‘ഇങ്ങ് കൊണ്ട് വാ. ഞാൻ ചെയ്യിക്കാം ‘ പെട്ടന്ന് ഒരു നിമിഷത്തിൽ ഞാൻ അവളുടെ കയ്യിൽ പിടിച്ചു നൂനുവിന്റെ തലയിൽ തൊടുവിച്ചു. നായയെ തൊട്ടതിന്റെ ഷോക്കിൽ ആണോ അതോ ഞാൻ കയ്യിൽ പിടിച്ചതിന്റെ ഷോക്കിൽ ആണോ അവൾ ഒന്ന് അടിമുടി വിറച്ചത് ഞാൻ അറിഞ്ഞു. അവളുടെ കൈപ്പത്തിയിന്മേൽ എന്റെ കൈകൾ കൊണ്ട് ഞാൻ മെല്ലെ നൂനുവിന് തലയിൽ തടവി. അവളുടെ വിരലുകളുടെ സ്പർശനം കൊണ്ട് ഞാൻ ഇന്നേ വരെ അറിയാത്ത ഏതോ സുഖം അപ്പോൾ അറിഞ്ഞു. ഇന്നേ വരെ ഒരു കാമത്തിനും, ഒരു സ്ത്രീ ശരീരത്തിനും നൽകാൻ കഴിയാത്ത സുഖം ഇന്നിവളുടെ വിരൽത്തുമ്പുകൾക്ക് നൽകാൻ കഴിഞ്ഞു. അധികനേരം എന്റെ കൈകൾ അവളുടെ കയ്യിൽ തന്നെ ഇരുന്നാൽ എന്റെ ഉദ്ദേശം ശരിയല്ല എന്ന് അവൾക്ക് മനസിലാകും എന്ന് വച്ചു ഞാൻ മനസില്ലമനസോടെ എന്റെ കൈകൾ പിൻവലിച്ചു. ഇഷാനി അപ്പോളേക്കും പേടി മാറി നൂനുവിനെ തഴുകുന്നുണ്ടായിരുന്നു. പേടി മുഴുവൻ ആയി മാറ്റാൻ ഞാൻ അവനെ എടുത്തു അവളുടെ മടിയിൽ വച്ചു കൊടുത്തു. പഴയത് പോലെ ഞെട്ടിയില്ല എങ്കിലും അവളുടെ കണ്ണുകളിൽ അപ്പോളും പേടി ഉണ്ടായിരുന്നു. നാശം പിടിച്ച മാസ്ക് അവൾ എപ്പോളും വയ്ക്കുന്നത് കൊണ്ട് അവളുടെ മുഖം പലപ്പോഴും എനിക്ക് കാണാൻ പറ്റാറില്ല. അവളായി സൗഹൃദം സ്‌ഥാപിക്കാൻ അടുത്ത വഴി എന്ന നിലയിൽ ഞാൻ അവളോട് നോട്ട് ചോദിച്ചു. അവൾ തരുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു ‘രേണു മിസ്സിന്റെ നോട്ട് ഉണ്ടെങ്കിൽ ഒന്ന് തരുമോ. എനിക്ക് കുറച്ചു പോർഷൻ മിസ്സ് ആയിട്ടുണ്ട് ‘ രേണുവിനെ മിസ്സ് കൂട്ടി വിളിക്കുന്നത് എനിക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നു. എങ്കിലും മറ്റുള്ളവരുടെ അടുത്ത് അവൾക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കണമല്ലോ. എന്തായാലും ഞാൻ ചോദിച്ചപ്പോൾ തന്നെ അവൾ നോട്ട് എടുത്തു എന്റെ കയ്യിൽ തന്നു. സാധാരണ പഠിപ്പി പെൺകുട്ടികളെ പോലെ നോട്ട് തരുന്നതിൽ ഒന്നും അവൾക്ക് ഒരു പ്രശ്നം ഉള്ളതായി തോന്നിയില്ല. അന്നും ഞാൻ അവളെ കോളേജ് ഗേറ്റ് വരെ കൊണ്ടാക്കി. ക്ലാസ്സ് കഴിഞ്ഞു അവൾ നേരെ ഞാൻ അന്ന് അവളെ കണ്ട ബുക്ക് സ്റ്റാളിൽ ആണ് പോകുന്നത്. അവിടെ ഒമ്പത് മണി വരെ ജോലി. അത് കഴിഞ്ഞു ടൗണിൽ തന്നെ ഒരു വീടിന്റെ മുകൾ ഭാഗം വാടകക്ക് എടുത്തിട്ടുണ്ട് അവിടെ ആണ് ഇഷാനി താമസിക്കുന്നത്. അവിടുത്തെ ഉടമസ്‌ഥ ഒരു പ്രായം ആയ സ്ത്രീ ആണ്. അവർക്ക് പൂച്ചകളെ ഇഷ്ടം അല്ല. അത് കൊണ്ടാണ് ഇഷാനിക്ക് ഇവിടെ പൂച്ചയെ വളർത്താൻ പറ്റാത്തത് റൂമിൽ വന്നപ്പോൾ ഞാൻ അവളുടെ കയ്യിൽ നിന്ന് വാങ്ങിയ ബുക്കിന്റെ കാര്യം വിട്ടു പോയിരുന്നു. രാത്രി കിടക്കുന്നതിനു മുമ്പാണ് അത് ഓർമിച്ചത്. അപ്പോൾ തന്നെ ബാഗ് തുറന്നു അത് പുറത്തെടുത്തു. ഒരു കൊച്ചു കുട്ടിയെ പോലെ വൃത്തിയായി ബുക്കുകൾ സൂക്ഷിക്കുന്ന ആളാണ് ഇഷാനി എന്ന് തോന്നി. തിരിച്ചു കൊടുക്കുമ്പോ ഒളിവും ചളുക്കും ഒക്കെ ഉണ്ടെങ്കിൽ അവൾക്കെന്നോട് മതിപ്പ് പോകുമെന്ന് ഞാൻ ആലോചിച്ചു. അത് കൊണ്ട് ശ്രദ്ധിച്ചു ഞാൻ ആ ബുക്ക് തുറന്നു.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?