സാഫല്യം [FF] 159

– വീട്ടിലേക്ക് ചെല്ലാൻ അനുവാദമില്ല. പഴയ വീട് വിട്ട് അവിടെ നിന്നും താമസം മാറിയെന്ന് വാപ്പ ഒരിക്കൽ വന്നപ്പോൾ പറഞ്ഞു, ഉമ്മച്ചി ഫോണിലൂടെ മാത്രം ഇപ്പോൾ സംസാരിക്കും. ആദ്യമെല്ലാം എനിക്കിനി ഇങ്ങനൊരു മോളില്ലെന്ന് പറഞ്ഞ് കരയുമായിരുന്നു. ഇപ്പോഴത്തെ ജോലി കിട്ടിയിട്ട് ആറ് മാസമാകുന്നേയുള്ളൂ, അതുവരെ വാപ്പച്ചി ചിലവിന് പൈസ എത്തിച്ച് തരുമായിരുന്നു.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞു, പെട്ടന്നൊരു ദിവസം വൈകീട്ട് ഓഫീസിൽ നിന്നിറങ്ങിയപ്പോൾ പുറത്ത് മാരുതിക്കാറിന്റെ ബോണറ്റിൽ ചാരി നിൽക്കുന്നു മഹിയേട്ടൻ. കുറച്ച് തടിച്ചിട്ടുണ്ട് വേറെ മാറ്റമൊന്നുമില്ല. എന്താ മിന്നു വിശേഷം? ജോലിയൊക്കെ എങ്ങിനെ പോകുന്നു? കുഴപ്പമില്ലാതെ പോകുന്നു. മഹിയേട്ടൻ എന്ന് വന്നു വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിക്കേണ്ടെന്ന് തോന്നി, ഞാനിന്നലെ വാപ്പച്ചിയെ കണ്ടിരുന്നു, അപ്പോഴാണ് സത്യാവസ്ഥയെല്ലാം അറിഞ്ഞത്. എൻറമോളൊറ്റയ്ക്കൊരുപാട് സഹിച്ചെന്നറിഞ്ഞപ്പോൾ എനിക്ക് വിളിക്കാനുള്ള ശക്ടിയില്ലാതായി. നിന്നോട് ഞാനിത്രയും വലിയൊരു ക്രൂരത കാണിച്ചിട്ടും നീ ഒന്ന് പൊട്ടിത്തെറിക്കാത്തതിലാണിപ്പോഴും സങ്കടം.
അതിന് മഹിയേട്ടന്റെ കുറ്റമല്ലല്ലോ? അതെന്തോ ആവട്ടെ, മിന്നു വണ്ടിയിൽ കയറ്, എനിക്ക് മോളെ കാണാൻ മൃതിയായി, അവളോടെനിക്ക് പറയണം ഞാനാണവളുടെ ഹതഭാഗ്യനായ തന്തയെന്ന്. ഹേയ്, എന്ത് ഇത് മഹിയേട്ടാ. എന്റെ ഉള്ളിലെ വിഷമമെല്ലാം പെട്ടെന്നില്ലാതായപോലെ. ഞാൻ മഹിയേട്ടൻറാപ്പം വണ്ടിയിൽ കയറി, വണ്ടി ഫ്ലാറ്റിന്റെ മുന്നിൽ ചെന്ന് നിന്നു. മഹിയേട്ടനെ മുന്നേ നടത്തി, കേറി ചെല്ലുമ്പോൾ സോനു മല്ലിക ചേച്ചിയുടെ കൂടെ കളിക്കുകയായിരുന്നു. അവളോടിവന്നെന്നെ നോക്കി ചോദിച്ചു ആരാത് മമ്മീ? സോനുമോൾടെ പപ്പയാ, പെട്ടെന്ന് മഹിയേട്ടൻ മറുപടി പറഞ്ഞപ്പോൾ എന്റെ ഉള്ളിലൊരു നടുക്കം. മല്ലികേച്ചിയും ഒന്ന് ഞെട്ടിയെന്ന് തോന്നി. മല്ലികേച്ചി ചിരിച്ച് കൊണ്ട് മെല്ലെ സ്ഥലം വിട്ടതോടെ എനിക്കൊരാശ്വാസമായി. മഹിയേട്ടൻ കുറേ നേരം സംസാരിച്ചു, എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. മഹിയേട്ടനെന്നെ ആശ്വസിപ്പിച്ചിട്ട് പറഞ്ഞു, ഇനി മിന്നു തനിച്ചല്ല, മിന്നൂന് ഞാനുണ്ട്, നിങ്ങളിങ്ങനെ അനാഥരായി കഴിയാൻ ഞാൻ സമ്മതിക്കില്ല. നാളെത്തന്നെ രണ്ടാൾടെയും പാസ്സ് പോർട്ടെടുക്കാനുള്ള പേപ്പേഴ്സെല്ലാം റെഡിയാക്കാം. ഞാൻ പോയിട്ടെത്രയും വേഗം നിങ്ങൾടെ രണ്ടാൾടെയും വിസ ശരിയാക്കാം, അതിനൊക്കെ കുറെ പ്രോബ്ലംസുണ്ട് മഹിയേട്ടാ, മേരേജ് റജിസ്ട്രർ ചെയ്യണ്ടേ? എടീ അതൊക്കെ ഞാൻ നോക്കിക്കോളാം നിൻ സമ്മതം മാത്രം മതി. എനിക്കിനി ഇതിലും വലിയ ഭാഗ്യമെന്താണുള്ളത് മഹിയേട്ടാ ഒന്നുമില്ലെങ്കിലും എന്റെ മോൾക്ക്
മഹിയേട്ടന്റെ സ്നേഹം ആത്മാണന്നെനിക്കപ്പോൾ തോന്നി, ഏതു സ്ത്രീയും ആഗ്രഹിക്കുന്ന ആ സംരക്ഷണം അതിന്റെ സുഖം ഞാനറിയാൻ തുടങ്ങി. വാപ്പയോടാണാദ്യം അനുവാദം വാങ്ങിയത്, എനിക്ക് വേണ്ടി മഹിയേട്ടൻ തന്നെ നേരിട്ട് ചോദിക്കുകയായിരുന്നു. വാപ്പയുടെ പഴയ ദേഷ്യമെല്ലാം മാറിയിരുന്നു, അതിനാൽ എല്ലാം മിനൂൻറിഷ്ടം മോനെ എന്നേ പറഞ്ഞുള്ളൂ.
ഒരാഴ്ചത്തെ മഹിയേട്ടൻ ലീവിൽ മിക്ക ദിവസങ്ങളിലും ഞങ്ങളുടെ പാസ്സ് പോർട്ടിന് വേണ്ടി നടന്നു, അവസാനം പസ കൊടുത്തെല്ലാം നേരെയാക്കി. മഹിയേട്ടൻ പോയി ഒരു മാസം കഴിഞ്ഞു പിന്നെ ഞങ്ങളുടെ പസ്സ്പോർട്ട് കിട്ടാനും വിസ റെഡിയാവാനുമെല്ലാം. അങ്ങിനെ ഞാനും സോനുമോളും ദുബായിലേക്ക് പറന്നു, അവിടെ ഞങ്ങളെയും കാത്ത് മഹിയേട്ടനുണ്ടായിരുന്നു. മഹിയേട്ടന്റെ കൂടെ ഫ്ലാറ്റിലെത്തിയപ്പോൾ വല്ലാത്തൊരു സന്തോഷവും ആശ്വാസവുമായിരുന്നു. കുറെ നാളത്തെ കഷ്ടപ്പാടുകളെല്ലാം ഒരു സ്വപ്നം പോലെ തോന്നി.
എനിക്ക് മഹിയേട്ടനോടൊരു പിണക്കവുമില്ല, ഇത്രനാളും ദൈവം നമ്മളെ പരീക്ഷിച്ചതാവും, എന്നാലും ഇപ്പോൾ എന്നെപ്പോലെ സന്തോഷവതിയായൊരു സ്ത്രീ ഭൂമിയിലുണ്ടാവില്ല. മഹിയേട്ടനെ ഞാൻ
ഹേയ്, എൻറ താത്തക്കുട്ടി അങ്ങനെ പറയല്ലേ, ദേ ഇവിടെ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റാണ്. മഹിയേട്ടൻ എന്നെ വാരിപ്പുണർന്നുമ്മ വെച്ചു. ആ കൈകൾക്കുള്ളിൽ ഒതുങ്ങിനിന്നു. മാഷേ നമ്മുടെ മോളുണ്ടല്ലോ വില്ലത്തിയാ, അവളിത് കണ്ടാലുണ്ടല്ലോ? അതിനിപ്പോ അവളുറങ്ങുകയല്ലേ?

The Author

5 Comments

Add a Comment
  1. അവരുടെ പ്രേമം വീട്ടിൽ ഉള്ളതും കൂടി ഉടയിരുനേകിൽ ഇതിലും കിടുവകും

  2. നല്ല ഭാഷ നല്ല ശൈലി Jon snow താഴെ പറഞ്ഞതിനോട് യോജിക്കുന്നു സ്പേസിങ്ങിംഗ് വേണം എന്നാൽ കുറച്ചു കൂടി റിഡബിലിറ്റി ഉണ്ടാവും

    നിങ്ങൾക്ക് ഒരിക്കലും എഴുതാതിരിക്കാനാവില്ല തീർച്ചയായും നല്ല കഥകൾ താങ്കളുടെ മനസ്സിൽ ഉടലെടുക്കും അതിനു വേണ്ടി കാത്തിരിക്കുന്നു

  3. സംഭവം കൊള്ളാം പക്ഷേ എന്തോ ഒരു മിസ്റ്റേക്.. ഒരു പാട് നല്ല കഥകൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു

  4. Kallaki polichu super

  5. ഭാഷ നല്ലതാണ് പക്ഷെ എഴുത്ത് രീതിയിൽ മാറ്റം വരുത്തണം. ഓരോ പാരഗ്രാഫ് തിരിച്ച് എഴുതാൻ ശ്രമിക്കുക. ഓരോ പാരഗ്രാഫ് കഴിയുമ്പോളും ഒരു വരി എങ്കിലും വിടുക. ഓരോരുത്തരുടെ സംഭാഷണം കഴിയുമ്പോളും ഓരോ വരി വിടുക.

    നിങ്ങൾ ഭാവിയിൽ നല്ല കഥകൾ എഴുതും അതുറപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *