ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby] 359

പോകുന്നതിന് മുന്നേ നിങ്ങളുടെ കോൺടാക്ട് റിസപ്ഷനിൽ കൊടുത്തേക്ക്.

ബ്ലഡ്‌ ബാങ്കിൽ ബ്ലഡ് ലഭിക്കാനുള്ള വ്യവസ്ഥയും ചെയ്തിട്ടാണ് അവർ മടങ്ങിയത്.ഒപ്പം ഡോക്ടർ പറഞ്ഞ പോലെ കോൺടാക്ട് ഡീറ്റെയിൽസ് കൊടുക്കുകയും ചെയ്തു.

അതെ സമയം തന്നെ സിസ്റ്റേഴ്സ് ഭൈരവനെ ഷിഫ്റ്റ്‌ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.പോർട്ടബിൾ മോണിറ്റർ ഘടിപ്പിച്ചു തലയുടെയും കാലിന്റെയും സ്കാനിംഗ് കൂടി നടത്തിയിട്ടാണ് ഭൈരവനെ ഐ സി യൂ വിഭാഗത്തിൽ എത്തിച്ചത്.

അവിടെ കിടത്തുമ്പോഴും അയാളുടെ ബോധം വന്നിരുന്നില്ല.മോണിറ്ററിൽ അയാളുടെ ഹൃദയമിടിപ്പും ശ്വാസ ഗതിയും തെളിഞ്ഞുനിൽക്കുന്നു.
ബി പി കൂടാത്തതിനാൽ അതിനായി പ്രത്യേകം മരുന്നുകൾ ഇൻഫ്യുഷൻ പമ്പിൽ കൂടെ കടത്തിവിടുന്നുണ്ട്.
ഒപ്പം ഫ്ലൂയിഡ് റീപ്ലേസ്മെന്റും.അതെ സമയം തന്നെ ബ്ലഡ്‌ ട്രാൻസ്ഫ്യൂസ് ചെയ്യാനുള്ള ഒരുക്കങ്ങളും അവിടെ നടക്കുന്നു.

ഭൈരവന്റെ അതുവരെ കിട്ടിയ റിപ്പോർട്ട്‌ ഒക്കെ നോക്കിക്കൊണ്ട് ഐ സി യു എച് ഒ ഡിയും
കൺസൾട്ടന്റ് ഫിസിഷ്യനും മുന്നോട്ട് ചികിത്സ എങ്ങനെയാവണം എന്ന് ചർച്ച ചെയ്ത് സ്റ്റാഫിന് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്.
*****
ഊണ് തയ്യാറാക്കുന്ന തിരക്കിലാണ് വീണയും ഗായത്രിയും.കമാൽ ഏർപ്പെടുത്തിയ ജോലിക്കാർ വളരെ വേഗത്തിൽ തന്നെ കാര്യങ്ങൾ നീക്കുന്നുണ്ട്.ശംഭു അപ്പോഴും മുകളിൽ തന്നെയാണ്.താഴെവന്നാൽ
സാവിത്രിയെ എങ്ങനെ അഭിമുഖീകരിക്കും എന്നത് അവനെ കുഴക്കിക്കൊണ്ടിരുന്നു.സാവിത്രി അപ്പോഴും മുറിവിട്ട് പുറത്ത് വന്നിരുന്നുമില്ല.

എന്നാലും ചേച്ചിയിപ്പോ എത്ര കൂൾ ആയാണ് നടക്കുന്നത്.അതവൾ വീണയോട് ചോദിക്കുകയും ചെയ്തു.

“അതോ……..എന്റെ ശംഭു ഉള്ളപ്പോ എനിക്ക്‌ ആരെയും പേടിയില്ല.അതാ അതിന്റെ കാരണം”വീണ ചിരിച്ചു കൊണ്ട് തന്നെ മറുപടി നൽകി.

എന്നാലും എനിക്കത് ഓർത്തിട്ട് തന്നെ തല കറങ്ങുന്നു.

വേണ്ടാത്തത് ചിന്തിക്കാതെ പെണ്ണെ.
അത് കഴിഞ്ഞില്ലേ.വെറുതെ ഓരോന്ന് ആലോചിച്ചു നിക്കാതെ ആ സാമ്പാർ ഒന്ന് താളിച്ചേ.

ഓഹ് ചെയ്തോളാവെ…..

“വേഗന്നാവട്ടെ……ഞാനീ വെള്ളം ആ പണിക്കാർക്ക് കൊടുത്തിട്ട് വരാം”

അവിടെ നിക്ക് ചേച്ചി.ഞാൻ കൊണ്ട് കൊടുത്തോളാം.പിന്നെ ഇപ്പഴാ ഓർത്തത് ആ കമാല് രാവിലെ വന്നപ്പോൾ ഒരു പഴ്സ് തന്നിരുന്നു.

“പഴ്സൊ….. ആരുടെ?”
ആശ്ചചര്യത്തോടെയാണ് വീണയത് ചോദിച്ചത്.

അത് പറയാൻ കൂടെയാ ഞാൻ മേലേക്ക് വന്നത്.അമ്മയെ കണ്ട ആ മൂഡിൽ അത് വിട്ടുപോയി.കൂടാതെ മുറിയിൽ പ്രേമിക്കുവല്ലാരുന്നൊ രണ്ടുംകൂടി.

ഡീ….ഡീ…..കിട്ടിയ അവസരം നോക്കി

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

76 Comments

Add a Comment
  1. കഥ നന്നായിട്ട് പോകുന്നുണ്ട്.keep writing.കഥയിൽ എന്നെ അത്ഭുതപ്പെടുത്തിയത് മെഡിക്കൽ terminology and procedures വ്യക്തമായി പറഞ്ഞതാണ്…. Alby മെഡിക്കൽ ഫീൽഡിൽ ആണോ വർക്ക്‌ ചെയ്യുന്നേ

  2. എന്റൻപോന്നെ. വീണ്ടും സസ്പെൻസ്…

    1. താങ്ക് യു ബ്രൊ

Leave a Reply

Your email address will not be published. Required fields are marked *