെ അവിടുന്ന് മാറി. ‘ആഹാ പേടി ഒക്കെ മാറിയോ? ഒരു കുശലം പോലെ ഞാൻ അവളോട് ചോദിച്ചു

‘കുറച്ചു ‘ മറുപടി പോലെ തന്നെ ‘കുറച്ചു’ മാത്രമേ അവൾ എന്തിനും മറുപടി തരൂ അവളുടെ കയ്യിൽ പൊട്ടിച്ച ഒരു ബിസ്കറ്റ് കവർ ഉണ്ടായിരുന്നു. അതിൽ നിന്ന് ഓരോന്ന് നായ്ക്ക് തിന്നാൻ കൊടുക്കുകയായിരുന്നു അവൾ. ഇടക്ക് അവളതിന് ഇങ്ങനെ ബിസ്കറ്റ് വാങ്ങി കൊടുക്കാറുണ്ട് എന്ന് അവൾ തന്നെ പറഞ്ഞു. പക്ഷെ അപ്പോളും അവളുടെ പേടി ശരിക്കും വിട്ടു മാറിയിരുന്നില്ല..

‘ഹേയ് ടിങ്കു ഇവിടെ വാ ‘ അവളുടെ കയ്യിലിരുന്ന കവറിൽ നിന്നൊരു ബിസ്കറ്റ് എടുത്തു കൈ ഞൊടിച്ചു കൊണ്ട് ഞാൻ ആ നായ്ക്കുട്ടിയേ വിളിച്ചു

‘നൂനു എന്നാണ് ഇവന്റെ പേര് ‘ എനിക്കും ഇഷാനിക്കും ഇടയിൽ ആദ്യമായൊരു സംഭാഷണം സ്വാഭാവികമായി ഉടലെടുക്കുകയായിരുന്നു.

‘നൂനുവോ. അത് പെൺപെട്ടിക്ക് അല്ലെ ചേരുക. ഇവൻ ആൺ പട്ടിയാണ്. കമോൺ മൈ ബോയ് ‘ ഞാൻ നായയെ അടുത്ത് വരുത്തി അവന്റെ മുന്നിലേക്ക് ബിസ്കറ്റ് നീട്ടി. അവനത് ശാന്തമായി തിന്നു

എന്റെ പൂച്ചയുടെ പേരാണ് അത്. അവളെ ഇവിടെ മിസ്സ്‌ ചെയ്യുന്ന കൊണ്ട് ഇവനിവിടെ ആ പേര് ഇട്ടു ‘ അവളുടെ വീട് പാലക്കാട്‌ ആണെന്നും അവിടെ ആണ് ഈ പറഞ്ഞ നൂനു പൂച്ച ഉള്ളതെന്നും അവളെനിക്ക് പറഞ്ഞു തന്നു.. അവളുടെ വീട്ടുകാരെ പറ്റി ചെറിയൊരു ചോദ്യം ഞാനിട്ടത് അവൾ വ്യക്തമല്ലാത്ത ഒരു മറുപടിയിൽ ഒതുക്കി കളഞ്ഞു. വീടിനെ പറ്റി സംസാരിക്കാൻ അവൾക്ക് താല്പര്യമില്ല എന്ന് എനിക്ക് നല്ലത് പോലെ മനസിലായി. അത് പോലെ എത്ര മറുപടികൾ എത്ര പേരോട് പറഞ്ഞിരിക്കുന്നു ഞാൻ.. ബിസ്കറ്റ് തിന്നു ശാന്തനായി ഇരിക്കുന്ന നൂനു എന്ന് ഇഷാനി വിളിക്കുന്ന നായയുടെ തലയിൽ ഞാൻ മെല്ലെ തലോടി. ഞാൻ തടവുന്നത് അവൾ വലിയ കാര്യത്തിൽ നോക്കി ഇരുന്നു ‘നിനക്ക് ചെയ്യണോ? ഞാൻ അവളോട് ചോദിച്ചു. പേടി കൊണ്ട് വേണ്ട എന്ന അർഥത്തിൽ അവൾ തലയാട്ടി. അത് വക വയ്ക്കാതെ ഞാൻ നൂനുവിനെ എടുത്തു ഞങ്ങൾ ഇരിക്കുന്ന വരാന്തയിൽ ഞങ്ങളുടെ ഇടയിലായി ഇരുത്തി. ‘അവന്റെ തലയിൽ മുകളിലോട്ട് ഇങ്ങനെ ചെയ്തു കൊടുക്ക് ‘ ഞാൻ നൂനുവിന്റെ തല തടവി അവളെ കാണിച്ചു കൊടുത്തു. നായ്ക്കളെ ഇഷ്ടം അറിയിക്കുന്നത് അങ്ങനെ ആണ്. പക്ഷെ അവൾ കൈ അടുത്ത് വരെ കൊണ്ട് വന്നിട്ട് പേടിയോടെ പിൻവലിച്ചു.

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *