ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA] 170

“എന്താ ഭായ് ജാന് ഏറ്റവും ഇഷ്ട്ടമുള്ളത്?”

റഹീബ ചോദിച്ചു.

“ഞാൻ ..”

അർജ്ജുൻ വാക്കുകൾക്ക് വേണ്ടി പരതി .

“ഞാൻ സാധാരണ ഹൽവാ പൂരിയാണ് …”

“ഓ ..അപ്പോൾ നോൺ വെജിറ്റേറിയൻ അധികം കഴിക്കില്ല; അല്ലേ? എടീ റഹീബ, നിനക്ക് ചേരും കേട്ടോ!”

ആസ്മ റഹീബയെ നോക്കി പറഞ്ഞു.

“ഓ..എന്റെ റബ്ബേ…!”

ലജ്ജയോടെ റഹീബ ആസ്മയെ നോക്കി.

“ഭായ് ജാൻ നമ്മുടെ ഗസ്റ്റാണ് , ബാബി! അത് മറക്കണ്ട. മെഹ്‌മാൻ നവാസി ഭക്ഷണത്തിൽ മാത്രമല്ല…!”

“പിന്നെ അത് എനിക്കറിയില്ലേ മുത്തേ!”

ആസ്മ അവളുടെ കവിളിൽ തോണ്ടി.

“അതിഥിയെ എല്ലാ രീതിയിലും സന്തോഷിപ്പിക്കണം എന്നല്ലേ റിവാസ്?”

റിവാസ്…ആചാരം, അർജ്ജുൻ വീണ്ടും മന്ത്രിച്ചു.

“”നിങ്ങൾ ഇക്രമിന്റെ ബന്ധുക്കളാണോ?”

ഭക്ഷണം കഴിക്കുന്നതിനിടയിൽ അർജ്ജുൻ ചോദിച്ചു.

“അല്ല…”

റഹീബ പറഞ്ഞു.

“ഷെഹ്‌സാദ് ഭായിയുടെ ബന്ധുക്കളാണ്…റഹീബയുടെ   അബ്ബാ ജാൻ ഷെഹ്‌സാദ് ഭായിയുടെ ഒരു ചാച്ചായാണ് ..ഇവിടെയല്ല ഹിന്ദുസ്ഥാനിൽ ..മുംബയിൽ…ഞാൻ ഭായിയുടെ അമ്മി ജാനിന്റെ ഇളയ സഹോദരിയുടെ മകൾ… “

“പിന്നെ ചാച്ചയുടെ സ്ഥാനത്തുള്ള ഒരാളെ ഭായ് എന്ന് വിളിക്കുന്നത്?”

അർജ്ജുൻ സംശയത്തോടെ ചോദിച്ചു.

“അങ്ങനെയാണ് ചാച്ചാ പറഞ്ഞിരിക്കുന്നത്…”

റഹീബ പറഞ്ഞു.

“ചാച്ചയ്ക്ക് കുറെ ശത്രുക്കളുണ്ട്. പ്രത്യേകിച്ചും ഹിന്ദുസ്ഥാനിൽ. ഞങ്ങൾ ബന്ധുക്കളാണ് എന്ന് വിവരം കിട്ടിയാൽ ഞങ്ങളെ കിഡ്നാപ്പ് ചെയ്യാൻ സാധ്യതയുള്ളത് കൊണ്ട് എപ്പോഴും ഭായ് എന്ന് വിളിച്ചാൽ മതി എന്നാണു നിർദ്ദേശം…”

അർജ്ജുൻ അവളുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു.

ഭക്ഷണത്തിന് ശേഷം അവർ അയാളെ ഒരു ഹാളിലേക്ക് കൊണ്ടുപോയി.

“ഇക്രം വരുന്നത് വരെ ഭായ് ജാൻ ഇവിടെ ഇരിക്കൂ…”

ആസ്മാ അയാൾക്ക് ടി വിയുടെ റിമോട്ട് കൺട്രോൾ നൽകി.

“ഏതാ ഫേവറിറ്റ് ചാനൽ? ഫാഷൻ ടി വിയാണോ?”

അവൾ കുലുങ്ങി ചിരിച്ചുകൊണ്ട് ചോദിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...