ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്] 186

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15

SHAHANA IPS 15 ORU SERVICE STORY | AUTHOR : SMITHA

Previous Parts

 

ദാവൂദിന് ഡ്രഗ് ഇൻജെക്ഷൻ നൽകിക്കഴിഞ്ഞ് അയാളെ സീറ്റിലേക്കിരുത്തിക്കഴിഞ്ഞാണ് ഫൈസൽ അത് ശ്രദ്ധിക്കുന്നത്.

അർജ്ജുന്റെ നെഞ്ചിൽ നിന്ന് ചോരയൊലിക്കുന്നു!!

“അർജ്ജുൻ!!”

ഷഹാന പെട്ടെന്ന് അവന്റെ അടുത്തേക്ക്‌ചെന്ന് മുറിവ് നോക്കി.

“ഒരു പത്ത് മണിക്കൂറൊക്കെ ഞാൻ ചാകാതെയിരിക്കും മാഡം,”

ഷർട്ട് മാറ്റി മുറിവ് നോക്കുന്ന ഷഹാനയോട് അവൻ പറഞ്ഞു.

“അതിനുള്ളിൽ നമ്മൾ നോ മാൻസ് ലാൻഡ് കടന്നിരിക്കും…ഡോണ്ട് വറി!”

“ഉറപ്പാണോ?”

സിദ്ധാർത്ഥ് ചോദിച്ചു.

“പിന്നല്ലാതെ!”

അവൻ വേദനയ്ക്കിടയിൽ പറഞ്ഞു.

“മിഷൻ വിജയിച്ച് അത് സെലിബ്രേറ്റ് ചെയ്യുമ്പോൾ ഞാനില്ലാതെ പിന്നെ എങ്ങനയാണ്?”

ഫൈസലും മുറിവ് വിശദമായി നോക്കി.

“പൾമനറി വെയിൻസിനടുത്താണല്ലോ!”

ആശങ്ക നിഴലിക്കുന്ന സ്വരത്തിൽ ഫൈസൽ പറഞ്ഞു.

“നമ്മുടെ കയ്യിലെ മെഡിക്കൽ കിറ്റ് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് മാത്രമല്ല …ആളപായം വരെ സംഭവിക്കും!”

അവർ മൂവരും വിഷാദത്തോടെ പരസ്പ്പരം നോക്കി.

“സമയമില്ല!”

അർജ്ജുൻ അവരുടെ കൈകൾ തട്ടിമാറ്റി.

“ഏത് നേരവും ഖറാമത്ത് ആളെ പറഞ്ഞു വിടും…വേഗം…വേഗം!!”
കറാച്ചിയുടെ പുറത്ത് ശിഖാബുൽ ഹൈവേയിലൂടെ,ഏകാന്തമായ വെളിമ്പുറത്ത് കൂടി ദാവൂദിനെയും വഹിച്ചുകൊണ്ടുള്ള കൊറോളാ ബ്ളാക്ക് കുതിച്ചു നീങ്ങി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

86 Comments

  1. എന്റെ പൊന്നു സ്മിതേച്ചി
    ഇനി വേണം ഇതൊന്നു വായിക്കാൻ..
    മറ്റൊന്നും കൊണ്ടല്ല ടെൻഷൻ അടിച്ചു കാത്തിരിക്കാൻ ഉള്ള ചങ്കുറപ്പില്ലത്ത ഒരു ലോലഹൃദയനാണ്.ഞാൻ..
    ഇനി ഇപ്പൊ സമാധാനമായി വായിക്കാല്ലോ…

    1. പ്രിയപ്പെട്ട ഹർഷന്…

      സൈറ്റിലെ സെൻസേഷണൽ റൈറ്റർ ആയി മാറിയ ഹർഷനിൽ നിന്നും ഉള്ള ഒരു വായനയും അഭിപ്രായവും എന്നെ സംബന്ധിച്ച് വളരെ വലുതാണ്.

      അതിന്റെ മൂല്യം എത്രയാണ് എന്ന് എനിക്കിപ്പോൾ പറയുവാൻ കഴിയുകയില്ല.

      ഏറ്റവും വിലയുള്ളതിന് വിലയിടാൻ കഴിയില്ലല്ലോ

      1. എന്റെ പൊന്നു സ്മിത ചേച്ചി ഇങ്ങനെ ഒന്നും പറയാതെ…തലയ്ക്കു പ്രാന്ത് മൂക്കുമ്പോ എഴുതാൻ മാത്രേ പറ്റൂ..അല്ലാതെ വായിച്ചു അഭിപ്രായം പറയാൻ ഉള്ള വലിയ വിവരം ഇല്ല…
        പിന്നെ ഈ ഉള്ളവൻ ഒരു സുപ്രഭാതത്തിൽ അങ്ങ് വന്നു മറ്റൊരു സായാഹ്നത്തിൽ ഗുഡ്ബൈ പറയും പിന്നെ വെറുമൊരു വായനക്കാരന് മാത്രമായി വേറെ ഒരു പേരിൽ ഇഷ്ടങ്ങളും അഭിപ്രായങ്ങളും പറയും…..അത്രേ ഉള്ളു…
        അതിനുള്ളിൽ അപ്പു പാറു എനിക്ക് ഒരു വഴിക്ക് ആക്കണം എന്ന് മാത്രം..ഉള്ളിലെ ഭ്രാന്ത് പിടിച്ച പ്രേമം…. അതൊന്നു എഴുതണം…

        ഈ കഥയുടെ 3 ഭാഗങ്ങൾ വായിച്ചപ്പോൾ തന്നെ ത്രില്ലിംഗ് സ്വഭാവ കണ്ടത് കൊണ്ട് നിർത്തിയത് ആണ് ടെൻഷൻ അടിക്കാൻ വയ്യ….ഇനി വായിക്കും…സ്മിത ചേച്ചിയുടെ വിരൽ കുറിക്കുന്ന എന്തും അതു ഇഷ്ടം ആണ്…പ്രണയമാണ് ആ എഴുതിനോട് …

  2. പാവം പൂജാരി

    മെഹ്‌നൂറും സുൾഫിയും പർവീണുമെല്ലാം ഒരു നൊമ്പരമായി. ഒപ്പം രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ അർജ്ജുൻ, ഫൈസൽ എന്നിവരും, അനശ്വര പ്രണയങ്ങളും. നാട്ടിൻപുറത്തെ ചില അനുഭവങ്ങളിൽ തുടങ്ങി തുടക്കം മുതലുള്ള കഥാപാത്രങ്ങളെ കൂട്ടിയിണക്കി അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു ചാര കഥയായി പര്യവസാനിച്ച ക്ലാസ്സിക്. കഥയുടെ അവസാനം ഇങ്ങിനെയാകരുതേയെന്നു വിചാരിച്ചിട്ട് കാര്യമില്ലല്ലോ. ഇങ്ങിനെയാകുമ്പോഴേ കഥയാണെങ്കിലും അത് റിയലിസ്റ്റിക് ആയിവരൂ എന്നതിനാൽ അനിവാര്യമായ പര്യവസാനം എന്ന് തന്നെ പറയാം. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമായി എനിക്ക് തോന്നിയത് ജാതിയും മതവും പറഞ്ഞു തമ്മിൽ തല്ലുന്ന നിലയിലേക്ക് നമ്മുടെ നാട് നീങ്ങുമ്പോൾ ഇന്ത്യയെന്ന ഒറ്റ വികാരത്തിൽ ജാതിയും മതവും നോക്കാതെ മരണം മുമ്പിൽ വന്നു നൃത്തം ചവിട്ടുമ്പോഴും ജയ്ഹിന്ദ് വിളിച്ച നമ്മുടെ ധീരരായ അർജ്ജുൻ , ഫൈസൽ , ഷഹാന,സിദ്ധാർഥ് എന്നിവരെ എങ്ങിനെ മറക്കാൻ പറ്റും. നാടിനു വേണ്ടി പൊരുതി മരിച്ച ധീരർക്കു ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് നല്ലൊരു വായനാനുഭവം സമ്മാനിച്ച സ്മിതക്ക് നന്ദി പറഞ്ഞുകൊണ്ട് ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട്,..
    ജയ്ഹിന്ദ് .
    അകത്തും പുറത്തും ചെക്കിങ് ആയിരുന്നുവത്രെ. പോരാത്തതിന് പുള്ളിക്കാരൻ വണ്ടിയിൽ കയറിയപ്പോൾ അവിടെയും പരിശോധന. ദോഹയിൽ നിന്നും ഖത്തറിൽ നിന്നും വന്നവർ പറയുന്നത് ഈ തള്ളുന്നത് പോലെയൊന്നുമില്ലെന്നാണ്. പോരാത്തതിന് മഞ്ഞപിത്തം ബാധിച്ചുവെന്ന് മനസ്സിലായിട്ടും ഒരു ചികില്സയും കിട്ടില്ലായെന്നു തള്ളിമറിക്കുന്ന കേരളത്തിലേക്കാണ് പുള്ളിക്കാരൻ കുടുംബസമേതം ഓടി രക്ഷപ്പെടുന്നത്. ഈ തലങ്ങും വിലങ്ങും ചെക്കിങ് ഉണ്ടെന്നു പോസ്റ്റ്മാൻ തള്ളിമറിക്കുന്ന ദോഹയിൽ കൂടിയാണ് ഇറ്റലിയിൽ നിന്നുള്ള പത്തനംതിട്ടക്കാർ പോന്നത്. അവർക്കൊന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അപ്പോൾ മെഷീൻ കേടായിരിക്കും. ഇതുപോലെ പൊതു സമൂഹത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഭീതി പടർത്തുന്ന ചന്ദ്രിക ലേഖകനായ ഇവനെ പോലുള്ളവരാണ് കൊറോണയെക്കാളും വലിയ വൈറസുകൾ.

    1. പാവം പൂജാരി

      ഇതിൽ കമ്മന്റ് എഡിറ്റ് ഓപ്‌ഷനില്ല എന്നത് വലിയൊരു പ്രശ്‌നമാണ്. ഞാൻ അതിന്റെ താഴെ കൊറോണയെ കുറിച്ച് എഴുതിയത് അബദ്ധത്തിൽ സംഭവിച്ചതാണ്. കോപ്പി ചെയ്തപ്പോൾ അറിയാതെ മറ്റൊരു ഭാഗത്തുനിന്ന് വന്നതാണ്.അത് എഡിറ്റ് ചെയ്യാൻ നോക്കിയപ്പോൾ സാധിക്കുന്നുമില്ല. ക്ഷമിക്കുക. ഫസ്റ്റ് പാരഗ്രാഫ് മാത്രം എന്റെ കമന്റ് ആയി പരിഗണിച്ചാൽ മതി.

    2. വളരെ നന്ദി…

      കുറിപ്പ് വായിച്ച് വികാരാധീനയായി എന്നതാണ് സത്യം. ഉള്ള് തൊടുന്ന വാക്കുകളാണ് ഞാൻ താങ്കളിൽ നിന്ന് കേട്ടത്. ഒരു എഴുത്ത് വിജയിച്ചു എന്ന് ഉറപ്പിക്കുന്നത് ഇതുപോലെ ഹൃദയം തൊടുന്ന വാക്കുകൾ പ്രതികരണങ്ങളായി വരുമ്പോഴാണ്. അതിനെ എങ്ങനെയൊക്കെ അഭിനന്ദിക്കണം എന്നറിയില്ല. എത്ര കണ്ട് നന്ദി പറയണമെന്നും…

      രാജ്യത്തിന് വേണ്ടി അദൃശ്യരായി പ്രവർത്തിക്കുന്നവർ നിരവധിയാണല്ലോ. അവരുടെ രക്തസാക്ഷിത്വം പൊതുസമൂഹം വേണ്ടത് പോലെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. ഈ കഥ എഴുതുമ്പോൾ അങ്ങനെ ഒരുപാട് ആളുകളെ ഓർത്തു. അവരിൽ ആവേശം കൊണ്ടു. അവർക്കായി പ്രാർത്ഥിച്ചു…

      കഥയ്ക്ക് അനുയോജ്യമായ അഭിപ്രായം ആണ് താങ്കൾ എഴുതിയത്.

      അതിന് പ്രത്യേകമായി നന്ദി വീണ്ടും പറയുന്നു.

      സ്നേഹപൂർവ്വം

      സ്മിത.

