സാഫല്യം [FF] 159

വേഗം എല്ലാം അടുക്കിപ്പെറുക്കി മുറി തൂത്ത് വാരി തുടയ്ച്ച് വൃത്തിയാക്കി താഴേക്കിറങ്ങി പോന്നു. അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. ശോ ഞാനിത്ര വേഗം ഒരു പുരുഷൻറ പഞ്ചാര വാക്കിൽ വീണോ? അതല്ല, പണ്ടേ മഹിയേട്ടന്റെ പേര് കേട്ടൊരു അടുപ്പം മനസ്സിൽ വീണിട്ടുണ്ട്. പിന്നെ കാഴ്ചയിൽ ആളൊരു ചുള്ളൻ തന്നെ. വെളുത്ത നിറവും, കട്ടി മീശയും, ആരെയും മയക്കുന്ന ചിരിയും. പക്ഷെ അവർ ഹിന്ദുക്കളല്ലേ, വാപ്പച്ചിയോ ഉമ്മച്ചിയോ അറിഞ്ഞാൽ കൊന്ന് കളയും. വാപ്പച്ചി എന്റെ എല്ലാ കളി തമാശയ്ക്കും കൂട്ടാണെങ്കിലും ഇതിന് പക്ഷെ ഒരിക്കലും കൂട്ട് നിക്കില്ല.
അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു, മഹിയേട്ടനെ വെട്ടിച്ച് ഞാൻ പലപ്പോഴും നടന്നെങ്കിലും ഒന്നു കാണാനും സംസാരിക്കാനുമൊക്കെ ഉള്ളിന്റെ ഉള്ളിൽ വെറുതേ ഒരു മോഹം തോന്നിയിരുന്നു. ആദ്യമായിട്ടൊരു പുരുഷൻ ധൈര്യത്തോടെ നിന്നെയെനിക്കിഷ്ടമാണ് കല്യാണം കഴിക്കട്ടേ എന്ന് ചോദിച്ചപ്പോൾ ആ തന്റേടം, അതെനിക്കിഷ്ടപ്പെട്ടു. ഒരു ദിവസം അപ്രതീക്ഷിതമായ ഹർത്താൽ പെട്ടെന്ന് ബസ്സുകളെല്ലാം നിന്നു, കോളേജ് വിട്ടു, വീടുവരെ നടക്കേണ്ടത് ഓർത്തപ്പോൾ സങ്കടം തോന്നി. കുറച്ച് നേരം കോളേജിൽ തന്നെയിരുന്നു. പിന്നെ കൂട്ടുകാരികളോടൊപ്പം ബസ്റ്റോപ്പിലേക്ക് പോയി, നല്ല തിരക്ക് ഒരു വണ്ടിയുമില്ല. കുറേ നേരം നിന്നപ്പോൾ മഹിയേട്ടൻ ബൈക്കുമായി വന്നു. ബൈക്ക് നിർത്തി എന്നെ വിളിച്ചു, എല്ലാവരും കാണുന്നതിനാൽ ഒരു ചമ്മൽ തോന്നി, അടുത്ത് ദിവസം കോളേജിൽ പാട്ടാകും. എങ്കിലും വേറെ വഴിയില്ല. കൂട്ടുകാരികളോട് പറഞ്ഞിട്ട് ഞാൻ അടുത്ത് ചെന്നു. വരുന്നെങ്കിൽ കേറിക്കോ, വേറെ വണ്ടിയൊന്നും കിട്ടില്ല. ഞാൻ വേഗം പുറകിൽ കയറിയിരുന്നു. മഹിയേട്ടൻ മെല്ലെ ബൈക്ക് ഓടിച്ചു, ഷാളെടുത്ത് തല ശരിക്കും മൂടിയിട്ടു.
ഹേയ് ഇല്ല. പിന്നെന്താ ഒന്നും മിണ്ടാത്തെ? എന്നെ ഒഴിവാക്കി നടക്കാണെന്നെനിക്ക് തോന്നി. ഇഷ്ടമല്ലെങ്കിൽ പറഞ്ഞാൽ പോരേ? ഞാൻ ശല്യം ചെയ്യില്ലല്ലോ? അത് പിന്നെ ഉമ്മച്ചിയും വാപ്പച്ചിയുമൊക്കെ കണ്ടാൽ. അപ്പോ എന്നെ ഇഷ്ടമാണെന്നർഥം. ഊം. അതുകൊണ്ടല്ലേ ഇപ്പോ വണ്ടിയുടെ പൊറകിൽ കയറിയത്. ഇത് വാപ്പ കണ്ടലോ? വേറെ വണ്ടിയില്ലാത്തിട്ടാണെന്ന് പറയും.
മിന്നു സമയം രണ്ടായിട്ടല്ലേ ഉള്ളൂ? നമുക്ക് കുറച്ച് നേരം ആ പുഴക്കരയിൽ പോയി സംസാരിച്ചിരുന്നിട്ടൊക്കെ പോയാൽ പോരേ? അതൊന്നും വേണ്ട, ആരെങ്കിലുമൊക്കെ കാണും. ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും അങ്ങിനെ പറയാനാണപ്പോൾ തോന്നിയത്. മഹിയേട്ടൻ നിർബന്ധിച്ചാൽ പോകാമെന്ന് കരുതി. എടീ നീ തീരെ റൊമാൻറിക്കല്ലെട്ടോ. അതിന് പറയുന്നാളെന്നെ കണ്ടുതുടങ്ങിയിട്ട് കൊറച്ച് നാളല്ലേ ആയുള്ളൂ അല്ല, നിനക്ക് കോളേജില് കൊളുത്തൊന്നുമില്ലേടീ? ഊം, കൊറെ ചുള്ളന്മാരെൻറ പൊറകെ നടക്കുന്നുണ്ട്, ആരോടും യെസ് പറഞ്ഞിട്ടില്ല. അത് നന്നായി, ഇനിയിപ്പോ വേറെ ആരെയും അടുപ്പിക്കണ്ട. നോക്കട്ടെ, മഹിയേട്ടനേക്കാളും നല്ല ചുള്ളന്മാരെ ഞങ്ങടെ സമുദായത്തില് നിന്ന് കിട്ടിയാൽ അതല്ലേ
എടീ വമ്പത്തീ നിന്നെ ഞാൻ കൊല്ലും, പറഞ്ഞക്കാം. ബൈക്ക് നേരെ പുഴയുടെ തീരത്ത പഞ്ചാരമണൽക്കരയിൽ കൊണ്ട് നിർത്തി. നല്ല ഒതുങ്ങിയ സ്ഥലം, ചുറ്റും നോക്കിയപ്പോൾ ആരും കാണുന്നില്ലെന്ന് തോന്നി. മഹിയേട്ടൻ എന്റെ കൈ പിടിച്ച് മണലിൽ ഇരുത്തി. എന്നിട്ടെന്റെ കണ്ണിൽ തന്നെ നോക്കിയിട്ട് ചോദിച്ചു: മിന്നു സത്യം പറ, നീ കളിയായിട്ടാണോ ഇപ്പോഴും കരുതുന്നത്? അങ്ങിനെയെങ്കിൽ ഞാനിനി ശല്യം ചെയ്യാൻ വരില്ല. മഹിയേട്ടന്റെ മുഖഭാവം കണ്ടിട്ടെനിക്ക് ചിരി വന്നു. വളരെ സീരിയസ്സാണെന്നെനിക്ക് മനസ്സിലായി.
അത് നിന്റെ ചെവിയിൽ പറയാം, ഇങ്ങടുത്തിരിക്ക്. ഞാൻ അടുത്തേക്ക് ചേർന്നിരുന്നു.
തോന്നി, ഒരുപുരുഷൻറടുത്ത് ഇത് ചേർന്നിരിക്കുന്നത് ആദ്യമായിട്ടാണ്. അപ്പോൾ മഹിയേട്ടൻ പതിഞ്ഞ ശബ്ദം കാതിലെത്തി, എനിക്കെൻറ ഈ താത്തക്കുട്ടിയെ വേണം, എന്റെ മാത്രമായിട്ട്. അത് കേട്ടനേരം എന്റെ കൈത്തണ്ടയിൽ രോമാഞ്ചം മൊട്ടിട്ടു. ചെവിയിൽ മഹിയേട്ടന്റെ ചുണ്ടുകൾ പതിയെ മുട്ടിയുരുമ്മി.

5 Comments

Add a Comment
  1. അവരുടെ പ്രേമം വീട്ടിൽ ഉള്ളതും കൂടി ഉടയിരുനേകിൽ ഇതിലും കിടുവകും

  2. നല്ല ഭാഷ നല്ല ശൈലി Jon snow താഴെ പറഞ്ഞതിനോട് യോജിക്കുന്നു സ്പേസിങ്ങിംഗ് വേണം എന്നാൽ കുറച്ചു കൂടി റിഡബിലിറ്റി ഉണ്ടാവും

    നിങ്ങൾക്ക് ഒരിക്കലും എഴുതാതിരിക്കാനാവില്ല തീർച്ചയായും നല്ല കഥകൾ താങ്കളുടെ മനസ്സിൽ ഉടലെടുക്കും അതിനു വേണ്ടി കാത്തിരിക്കുന്നു

  3. സംഭവം കൊള്ളാം പക്ഷേ എന്തോ ഒരു മിസ്റ്റേക്.. ഒരു പാട് നല്ല കഥകൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു

  4. Kallaki polichu super

  5. ഭാഷ നല്ലതാണ് പക്ഷെ എഴുത്ത് രീതിയിൽ മാറ്റം വരുത്തണം. ഓരോ പാരഗ്രാഫ് തിരിച്ച് എഴുതാൻ ശ്രമിക്കുക. ഓരോ പാരഗ്രാഫ് കഴിയുമ്പോളും ഒരു വരി എങ്കിലും വിടുക. ഓരോരുത്തരുടെ സംഭാഷണം കഴിയുമ്പോളും ഓരോ വരി വിടുക.

    നിങ്ങൾ ഭാവിയിൽ നല്ല കഥകൾ എഴുതും അതുറപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *