അവർ ഒരു ടയർ ഒക്കെ വിൽക്കുന്ന ഷോപ്പ് ആണ് . ഏതോ ഒരു വല്യ ടീമിന്റെ ഫ്രാഞ്ചെയ്‌സ് .സൂപ്പർ മാർക്കറ്റ് സ്റ്റോക്ക് ഒക്കെ ത്രിശൂർ ഉള്ള ഏതോ ഒരു സൂപ്പർ ഷോപ്പ് നടത്തുന്ന ടീം എടുത്തു എന്ന് തോന്നുന്നു . ഞാൻ ആ ചെക്കനെ വിടാം . ഒരു രണ്ടു കൊല്ലത്തെ ഒക്കെ എക്‌സ്‌പീരിയൻസ് ഉള്ളതാണ് . ഇയ്യോന്ന് നോക്ക് ” അയാൾ പറഞ്ഞു
സെജി ഓനോട് പിറ്റേ ദിവസം വരാൻ പറഞ്ഞു. അന്ന് പക്ഷെ സെജിക്ക് അത്യാവശ്യമായി കരിപ്പൂർ എയർപോർട്ടിലേക്ക് പോകേണ്ടി വന്നു. അവിടെ വന്നിറങ്ങിയ ഒമാനിൽ നിന്നുള്ള ആളുകളെ കൊണ്ട് കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ പോകേണ്ടതായും അവരുടെ കൂടെ അവിടെ മൂന്നു ദിവസങ്ങൾ ചിലവിടേണ്ടിയതായും വന്നു. ജിഷയെ ഏല്പിച്ചാണ് അവൻ പോയത്. വൈകിട്ട് ഫോൺ വിളിച്ചപ്പോൾ ജിഷ പറഞ്ഞിരുന്നു. ഫൈസൽ ബാബു എന്ന ഫൈസു കാര്യങ്ങൾ ഒക്കെ അറിയുന്ന കൂട്ടത്തിലാണ് എന്ന് . ഈ ആഴ്ചകൊണ്ട് അവൻ മൊത്തം പഠിച്ചെടുക്കും. പിന്നെ അടുത്ത ആഴ്ച അവന്റെ കൂടെ വെറുതെ ഇരുന്നു കൊടുത്താൽ മതി എന്നവൾ പറഞ്ഞു കേട്ടതും സെജിക്ക് സമാധാനമായി. പിന്നെയും ഒമാനികളെ കൊണ്ട് അവന് കറങ്ങേണ്ടി വന്നു . ഏകദേശം ഒരു പത്തു ദിവസത്തോളം അവർ കേരളത്തിൽ നിന്നു, അതിൽ ആറു ദിവസവും ആര്യവൈദ്യശാലയിൽ ചികിത്സയിൽ. പിന്നെ ഒരു നാലു ദിവസം അവരെ കൊണ്ട് മൂന്നാർ, ഇടുക്കി, തേക്കടി, ആലപ്പുഴ, കുട്ടനാട് എല്ലാം കൊണ്ടുപോയി നേരെ നെടുമ്പാശേരിയിൽ നിന്നും കേറ്റി വിട്ടു. ഒരു നല്ല എമൗണ്ട് സെജിയുടെ അക്കൗണ്ടിൽ കേറുകയും ചെയ്തു. എന്തുകൊണ്ടും ലാഭക്കച്ചവടം. തിരിച്ച് സെജി വരുന്ന വഴി പട്ടാമ്പി കവിത ഗോൾഡ് & ഡയമണ്ട്സിൽ നിന്നും ജിഷക്ക് സെന്റോഫ് ഗിഫ്റ് ആയി ഒന്നര പവന്റെ ഒരു മാല വാങ്ങി.
പൊളി സാനം മൈര്.. എയ്തി തീർക്കി ഇങ്ങള്
❤️
Super story