സുഹൈൽ ഉമ്മയുടെ കാൽ അവന്റെ മടിയിൽ വെച്ചിട്ട് മസ്സാജ് ചെയ്തു കൊടുന്നുണ്ട്….
സുമി : കണ്ട ഉപ്പയ്ക്ക് ഒരു സ്നേഹവും ഇല്ല… ഉമ്മയോട്…
സുബൈർ : അതെന്താടി അങ്ങനെ ഒരു വർത്തമാനം…
സുമി : ഉപ്പ വന്നിട്ടു ഉമ്മയുടെ കാൽ ഒന്ന് മസ്സാജ് ചെയ്തു കൊടുത്തോ…
സുബൈർ : അതാണോ…. സുഹൈലെ നീ ഇങ്ങോട്ടു മാറി ഇരിക്ക് ഞാൻ ഒന്ന് സ്നേഹിക്കട്ടെ എന്റെ ഭാര്യയെ..
കാളിങ് bell…
ആരാണെന്നു നോകിയെ മോളെ…
ഞാൻ നോകാം… സുഹൈൽ എഴുന്നേറ്റു പോയ് ഡോർ തുറന്നു…. മാമയും ആന്റിയും സീനയും…..
സുഹൈൽ : വാ മാമാ…
അളിയനെ കണ്ട പാടെ…. അളിയൻ വന്നപ്പോൾ തന്നെ തുടങ്ങിയോ ഇവളുടെ കാലു പിടുത്തം…
സുബൈർ :ജീവിച്ചു പൊയ്ക്കോട്ടേ സകീർ അളിയാ…
സകീർ : എങ്ങനെ ഉണ്ട് സൽമ നിനക്ക്..
സുബൈദ : കുറവുണ്ട് ഇക്കാ…കുറുമ്പി എവിടെ കൊണ്ട് വന്നില്ലേ…
ആന്റി : അവളേ തറവാട്ടിൽ നിർത്തി
സുബൈർ : സീന മോളെ… ഇവിടെ ഇരിക്…
സുബൈർ അവളുടെ തലയിൽ തലോടി കൊണ്ട്… എന്റെ മണ്ടത്തരം ആണ് മോളെ…. ചൂഴ്ന്നു അനേഷിച്ചില്ല… ഇങ്ങനെ ഒരു പ്രശ്നം റഷീദിനെ ഉണ്ടെന്നു വിചാരിച്ചില്ല…
സകീർ: നമ്മൾ ഇനി എന്താണ് ചെയ്യേണ്ടത്..
സുബൈർ : പള്ളിയിൽ പോയി സംസാരിച്ചു.. തലാക്ക് ചൊല്ലിക്കണം..പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലല്ലോ.. അത് കൊണ്ട് തലാക്ക് മാത്രം മതി…
എന്നിട്ടു എത്രയും പെട്ടെന്ന് ഇവളെ വേറെ കല്യാണം കഴിപ്പിക്കണം…
ആന്റി : അവൾക്കു ഇപ്പൊ വേണ്ടന്നാ പറയുന്നേ….പഠിച്ചാൽ കൊള്ളാമെന്നുടെന്നു.
സകീർ : ഇനി പഠിക്കൊന്നും വേണ്ട… എത്രയും പെട്ടെന്ന് കല്യാണം നടത്തണം…
