ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA] 170

“ആഹാ, ജനറൽ സാബ്.”

ദാവൂദ് കൈകളുയർത്തി ജനറൽ മിർസാ ജഹാംഗീർ ഖറാമത്തിൻറെ നേരെ ചെന്നു.

“വരണം വരണം…”

മുമ്പിലെ സപ്രമഞ്ചത്തിൽ അയാൾ അദ്ദേഹത്തെയിരുത്തി.

ജനറൽ നിരുന്മേഷവാനായി കാണപ്പെട്ടു.

അദ്ദേഹം ദാവൂദിന് അഭിമുഖമായി ഇരുന്നു.

“എന്ത് പറ്റി ജനറൽ സാബ്? മുഖത്ത് കടന്നൽ കുത്തിയോ?”

അത് പറഞ്ഞിട്ട് അയാൾ പൊട്ടിച്ചിരിച്ചു.

“തമാശ കേൾക്കാൻ വന്നതല്ല ഞാൻ,”

ഗൗരവത്തിൽ ജനറൽ പറഞ്ഞു.

“ഷെഹ്‌സാദ് ഭായി…നിങ്ങൾ നിക്കാഹിൽ പങ്കെടുക്കാൻ പാടില്ല…”

“ആരുടെ നിക്കാഹിൽ?”

“ആരുടെ നിക്കാഹാണ് ഹോട്ടൽ ഷെറാട്ടണിൽ നടക്കുന്നത്?”

“അതിപ്പോൾ ഈ കറാച്ചിയിൽ മാത്രമല്ല, പാക്കിസ്ഥാൻ മുഴുവനുമറിയാം ..ചിലപ്പോൾ നിങ്ങളുടെ ശത്രുരാജ്യം എന്റെ ഹിന്ദുസ്ഥാന്  പോലുമറിയാം,”

“അവരറിഞ്ഞിരിക്കുന്നു,”

സ്വരത്തിലെ പാരുഷ്യം വിടാതെ ജനറൽ പറഞ്ഞു.

“അതുകൊണ്ടുതന്നെ ഒരു സൂയിസൈഡ് സ്‌ക്വാഡിനെ   ഹിന്ദുസ്ഥാൻ അയച്ചിട്ടുണ്ട്…”

ആ വാക്കുകൾ കേട്ട് അസ്‌ലം നടുങ്ങി.

പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് തങ്ങളുടെ മിഷനെക്കുറിച്ച് വിവരം കിട്ടിയിരിക്കുന്നു!

പക്ഷെ എങ്ങനെ?

ആരിൽ നിന്നും?

അസ്‌ലത്തിന്റെ വിരലുകൾ കീപാഡിൽ വേഗത്തിൽ ചലിച്ചു.

പി ജി ഗോട്ട് ദ സ്മെൽ ഓഫ് ഔർ മിഷൻ.

“ജനറൽ സാബ്,”

ദാവൂദ് ചിരിച്ചു.

“രണ്ടുകൊല്ലം മുമ്പ് ഇതേ ഹോട്ടലിൽ എന്റെ മകളുടെ നിക്കാഹ് നടന്നു…അന്നും നിങ്ങൾ പറഞ്ഞു ഷെഹ്‌സാദ് ഭായി ഹിന്ദുസ്ഥാനിൽ നിന്നും കമാൻഡോകൾ എത്തിയിട്ടുണ്ട് നിങ്ങളെകൊല്ലാൻ അതുകൊണ്ട് നിക്കാഹിൽ പങ്കെടുക്കരുത്…ഞാനത് കേട്ടു..അനുസരിച്ചു ..വീടിന് പുറത്തിറങ്ങിയില്ല…ടി വി സ്‌ക്രീനിൽ നിന്ന് കണ്ണുകൾ മാറ്റാതെ ഞാൻ എന്റെ പൊന്ന് മോളുടെ നിക്കാഹ് കണ്ടു..തത്സമയം….അന്ന് കമാൻഡോകൾ പോയിട്ട് ഒരു ഹിന്ദുസ്ഥാനി കൊടിച്ചിപ്പട്ടിപോലും ആ പരിസരത്തേക്ക് വന്നില്ല എന്ന് നിങ്ങൾ തന്നെ പിറ്റേ ദിവസം എന്റെ അടുത്ത് വന്ന് പറഞ്ഞു. ഓർമ്മയുണ്ടോ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...