സങ്കിർണം [Danmee] 253

” ഡാ  ഞാൻ എത്തി ബസ്  സിഗ്നലിൽ  കിടക്കുകയാ  ”

രോഹിത് ബസ് ഇറങ്ങി  വരുമ്പോൾ  കൂടെ  രണ്ട്  പെൺകുട്ടികളും  ഉണ്ടായിരുന്നു.  ആ  സമയത്ത്   പെൺകുട്ടികൾ  ഷാൾ തലവഴി ചുറ്റി മുഖം മറച്ചു ബൈക്ക്ന് പിന്നിൽ  ഇരുന്ന് പോകാറുണ്ടായിരുന്നു. അവന്റെ കൂടെ വന്ന  രണ്ട് പെൺകുട്ടികളും  അതുപോലെ  മുഖം  മറച്ചിരുന്നു.  ഞാൻ  അവരെ

ഒന്ന് നോക്കിയിട്ട് . രോഹിതിന്റെ അടുത്ത്  പറഞ്ഞു.

” ഡാ എവിടെ പോയി  കിടക്കുക  ആയിരുന്നടാ….. ക്യാഷ്  ഇങ്  എടുത്തേ ”

ഞാൻ  അവന്റെ കയ്യിൽ നിന്നും  ക്യാഷ്  വാങ്ങി  ബിൽഡിങ്ങിലേക്ക്  കേറാൻ  ഒരുങ്ങിയപ്പോൾ  രോഹിത് പിന്നിൽ നിന്ന്  വിളിച്ചു.

” ഡാ ഒന്ന്  നിന്നെ ”

” എന്താടാ  ”

” ഡാ  നിന്റെ  ബൈകിന്റെ കീ  ഒന്ന്  തന്നെ ”

” നീ  എവിടെ   പോണ്…… ഡാ  നിൽക്ക്   അധികം  തിരക്ക്  ഇല്ലെങ്കിൽ  ഇത്‌  ഇപ്പോൾ  കഴിയും…. നമുക്ക്  ഒരുമിച്ച്  പോകാം ”

” ഡാ  പ്ലീസ്….. ഞാൻ  ഇവളെ  ആദ്യമായിട്ടാ  നേരിൽ  കാണുന്നത്  നാറ്റിക്കരുത് ”

അവൻ  എന്റെ ചെവിയിൽ  പറഞ്ഞു. ഞാൻ  അവനെ ഒന്ന്  നോക്കിയപ്പോൾ  അവൻ  ആ  പെൺകുട്ടികളെ അടുത്തേക്ക് വിളിച്ചു അപ്പോൾ  അതിൽ  ഒരുത്തി ഞങ്ങളുടെ  അടുത്തേക്ക്  വന്നു.

” ഡാ  ഇത്‌  രേഷ്മ   എന്റെ ലവ്വർ ആണ്‌… ”

ഞാൻ  ആ  പെൺകുട്ടിയെ നോക്കി. അവൾ മുഖം  അപ്പോഴും  മറച്ചിരിക്കുക  ആണ്. മുഖം  കാണിക്കാതെ ഉള്ള  പരിജയപെടുത്തൽ . പക്ഷെ ഞാൻ  അതൊന്നും  ശ്രെദ്ധിച്ചില്ല. അപ്പോയെക്കും അവൻ എന്റെ കയ്യിൽ നിന്നും  കീ വാങ്ങി.

” ഡാ  ഒരു  റൗണ്ട്  നീ  ഫീസ്  അടച്ചിട്ടു വരുമ്പോയേക്കും  ഞങ്ങൾ   ഇങ്ങ്  വരും…… പിന്നെ  അത്‌  ശ്രുതി  ഇവളുടെ  കൂട്ടുകാരിയാ  അവളെ  ഒന്ന്  കൂടെ  നിർത്തു  കേട്ട ”

അവൻ ബൈക്കിൽ  കേറിക്കൊണ്ട് പറഞ്ഞു. ഞാൻ  അവളെ  തിരിഞ്ഞു നോക്കുമ്പോൾ അവൻ  വണ്ടി  സ്റ്റാർട്ട്‌  ചെയ്തിരുന്നു.

” ഡാ….ഡാ…. ഡാ ”

ഞാൻ  വിളിച്ചെങ്കിലും  അവൻ  അവളെയും  കൊണ്ട്  പോയിരുന്നു.

The Author

9 Comments

Add a Comment
  1. ചാത്തൻ

    കുറച്ച് സ്പീഡ് കൂടി പോയി എന്നാലും നല്ല ഒരു സ്റ്റോറി ആണ് waiting 2 next part

  2. ×‿×രാവണൻ✭

    Kidu

  3. കഥ കൊള്ളാം, പക്ഷെ എന്തൊക്കെയോ ഒരു കുറവ് ഉള്ളത് പോലെ,വരുണും ശ്രുതിയും തമ്മിലുള്ള പ്രേമം കുറച്ച് സ്പീഡും കൂടുതലായി

  4. ഒത്തിരി സ്പീഡ് കൂടിപ്പോയി…

  5. അരവിന്ദ്

    തുടക്കം കൊള്ളാം bro?? അടുത്ത part ഇനി എന്നാ. Waiting ആണ്

  6. പടയാളി ?

    അണ്ണാ നിങ്ങളുടെ വീട് എവിടാ ?

    1. യഥാർത്ഥ വരുണും ശ്രുതിയും( പേരുകൾ മാറ്റം ഉണ്ട്‌ )പോയ വഴികൾ ആണ്‌ അത്.

    2. എൻ്റെ സ്ഥലവും ഈ കഥയിൽ പറയുന്നവയ്ക്ക് അടുത്തായിട്ട് വരും ?

      @പടയാളി ?

Leave a Reply

Your email address will not be published. Required fields are marked *