      അവസാനത്തെ പാരഗ്രാഫ് സാരമില്ല. മാസ്റ്റർക്ക് പോകേണ്ടിയിരുന്നതല്ലേ? അത് എന്റെ വാളിലേക്ക് വന്നതിൽ സന്തോഷമേയുള്ളൂ…

  3. രക്തംകൊണ്ടെഴുതിയ രചന… അത് രക്തത്തിൽതന്നെ അവസാനിപ്പിച്ചു. കലക്കി മാഡം. ഫൈസലും അർജ്ജുനും കൂടിയുണ്ടായിരുന്നെങ്കിലെന്നു ആശിച്ചുപോകുകയാണ്. അതേപോലെ പർവീണും. ആ ആശിക്കാനല്ലേ പറ്റൂ…

    എങ്കിലും ഇഷ്ടപ്പെട്ടു. അവസാനത്തെ സീൻസ് കലക്കി. ഒരു സാധാരണ പൗരന്റെ ഉള്ളിലിരുപ്പ് പുറത്തേക്കുവന്ന വരികൾ. ചുമ്മായിട്ടു തീറ്റിപ്പോറ്റാതെ കൊന്നുകളഞ്ഞേക്കണം അപ്പോതന്നെ. അതാണ് വേണ്ടതും.

    അടുത്ത കഥക്കായി കാത്തിരിക്കുന്നു.

    1. താങ്ക് യൂ ജോ…

      ഫൈസൽ, അർജ്ജുൻ ഒക്കെ നഷ്ടമായതിൽ വിഷമം ഉണ്ട്. പക്ഷേ ഒരു മിഷൻ ജയിക്കുമ്പോൾ നഷ്ടങ്ങൾ ഒഴിവാക്കാനാവില്ലല്ലോ. പിന്നെ രക്ത സാക്ഷിത്വം മനോഹരമാക്കുന്നു അത് നാടിന്റെ നന്മയ്ക്കു വേണ്ടിയാകുമ്പോൾ….

      അവസാനത്തെ വാക്കുകൾ ഒത്തിരി ഇഷ്ടമായി.

      ഒരുപാട് നന്ദി..

  4. കുഞ്ഞോർ

    അടിപൊളി
    ഒറ്റയിരുപ്പിന് പാർട്ട്-1 to പാർട്ട് – 14 [2]

    അഭിനദനങ്ങൾ സ്മിതാ

    1. താങ്ക് യൂ വെരി മച്ച്…

      ഒത്തിരി നന്ദി…

  5. Chechi super eniyum varanam super stories ayi…..

    1. Yes..sure Taniya…Thank you so much…

  6. Zindagi mein kuch paane keliye kuch khona bhee padtha hein. Kuch jeethne keliye kuch haarna bhee padtha hein. Aur haarkar jeethnewale ko Baazigaar kehtein hein. Heina smitha deedi.
    Faisal and Arjun Shahana and Siddhu…..kya jodi banayi apne …..
    But the ending got so fast I think….or else you just want finish it in hurry.
    But hats off to you for this wonderful movie ……

    1. അതെ …

      വിജയിക്കാൻ വേണ്ടിയാണ് ഫൈസൽ തോറ്റത്.

      എന്നും ജീവിച്ച് അമരത്വം പ്രാപിക്കാനാണ് അയാൾ മരിക്കാൻ ഒരുങ്ങിയത്.

      മരിക്കുന്നത് രാജ്യത്തിന് വേണ്ടിയാകുമ്പോൾ അത് മരണമേയല്ല മറിച്ച് ജീവിതത്തിന്റെ ഏറ്റവും ഉദാത്തതയാണ് എന്നയാൾക്കറിയാം. …

      ബാസിഗറിലെ പ്രശസ്തമായ ഡയലോഗ്…
      അതിനും മരണമില്ലല്ലോ…

      അവസാനം വേഗമേറി എന്ന് പലരും അഭിപ്രായപ്പെട്ടു കണ്ടു.
      ഇനി എഴുതുമ്പോൾ ശ്രദ്ധിക്കാം.

      മനോഹരമായ അഭിപ്രായത്തിനു വളരെ നന്ദി..

      സ്നേഹപൂർവ്വം,

      സ്മിത.

  7. സൂപ്പർ ആയിട്ടുണ്ട് ചേച്ചി. നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഫൈസലും അർജുനും കൂടി വേണമായിരുന്നു, അത് മാത്രം ഒരു കുറവായിട്ട് തോന്നി. ഇനി അടുത്ത ഇടിവെട്ട് കഥയുമായി പെട്ടെന്ന് വരൂ.

    1. അതേ… റഷീദ്..

      ഫൈസലും അർജുനനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ കഥയുടെ പോക്ക് ആ വഴിക്ക് ആയതുകൊണ്ട്…

      താങ്ക്യൂ വെരിമച്ച്.

  8. സ്മിതേച്ചീ….❤️❤️❤️❤️
    വായിക്കാൻ സാധിച്ചിട്ടില്ല ഇതുവരെ…. PDF കിട്ടാൻ ആയി കാത്തിരിയ്ക്കുന്നു…
    ഇഷ്ടത്തോടെ….
    തൂലിക….

    1. ഓക്കേ.. അങ്ങനെയാകട്ടെ… താങ്ക്സ്

  9. അങ്ങനെ ഒരു നല്ല നോവൽ കൂടി അവസാനിച്ചിരിക്കുന്നു. അഭിപ്രായം പറഞ്ഞു കുളമാക്കുന്നില്ല
    ഒരു request ഉണ്ട് “രാജി രാത്രികളുടെ രാജകുമാരി” പൂർത്തിയാകാണാമെന്നു അപേക്ഷിക്കുന്നു

    1. നോക്കാം.

      സമയവും സന്ദർഭവും കിട്ടുന്നതെങ്കിൽ….

  10. ഉണ്ണിക്കുട്ടൻ

    പറ്റുമെങ്കിൽ എന്നെ കൂടി ഇ കഥയിൽ ഉൾപെടുത്തുക

    1. ഉത്തരം താഴെ ഉണ്ട്..

  11. ഉണ്ണിക്കുട്ടൻ

    പറ്റുമെങ്കിൽ എന്നെയുംകൂടി ഇ കഥയിൽ ഉൾപെടുത്തുക

    1. ഇനി എങ്ങനാ? കഥ തീർന്നില്ലേ??

      1. ഉണ്ണിക്കുട്ടൻ

        അടുത്ത കഥയിൽ എന്നെ നായകനാകുക
        നായിക നിങ്ങൾ

        1. പങ്കജാക്ഷൻ കൊയ്‌ലോ

          ഹി ഹി…,,?

  12. പ്രിയ രാജ..

    ഷഹാനയുടെ കഥ അവസാനിപ്പിക്കുമ്പോൾ എനിക്കുമുണ്ടായിരുന്നു പാരസ്പ്പര്യത്തിന്റെ പ്രശ്നങ്ങൾ. ഇമോഷൻസ് അനാവശ്യമല്ല എന്ന് വിശ്വസിക്കുന്ന ആർക്കും മനുഷ്യരുടെ പ്രശ്നങ്ങൾ വിഷയമായി കഥകളെഴുതുമ്പോൾ ഇമോഷണൽ ആയേ തീരൂ എന്നാണു ഞാൻ എപ്പോഴും വിചാരിക്കുന്നത്.

    വായിച്ചപ്പോൾ രാജെയ്ക്കും അങ്ങനെ തോന്നിയതിൽ അഭിമാനമുണ്ട്. അടുത്തത് മിക്കവാറും രാജ ഫേസ്ബുക്കിലൂടെ സജസ്റ്റ് ചെയ്ത ആ സംഭവത്തെ കുറിച്ചാവാനാണ് സാധ്യത.

    സ്നേഹപൂർവ്വം,
    സ്മിത.

    1. മന്ദൻ രാജാ

      തീർച്ചയായും അതിനായി കാത്തിരിക്കുന്നു സുന്ദരീ. ശുഭരാത്രി ആശംസകളോടെ -രാജാ

  13. kollam ..നന്നായി തന്നെ പൂർത്തി ആക്കി..അടിപൊളി സ്റ്റോറി

    1. താങ്ക്യൂ കെ കെ …ഒരുപാട് സന്തോഷം, നന്ദി…

  14. njan engu ethum mumbe shahana caae theliyichu alle… ahh pote … kadha full ayila…vayichathu oke nala estam ayi… oru karyam matram oru cheriya bhudimutayi thini, ethil ulla chila charachters name. kurachu koode cheriya names ayirunu engil easy ayirunu orma nilkan .

    1. ഹായ് രാജ് …സാവധാനം വായിച്ച് വന്നാൽ മതി..പാകിസ്ഥാനിലെ ഒട്ടു മിക്ക പേരുകളും അത്തരത്തിലാണ് . അതുകൊണ്ടാണ് കഥാപാത്രങ്ങൾക്ക് അങ്ങനെ പേരുകൾ നൽകിയത്…

  15. Super story… ഇങ്ങനെ ഒരു സബ്ജക്റ്റ് എടുത്ത് എഴുതി ഫലിപ്പിക്കുക എന്നത് ചില്ലറ കാര്യമല്ല. So thanks a lot.

    1. താങ്ക്യൂ രഞ്ജി …ആവേശം നൽകുന്ന അഭിപ്രായം..

  16. ഈയിടെയായി എനിക്ക് തോന്നിയ കാര്യം സ്മിതേച്ചി ശഹനയുടെ കഥ വേഗം തീർക്കാൻ ശ്രമിക്കുന്ന പോലെ ആയിരുന്നു
    മെഹ്‌നൂറും ഫൈസലും ഒരു നൊമ്പരമായി നൊമ്പരങ്ങൾ ഇടക്കിടെ ഉണർത്താൻ സ്മിതേച്ചി ഒരു പുതിയ പ്രണയകഥയുമായി വന്നാലും

    1. സ്പീഡ് കൂടിതയതായി ശ്രദ്ധിച്ചില്ല. ചില അദ്യായങ്ങളിൽ അങ്ങനെ സംഭവിച്ചിരുന്നിരിക്കണം. അനുവിന് ഈ കഥ ഇമോഷണൽ ആയി ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഒത്തിരി നന്ദി അനൂ …

  17. സ്മിതേച്ചി ഇടക്ക് ഒന്നു ഓർമ പുതുക്കാൻ pdf ഇടനെ

    1. കുട്ടൻ ഡോക്റ്റർ സാർ അത് പരിഗണിക്കും എന്ന് തന്നെ കരുതാം അനു..

  18. “ഞാൻ സ്മിത” സ്മിതേച്ചിയുടെ ഫേസ് ബുക്ക് പേജല്ലേ?

  19. സ്മിതേച്ചി ,
    അങ്ങനെ ഷഹാന ഇനി സൈറ്റിൽ വരില്ല എന്നറിയുമ്പോൾ വിഷമം. ആദ്യത്തെ മൂന്ന് ഭാഗങ്ങൾ പിന്നീടുള്ള ഭാഗവുമായി ചെറിയ ഒരു ചേർച്ചക്കുറവ് ഉണ്ട്. എന്നാലും കഥയുടെ മൊത്തം ഫീൽ മനോഹരമായി എഴുതി. ഇതൊന്നും ഈ സൈറ്റിൽ വരേണ്ട കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത്. അത്ര മനോഹരം. ഫസലിനെ ഒട്ടും മറക്കാൻ കഴിയുന്നില്ല. സിദ്ധാർഥ് പറയുന്നില്ലേ എനിക്കൊന്ന് കെട്ടിപ്പിടിക്കണമെന്ന്? ആ ഭാഗം ഒക്കെ എത്തിയപ്പോൾ കണ്ണുകൾ നിറഞ്ഞു. വളരെ വളരെ നന്ദി പറയുന്നു ഇതുപോലെ ഒരു സൂപ്പർ കഥ എഴുതി ഞങ്ങൾക്ക് തന്നതിൽ.

    1. അത് ഞാൻ നന്ദന് എഴുതിയ റീപ്ലേയിൽ ..അല്ലെങ്കിൽ ആൽബിയ്ക്ക് എഴുതിയ റിപ്ലൈയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. ആദ്യ പ്ലാൻ അങ്ങനെ ആയിരുന്നില്ല. കഥ വികാരപരമായി ഇഷ്ടമായതിൽ സന്തോഷം. വളരെ ഗൗരവപൂർണമായ വായനയാണ് റിനോഷ് നടത്തിയത്

  20. സൂപ്പർബ് നന്ദിയുണ്ട് ഒരു നല്ല കഥ തന്നതിന്

    1. നല്ല കഥ എന്ന് കേട്ടതിൽ വളരെ നന്ദി…വളരെ സന്തോഷം…

  21. ചെകുത്താൻ

    ഷഹാനയെ പുനർജീവിക്കുമോ വേറൊരു കഥയിൽ

    1. ഒരെണ്ണം പ്ലാനിൽ ഉണ്ട്.ഒരു സീരിയൽ കില്ലർ ജോണറിൽ

      1. ചെകുത്താൻ

        അവിടെ ഷഹാനയുടെ അവിഹിതം കാണുമോ

  22. ഒരു കാര്യം വിട്ടുപോയി.ഹൃദയത്തിൽ സൂക്ഷിച്ചു വക്കാൻ,ഹൃദയത്തോടു ചേർത്ത് വക്കാൻ ഒരു കഥ നൽകിയതിന് നന്ദി.ഒപ്പം ഫൈസലിന്റെ ത്യാഗം അറിയുമ്പോൾ തന്റെ രണ്ടാമത്തെ പ്രണയത്തിനെയും നെഞ്ചിൽ സൂക്ഷിക്കുന്ന ഷഹാനയെ വിസ്മരിക്കുക വയ്യ.

