സെജീറും ചെക്കന്മാരും 1 [മുൻഷി] 184

 

ഇതിനിടക്ക് സെജിക്കൊരു ബിസിനസ്സ് കോളൊത്തുവന്നു, അവൻ വണ്ടിയെടുത്ത് പെരിന്തൽമണ്ണയിലേക്കിറങ്ങി. ചെറിയൊരു മാറ്റക്കച്ചോടം. സെജിയും ചങ്ങാതിയും കൂടി അഡ്വാൻസ് കൊടുത്ത് വച്ചിരുന്ന ഒരു ബിൽഡിങ്, അത് പട്ടമ്പിക്കടുത്ത് കൂറ്റനാട് എന്ന സ്ഥലത്താണ്. അതും നിലമ്പൂര് ഉള്ള ഒരു ഹോംസ്റ്റെയും തമ്മിൽ ഒരു മാറ്റകച്ചവടം.

അതിന്റെ പേപ്പറുകളും പണവും ഒക്കെ കൈമാറി വന്നപ്പോളേക്ക് വൈകുന്നേരം ആറു മണിയോളമായി. വാട്സാപ്പിൽ ഷാനിയുടെ വോയ്സ് മെസ്സേജുണ്ട്

 

“ ഇക്കാക്കാ ഞാൻ ഇവിഡിന്ന് ഇറങ്ങീട്ടിലെ. ഓരെട്ടര ഒക്കെ ആവുംമ്പത്തിന് എത്വക്കാരം. ഞാൻ കുപ്പായൊക്കെ വാങ്ങീക്കുണ്. ങ്ങള് രാത്രിക്ക് ള്ള ബസ്സണം വാങ്ങിക്കൊളീ”

 

അവൻ അവളെ ഫോണിൽ വിളിച്ചു.

 

“എവടെ എത്തിയെടീ…”

 

“ഇക്കാക്കാ ഞാൻ ആമ്പല്ലൂർ ടോൾ കഴിഞ്ഞു. തൃശ്ശൂർ എത്തുണേള്ളൂ…”

 

“ആ ടീ.. ഞാൻ പെരിന്തൽമണ്ണ വന്നതായ്‌ന്ന്.. ഇപ്പൊ തിരിച്ച് ബെരാ.. ജ്ജ് ഇറങ്ങുമ്പത്തെക്കിന് ഞാ ണ്ടാവും..”

 

എന്നും പറഞ്ഞ് അവൻ ഫോണ് വെച്ചു.

 

സെജീറ് നാട്ടിലെത്തി. ഓന്റെ നാട് കൊപ്പം എന്ന സ്ഥലമാണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കും മലപ്പുറം ജില്ലയിലെ പേരിന്തൽമണ്ണക്കും ഇടയിലുള്ള സ്ഥലം. സൂപ്പർമാർക്കെറ്റ് ചെർപ്പുളശ്ശേരി റോഡിലേക്ക് കയറിയിട്ടാണ്. പക്ഷെ വീട് വെച്ചിട്ടുള്ളത് ചെർപ്പുളശ്ശേരി റോഡിൽ നിന്ന് കുറച്ച് ഉള്ളിലേക്ക് പോയി മാട്ടായ എന്ന സ്ഥലത്താണ്.

 

കൊപ്പത്ത് തന്റെ സുഹൃത്തിന്റെ ബില്ഡിങ്ങിന്റെ പാർക്കിങ്ങിൽ വണ്ടി നിർത്തി അവൻ ആ ടൌൺ ഒന്നു നോക്കിക്കണ്ടു. ഒരു നാലും കൂടിയ ജംക്ഷൻ. ഒരു റോഡ് ചെർപ്പുളശ്ശേരി എത്തി പിന്നെ പാലക്കാട് മണ്ണാർക്കാട് ഒറ്റപ്പാലം ഒക്കെ തിരിഞ്ഞു പോകാം.. അതിന്റെ നേരെ ഉള്ളത് വളാഞ്ചേരി വഴി കോട്ടക്കൽ പോവുന്നത്. പിന്നൊന്ന് പട്ടാമ്പി വഴി ഷൊർണ്ണൂർ, ഗുരുവായൂർ, തൃശൂർ… അതിന്റെ നേരെ എതിര് പെരിന്തൽമണ്ണ വഴി മഞ്ചേരി, നിലമ്പൂർ, ഊട്ടി,മൈസൂർ.. ഈ വളർന്നു വരുന്ന ടൌൺ തനിക്ക് പറ്റിയ ഒരു സ്ഥലം ആണെന്ന് സെജീർ മനസ്സിലാക്കിയിരുന്നു. ഒരുപക്ഷേ താൻ ഇനിയൊരു ബിസിനസ്സ് ഇതിനെ ചുറ്റിപ്പറ്റിയായിരിക്കണം  തുടങ്ങേണ്ടതെന്നവൻ മനസിൽ ഉറപ്പിച്ചു.

The Author

2 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *