ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby] 432

“നമ്മൾ റൂട്ട് മാറിപ്പോകുന്നുണ്ടോ സർ
ഇതിപ്പോൾ ആരാ എന്ന് പോലും അറിയാത്ത പുതിയൊരു വ്യക്തി ഇടയിൽ വന്നുകയറുമ്പോൾ……”

“റൂട്ട് മാറിയിട്ടൊന്നുമില്ല പത്രോസേ.
താൻ അവസാനം പറഞ്ഞു നിർത്തിയ പോയിന്റിൽ നിന്ന് ഞാൻ
ഒരു സാധ്യത തിരഞ്ഞതാ.”

“സർ മനസിലായില്ല?”

“എടൊ…….താൻ പറഞ്ഞതുപോലെ പെണ്ണാണ്.അവർ ഉണ്ടായ ഉടനെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ
ഒരുപക്ഷെ ആയാളും സുരയും തമ്മിലാണ് കണക്റ്റെഡ് എങ്കിൽ?”

“അതൊരു സാധ്യതയാണല്ലോ സർ.
ഇരുമ്പിന്റെ സ്വഭാവം വച്ച് നേരിട്ട് ഇത് പോലുള്ള ഒന്നിൽ പെടാനുള്ള സാധ്യത കുറവ്.പക്ഷെ ഇപ്പോൾ പറഞ്ഞത് പോലെയെങ്കിൽ കാര്യം കൂടുതൽ എളുപ്പമാവും.പക്ഷെ ആര് എന്ത് എന്നൊന്നുമറിയാതെ.”

“അതേടോ….ഇപ്പോൾ സംശയിക്കാൻ
നമ്മുടെ മുന്നിൽ രണ്ടുപേരുണ്ട്.സുര ആണ് അതില് ഒരുപടി മുന്നിൽ.
അവനിതിൽ പങ്കുണ്ടെങ്കിൽ ഈ പറഞ്ഞ രീതിയിൽ ആയിരിക്കും.
ഇരുമ്പിന് അടുത്തറിയാവുന്നയാൾ
ആവണം അവരെ ബന്ധിപ്പിക്കുന്ന കണ്ണി.”

“പക്ഷെ സർ അവന്റെ മൊഴി…..?”

“അത് ഞാനന്വേഷിച്ചടോ,ഉള്ളതാ.
പക്ഷെ ഒരു ചെറിയ പൊരുത്തക്കേട് ഉണ്ടതിൽ.കാരണം അവൻ പറഞ്ഞത് ഒക്കെ ശരിയാ,പക്ഷെ അവൻ ആദ്യമായിട്ടാ അങ്ങനെ ഒരു കാര്യത്തിന് അവിടെ പോകുന്നത് തന്നെ.സാധാരണ പോകുന്നയാൾ അന്ന് മാത്രമാണ് മാറിനിന്നിട്ടുള്ളതും”

“പക്ഷെ വെറുതെ സംശയിക്കാം എന്നേയുള്ളു സർ.അവൻ അതിന്
സപ്പോർട്ട് ചെയ്യുന്ന വാക്കുകൾ കൂട്ടിച്ചേർക്കും.”

“അത് അറിയാം പത്രോസേ.അവൻ
അതും ഡിഫെന്റ് ചെയ്യും.സുരക്ക്
എന്തെങ്കിലും പങ്കുണ്ടെങ്കിൽ അത് ഉറപ്പിക്കുന്ന തെളിവ് കണ്ടെത്തണം.
എന്നാലേ അവന്റെ സ്റ്റേറ്റ്മെന്റ് നമ്മുക്ക് ബ്രേക്ക്‌ ചെയ്യാൻ ഒക്കൂ.”

“ഒരു മാർഗമുണ്ട് സർ……”

“പറയ്‌ പത്രോസേ…….”

“ആദ്യം ഇരുമ്പിന്റെ കാൾ ലിസ്റ്റ് എടുക്കണം സർ……അന്നെ ദിവസം റാൻഡം കാൾസ് ഉണ്ടെങ്കിൽ ഒരു വഴി തുറന്നുകിട്ടും.”

“അത് ഞാനും ആലോചിക്കാതെയില്ല
നമ്മുക്ക് അതിലെതന്നെ പോയി നോക്കാം.പക്ഷെ ഒരു പ്രശ്നമുള്ളത് ഇങനെയുള്ള അവസരങ്ങളിൽ അവർ നമ്പർ മാറ്റി ഉപയോഗിക്കും എന്നതാണ്.”

“ശ്രമിച്ചു നോക്കാം സർ.എന്തെങ്കിലും കിട്ടിയാലോ.മൊഴിയെടുക്കാൻ വന്ന സുര തന്ന നമ്പറിനൊപ്പം അന്ന് ജാമ്യം എടുക്കാൻ വന്നില്ലേ ഒരുവൻ…
എന്താണവന്റെ പേര്……?അഹ് കിട്ടി
ഒരു ജമാൽ.ഇരുമ്പിന്റെ വലം കൈ.
അവൻ തന്ന നമ്പർ കൂടി റിക്വസ്റ്റിൽ ഉൾപ്പെടുത്തണം.കൂടാതെ മാലിന്യ

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

95 Comments

Add a Comment
  1. പിന്നെയും സസ്പെൻസ് ഈ ഓരോ ചാപ്ടറിലും സസ്പെൻസ് ഇടേണ്ട കാര്യമുണ്ടോ ആല്ബിചായ..
    25 വരെ വായിച്ചു നിർത്താം.എന്നാണ് കരുതിയത്..

    എന്നിട്ടു ഒരു മൂന്ന് നാല് ഭാഗങ്ങൾ കൂടെ പബ്ലിഷ് ചെയ്തു കഴിഞ്ഞു ഒരുമിച്ചു വായിക്കാൻ

    സമ്മതികില്ലലെ..

    1. ഇതൊക്കെ എന്തോന്ന് സസ്പെൻസ് ബ്രൊ.
      ഇവിടെയും വന്നതിൽ സന്തോഷം.

  2. Bro, അടുത്ത part നാളേക്ക് വല്ല സാധ്യതയും ഉണ്ടോ

    1. ഇന്നലെ അയച്ചതാണ് ബ്രൊ.വെയ്റ്റിങ് ഫോർ പബ്ലിഷ്

  3. Bro, ഉടനെ ഉണ്ടാകുമോ next part, അതോ നീളുമോ

    1. ഇല്ല ബ്രൊ….രണ്ട് ദിവസത്തിനുള്ളിൽ വരും

  4. സൂപ്പർ ത്രില്ലർ ആൽബിച്ചാ. എൻ്റെ അഭിപ്രായത്തിൽ ശംഭു അവിടന്ന് പോവുന്നത് തന്നെയാണ് നല്ലത്, എന്നിട്ട് അവൻ ഒറ്റയാൾ പോരാട്ടം നടത്തി വീണയേയും കുടുബത്തേയും രക്ഷിക്കട്ടെ. എന്തായാലും താലി പൊട്ടിക്കേണ്ട അവസാനം ആവശ്യം വരും.

    1. താങ്ക് യു പ്രിയ സജി…….

      നമ്മുക്ക് നോക്കാം എന്താകും എന്ന്.അല്പം കാത്തിരിക്കുമല്ലോ.പിന്നെ ഒറ്റയാൾ പോരാട്ടം, അത് ക്ളീഷേ ആകില്ലേ ബ്രൊ.എല്ലരും അവരുടെ റോർ ഭംഗിയായി ചെയ്യുമ്പോൾ അല്ലെ ഒരു സുഖമുള്ളൂ.

      അടുത്ത അധ്യായത്തിൽ കാണാം

    2. അടുത്ത part നാളെ ഉണ്ടാകുമോ

      1. ഇന്നലെ അയച്ചതാണ് ബ്രൊ.വെയ്റ്റിങ് ഫോർ പബ്ലിഷ്

  5. MR. കിംഗ് ലയർ

    ആൽബിച്ചായന്‌,

    ദേ മനുഷ്യാ ഒരുമാതിരി മറ്റേ പരുപാടി കാണിക്കരുത്, നിങ്ങൾ എന്തിനാടോ ആ പാവം വീണയുടെ താലി ആ ശംബുസിനെ കൊണ്ട് പൊട്ടിക്കാൻ നോക്കിയത്. പാവം ആ വീണ കൊച്ച് എന്തൊരോം കരഞ്ഞുന്നോ… അല്ലേലും പണ്ടേ നിങ്ങക്ക് ഇങ്ങനെ ചെയുതല്ലേ ശീലം… ആൾക്കാരുടെ വിഷമം മനസിലാക്കാൻ പറ്റാത്ത പട്ടി തെണ്ടി ആൽബിച്ചായന്‌ (എല്ലാം എന്റെ ആൽബിച്ചായനോട് ഉള്ള സ്‌നേഹംകൊണ്ടാ )

