സാഫല്യം [FF] 159

സമയമായെന്നുറപ്പായി. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ബൈക്ക് വന്ന് നിന്നു. ബസ് സ്റ്റോപ്പിലെ ഒരാളോട് ചോദിക്കുന്നത് കേട്ടു, ഇവിടെ അറയ്ക്കലെ സെയ്ദ് ഹാജീരെ വീടെവിടെയാ? ദേ ഇവിടുന്ന് കൊറച്ച് കൂടി നേരെ പോയാൽ ആദ്യത്തെ വളവിൽ നിന്ന് മൂന്നാമത്തെ വീടാണ്. ഹാ അവിടത്തെ കുട്ടിയാ ദാ നിൽക്കുന്നത്. അയാൾ എൻറടുത്തേയ്ക്ക് വന്നു. മിന്നുവല്ലേ? ആണെങ്കിൽ നിങ്ങളാരാ? ഞാൻ മഹി. ഏത് മഹി ? എനിക്ക് നിങ്ങളെ അറിയില്ല. ഇങ്ങനെ ചൂടാവല്ലേ, ഞാൻ നിങ്ങളുടെ വീട്ടിലേക്കാണ് വന്നത്. എങ്കിൽ വീട്ടിലേക്കുള്ള വഴി അയാൾ പറഞ്ഞ് തന്നില്ലേ? നേരെ വിട്ടോ, അയാൾ ചമ്മി പോകുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. എന്നാലും നീ ഇത് വെയ്റ്റിടേണ്ടിയിരുന്നില്ല. മിന്നൂ, കാണാൻ നല്ല സ്മാർട്ടാണല്ലോ. കൂട്ടുകാരികളുടെ കമൻറ്. വൈകീട്ട് കോളേജിൽ നിന്നും വന്നപ്പോൾ വാപ്പച്ചി ചോദിച്ചു. മോളേ നീ ബസ്റ്റോപ്പിൽ വെച്ച് മഹിയെ കണ്ടിട്ട് അറിയില്ലെന്ന് പറഞ്ഞാ? ഓന് വല്യ പ്രയാസമായിട്ടോ. ഏത് മഹിയാ അത്? കൊള്ളാം നമ്മള് ചാവക്കാട് താമസിച്ചിരുന്നപ്പോ അയലത്തുണ്ടായിരുന്ന മാധവ മേനോനെ ഓർമ്മയില്ലേ എൻ ചങ്ങാതി. അയ്യോ ആ മഹിയേട്ടനായിരുന്നോ അത് ? സോറി വാപ്പച്ചീ, എനിക്ക് പെട്ടന്ന് മനസ്സിലായില്ല. മഹിയേട്ടനെന്താ ഇവിടെ? ഓൻ എഞ്ചിനീയറാണ്, ജോലി ചെയ്യുന്ന കമ്പനിയുടെ പ്രോജക്ടാണത്രെ ഇമ്മടെ പൊഴേരവിടെ വരുന്ന പുതിയ പാലം. മേനോനെന്നെ വിളിച്ചിരുന്നു, അടുത്തെവിടേലും ഒരു മുറി ഏർപ്പാടാക്കാനായിറ്റ്. ഇന്നോട് പറയാൻ ഞാൻ മറന്നു. എന്നിട്ടെന്ത്ര്യ ആള് ഞാൻ സോറി പറയാം.
സൈറ്റിൽ പോയിരിക്കാണ്. നമ്മളിവിടെ ഉള്ളപ്പോ എങ്ങനാ വേറൊരെടത്തയാളെ താമസിപ്പിയ്ക്കാ മുകളിലൊഴിഞ്ഞ് കെടക്കണ മുറിയില്ലേ. അതിലങ്ങട് കൂടിക്കോളാൻ പറഞ്ഞിട്ടുണ്ട്. ഞാൻ കരുതി ആരെങ്കിലും വെറുതേ പഞ്ചാരയടിക്കാൻ വന്നതാണെന്ന്. അതാ അങ്ങിനെ. . .
അല്ല ഇവിടെ താമസിക്കാൻ ഉമ്മച്ചി സമ്മതിച്ചോ? മുല്ലാക്കമാരെങ്ങാനും പ്രശ്നാക്കോ? ഐശൂനെ ഒരു വിധം സമ്മതിപ്പിച്ചു. ഒന്നുല്യങ്ങിലും നമ്മളെല്ലാം മനുഷ്യമ്മാരല്ലേ? മൊല്ലാക്കമാരോട് പോവാൻ പറ, ഇതൊന്നടങ്ങിയൊതുങ്ങി നടന്നാ മതി.
അവിടെ താമസിച്ചിരുന്നപ്പോൾ നിന്നെയൊക്കെ എടുത്ത് തോളിലിരുത്തി നടന്നിട്ടുള്ളതാ അവൻ. ഊം, ഇക്കറിയാം. അറിയാതെ എനിക്കപ്പോൾ നാണം തോന്നി. അന്ന് മഹിയേട്ടന്റെ തോളിലിരുന്ന് മൂത്രമൊഴിച്ചെന്നു പറഞ്ഞ് പലപ്പോഴും ഉമ്മച്ചിയും വാപ്പച്ചിയും കളിയാക്കിയിട്ടുണ്ട്.
ഞാൻ മൂളിപ്പാട്ടും പാടി മെല്ലെ അടുക്കളയിൽ ഉമ്മച്ചിയുടെ അടുത്തേക്ക് ചെന്നു, എന്താ ഐശു ഇന്നത്തെ സ്പെഷൽ എടീ എടീ വേണ്ടാ വല്ലാത്ത എളക്കം നല്ലതല്ല. എന്റെ പൊന്നെരൂ, ഞാൻ ഇവിടെ കിടന്നല്ലാതെ പൊറത്ത് പോയി എളകൻ പറ്റോ? പെണ്ണുങ്ങളായാൽ ഇത്തിരി അടക്കോം ഒതുക്കോം ഒക്കെ വേണം. കെട്ടിക്കാൻ പ്രായായീന്ന് വല്ല ബോധോണ്ടാ നിനക്ക്? ഉമ്മച്ചിക്കെപ്പോഴും എന്നെ കെട്ടിക്കണ ഒറ്റ വിചാരേ ഒള്ളാ? നീയാ പാവത്താനെ ആൾക്കരുടെ മുന്നീ വെച്ച് നാണക്കേടാക്കീന്ന് കേട്ടു ഓ അത് വെറുക്കനെയാ ഉമ്മാ, ആളെ മനസ്സിലായില്ല.അഹാ ഉമ്മച്ചി ഗുഡ് സർട്ടിഫിക്കറ്റ് നൽകിയോ? ഉമ്മച്ചിക്ക് ആൺമക്കളില്ലാത്തതിനാൽ ചെറുപ്പക്കാരായ ആണുങ്ങളോടൊരു പ്രത്യേക വാത്സല്യമാണ്.
ഇത്താത്താ, റസ്സിയ ദേ ഇത്താത്തേരെ ബേഗെടുത്ത് പരിശോധിക്കുന്നുണ്ട്. റംലത്ത് പരാതിയുമായി
ഇവളെക്കൊണ്ട് തോറ്റു, എന്നും എന്തെങ്കിലും തപ്പി പിന്നെ ബേഗിൽ തപ്പും, പല നിഗൂഡതകളും ഉള്ള ഒരു ബേഗാണതെന്ന് തന്നെപ്പോലെ റംലയ്ക്കും അറിയാം. അനിയത്തിമാരോട് വഴക്കടിച്ചാൽ ചീത്ത കേൾക്കുന്നത് എനിക്കായിരിക്കും. അതിനാൽ ഒരു മയത്തിൽ രണ്ടിനെയും ഒതുക്കി കൂടെ നിർത്തണം. റസ്സിയയുടെ കയ്യിൽ നിന്നും ഒരു വിധം ബേഗ് തട്ടിപ്പറിച്ച് വാങ്ങി അലമാരയിൽ വെച്ച് പൂട്ടി.
രണ്ടിനേയും പഠിക്കാൻ പറഞ്ഞൽപിച്ച് ഞാൻ ഉമ്മറത്തേക്കിറങ്ങിയപ്പോൾ വാപ്പച്ചി പൊറത്തേക്കിറങ്ങിപ്പോയി. പിന്നെ മുറ്റമടിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ബൈക്ക് വരുന്ന ശബ്ദം കേട്ടത്. മഹിയേട്ടൻ! മുഖത്ത് നോക്കാൻ ഒരു ചമ്മൽ. ആൾ ബൈക്ക് സ്റ്റാൻറിൽ വെച്ച് ഇറങ്ങി

The Author

5 Comments

Add a Comment
  1. അവരുടെ പ്രേമം വീട്ടിൽ ഉള്ളതും കൂടി ഉടയിരുനേകിൽ ഇതിലും കിടുവകും

  2. നല്ല ഭാഷ നല്ല ശൈലി Jon snow താഴെ പറഞ്ഞതിനോട് യോജിക്കുന്നു സ്പേസിങ്ങിംഗ് വേണം എന്നാൽ കുറച്ചു കൂടി റിഡബിലിറ്റി ഉണ്ടാവും

    നിങ്ങൾക്ക് ഒരിക്കലും എഴുതാതിരിക്കാനാവില്ല തീർച്ചയായും നല്ല കഥകൾ താങ്കളുടെ മനസ്സിൽ ഉടലെടുക്കും അതിനു വേണ്ടി കാത്തിരിക്കുന്നു

  3. സംഭവം കൊള്ളാം പക്ഷേ എന്തോ ഒരു മിസ്റ്റേക്.. ഒരു പാട് നല്ല കഥകൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു

  4. Kallaki polichu super

  5. ഭാഷ നല്ലതാണ് പക്ഷെ എഴുത്ത് രീതിയിൽ മാറ്റം വരുത്തണം. ഓരോ പാരഗ്രാഫ് തിരിച്ച് എഴുതാൻ ശ്രമിക്കുക. ഓരോ പാരഗ്രാഫ് കഴിയുമ്പോളും ഒരു വരി എങ്കിലും വിടുക. ഓരോരുത്തരുടെ സംഭാഷണം കഴിയുമ്പോളും ഓരോ വരി വിടുക.

    നിങ്ങൾ ഭാവിയിൽ നല്ല കഥകൾ എഴുതും അതുറപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *