രുദ്രപ്രതാപം 10 [Jhon Clinton] 71

ഞാൻ അറിയാതെ ഒരു പടി പിന്നിലേക്ക് നീങ്ങി.

“നമുക്ക് അധികം സമയം ഇല്ല, രുദ്ര…”

ആ രൂപം പതുക്കെ പറഞ്ഞു. അവന്റെ ശബ്ദം ഇപ്പോൾ മുൻപത്തേക്കാൾ കനത്തിരുന്നു. ഓരോ വാക്കും ഈ വയലിന്റെ നിശബ്ദതയെ കീറി മുറിക്കുന്ന പോലെ.

“ആ ഉപകരണം… വീണ്ടും പ്രവർത്തിച്ചു കഴിഞ്ഞു.”

കാറ്റ് പെട്ടെന്ന് ശക്തമായി വീശി. അവന്റെ പടച്ചട്ടയിൽ ഉണങ്ങി പിടിച്ച രക്തം ആ വെളിച്ചത്തിൽ അസ്വാഭാവികമായി തിളങ്ങി.

“അത് ദുഷ്ടശക്തികളുടെ കയ്യിൽ ലഭിച്ചാൽ എന്ത് സംഭവിക്കും എന്ന് നിനക്കും അറിയാവുന്നതല്ലേ…”

അവൻ ഒരു നിമിഷം നിർത്തി. പിന്നെ ആ നീല കണ്ണുകൾ കൂടുതൽ തിളങ്ങി.

“അന്ന്… ഈ പ്രപഞ്ചത്തിന്റെ നാശമായിരിക്കും.”

ആ വാക്കുകൾ കേട്ട ശേഷം കുറച്ച് നിമിഷങ്ങൾ ഞാൻ അങ്ങനെ തന്നെ അവനെ നോക്കി നിന്നു.

എന്റെ തലക്കുള്ളിൽ ആയിരം ചോദ്യങ്ങൾ ഓടിക്കൊണ്ടിരുന്നു.
പ്രപഞ്ച നാശം…?
ഉപകരണം…?
രുദ്ര…?

“ഈ മലരൻ ഇതെന്ത് മൈരാണ് പറയുന്നെ…” ഞാൻ ഉള്ളിൽ പിറുപിറുത്തു.

മനുഷ്യൻ മര്യാദയ്ക്ക് ഒന്ന് ജീവിക്കാനും സമ്മതിക്കില്ല. ഉറങ്ങിക്കിടന്ന എന്നെ ഏതോ  വയലിലേക്ക് വിളിച്ചു വരുത്തിയിട്ട് ഇവിടെ നിന്ന് ലോകാവസാന ഡയലോഗ് ഇറക്കുന്നു.

അതും പോരാതെ കണ്ണിൽ LED ബൾബും കത്തിച്ചു നിൽക്കുന്നു!

ഞാൻ ഒന്ന് തൊണ്ടയിൽ വെള്ളമിറക്കി അവനെ വീണ്ടും നോക്കി.

“അല്ല ചേട്ടാ…” ഞാൻ പതുക്കെ തുടങ്ങി. “ആദ്യം ഒരു കാര്യം ക്ലിയർ ആക്കാം.”

അവൻ നിശബ്ദമായി എന്നെ നോക്കി നിന്നു.

“ഞാൻ അഭി ആണ്.” ഞാൻ സ്വന്തം നെഞ്ചിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു. “രുദ്രയോ ഗുദ്രയോ ആരാണെന്നെനിക്ക് അറിയില്ല.”

The Author

Jhon clinton

www.kkstories.com

5 Comments

Add a Comment
  1. ഒരുപാട് നന്നായിട്ടുണ്ട് ബ്രൊ
    സീരീസിലെ ഏറ്റവും വലിയ പാർട്ടാണ് ഇത്
    ആ ഒരൊറ്റ കാരണത്താൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാർട്ടാണ് ഇത്.
    AI യിൽ ഒരുപാട് റിലൈ ചെയ്യാതെ സ്വന്തം കഴിവിൽ ആത്മവിശ്വാസം അർപ്പിക്കുക
    അങ്ങനെ ആകുമ്പോഴേ നമ്മുടെ എഴുത്തു ഇമ്പ്രൂവ് ആകൂ
    അല്ലേൽ എങ്ങനെ എഴുതിയാലും AI അത് നല്ല ഫോർമാറ്റിൽ ആക്കിക്കോളും എന്ന ചിന്ത വരും. അത് ബ്രോയുടെ എഴുത്തിന്റെ ഇമ്പ്രൂവ്മെന്റിനെ ബാധിക്കും
    തീരെ AI യെ സമീപിക്കേണ്ട എന്നല്ല
    ചുമ്മാ ഒന്ന് ബ്രൊ എഴുതിയത് കമ്പയർ ചെയ്യാൻ AI യിൽ കൂടെ ഇട്ട് നോക്കിയാൽ ഏതാണ് കൂടുതൽ ബെറ്റർ എന്നും എന്തിലൊക്കെ ഇമ്പ്രൂവ് ആകാൻ ഉണ്ട് എന്നും ഒരു ഐഡിയ കിട്ടും.
    AI നവീകരിച്ചു തരുന്ന സാധനം ഒന്ന് പ്രൂഫ് റീഡ് ചെയ്ത് നോക്കുന്നത് നല്ലതായിരിക്കും

    ഈ പാർട്ടിൽ എനിക്ക് മിസ്സ്‌ ചെയ്തതായി തോന്നിയ കാര്യം ഞാൻ ഇതിനു മുൻപുള്ള എല്ലാ പാർട്ടുകളുടെ കമന്റ്‌ സെക്ഷനിലും തുടർച്ചയായി പറയുന്നതാണ്
    കഥാപാത്രങ്ങൾ ഓരോ സീനിലും ഇട്ട ഡ്രസ്സ്‌ ഏതാണ് എന്നതും അവരെ ആ സീനിൽ കാണാൻ എങ്ങനെ ഇരിക്കുന്നു എന്നതും.

    അതിന്റെ ഗുണം വായിക്കുന്നവർക്ക് വലിയ രീതിയിൽ ആയിരിക്കും ബ്രൊ കിട്ടുക
    കാരണം വായിക്കുന്നവർക്ക് കഥ മുന്നിൽ കാണുന്നപോലെ വായിക്കാൻ കഴിയണം
    അതുപോലെ ഓരോ സീനും വിവരിച്ചു പോയാൽ ഉണ്ടാകുന്ന സീൻ ഇമ്പാക്ട് നെക്സ്റ്റ് ലെവൽ ആയിരിക്കും

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ബ്രൊ
    ഇതുപോലെ പേജുകൾ ഉള്ള പാർട്ട്‌ ആണേൽ ഇരുന്ന് വായിക്കാനുള്ള കണ്ടന്റ് ആ പാർട്ടിൽ കിട്ടും
    ഇപ്പൊ കഥ പറഞ്ഞു പോകുന്നത് പോലെ വളരെ പതുക്കെ പറഞ്ഞു പോകുന്നത് തന്നെയാണ് ഈ കഥക്ക് ലോങ്ങ്‌ ടെമിൽ ഗുണം ചെയ്യുക

  2. adipwolii

    1. sankyou ❤️❤️🥰

  3. late akum enn okkey ahloo valiya dialogue adichathe😏ithe ippo fast and furious pole alle vanne umm kollam pattichathe ahnlee
    adutha partum ithe pole thanne late ayyi thannnal santhosham
    😉😉

    1. മനസ്സിലാക്കി കളഞ്ഞല്ലോ 😂😂😂 നോകാം

Leave a Reply

Your email address will not be published. Required fields are marked *