വാപ്പ് പറഞ്ഞതാണ്. അത് തന്നെ പറ്റിക്കാൻ പറഞ്ഞതാകും. ഒരു നിമിഷം ഉള്ളിലൊരു സമാധാനം തോന്നി. ഞാൻ നിന്റെ വീട്ടിൽ വിളിച്ചപ്പോളൊക്കെ നിന്റെ നിക്കാഹ് കഴിഞ്ഞ് ഹസ്ബൻറിൻറ കൂടെ പൊറത്താണെന്നാ പറഞ്ഞിരുന്നത്. ഒരിക്കൽ ഉമ്മ പറഞ്ഞു ഇനി ഇങ്ങോട്ട് വെറുതെ വിളിക്കരുതെന്ന്. കഴിഞ്ഞ ദിവസം എന്റെ കൂടെ വർക്ക് ചെയ്യുന്ന ഫ്രൻറിൻറ വീട്ടിൽ ചെന്നപ്പോൾ അവിടെ ഒരു ഫങ്ഷൻ വീഡിയോവിൽ നിന്നെ കണ്ടു, അവിടെ നിന്നാണ് നമ്പർ തപ്പി പിടിച്ച് ഓഫീസിൽ വിളിച്ചത്, പിന്നെ ഓഫീസിൽ നിന്നും ഈ നമ്പർ കിട്ടി.
നേരത്തേ ഫോണിലൂടെ മോൾടെ ശബ്ദം ഞാൻ കേട്ടു, മിടുക്കിയാ മിന്നുവിനെ പോലെ. വന്നാൽ
മഹിയേട്ടൻ നാട്ടിൽ വരുമ്പോൾ വിളിക്കൂ, ഞാൻ പറയാം. ശരി. ഫോൺ കട്ടായി. ദേഹമാകെ തളരുന്ന പോലെ തോന്നി. ആകെ ഒരു നിശ്ചലാവസ്ഥ, ആരാ മമ്മീ ആ അങ്കിളാണോ? ഊം തലയാട്ടി. വാഷ് ബെയ്സനിൽ പോയി മുഖം കഴുകി തുടച്ച് ഡ്രസ്സ് മാറുമ്പോൾ മുഖത്തൊന്ന് നോക്കി. മഹിയേട്ടൻ പുറകിൽ നിൽക്കുന്നുണ്ടോ എന്നൊരു തോന്നൽ. ബാങ്ക് വിളി കേട്ടപ്പോൾ നിസ്കരിക്കാൻ പാ വിർച്ചെങ്കിലും മനസ്സുറയ്ക്കുന്നില്ല. രാത്രി വേഗം മോൾക്ക് – ഭക്ഷണം കൊടുത്ത് ഉറക്കാൻ പിടിച്ച് കിടത്തി. അവളെ തലോടികിടന്നപ്പോൾ ഭൂതകാലത്തിലേക്ക് മനസ്സലിഞ്ഞിറങ്ങാൻ തുടങ്ങി.
എടീ സൈനബാ എന്തൊരുറക്കാത്? കോളേജിൽ പോവാതെ കെടന്നൊറങ്ങാ നീയ്യ് ഉമ്മച്ചീ കുറച്ച് കൂടി ഒറങ്ങട്ടെ, കോളേജവിടെ തന്നെ കാണില്ലേ? ദേ മോൾടെ വർത്താനം കേട്ടില്ലേ ഇങ്ങള്? കെട്ടിക്കാൻ പ്രായായിട്ടും പഠിപ്പുന്ന് പറഞ്ഞ് കോളേജിൽ വിടണോണ്ടെന്താരു പ്രയോജനം? എൻ ഐസൂ, നീ വെറുതേ അവളെ മെക്കാറാക്കാതെ അപ്പുറത്ത് പോയേ, ഞാൻ നോക്കട്ടെ. എടീ മിന്നൂ ഇയ്യെൻറ കയ്യീന്ന് മേടിക്കുട്ടോ. ഇങ്ങനൊരു മടിച്ചിപ്പെണ്ണ്, എണീറ്റ് കോളേജിൽ പോകെടീ. വാപ്പയുടെ നുള്ള് ചന്തിയിൽ തട്ടിയതോടെ ചാടിയെണീറ്റു. പിന്നെ പെട്ടന്നുള്ള ഒരുക്കങ്ങളാണ്, ഒരുങ്ങി കഴിഞ്ഞ് വാപ്പേരെ മുന്നിൽ ചെന്നു ചോദിച്ചു, വാപ്പാ എന്നെ കണ്ടാൽ സുന്ദരൻമാരൊക്കെ നോക്കില്ലേ ഇപ്പോൾ പോടീ അസത്തേ, നീയെൻറ കയ്യീന്ന് രാവിലെ തന്നെ വാങ്ങിക്കും. ദേ ഈ പെണ്ണിനെ ഇങ്ങനെ ബേക്കില്ലാതെ വിട്ടാൽ കുടുമ്മത്തിന് ചീത്തപ്പേരുണ്ടാവുട്ടോ. നീ വേണ്ടാതീനം പറയാണ്ട് പോണുണ്ടോ ഐസൂ. അവൾക്കറിയാം ആരോടെങ്ങിനെ പെരുമാറണന്ന്, അവളേ ഈ സെയ്ദ് ഹാജീരെ മോളാ അല്ലേടീ? അങ്ങിനെ പറഞ്ഞ് കൊടുക്കെൻറ വാപ്പച്ചീ. നീ മാത്രല്ലല്ലോ താഴെ രണ്ടെണ്ണമുണ്ടല്ലോ അവറ്റകളൊക്കെ എത്ര ഡീസൻറാന്ന് നോക്ക്? അവറ്റകള് ചെലപ്പോ, അല്ലെങ്കിൽ വേണ്ട ഉമ്മ പിണങ്ങും. അതേടീ നീ പറഞ്ഞാ, കേട്ടില്ലേ പുന്നാരമോൾടൊരു നാക്ക് നിങ്ങള് കൊണ്ടേ പഠിക്കൂ മനുഷ്യനേ. ഉമ്മ ചീത്ത പറഞ്ഞ് അകത്തേക്ക് പോയപ്പോൾ വാപ്പച്ചി കവിളത്തൊരു തട്ട് തട്ടി ചോദിച്ചു: എന്തിനാടീ നീ ആ പാവത്തിനെ എപ്പോഴും ഇങ്ങനെ ദേഷ്യം പിടിപ്പിക്കണെ? ചുമ്മാതാ വാപ്പച്ചീ, ഉമ്മച്ചീടെ ദേഷ്യം ഇപ്പോ തീരും കാണണോ? ഞാൻ പതുങ്ങിച്ചെന്ന് ഉമ്മച്ചിയെ വട്ടനെ കെട്ടിപ്പിടിച്ചു. ഉമ്മച്ചിക്കെന്നോട് ദേഷ്യായോ? അതോ പെണങ്ങിയോ? എനിക്കിങ്ങനെ കാണിക്കാൻ ഉമ്മച്ചിയല്ലേ ഉള്ളൂ? ഉമ്മച്ചിയുടെ കവിളിലൊരുമ്മ കൊടുത്തു. നീ രാവിലെ കൊഞ്ചാതെ നല്ല കുട്യായിട്ട് പോകാൻ നോക്ക് മോളേ. ഉമ്മച്ചി അലിഞ്ഞന്ന് ആ വാക്കുകളിൽ നിന്നും മനസ്സിലായി. അതോടെ ഒരുമ്മ കൂടെ കൊടുത്ത് ഞാൻ ബേഗുമെടുത്ത് ഒരൊറ്റ പാച്ചിലായിരുന്നു, ഉമ്മച്ചീ, വാപ്പച്ചീ ഞാൻ എറങ്ങിട്ടോ, എടീ നിനക്ക് പൈസ വല്ലതും വേണോടീ? അത് ഞാൻ വാപ്പച്ചീരെ കീശേണെടുത്തിട്ടുണ്ട്. ഓടുന്നതിനിടെ പറഞ്ഞു.
ബസ്റ്റോപ്പിലെത്തിയപ്പോൾ നല്ല തിരക്ക് ബസ്സ് വന്നിട്ട് കുറേ

അവരുടെ പ്രേമം വീട്ടിൽ ഉള്ളതും കൂടി ഉടയിരുനേകിൽ ഇതിലും കിടുവകും
നല്ല ഭാഷ നല്ല ശൈലി Jon snow താഴെ പറഞ്ഞതിനോട് യോജിക്കുന്നു സ്പേസിങ്ങിംഗ് വേണം എന്നാൽ കുറച്ചു കൂടി റിഡബിലിറ്റി ഉണ്ടാവും
നിങ്ങൾക്ക് ഒരിക്കലും എഴുതാതിരിക്കാനാവില്ല തീർച്ചയായും നല്ല കഥകൾ താങ്കളുടെ മനസ്സിൽ ഉടലെടുക്കും അതിനു വേണ്ടി കാത്തിരിക്കുന്നു
സംഭവം കൊള്ളാം പക്ഷേ എന്തോ ഒരു മിസ്റ്റേക്.. ഒരു പാട് നല്ല കഥകൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു
Kallaki polichu super
ഭാഷ നല്ലതാണ് പക്ഷെ എഴുത്ത് രീതിയിൽ മാറ്റം വരുത്തണം. ഓരോ പാരഗ്രാഫ് തിരിച്ച് എഴുതാൻ ശ്രമിക്കുക. ഓരോ പാരഗ്രാഫ് കഴിയുമ്പോളും ഒരു വരി എങ്കിലും വിടുക. ഓരോരുത്തരുടെ സംഭാഷണം കഴിയുമ്പോളും ഓരോ വരി വിടുക.
നിങ്ങൾ ഭാവിയിൽ നല്ല കഥകൾ എഴുതും അതുറപ്പാണ്