രുദ്രപ്രതാപം 4 [Jhon Clinton] 37

 

“എന്നെ കാണാനോ ആര്”

 

“ആ അതൊക്കെയുണ്ട് നീ വേഗം താഴോട്ട് വാ”

 

അതും പറഞ്ഞു അവൾ എൻറെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ഞാൻ നേരെ ബാത്റൂമിൽ കയറി പെട്ടെന്നൊന്ന് ഫ്രഷ് ആയി താഴേക്ക് നടന്നു. ആരാണോ ഇത്ര നേരത്തെ മനുഷ്യനെ മെനക്കെടുത്താൻ.

 

ഞാൻ താഴേക്ക് എത്തിയതും സോഫയിൽ ഇരിക്കുന്ന ആളെ കണ്ടു എൻറെ കിളി പോയി😳. ദിവ്യ ആയിരുന്നു അത് അവൾ എന്നെ കണ്ടപ്പോൾ കൈകൾ ചെറുതായി ഉയർത്തി ഹായ് എന്ന രീതിയിൽ വീശി. ദൈവമേ ഇവളെന്താ ഇവിടെ എന്തോ അലമ്പുണ്ടാക്കാൻ വന്നിരിക്കുവാ.

 

ഞാൻ ഒരു എക്സ്പ്രഷൻ ഇല്ലാതെ അങ്ങനെ തന്നെ നിന്നു എൻറെ നിർത്തം കണ്ടിട്ടാവണം അപ്പു എന്താടാ എന്ന രീതിയിൽ ശബ്ദമില്ലാതെ ചുണ്ടുകൾ കൊണ്ട് എന്നോട് ചോദിച്ചു. ഞാൻ തിരിച്ചു ഒന്നുമില്ല എന്ന് മറുപടി പറഞ്ഞു.

 

അപ്പോഴാണ് ഓഫീസിലേക്ക് പോകാനുള്ള ഒരുക്കമെല്ലാം കഴിഞ്ഞു അമ്മ ഹാളിലോട്ട് വരുന്നത് ദിവ്യയെ കണ്ട അമ്മ അവളോട് ആയി ചോദിച്ചു.

 

“ഹ മോൾ എന്താ ഇവിടെ”

 

“ഒന്നുമില്ല സുനിതമ്മേ ഞാൻ അഭിയേ വിളിക്കാൻ വേണ്ടി വന്നതാ”

 

“അതിനു മോൾ എന്തിന് ഇങ്ങോട്ട് വന്നേ? ഇവനെ ഒന്ന് ഫോൺ വിളിച്ചാൽ മതിയായിരുന്നില്ല?”

 

“അത് ഞാൻ കുറെ ട്രൈ ചെയ്തു അമ്മേ പക്ഷേ ഫോൺ എടുക്കുന്നില്ല അതുകൊണ്ട് ഞാൻ ഇങ്ങ് പോന്നു”

 

ഇതുകേട്ടതും അമ്മ എൻറെ നേരെ തിരിഞ്ഞു

 

“എന്താടാ നീ വിളിച്ച ഫോൺ എടുക്കാഞ്ഞേ”

 

“ഞ ഞാൻ ഞാൻ കണ്ടില്ലായിരുന്നു”ഞാൻ കുറച്ച് വിക്കി വിക്കി പറഞ്ഞു.

 

“എന്താ അഭി ഇത് കുറച്ചൊക്കെ ഉത്തരവാദിത്വം വേണ്ട നീ വേഗം റെഡിയായി അവളോടൊപ്പം ചെല്ല് അവൾക്ക് വല്ല അത്യാവശ്യവും ഉണ്ടാവും”

The Author

Jhon clinton

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *