ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby] 358

അവിടെയുള്ള ജീവനക്കാരുടെ സംസാരത്തിൽ നിന്നും ഭൈരവന്റെ നില ഗുരുതരം എന്നും തീവ്രപരിചരണ വിഭാഗത്തിൽ ആണെന്നും മനസിലാക്കിയ സുര സാവധാനം ഐ സി യു ഭാഗത്തേക്ക്‌ നടന്നു.ശ്രദ്ധയോടെ ആർക്കും സംശയം കൊടുക്കാതെ അങ്ങോട്ട്‌ നടക്കുമ്പോൾ പെട്ടെന്നാണ് ഒരാൾ സുരയുടെ ദേഹത്തു വന്നിടിച്ചത്.
അപ്രതീക്ഷിതമായുള്ള ഇടിയിൽ സുരയൊന്ന് പിന്നോട്ട് വേച്ചു.കയ്യിൽ നിന്നും ചൂല് താഴെ വീണിരുന്നു.

“ക്ഷമിക്കണം……കണ്ടില്ല……പെട്ടെന്ന്
വന്നപ്പോൾ……” വന്നിടിച്ചയാൾ താഴെ കിടന്ന ചൂല് കയ്യിലേക്ക് കൊടുത്തിട്ട് പറഞ്ഞു.അറുപതു വയസോളം പ്രായം തോന്നിക്കുന്ന ആഢ്യനായ വ്യക്തി.കസവ് മുണ്ടും ജുബ്ബയും ധരിച്ചു നെറ്റിയിൽ ഗോബിക്കുറിയും തൊട്ട് ഒരു മനുഷ്യൻ.

“സാരമില്ല……ഞാനും ശ്രദ്ധിച്ചില്ല”
അത് മാത്രം പറഞ്ഞുകൊണ്ട് സുര മുന്നോട്ട് നടന്നു.കുറച്ചു നടന്നശേഷം എന്തോ ഓർത്ത് സുരയൊന്ന് നിന്നു.
കാശുള്ളവനൊക്കെ സർക്കാർ ആശുപത്രിയിൽ വന്നുതുടങ്ങിയോ
എന്ന ചിന്തയോടെ ഒന്ന് പിന്നിലേക്ക് നോക്കി.

ഇരുമ്പ് തിരിഞ്ഞുനോക്കിയതും അതുവരെ സുര പോകുന്നതും നോക്കിനിൽക്കുകയായിരുന്ന ആ മനുഷ്യൻ പെട്ടന്ന് തന്നെ അവിടെനിന്നും നടന്നകന്നു.

“ഇയാൾ എന്തിനാ എന്നെത്തന്നെ നോക്കി നിന്നത്.ആരാണയാൾ”
എന്ന ചോദ്യവുമായി സുര അയാൾ പോയ ദിശയിലേക്ക് നോക്കിനിന്നു.

തുടരും
ആൽബി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

76 Comments

Add a Comment
  1. കഥ നന്നായിട്ട് പോകുന്നുണ്ട്.keep writing.കഥയിൽ എന്നെ അത്ഭുതപ്പെടുത്തിയത് മെഡിക്കൽ terminology and procedures വ്യക്തമായി പറഞ്ഞതാണ്…. Alby മെഡിക്കൽ ഫീൽഡിൽ ആണോ വർക്ക്‌ ചെയ്യുന്നേ

  2. എന്റൻപോന്നെ. വീണ്ടും സസ്പെൻസ്…

    1. താങ്ക് യു ബ്രൊ

Leave a Reply

Your email address will not be published. Required fields are marked *