ലക്ഷ്യം നേടാൻ ഇത്രയും കാത്തിരിക്കണൊ.ഓഹ്……പെട്ടന്ന് കൊന്നുതള്ളിയാൽ ഇവിടുത്തെ ഓഹരി കിട്ടിയില്ലെലോ……അല്ലെ?”
സാവിത്രി ദേഷ്യത്തോടെ പുച്ഛിച്ചു കൊണ്ടാണത് പറഞ്ഞത്.
“…….ഓഹരി…….”വീണയുടെ മുഖത്തു പുച്ഛമായിരുന്നു അത് പറയുമ്പോൾ.
എന്താടി നിനക്കൊരു പുച്ഛം?
അമ്മയുടെ ആ ചോദ്യത്തിന് അതാ മറുപടി.പിന്നെ ഇവിടുത്തെ സ്വത്ത് ആർക്കുവേണം.എന്റെ വീട്ടിലുള്ള, എന്റെ ഷെയർ മാത്രം തന്നെ കാണും ഇവിടെയുള്ളതിനൊപ്പമൊ അതിനു മേലെയൊ.കൂടാതെ ഞാൻ ജോലി ചെയ്തത് വേറെയും.പിന്നെ ഒറ്റ വെട്ടിന് കൊല്ലാൻ അറിയാഞ്ഞിട്ടല്ല,
കഴിയുകയും ചെയ്യും.എന്റെ മനസ്സ് നൊന്തതിന്,എന്റെ മാനത്തിന് ഒക്കെ ചേർത്ത് അനുഭവിപ്പിച്ചിട്ടെ അവനെ പറഞ്ഞുവിടൂ.
അതിനാണോ ഇത്തിരിയില്ലാത്ത ഒരുവനെ കറക്കിയെടുത്തതും,ഒപ്പം അഴിഞ്ഞാടുന്നതും.
കറക്കിയെടുത്തു എങ്കിലേ അത്
ആണൊരുത്തനെയാ,അതെന്റെ മിടുക്ക്.ഗോവിന്ദനെ അനുഭവിവിപ്പിച്ച
കഥ അറിയണമെങ്കിൽ അവനോട് ചോദിച്ചു നോക്ക്,എങ്ങനെയാരുന്നു അവന്റെ ബാംഗ്ലൂർ ലൈഫ് എന്ന്.
എന്റെ കാൽച്ചുവട്ടിൽ കിടന്ന പട്ടിയുടെ കഥയവൻ പറഞ്ഞുതരും.
ഇവിടെയെത്തിയപ്പോൾ നടക്കാതെ വന്നുവല്ലെ.അതാവും ഇങ്ങനെ ഒരു കൂട്ട് കണ്ടുപിടിച്ചതും ഗോവിന്ദിന് മുന്നിൽ കിടന്നാടുന്നതും.
കൂട്ട് കൂടിയെങ്കിലെ,അതിവനൊപ്പം
ജീവിക്കാം എന്നുറപ്പിച്ചിട്ടു തന്നെയാ.
പിന്നെ ഗോവിന്ദിന് മുന്നിൽ കിടന്ന് ആടാൻ പോകുന്നതേയുള്ളൂ.അവൻ ഇനിയും അനുഭവിക്കും അല്ലെങ്കിൽ ഇനിയും അനുഭവിപ്പിക്കും വീണ……
അവരുടെ തർക്കം മുറുകുമ്പോഴും ശംഭു നിസഹായനായി നോക്കിനിൽക്കുന്നു.അതിനെ അപ്പോൾ പറ്റുമായിരുന്നുള്ളൂ.പക്ഷെ അല്പം തെറ്റിയത് സാവിത്രിക്കാണ്.
ഗോവിന്ദിനെക്കുറിച്ചറിഞ്ഞ ശേഷം അവനോട് തോന്നിയ വെറുപ്പിൽ മനസ്സുകൊണ്ട് വീണയുടെ പക്ഷം പിടിക്കാൻ മനസ്സ് വെമ്പുന്നുവെങ്കിലും ശംഭുവും വീണയും തമ്മിലുള്ള ബന്ധമവൾക്ക്
ദഹിക്കാതെ കിടക്കുന്നു.അവൻ നല്ല നിലയിൽ താൻ കണ്ടെത്തുന്ന പെൺ കുട്ടിക്കൊപ്പം കഴിയുന്നതവളുടെ സ്വപ്‌നമായിരുന്നു.അത് തകർന്ന ദേഷ്യവും ഇത് പുറത്തറിയുമ്പോഴുള്ള പുകിലുകളും ഓർത്ത് സാവിത്രി അസ്വസ്ഥയായിരുന്നു.കൂടാതെ മൂർച്ചയുള്ള മറുപടികളുമായി വീണ തന്നോട് എതിരിടുമെന്നും സാവിത്രി കരുതിയതല്ല.
കഥ നന്നായിട്ട് പോകുന്നുണ്ട്.keep writing.കഥയിൽ എന്നെ അത്ഭുതപ്പെടുത്തിയത് മെഡിക്കൽ terminology and procedures വ്യക്തമായി പറഞ്ഞതാണ്…. Alby മെഡിക്കൽ ഫീൽഡിൽ ആണോ വർക്ക് ചെയ്യുന്നേ
എന്റൻപോന്നെ. വീണ്ടും സസ്പെൻസ്…
താങ്ക് യു ബ്രൊ