Rose [VAMPIRE] 325

അവൾ പറഞ്ഞു….
“അങ്കിളിനെ എന്തിനാ ജയിലിൽ ഇട്ടേക്കുന്നേ..?”

ആ ചോദ്യം മാർട്ടിനിൽ വല്ലാത്ത ഒരു
ഞെട്ടലുളവാക്കി…

എന്താണ് ഇതിനു താൻ മറുപടി പറയുക….?
നീതിനിർവ്വഹണം നടത്തിയ ഒരു പോലീസുകാരന്റെ ആറാംവാരിക്ക് പിച്ചാത്തി കയറ്റിയതിനെന്നോ…?

അയാളുടെ നിശബ്ദത അയാളെത്തന്നെ
ഭയപ്പെടുത്തിക്കൊണ്ടിരുന്നു…

അവൾ തുടർന്നു…
“ഒരാളെ കൊന്നിട്ടാ അങ്കിളിനെ ഇതിനകത്ത്
ഇട്ടേക്കണേന്ന് വേറൊര് അങ്കിള് പറഞ്ഞൂലോ….
ശരിയാണോ അങ്കിളേ…?

അയാൾക്ക് തന്റെ ഹൃദയം
തകർന്നുപോകുന്നതുപോലെ തോന്നി….
എന്തിന്..? എന്തിനായിരുന്നു ഇതെല്ലാം…..?

നേടാനുള്ള നെട്ടോട്ടത്തിനിടയിൽ
കൊന്നുതള്ളിയതും പകതീർത്തതും
എത്രപേരോടായിരുന്നു…! ഇന്ന് ഒരു
കുഞ്ഞുപൈതലിന്റെ ചോദ്യത്തിനു മുമ്പിൽ, എല്ലാം അടക്കിവാഴുന്ന ഗുണ്ടാരാജാവിന്റെ ശിരസ്സ് എന്തേ കുനിഞ്ഞുപോകുന്നു…?

അയാളുടെ കണ്ണിൽ നിന്നും, വർഷങ്ങൾക്കു
ശേഷം കണ്ണീർച്ചാലുകളൊഴുകി….

“അങ്കിളെന്തിനാ കരേണേ?”

ആ കുഞ്ഞിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ
അയാൾ നന്നേ പണിപ്പെട്ടു….
അത്…അത്..മോളേ,

ആളുകളെയൊക്കെ കൊല്ലുന്നവരെയാ ഈ ജയിലിൽ ഇടുന്നേ..
“അങ്കിള് കൊല്ലോ? എനിക്ക് പേടിയാ….”

അവൾ അയാൾക്കു മുമ്പിൽ നിന്നും തെല്ലകന്നു
നിന്നു….

അവളുടെ നേരെ കൈകൾ നീട്ടിക്കൊണ്ട് മാർട്ടിൻ
റോസ്മോളെ അടുക്കലേക്കു വിളിച്ചു….

“ഇല്ല മോളേ…അങ്കിള് , അങ്കിള് ആരെയും
കൊല്ലില്ല… മോളെ ഓർത്ത് ഇനി ആരെയും
കൊല്ലില്ല…”

ആ ഏഴുവയസ്സുകാരി മെല്ലെ അയാളുടെ
അടുക്കലേക്കു ചെന്നിട്ട് തന്റെ കുഞ്ഞിക്കെ
അയാൾക്കുനേരെ നീട്ടി….
“പ്രോമിസ്..?”

അയാൾ തന്റെ കൈപ്പത്തി
അവളുടെയരികിലേയ്ക്കു കൊണ്ടുചെന്നു….
അതു പതിവിലധികം വിറയ്ക്കുന്നുണ്ടായിരുന്നു…

പകയുടെയും പ്രതികാരത്തിന്റെയും കണക്കുകൾ
വീട്ടാനുള്ള മുഖങ്ങൾ പലതും അയാളുടെ
മനസ്സിലൂടെ കടന്നുപോയി… എങ്കിലും അയാൾ
സ്വന്തം മനസ്സാക്ഷിയോടു മന്ത്രിച്ചു…

The Author

VAMPIRE

Some memories can never replaced...!!

