“ഇഷാനി ചന്ദ്രൻ” എന്ന് മനോഹരമായ കൈപ്പടയിൽ എഴുതിയ അവളുടെ പേരിൽ ഒരുപാട് നേരം ഞാൻ നോക്കിയിരുന്നു. സങ്കല്പത്തിൽ ആ പേരിനപ്പുറം എന്റെ പേരൊക്കെ കൂട്ടി ചേർത്ത് ഞാൻ ചേർച്ച പരിശോധിച്ചു.. ഇഷാനി അർജുൻ – അത്ര മോശം ഒന്നുമല്ല താളുകൾ മറിച്ചു ഞാൻ അവളുടെ കയ്യക്ഷരം ശ്രദ്ധിച്ചു. നല്ല കയ്യക്ഷരം ഉള്ളവർക്ക് നല്ല സ്വഭാവം ആയിരിക്കും എന്നോ മറ്റോ കേട്ടിട്ടുണ്ട്. അപ്പൊ അവളും ഒരു നല്ല കുട്ടി ആയിരിക്കും. അവളെപ്പറ്റി എല്ലാവരിൽ നിന്നും കേട്ട മോശം കാര്യങ്ങൾക്ക് എല്ലാം എതിരായി ഞാൻ ആ കയ്യക്ഷരത്തെ കൂട്ടു പിടിച്ചു എന്ന് കരുതാം. സത്യത്തിൽ എനിക്ക് എഴുതാൻ ഒന്നും ഉണ്ടായിരുന്നില്ല. അവളുടെ ശ്രദ്ധ കൂടുതൽ പിടിച്ചു പറ്റാൻ വേണ്ടി മാത്രം ആണ് ബുക്ക് വാങ്ങിച്ചോണ്ട് വന്നത്. രാവിലെ ബുക്ക് എടുത്തു വയ്ക്കുന്ന കാര്യം ഓർത്തെങ്കിലും ഞാൻ മനഃപൂർവം അത് എടുത്തില്ല. ഉച്ചക്ക് മുമ്പുള്ള പീരീഡ് ആയിരുന്നു രേണുവിന്റെത്. രാവിലെ ക്ലാസ്സിൽ വന്നപ്പോൾ മുതൽ മൂലയ്ക്ക് ഇരുന്ന് ഇഷാനി എന്നെ നോക്കുന്നുണ്ട്. അത് ബുക്ക് കൊണ്ട് വന്നോ എന്നറിയാൻ ആണെന്ന് എനിക്ക് മനസിലായി. പക്ഷെ ഞാൻ അവളുടെ കണ്ണുകൾക്ക് പിടി കൊടുക്കാതെ തിരിഞ്ഞു ഇരുന്ന് അവസാനം ഞാനായി ബുക്ക് തരില്ല എന്ന് മനസിലാക്കിയാവണം അവൾ മെല്ലെ ഞാൻ ഇരിക്കുന്ന സീറ്റിന് അടുത്തേക്ക് വന്നു. അവൾ വരുന്ന കണ്ടു ആഷിക്ക് എന്റെ കാലിൽ തട്ടി സിഗ്നൽ തന്നിരുന്നു. ഞാൻ അപ്പോൾ അവളെന്റെ പുറകിൽ നിൽക്കുന്നത് കണ്ടിട്ടേ ഇല്ലെന്ന രീതിയിൽ ഇരുന്നു. ചേട്ടാ എന്ന് അവൾ മൂന്നോ നാലോ തവണ വിളിച്ചു കഴിഞ്ഞാണ് അവളവിടെ നിൽക്കുന്നത് ആദ്യമായി കണ്ടത് പോലെ ഞാൻ അഭിനയിച്ചു അങ്ങോട്ട് തിരിഞ്ഞത്. ഞാൻ കാര്യം മനസിലാകാത്ത പോലെ അഭിനയിച്ചപ്പോൾ അവൾക്ക് വാ തുറന്നു ചോദിക്കേണ്ടി വന്നു
‘നോട്ട് എഴുതാൻ വാങ്ങിയിരുന്നു ‘
‘ആരുടെ നോട്ട്? ഞാൻ ചെറിയ നമ്പർ ഇറക്കി
‘എന്റെ. ചേട്ടൻ ഇന്നലെ വൈകിട്ട് എഴുതാൻ ഉണ്ടന്ന് പറഞ്ഞു വാങ്ങിച്ചിരുന്നു ‘
‘ഓ ശരിയാ.. ഞാൻ അത് എടുക്കാൻ വിട്ടു പോയി ‘ ഞാൻ ഒരു കള്ളത്തരം അടിച്ചു. അവളുടെ മുഖത്ത് ഒരു താല്പര്യക്കുറവ് തോന്നി. പക്ഷെ ഒന്നും മിണ്ടാതെ അവൾ തിരിച്ചു പോയി. രണ്ട് ദിവസം കൂടെ ഞാൻ അവളെ ഇങ്ങനെ ഇട്ടു കളിപ്പിച്ചു. അവസാനം അവൾ എന്നോട് ശരിക്കും ദേഷ്യപ്പെടുമെന്ന് എനിക്ക് തോന്നി. പക്ഷെ എന്തോ അത് ഉണ്ടായില്ല ‘നീ ഒരു കാര്യം ചെയ്യൂ. രാവിലെ എന്നെ ഒന്ന് വിളിച്ചു ഓർമിപ്പിക്ക് നോട്ട് എടുക്കുന്ന കാര്യം ‘ അവളുടെ നമ്പർ കിട്ടാനായി ഞാൻ ഇറക്കിയ ഒരു നമ്പർ ആയിരുന്നു അത് ‘നിന്റെ ഫോൺ ഇങ്ങ് താ ‘ ഞാൻ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി എന്റെ നമ്പർ അതിൽ ടൈപ്പ് ചെയ്തു കാൾ വിട്ടു. എന്റെ ഫോൺ റിങ് ചെയ്തു തുടങ്ങിയപ്പോൾ ഞാൻ ഫോൺ കട്ട് ആക്കി. ഞാൻ മനഃപൂർവം നമ്പർ വാങ്ങിയത് ആണെന്ന് അവൾക്ക് മനസിലായത് പോലെ തോന്നി. എന്തായാലും അവളുടെ ആവശ്യമല്ലേ, അവൾ വിളിക്കും എന്ന് ഉറപ്പായിരുന്നു
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?