    ഒത്തിരി സ്നേഹത്തോടെ
    സ്വന്തം ആൽബി

    1. തീർച്ചയായും…

      ഷഹാനയുടെ നഷ്ടം അങ്ങനെ മറക്കാൻ പറ്റില്ല

  23. എന്റെ സ്വന്തം ചോരക്ക്……….

    ഈ കമന്റ്‌ എഴുതുമ്പോൾ എന്റെ കണ്ണുകൾ
    നിറഞ്ഞിരിക്കുന്നു.ഏത്രത്തോളം ഇഷ്ട്ടം ആയി എന്ന് മനസിലാകുമല്ലോ.എന്താ പറയുക,
    എനിക്ക്‌ വാക്കുകൾ കിട്ടുന്നില്ല.

    ആദ്യമേ പറയട്ടെ……മുൻപ് ചോദിച്ച പല സംശയങ്ങൾക്കും ഉത്തരം ലഭിച്ച അധ്യായം ആണിത്.ജോസ്സ്,ശ്രീകുമാർ,ഹനീഫ് ഇവരുടെ പ്രാധാന്യവും വ്യക്തമായി.ജയന്തിയും മറ്റും സഹതാരങ്ങൾ മാത്രം.ജോസും ഹനീഫും ആസന്നമായ വിധിയെ അഭിമുഖീകരിക്കട്ടെ.

    പിന്നെ അന്ന് അർജുൻ പരിജയപ്പെട്ടത് അർമീനയെ ആണ്.ഒപ്പം മെഹ്‌നൂറിനെ കുറിച്ച് ഞാൻ ചിന്തിച്ചതും തെറ്റി.നല്ലൊരു രാജ്യസ്നേഹിയെ അർമീനയിലൂടെ കാണാൻ സാധിച്ചു എന്ന് പറയുന്നതാവും ശരി.ഒപ്പം അർജുന് അവസാന തുള്ളി വെള്ളം കൊടുക്കാൻ കാണിച്ച മനസ്സും അവന് മനസ്സാ വാക്ക് കൊടുക്കുന്നതും കണ്ടില്ലെന്ന് നടിക്കുക വയ്യ.

    മെഹ്‌നൂർ സുൽഫിക്കർ ഫൈസൽ എന്നിവർ മരണം കൊണ്ട് നിത്യതയിൽ ഒന്നിച്ചു എന്ന് ഞാൻ വിശ്വസിച്ചുപോകുന്നു.കാരണം അവർ തമ്മിലുള്ള സ്നേഹം എന്ന വികാരം തന്നെ.
    അവസാന നിമിഷവും ഫൈസലിനെ വിശ്വസിക്കുന്ന മെഹ്‌നൂർ എനിക്ക്‌ അത്ഭുതമായിരുന്നു.എന്താ പറയുക ഒരുതരം അടക്കാനാവാത്ത പ്രണയം,പാഷൻ അവർക്കിടയിലുണ്ട്.ഒറ്റ വാക്കിൽ കൊലവെറി എന്ന് വിശേഷിപ്പിക്കാം.

    ഫൈസൽ പറയുന്നത് പോലെ യുദ്ധം ജയിക്കുന്നത് ആയുധങ്ങൾ കൊണ്ട് മാത്രമല്ല, മറിച്ചു തന്ത്രവും ത്യാഗവും കൊണ്ടാണ്.ഒപ്പം ഫൈസലിന്റെ തന്ത്രം വിജയിക്കുന്നതിനോടൊപ്പം മരണം മുന്നിൽ കണ്ടിട്ടും അയാളുടെ അവസാന ആഗ്രഹങ്ങൾ നടക്കാതെ പോകുന്നത് മനസ്സ് മുറിക്കുന്ന ഒന്നായിരുന്നു,അവർ മരണത്തിൽ ഒന്നായി എങ്കിലും.എന്നാൽ പോലും ഞാൻ ഇങ്ങനെ വിശ്വസിക്കാൻ ഇഷ്ട്ടപ്പെടുന്നു നെഞ്ച് തുളയുന്ന സമയം അയാൾ മനസ്സ് കൊണ്ട് അത് നിറവേറ്റിയിരിക്കാം.

    രാജ പറഞ്ഞത് പോലെ ഫൈസൽ മെഹ്‌നൂർ സുൽഫിക്കർ നൊമ്പരമായെങ്കിൽ അർജുന്റെ യാത്ര ഹൃദയഭേദകമായിരുന്നു.ഹൃദയം തകർത്തു കളഞ്ഞു ആ ഭാഗങ്ങൾ.അവസാന വാക്കുകൾ പോലും സ്വന്തം ജീവനേക്കാൾ ഉപരി സ്വന്തം നാട് തലകുനിക്കേണ്ടി വരരുത് എന്ന് ചിന്തിക്കുന്ന ഇവരെപ്പോലെയുള്ളവരുടെ ത്യാഗം ധീരത എന്നിവയുടെ ആകെ തുകയാണ് മനസമാധാനത്തോടെയുള്ള നമ്മുടെ ജീവിതം.

    ഒടുവിൽ ദാവൂദിന്റെ വാക്കുകളെ നിഷ്കരുണം തള്ളിക്കൊണ്ട്(അതിൽ വാസ്തവം ഉണ്ടെങ്കിലും
    ഇതിൽപറഞ്ഞ നിർഭയ കേസ് തന്നെ ഉദാഹരണം)ഇന്ത്യൻ മണ്ണിലിട്ട് തീർത്തപ്പോൾ രോമം എണീറ്റ് നിന്നു.അയാളുടെ പോയിന്റ് ശരിയാണ്,വിലക്ക് വക്കപ്പെട്ട നമ്മുടെ നിയമം
    മാറേണ്ടിയിരിക്കുന്നു.

    ഒരു ഫ്രെസ് വളരെ ഇഷ്ട്ടം ആയി”ഇവൻ മെയിൻ മാതാ ഹരി”ആകും എന്ന ഡയലോഗ്.

    എന്നും ചേച്ചിയുടെ നന്മയെ ആഗ്രഹിച്ചിട്ടുള്ളൂ.
    അത് ഓർത്ത് വല്ലതും പറഞ്ഞത് വിഷമം ആയി എങ്കിൽ പാദം തൊട്ട് മാപ്പിരക്കുന്നു.
    ഒത്തിരി കൃതാഞ്ജതയോടെ

    സ്നേഹപൂർവ്വം
    ആൽബി

    1. പ്രിയ ആൽബി…

      ഷഹാനയെ ആവേശത്തോടെ സ്വീകരിച്ച, പഠിച്ച, ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നിർലോഭം ചെയ്ത ആളെന്ന നിലയിൽ ഇതിന്റെ രചന വിജയകരമായി അവസാനിക്കുമ്പോൾ ഞാൻ അതിരില്ലാത്ത നന്ദി രേഖപ്പെടുത്തുന്നു. സത്യതിൽ ഷഹാന ആരംഭിക്കുമ്പോൾ ഒരു സ്പൈ സ്റ്റോറി ആയി ഭാവന ചെയ്തിരുന്നില്ല. ആദ്യത്തെ സ്റ്റോറി മറ്റൊന്നായിരുന്നു.ഫേസ്‌ബുക്കിലൂടെ മന്ദൻരാജയോടാണ് ഞാൻ ആദ്യം അതിന്റെ കഥ പറഞ്ഞത്. പിന്നീട് അത് എഴുതാനുള്ള ഇഷ്ടം നഷ്ടപ്പെട്ടു. അതില്പിന്നെയാണ് ഷഹാനയെ പാകിസ്താനിലേക്ക് വണ്ടി കയറ്റി ഇതൊരു സ്പൈ സ്റ്റോറിയാക്കിയത്…

      ഇതിൽ ചില സംഭവങ്ങൾക്ക്, മനുഷ്യർക്ക് റിയൽ സംഭവങ്ങളോടും റിയൽമനുഷ്യരോടും സാദൃശ്യമുണ്ട്. കണ്ടിട്ടുള്ള സിനിമകളുടെയും വായിച്ച പുസ്തകങ്ങളിലെ ആശയങ്ങളുടെയും സ്വാധീനം ഇതിന്റെ പിമ്പിലുണ്ട്. നൂറു ശതമാനവും ഒറിജിനൽ എന്ന് ഇതിനെ വിളിക്കാനാവില്ല. ശിശിരപുഷ്പ്പമോ കോബ്രാഹിൽസോ പോലെ. ശിശിരവും കോബ്രാഹിൽസും ഭാവനാസൃഷ്ടികൾ മാത്രമായിരുന്നപ്പോൾ പാക്കിസ്ഥാൻ ജയിലിൽ കിടക്കുന്ന കുൽഭൂഷൺ ജാദവിനെപ്പോലെയുള്ളവരുടെ നൊമ്പരപ്പെടുത്തുന്ന മനുഷ്യരുടെ ജീവിതങ്ങളോട് ഈ കഥയ്ക്ക് കടപ്പാടുണ്ട്.

      വീണ്ടും വീണ്ടും ആൽബിയ്ക്ക് പ്രത്യേകമായ നന്ദിയും കടപ്പാടുമാറിയിക്കുന്നു.

      ഈ കഥ വിജയിച്ചതിൽ ആൽബിയ്ക്കും പങ്കുണ്ട് .

      സ്നേഹപൂർവ്വം.

      സ്മിത.

      1. ചേച്ചിക്ക്……

        വിട്ട് കളഞ്ഞ പോഷൻ മറ്റൊരു കഥ ആക്കുമോ ഒരു സെക്കന്റ്‌ പാർട്ട് പോലെ.

        സ്നേഹപൂർവ്വം
        ആൽബി

  24. ഒടുവിൽ മനോഹരമായ പര്യവസാനം… ഓരോ താളുകളിലേക്കും എത്തിയത് ആകാംഷയോടെ ആണ്‌ വായിക്കപ്പെട്ടതു ആർത്തിയോടെയും നെക്സ്റ്റ് ബട്ടൺ അമർന്നതു പരശതം മുഴങ്ങുന്ന ഹൃദയത്തിന്റെ പെരുമ്പറ താളത്തിനൊപ്പവും.. അത്രക്കും വികാര തീവ്രവും ഉദ്വേഗ ഭരിതവും ആയിരുന്നു ഓരോ വരികളും… ആദ്യം തൊട്ടു അവസാനം വരേയ്ക്കും ഒരു കണ്ണി പോലും മുറിയാതെ തീർത്ത ചങ്ങല തന്നെയായിരുന്നു ഈ കഥയുടെ അടിത്തറ… നേതൃ പാടവത്തിന്റെ ഉദാത്ത സൃഷ്ടിയായി ഫൈസൽ ഒരു വേദനയോടെ മനസ്സിൽ എന്നും ഉണ്ടാകും… കഥ മനോഹരമായി അവസാനിക്കുമ്പോളും ജീവിത യാഥാർഥ്യങ്ങൾ പോലെ ഒരുകൂട്ടം കഥാപാത്രങ്ങൾ മനസ്സിൽ നോവായി ഉണ്ടാകും അർജുനും, പർവീണും, മെഹ്‌നൂരും സുൽഫിക്കറും, ഫൈസലും… കഥയിൽ ഒരുപാട് പേരുകൾ കടന്നു വന്നപ്പോൾ ആദ്യം ചിന്തിച്ചിരുന്നു ഇത്രയും പേരുകൾ എങ്ങനെ ഓർത്തു വെക്കും എന്നു.. പക്ഷെ എല്ലാവർക്കും കൃത്യമായ സാന്നിധ്യം നൽകി എല്ലാവരെയും ചേർത്തു വെപ്പിച്ചത് വായന കാരന്റെ ഹൃദയത്തിലേക് ആണ്‌… ഒരിക്കലും മറക്കാതെ.. എല്ലാ കഥാപാത്രങ്ങളും മനസ്സിൽ ഉണ്ടാകും.. ഷഹാനയും, സിദ്ധാർഥും, ഗൗതവും.. എല്ലാം…

    1. നന്ദന്…

      കഥയുടെ മുമ്പോട്ടുള്ള പൊക്കിൾ ഊർജ്ജം തന്ന അഭിപ്രയങ്ങളിൽ നന്ദൻ ഉണ്ടായിരുന്നു. കഥാപാത്രങ്ങൾക്കൊക്കെ ആവശ്യത്തിന് സ്‌പേസ് കൊടുത്തത് സ്വാഭാവികമായാണ്. ഓരോ കഥാപാത്രത്തെയും പത്യേകമെടുത്ത് പറഞ്ഞ്, സംഭവങ്ങൾ ഒക്കെ ഓർമ്മിച്ച് അഭിപ്രായമെഴുതിയപ്പോൾ കഥ ഇതുപോലെ നാച്ചുറൽ ആയി പോയി എന്നേയുള്ളൂ…

      അതൊക്കെ നന്ദിയോടെ ഓർക്കും.ആവേശപൂർണ്ണമായാണ് നന്ദൻ എഴുതിയ ഓരോ കുറിപ്പും വായിച്ചത്.

      സ്നേഹപൂർവ്വം,

      സ്മിത.

  25. Really superb ending Smitha jii.

    1. താങ്ക്സ് എ ലോട്ട് ജോസഫ് ജി…

  26. മാലാഖയുടെ കാമുകൻ

    വേഗം അവസാനിപ്പിച്ചതുപോലെ ഒരു ഫീൽ? എന്തായാലും സന്തോഷമായ അവസാനത്തിനെക്കാളും സങ്കടകരമായ അവസാനം ആണ് മനസ്സിൽ നിൽക്കുക എന്ന കാര്യം നിങ്ങൾക്ക് നന്നായി അറിയാം.. അല്ലെ സ്മിതാ? അടുത്ത കഥക്കായി വെയ്റ്റിംഗ്

    1. വേഗം അവസാനിപ്പിച്ചില്ല എന്നാണ് തോന്നുന്നത്. ചലപ്പോൾ എഴുത്തിൽ വേഗത കൂടിയിരിക്കാം…ട്രാജഡി മനപ്പൂർവ്വമല്ല.കഥയുടെ സ്വാഭാവിക പരിണാമമാണ്. താങ്ക്സ്

  27. അതിന്റെടേല്‍ ആ രായാവ് വന്നുകേറി മൂന്നും പോയിക്കിട്ടി. നാലെങ്കീ നാല്..

    1. പരുമലപ്പിതാവിനെ ഒരു പ്രാവശ്യം വിളിച്ചുപോയി…കൂടെക്കൂടെ വിളിക്കുന്നത് അങ്ങേർക്ക് ഇഷ്ടപ്പെടില്ല. ഞാൻ എന്നാ പഞ്ചായത്ത് ആണോ എന്നൊക്കെ ചിലപ്പോൾ ചോദിച്ചു കളയും!!

  28. Third!

    ലവമ്മാര് പണി തന്നോണ്ട്‌ മൂന്നാം സ്ഥാനം കൊണ്ട് സായൂജ്യമടയുന്നു! അങ്ങനെ ഒരു ഐതിഹാസിക നോവല്‍ കൂടി അവസാനിക്കുന്നു. സ്മിതയുടെ ഒപ്പം ഒരു കഥ എഴുതാന്‍ മോഹമുണ്ട്. ഒരു ഐഡിയയും പരസ്പരം നല്‍കാതെ ഓരോരോ അധ്യായം മാറിമാറി എഴുതുന്ന പരിപാടി. ഒന്നാം അധ്യായം സ്മിത, രണ്ട് ഞാന്‍, മൂന്നു സ്മിത.. അങ്ങനെ. പറ്റുമോ? ങേ? പറ്റുമെങ്കില്‍ പറയണം. അഞ്ചോ ആറോ പേജുകള്‍ വീതം മതി. കമ്പി വേണമെന്നില്ല, പക്ഷെ പ്രണയം പാടില്ല. ഒരു സാദാ കഥയോ ത്രില്ലറോ ആകാം. എന്നാ പറയുന്നു?

    1. അതു പൊളിക്കും…. എന്നാ മാസ്റ്ററും ടീച്ചറും ഉടനെ പണി തുടങ്ങിക്കോ…

      1. എന്റെ പരുമലപ്പിതാവേ ..ഈ മനുഷ്യൻ ചെയ്യുന്നത് എന്താണ് എന്ന് ഇയാൾക്കറിയാം ..ഇയാളോട് ക്ഷമിക്കുകയെ അരുത്!!

    2. Good idea. കാത്തിരിക്കുന്നു ആ കഥക്കായി

      1. ആണ്ടെ ..കയ്യീന്ന് പോയെന്നാണ്‌ തോന്നുന്നത്!!

    3. അതിവായനക്കാരെ കോമാളിയാക്കുന്ന പോലെയാകും. വായനക്കാരുടെ ഹൃദയം കല്ലുകൊണ്ടല്ല കോടാണു കോടി കോശങ്ങൾ കൊണ്ടുണ്ടാക്കിയതാണ്.
      എഴുത്തുകാർ അതുകൂടി ഓർക്കുക.

      OK Raaly Sory

      1. ഇല്ല ഭീം ചേട്ടാ അങ്ങനെ എഴുതി ഹിറ്റായ നോവലുകൾ ഉണ്ട്‌…

        1. അതാണ്…!!

        2. ഉത്തരം താഴെ ഉണ്ട്..

      2. ഭീമാ, മിക്കവാറും സ്മിത നോ പറയാനാണ് ചാന്‍സ്. എന്റെ ഈ ആഗ്രഹം കുറെ നാളായി ഉള്ളതാണ്. സ്മിത യെസ് പറഞ്ഞാല്‍, ഭീമന്‍ കരുതുന്നപോലെ ഒന്നുമാകില്ല സംഗതി. സ്മിതയെ അറിയാമല്ലോ? പിന്നെ എന്റെ കാര്യം. അത് ഞാന്‍ എങ്ങനെങ്കിലും ഒപ്പിച്ച് എടുത്തോളാം. ഫസ്റ്റ് കടമ്പ സ്മിതയ്ക്ക് സമയവും സൌകര്യവും കാണുമോ എന്നതാണ്..

        1. മാസ്റ്റർജി …

          നോ പറയുന്നില്ല. എന്നെക്കുറിച്ച് അതിശയോക്തി നിറഞ്ഞ കാര്യങ്ങൾ പറഞ്ഞതിന് ദൈവം ചോദിയ്ക്കും

      3. @ Bheem

        പിന്നല്ലാതെ!!!

    4. പങ്കജാക്ഷൻ കൊയ്‌ലോ

      എം.ടി യും എൻ.പിയും

      ചേർന്ന് അറബിപ്പൊന്ന്(?)

      പെടച്ചപോലെ.!

      നല്ലൊരു മത്സരം ആയിരിക്കും.

      1. എൻപി യും എം ടിയും സൈറ്റിലെ എഴുത്തുകാരെ സംബന്ധിച്ച് ഒരാളിലാണ്.മാസ്റ്ററിൽ….

    5. മാസ്റ്റർജി….

      ഐതിഹാസികമെന്നോ? ആ അക്ഷരങ്ങൾ ഞാൻ വായിക്കുന്നത് എന്റെ വാളിൽ തന്നെയാണോ എന്ന് ഞാൻ ഇടയ്ക്കിടെ ചെക്ക് ചെയ്‌തു…റിയലി പറഞ്ഞതാണ്. മാസ്റ്റർ തന്നെ തുടങ്ങി വെക്കൂ. പറഞ്ഞത് പോലെ ചെയ്യാം. താരതമ്യങ്ങളെ ഭയക്കുന്നില്ല. മാസ്റ്റർക്ക് പിന്നാലെ എഴുതുമ്പോൾ എന്റെ സഞ്ചിയിലെ വാക്കുകളുടെ കനമില്ലായ്മ പോലും എനിക്കംഗീകാരമാണ്. പോൺ ഇല്ല, പ്രണയം ഇല്ല, പക്ഷെ സാധാരണ കഥ. അത്രയ്ക്കങ്ങ് വ്യക്തമായില്ലെങ്കിലും, ഓക്കേ…ത്രില്ലർ ആയിരിക്കാം നല്ലത് എന്ന് തോന്നുന്നു…

      പിന്നെ,ഇതേ ആശയം മന്ദൻ രാജ എന്നോട് ഏകദെശംമൂന്ന് മാസങ്ങൾക്ക് മുമ്പ് വരെ പറഞ്ഞിരുന്നു. രാജ തന്നെ തീമും ബ്ലൂ പ്രിന്റുമൊക്കെ പറഞ്ഞ് ആദ്യ അദ്ധ്യായം പകുതി വരെ എത്തിക്കുകയും ചെയ്തിരുന്നു….

      ഇനി മാസ്റ്റർറോടൊപ്പം മറ്റൊരു കഥ ഇതേ ആശയത്തിൽ എഴുതുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ….

      ഷൂട്ട് യുവർ ഫസ്റ്റ് ഷോട്ട്….

      1. സ്മിത,

        എന്റെ ആഗ്രഹത്തിന് പച്ചക്കൊടി കാട്ടിയതിന് ഒരായിരം നന്ദി.

        ഒന്നാം കടമ്പ കടന്നു.

        ഇനി, എന്റെ യഥാര്‍ത്ഥ ആഗ്രഹം ആദ്യ കമന്റില്‍ തന്നെ ഉണ്ട്. സ്മിത തുടങ്ങണം; അതാണ്‌ എനിക്ക് വേണ്ടത്. ഇവിടെ ബ്ലൂ പ്രിന്റും ഗ്രീന്‍ പ്രിന്റും ഒന്നുമില്ല. സ്മിത വേണമെങ്കില്‍ മനസ്സില്‍ ഒരു ബ്ലൂ പ്രിന്റ്‌ വച്ചോ. എനിക്ക് അത് അറിയണ്ട. പരസ്പരം കഥയെപ്പറ്റി ഒന്നും അറിയാതെ ഉള്ള ഒരു എഴുത്ത്.

        ഇനി, എന്റെ നിബന്ധനകള്‍ ഞാന്‍ പിന്‍‌വലിക്കുന്നു. ഏതു കാറ്റഗറിയും ആകാം. പ്രണയമോ ത്രില്ലറോ എന്തും. പക്ഷെ മറ്റൊരു നിബന്ധന ഉണ്ട്; കമ്പി വേണ്ട. കാരണം സ്മിത കമ്പി എഴുതാനേ പാടില്ല എന്നൊരു ചിന്ത എനിക്കുണ്ട്. അതുകൊണ്ട് സ്മിത തുടങ്ങുക..ഇന്ന് തന്നെ ആയാല്‍ അത്രയും നല്ലത്. അടുത്ത അധ്യായം ഞാനെഴുതും.

        ഈ ഭീമന് ഒരു പണി കൊടുക്കണം..

        1. മാസ്റ്റർ പറഞ്ഞത് പോലെ കഥയുടെ ആദ്യഭാഗം അയക്കുന്നു.

          പേര് “മാസ്റ്റർ”

          ഇതിന്റെ രണ്ടാം ഭാഗം മാസ്റ്റർ. അതിന് ശേഷം മൂന്നാമത്തെ ചാപ്റ്റർ എന്റെ. കഥയുടെ പ്ലാൻ ഒന്നും മുൻകൂട്ടിയില്ല. ഒരു ചെസ്സ് ഗെയിം പോലെ.

          വായനക്കാർ ദയവായി ക്ഷമിക്കണം. മാസ്റ്ററെപ്പോലെ ഒരു മാസ്റ്റർ റൈറ്ററോട് തോളോട് തോൾ ചേർന്ന് നിൽക്കാൻ ഞാൻ കാണിക്കുന്ന അഹങ്കാരത്തെ പൊറുക്കണം. ഓൾ കേരളാ മാസ്റ്റേഴ്സ് ഫാൻസ്‌ അസോസിയേഷൻ എന്നെ പഞ്ഞിക്കിടരുത്. പാവമാണ്…

          1. എന്നാലും ആ പേര് വേണ്ടായിരുന്നു!

            അതെ, കഥയുടെ യാതൊരു ബ്ലൂ പ്രിന്റും ഇല്ലാതെ മനോധര്‍മ്മം പോലെ മുന്‍പോട്ടു നീങ്ങുക. നമ്പക്ക് നോക്കാം ഇതെവിടെത്തി നില്‍ക്കുമെന്ന്! മിക്കവാറും ഇവമ്മാര് നമ്മളെ ഓടിച്ചിട്ട്‌ അടിക്കാന്‍ ചാന്‍സുണ്ട്! കമ്പി ഭാഗവന്മാര് തുണൈ

          2. @മാസ്റ്റർ

            ഞാൻ ഇപ്പഴേ ആശൂത്രീൽ ഒരു ബെഡ് ബുക്ക് ചെയ്തു…

            സ്റ്റോറി അയച്ചിട്ടുണ്ട്…

          3. കാത്തിരിക്കുന്നു…

  29. ചേച്ചി…… ഫസ്റ്റ് കമന്റ്‌ ആൻഡ് ലൈക് നന്ദൻ കൊടുപോയി.സൊ ആം സെക്കന്റ്‌ വണ്.

    അവസാനിച്ചു എന്ന് കണ്ടതിൽ സങ്കടം ഉണ്ട്.
    ചൂടോടെ വായിച്ചു അഭിപ്രായം അറിയിക്കാൻ വീണ്ടും വരാം

    സ്നേഹപൂർവ്വം
    ആൽബി

    1. ഓക്കേ…

      ആയിക്കോട്ടെ…

  30. വായിച്ചിട്ടു വരാം..

    1. താങ്ക്സ്…

Comments are closed.