104 Comments

Add a Comment
  1. C͢͢͢ℝµຮty?ÐȄΜØŅŞঐ

    ഇപ്പോഴാണ് ഇത് വായിച്ചത്, പറയാതിരിക്കാൻ വയ്യ മനസ്സിനെ ആകെ പിടിച്ചു കുലുക്കി. ഇനിയും ഇത് പോലുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു

  2. ഒരു റോസാപ്പൂ പോലെ മനോഹരം അതി മനോഹരം.ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത എത്രമാത്രം എല്ലാവർക്കും പ്രിയപ്പെട്ടതാണെന്നും ഏത് കഠിന ഹൃദയന്റെയും മനസ്സിനെ പിടിച്ചുലക്കാൻ തന്നെ പര്യാപ്തമാണെന്നും താങ്കൾ ഈ കഥയിലൂടെ വളരെ മനോഹരമായി ചൂണ്ടിക്കാട്ടി.റോസ് മോളെ ഒരുപാട് ഇഷമായി.
    താങ്ക്സ് Vampire

  3. നല്ല പ്രണയ കഥകൾ എഴുതൂ..
    പ്രണയവും ദാമ്പത്യവും ഒക്കെ പ്രതിപാദിക്കുന്ന നിങ്ങളുടെ കഥകൾ മികച്ചത് ആയ് തോന്നി.
    അത് പോലെ എഴുതൂ..നല്ല ഹാപ്പി എണ്ടിങ് വേണം…
    എഴുതും എന്ന് പ്രതീക്ഷിക്കുന്നു

    We all are with you..❤️

  4. Manoharamaaya rachana…

    Adhikam valichu neettathe nalla manoharamaaya vaakkukal kond ezhuthiya rachana…

    Nalloru theem ath valare bhangiyakki avatharippichu…

    1. വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്…

  5. കമ്പി വായിക്കാൻ വന്ന എന്നെ എന്തിനാടാ ഇങ്ങനെ കരയിപ്പിക്കുന്നത്… നല്ല അവതരണം….

    1. ❤️❤️❤️

  6. മികവുറ്റ രചന, ശരിക്കും ഹൃദയത്തെ സ്പർശിച്ചു

    1. ❤️❤️❤️

  7. റോസ്‌മോളും മാർട്ടിനുമായിട്ടുള സംഭാഷണം വളരെ നന്നായിട്ടുണ്ട്… നിഷ്കളങ്കത
    തുളുമ്പുന്ന ഭാഗങ്ങൾ ഒരുപാട് ഒരുപാട് ഇഷ്ട്ടായി.

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

    1. കരയിപ്പിച്ചു കളഞ്ഞല്ലോടാ ദുഷ്ടാ…

      1. സോറി ട്ടോ ❤️❤️❤️

  8. ബ്രൊ……മനസു വിങ്ങുന്ന കഥ.
    അനുഭവിപ്പിക്കുന്ന രചന.വേറൊന്നും പറയാൻ ഇല്ല.റോസും മാർട്ടിനും മനസ്സിൽ വിങ്ങലായി നിലകൊള്ളുന്നു

    1. ഒരുപാട് സന്തോഷം ആയി ആൽബി ബ്രോ ….
      ഈ ഒരു ചെറിയ കഥയെ കുറിച്ചു പറഞ്ഞവാക്കുകൾ കേട്ടപ്പോൾ……..
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  9. ഒരുപാട് ഇഷ്ട്ടായി.. പല ഭാഗങ്ങളിലും കണ്ണുകളിൽ അറിയാതെ നനവ് പടർന്നു…
    തന്റെ കഥകളൊക്കെ മനസ്സിനെ പിടിച്ചു നിർത്താൻ കഴിവുള്ളവയാണ്.. ഇനിയും ഒത്തിരി എഴുതൂ…

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…

  10. മാർട്ടിനും റോസ് മോളും അത്ര പെട്ടെന്നൊന്നും വിസ്മൃതിയിലേക്ക് പോവുകയില്ല…

    എഴുത്തിന്റെ രീതിയിതാണ് എങ്കിൽ എങ്ങനെ മറവിയിലേക്ക് പോകും കഥാപാത്രങ്ങൾ…?

    വായിച്ച് അനുഭവിച്ചു….

    അനുഭവിച്ച് വായിച്ചു…..

    1. ചേച്ചിയുടെ മാന്ത്രിക തൂലികയിൽ വിരിഞ്ഞ അത്യപൂർവ്വ സൃഷ്ടികളുടെ ഒരു തലത്തിലേക്ക് എത്താന്‍ എന്റെ താഴ്ന്ന നിലവാരത്തിലുള്ള ചിന്താശേഷിക്ക് ഒരിക്കലും സാധിക്കില്ല എന്നറിയാം…

      എന്നാലും ഇഷ്ടപ്പെട്ടു എന്നറിയുമ്പോൾ തന്നെ വളരെ വളരെ സന്തോഷം തോന്നുന്നു…. മനസ്സു നിറഞ്ഞു കവിഞ്ഞൊഴുകുന്നുണ്ട്,നന്ദി പറയുന്നില്ല പകരം സ്നേഹം മാത്രം….

  11. കഥ നന്നായിട്ടുണ്ട്, എങ്കിലും ജീവിതത്തെ ഇത്ര ദുരിത പൂർണ്ണമായി വരച്ച് കാട്ടണ്ടായിരുന്നു. സങ്കടങ്ങളും സന്തോഷവും ചേർന്നതാണ് ജീവിതമെന്നത് കൊണ്ടായിരിക്കാം, ജീവിതം നമ്മളെ ഇത്രത്തോളം വേട്ടയാടുന്നത്..
    any way good attempt, all the very best

  12. തമ്പുരാൻ

    നന്നായിട്ട് എഴുതി, ഒരു veriety ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും എഴുതിയ രീതി ഭംഗിയായിട്ടുണ്ട്…

    1. Thank you so much…

  13. എന്താണ് പറയേണ്ടത് എന്നറിയില്ല ജീവിതത്തിൽ വായിച്ച കഥകളിൽ മനസ്സിൽ തട്ടിയ കഥ, എന്തോ കണ്ണ് നിറഞ്ഞു പോയി…

  14. ❤മഴനീർത്തുള്ളികൾ ❤

    ഇത്രയും മനോഹരമായ എഴുത്തിന് റിവ്യൂ എഴുതാൻ ഞാൻ ആളല്ല… എന്നാലും ഈ എഴുത്തിനായി എങ്ങനെ രണ്ട് വരി കുറിക്കാതിരിക്കും…

    Great work….. റോസ്മോൾ മനസ്സിൽ ഒരു നോവായി നിൽക്കുന്നു…
    മനോഹരം… നിങ്ങളുടെ ഓരോ രചനകളും

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  15. കുട്ടൂസ്

    കിടുക്കാച്ചി കഥ… കഥയുടെ ക്ലൈമാക്സ്‌ പ്രവചിക്കാൻ കഴിഞ്ഞിട്ടും അവതരണ ശൈലികൊണ്ട് മാത്രം മുഴുവൻ വായിച്ചു…
    ???

    1. Thank you so much…

  16. മുത്തൂട്ടി ##

    ഇത് വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിരയാതിരിക്കാൻ ഞാൻ നോക്കി പറ്റുന്നില്ല ഇതിലെ ഓരോ വാക്കും മനസ്സിൽ കൊണ്ടടോ ??????
    *Good feeling and best one*

    1. Thankyou മുത്തൂട്ടി ?
      വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം.. വളരെ നന്ദി….

  17. Dear Bro, മനസ്സിൽ വല്ലാത്ത ഫീലിംഗ് ഉണ്ടാക്കിയ കഥ. കഠിന ഹൃദയനായ മാർട്ടിനെ കൊച്ചു മനസ്സിലെ സ്നേഹം കൊണ്ട് പെട്ടെന്ന് മാറ്റിയ റോസ്മോൾ. പക്ഷെ അവളെ അന്വേഷിച്ച മാർട്ടിനോട് പള്ളി സെമിത്തേരിയിലാണെന്ന അച്ഛന്റെ മറുപടി കണ്ണ് നനയിച്ചു.
    Thanks and regards.

    1. എല്ലാവരെയും ഒരേ പോലെ സപ്പോർട്ട് ചെയ്യുന്ന ചേട്ടന് , ഒരിക്കൽ കൂടി ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു…

  18. കണ്ണുകളിൽ ഈറൻ പകരുന്ന വാക്കുകൾ.. നന്നായിട്ടുണ്ട്… പക്ഷേ ജീവിതം മുഴുവൻ കണ്ണീരിൽ കുതിർന്ന എന്നെ കഥ പറഞ്ഞു നിങ്ങൾ വീണ്ടും കരയിച്ചു…

    1. ഇന്ന് കരഞ്ഞെങ്കിലെന്താ , ഇനിയുള്ള കാലം മുഴുവൻ സന്തോഷത്തിന്റെയല്ലേ…?

  19. കഥ കണ്ടപ്പോളേ നിങ്ങടെ പുതിയ status എന്തെന്നാ ആദ്യം നോക്കിയേ…ചതിച്ചല്ലോ പഹയാ ഇത്തവണ…status കണ്ട് പ്രതീക്ഷിച്ചത് വേറെന്തോ ആരുന്നു..!!

    ഉള്ളിൽ തട്ടിയ എഴുത്ത് വായിച്ചു കഴിഞ്ഞ ശേഷവും മനസിന്റെ ഏതോ ഒരു കോണിൽ ഒരു നൊമ്പരം അവശേഷിക്കുന്നു..യഥാർത്ഥ സ്നേഹത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന എഴുത്ത്..
    ഗംഭീരം!!അതി ഗംഭീരം..!
    അല്ലാതെ ഇതിനൊക്കെ എന്ത് പറയാൻ..

    1. വാക്കുകൾ പോരാതെ വരുന്നു എനിക്കിതിന് മറുപടി കുറിക്കാൻ..

      വളരെ നന്ദി നീൽ ബ്രോ, ഒരു ഫീൽ കൊണ്ടു വരണമെന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം…
      ❤️??

Leave a Reply

Your email address will not be published. Required fields are marked *