ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA] 170

ഏകദേശം അഞ്ഞൂറ് ചതുരശ്ര മീറ്റർ വിസ്തീർണ്ണമെങ്കിലും ആ കെട്ടിടത്തിന്റെ കോമ്പൗണ്ടിനുണ്ട് എന്ന് അർജ്ജുന് തോന്നി. കോമ്പൗണ്ടിന്റെ അതിരിൽ മനോഹരമായ പനമരങ്ങൾ വളർന്നു നിന്നിരുന്നു.

അതിന്റെ ഒരു ഒതുക്കിൽ അവൻ കാർ പാർക്ക് ചെയ്തു.

പിന്നെ അർജ്ജുൻ പ്രധാന വാതിലിന് നേരെ നടന്നു.

ഈ കെട്ടിടത്തിന്റെയുള്ളിൽ ദാവൂദ് ഇബ്രാഹിമുണ്ട്.

പറഞ്ഞുകേട്ടിട്ടേയുള്ളൂ. ചിത്രം കണ്ടിട്ടിട്ടേയുള്ളു. ഇപ്പോൾ നേരിട്ട് കാണാൻ പോവുകയാണ്.

അവന്റെ ഹൃദയമിടിപ്പ് കൂടി. പ്രധാന വാതിൽക്കൽ രണ്ട് തോക്കുധാരികൾ നിന്നിരുന്നു. അവരുടെ ക്രുദ്ധമായ നോട്ടം ശ്രദ്ധിക്കാതെ, പരമാവധി വികാര നിയന്ത്രണം നടത്തി അവൻ ഹാളിലേക്ക് പ്രവേശിച്ചു.

അതിന്റെ മധ്യത്തിൽ ഒരു സപ്രമഞ്ചകട്ടിലിൽ, അധികം ഉയരമില്ലാതെ, വണ്ണമുള്ള, സുഭഗനായ ഒരു മധ്യവയസ്ക്കൻ ഇരിക്കുന്നു.

വൃത്താകൃതിയിലുള്ള മുഖം. കട്ടിയുള്ള മീശ ഭംഗിയായി വെട്ടിയിരിക്കുന്നു. മുഖത്ത് ഐ സി ബെർലിൻ ബ്രാൻഡിന്റെ സൺഗ്ളാസ്. ഡോൾസ്‌ ആൻഡ് ഗബാന  ടീ ഷർട്ടിന് മേൽ സർപ്ലസ് പാരാട്രൂപ്പർ   ജാക്കറ്റ്. ബെൽറ്റിനടുത്ത് മുദ്രണം ചെയ്തിരുന്ന ജീൻസിന്റെ ബ്രാൻഡ് നെയിം അവൻ വായിച്ചു: ട്രൂ റിലീജിയൻ ബ്ലൂ ക്രഷ്ഡ്….

അയാൾക്ക് പിമ്പിൽ ഇസ്മായിൽ ഗുൾഗീയുടെ വിഖ്യാത പെയിന്റിങ്ങുകൾ.

പശ്ചാത്തലം നിറയെ ഗുലാം അലിയുടെ ഹൃദയത്തെ തരളിതമാക്കുന്ന ഗസൽ സംഗീതം.

ഭഗവാനെ!

ഇത്?

എത്ര ശ്രമിച്ചിട്ടും അർജ്ജുന ചങ്കിടിപ്പ് നിയന്ത്രിക്കാനായില്ല.

ദാവൂദ് ഇബ്രാഹിം!

സംഗീതത്തിൽ മയങ്ങി കണ്ണുകളടച്ചിരിക്കയാണ് അയാളെന്നു അർജ്ജുൻ അനുമാനിച്ചു.

തന്റെ നിഴൽ വീണ നിമിഷം അയാൾ കണ്ണുകൾ തുറന്നിരിക്കണം. അതാണ് മുഖ ഭാവം പെട്ടെന്ന് മാറിയത്.

“ആരാണ്?” എന്ന അർത്ഥത്തിൽ അയാൾ കൈ മലർത്തി ആംഗ്യം കാണിച്ചു.

“അസ്സലാമു അലൈക്കും ഭായി…”

ഭയവും സങ്കോചവും നിയന്ത്രിച്ച് അർജ്ജുൻ പറഞ്ഞു.

“ഭായി, ഞാൻ ഇക്‌റാമിന്റെ സുഹൃത്താണ്…”

ശബ്ദത്തിലെ വികാരം പണിപ്പെട്ട് നിയന്ത്രിച്ച് അർജ്ജുൻ പറഞ്ഞു.

ഐ സി ബെർലിൻ ബ്രാൻഡ് സൺഗ്ളാസ്‌ അയാൾ മുഖത്ത് നിന്നും പതിയെ വേർപെടുത്തി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...