സാഫല്യം [FF] 159

സാഫല്യം

Safallyam | Author : FF

 

ഓഫീസിൽ നിന്നും ഇറങ്ങി ബസ്സിൽ കയറിയപ്പോൾ മുതൽ മൊബൈൽ ഫോൺ കുറേ നേരമായി ബേഗിനകത്ത് കിടന്നടിക്കുന്നു, സോനുവായിരിക്കും എന്നതിനാൽ എടുത്തില്ല. വീണ്ടും വീണ്ടും അടിക്കുന്നല്ലോ? ഈ പെൺകുട്ടിക്കിതെന്ത് പറ്റി? ബേഗ് തുറന്ന് ഫോൺ എടുത്ത് നോക്കി. സോനുവല്ല, ഒരു പരിചയവുമില്ലാത്തൊരു നമ്പറാണല്ലോ? ഹാ ആരായാലും എടുക്കണ്ട. പരിചയമില്ലാത്ത നമ്പറുകൾ അപകടകാരികളാണെന്നറിയാം. ആദ്യം റോങ് നമ്പർ പിന്നെ പഞ്ചാര വർത്തമാനം തുടങ്ങും.
ഫ്ലാറ്റിലേക്ക് ചെന്നു കയറിയപ്പോൾ സോനു പഠിക്കുന്നത് യൂകേജിയിലാണെങ്കിലും അവൾക്ക് നമ്പർ ഡയൽ ചെയ്യാനെല്ലാം അറിയാം. പൊള്ളാച്ചിയിൽ നിന്നും കുടിയേറിയതിനാൽ കൊച്ചി നഗരത്തിൽ എനിക്ക് വളരെ കുറഞ്ഞ പരിചയക്കാരേ ഉള്ളൂ.
ഹായ് മമ്മീ സോനു ഓടി വന്നു, പുറകെ തൊട്ടടുത്ത ഫ്ലാറ്റിലെ മല്ലിക ചേച്ചിയും. കുട്ടികളില്ലാത്ത അവരെ
നെബറായി കിട്ടിയതിനാൽ സോനുവിനെ എന്നേക്കാളും നന്നായി അവരാണ് നോക്കുന്നത്, സ്കൂൾ വിട്ടെത്തിയാൽ അവൾടെ കാര്യങ്ങളെല്ലാം മല്ലികേച്ചി നോക്കും. ഈ ജോലിയോടൊപ്പം എനിക്കതും വലിയൊരു ആശ്വാസമായി തോന്നി.
മമ്മീ ഒരങ്കിള് വിളിച്ചിരുന്നു, ദുബായിൽ നിന്നാണ്. ആരാ മല്ലികേച്ചീം പേരൊന്നും പറഞ്ഞില്ല, മിന്നു എപ്പോളാ വരികയെന്നു ചോദിച്ചു. അതാരാന്ന് ഞാൻ ചോദിച്ചപ്പോൾ, സോറി, എന്നു പറഞ്ഞ് കട്ട് ചെയ്തു. സൈനബയ്ക്ക് അങ്ങിനെ ഒരു പേരുണ്ടല്ലേ? സോനു പറഞ്ഞപ്പോളാ അറിഞ്ഞത്. അത് ചെറുപ്പത്തിൽ വീട്ടിൽ വിളിച്ചിരുന്ന പേരാണ് ചേച്ചീ.
ം ശരി. മമ്മീ എനിക്കിന്ന് ഫുൾ മാർക്ക് കിട്ടി, സോനു ബേഗിൽ നിന്ന് ബുക്കെടുത്ത് കാണിച്ചു. ഹാ എന്നാൽ ഞാനങ്ങോട്ട് ചെല്ലട്ടെ സൈനൂ, മല്ലികേച്ചി പൊറത്തേക്ക് പോയി.
ഞാനപ്പോഴും ആരായിരിക്കും വിളിച്ചതെന്നറിയാതെ ചിന്താകുലയായിരിക്കുകയായിരുന്നു. ഈ മമ്മിക്കെന്ത് പറ്റി? സോനു മടിയിൽ കയറി കവിളത്ത് പിടിച്ച് ഞെക്കാൻ തുടങ്ങി. എന്താടി മോളേ നിനക്ക് ? പെട്ടന്ന് വീണ്ടും മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി. രണ്ടും കൽപിച്ച് ഫോണെടുത്തു. ഹലോ ഹലോ മിന്നൂ! എന്നെ മനസ്സിലായോ? പെട്ടന്നുള്ളിലൊരു പിടച്ചിൽ വർഷങ്ങൾക്ക് ശേഷം ആ ശബ്ദം, മഹിയേട്ടനല്ലേ? അതെ മഹിയേട്ടൻ തന്നെ, ഒരിക്കലും മറക്കാൻ പറ്റാത്ത ശബ്ദമല്ലേ? ദേഹം തളരുന്ന പോലെ തോന്നി. മിന്നു എന്താ ഒന്നും മിണ്ടാത്തത്? എന്നെ മറന്നോ? പെട്ടന്ന് മനസ്സിനെ അടക്കി നിർത്തി പറഞ്ഞു, അങ്ങിനെ മറക്കാൻ കഴിയില്ലല്ലോ? ഞാൻ ഒരാഴ്ചത്തേയ്ക്ക് നാട്ടിൽ വരുന്നുണ്ട്, വെറുതേ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്. മിനൂൻറ ഹസ്ബെൻറവിടെയാ? ഗൾഫിലാണെന്ന് കേട്ടിരുന്നു. ഊം, മഹിയേട്ടന് സുഖമാണോ? ഭാര്യ പോകുന്നു, പിന്നെ മിന്നു അറിയാതെ എനിക്കൊരു ഭാര്യയുണ്ടാകുമോ? അപ്പോൾ ഞാൻ കേട്ടതൊക്കെ? എന്ത് കേട്ടു? മഹിയേട്ടൻ അമ്മാവന്റെ മോളെ വിവാഹം കഴിച്ചുവെന്ന്. ആരു പറഞ്ഞു ഇത്? അങ്ങിനെ ഒരാലോചനയുണ്ടായിരുന്നു പക്ഷെ നടന്നില്ല.

5 Comments

Add a Comment
  1. അവരുടെ പ്രേമം വീട്ടിൽ ഉള്ളതും കൂടി ഉടയിരുനേകിൽ ഇതിലും കിടുവകും

  2. നല്ല ഭാഷ നല്ല ശൈലി Jon snow താഴെ പറഞ്ഞതിനോട് യോജിക്കുന്നു സ്പേസിങ്ങിംഗ് വേണം എന്നാൽ കുറച്ചു കൂടി റിഡബിലിറ്റി ഉണ്ടാവും

    നിങ്ങൾക്ക് ഒരിക്കലും എഴുതാതിരിക്കാനാവില്ല തീർച്ചയായും നല്ല കഥകൾ താങ്കളുടെ മനസ്സിൽ ഉടലെടുക്കും അതിനു വേണ്ടി കാത്തിരിക്കുന്നു

  3. സംഭവം കൊള്ളാം പക്ഷേ എന്തോ ഒരു മിസ്റ്റേക്.. ഒരു പാട് നല്ല കഥകൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു

  4. Kallaki polichu super

  5. ഭാഷ നല്ലതാണ് പക്ഷെ എഴുത്ത് രീതിയിൽ മാറ്റം വരുത്തണം. ഓരോ പാരഗ്രാഫ് തിരിച്ച് എഴുതാൻ ശ്രമിക്കുക. ഓരോ പാരഗ്രാഫ് കഴിയുമ്പോളും ഒരു വരി എങ്കിലും വിടുക. ഓരോരുത്തരുടെ സംഭാഷണം കഴിയുമ്പോളും ഓരോ വരി വിടുക.

    നിങ്ങൾ ഭാവിയിൽ നല്ല കഥകൾ എഴുതും അതുറപ്പാണ്

Leave a Reply to Jon Snow Cancel reply

Your email address will not be published. Required fields are marked *