    ഇച്ചായോ, സ്ഥിരം പറയുന്നത് പോലെ ഈ ഭാഗവും ഗംഭീരം. അതെ ആ പേജ് കൂട്ടി അങ്ങോട്ട് എഴുതിക്കോ. ഇനി പേജ് കുറവും ആയി ഇവിടേക്ക് വന്ന എന്റെ ആൽബിച്ചായൻ ആണേ…. ഞാൻ കൊടുങ്ങല്ലൂർ ഭരണി നടത്തും ഇവിടെ.

    അല്ലകിൽ തന്നെ ലൈഫിൽ ഒരു നഷ്ടപ്രണയവും പേറിനടക്കുവാ ഈ ഞാൻ… ഇനി നിങ്ങൾ കൂടി കരയിപ്പിച്ചാൽ സന്തോഷം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകൾ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നുണയാ……

      ആദ്യ പാരഗ്രാഫ് വായിച്ചതേ വയറു നിറഞ്ഞു.
      ഒരു നേരത്തെ ഭക്ഷണം ലാഭം.പിന്നെ വീണ ഇത്തിരി കരഞ്ഞോട്ടെ,അതിന് കുഴപ്പം ഒന്നും ഇല്ല.ഫ്രീ വാട്ടർ അല്ലെ കാശ് കൊടുക്കണ്ടല്ലോ വേണേൽ ഒരു മിനറൽ വാട്ടർ കമ്പനി തുടങ്ങിയേക്കാം.പിന്നെ തുടക്കം അല്പം വിഷമം പിടിച്ച നാളുകൾ നല്ലതാ എങ്കിലേ നാളെ കൂടുതൽ സ്നേഹിച്ചു ജീവിക്കൂ.

      പേജുകൾ കൂട്ടാം.അടുത്ത ഭാഗം എഴുതുന്നു.
      വേഗം ഇടാൻ ശ്രമിക്കാം.

      ആൽബി

  6. ആൽബി മോനെ കിടുക്കിയല്ലോ..കുറച്ചൂടെ ഫാസ്റ്റ് ആയിട്ട് പോവട്ടെ കഥ ഒരുപാട് നീട്ടണ്ട അത് ബോറടിക്കുന്നത് കൊണ്ടല്ല കേട്ടോ അതാണ് ഉത്തമം അതാ. വീണയെ ഒരുപാട് കാരയിക്കാതെടാ എന്റെ പൊന്ന് മോനെ.ശംഭുവിന്റെ ഒളിയാമ്പുകൾ ഒരുപാട് ഇഷ്ടമാണ് എന്നും.ചിരുളഴിയാനുള്ള എല്ലാ രഹസ്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ???

    1. പ്രിയ സജീർ….

      കഥ ഇഷ്ട്ടം ആയതിൽ സന്തോഷം.പിന്നെ ഏത്രയും വേഗം തീർക്കണം എന്നാണ് ആഗ്രഹം.അല്ലാതെ മനപ്പൂർവം വലിച്ചു നീട്ടുന്നതല്ല.പിന്നെ വളരെ കുറച്ചു പേജുകൾ അല്ലെയുള്ളൂ,അതാവാം പാർട്ട് നമ്പർ 25 എത്താനും നീണ്ടുപോകുന്നു എന്ന് തോന്നാനും കാരണം.ഇനി കൂടിയാൽ ആറോ ഏഴോ അധ്യായങ്ങൾ മാത്രം.അതിനപ്പുറം ഈ സ്റ്റോറി നീണ്ടുപോവില്ല.കഥ തീർന്നിരിക്കും

      ആൽബി

      1. എല്ലാം കൊണ്ടും ഉത്തമമായ ഒരു എൻഡിങ് പ്രതീക്ഷിക്കുന്നു ആശംസുക്കുന്നു.

        1. തീർച്ചയായും

  7. ആൽബി
    ഭുമിചലിച്ചുകൊണ്ടിരിക്കുന്നു. അതുപൊലെ കഥയുടെ ഗതിയും.
    നല്ലോരു ആവിഷക്കാരമാണ്.

    1. താങ്ക് യു ദേവാസുരൻ

  8. ഓരോ പാർട്ടിന്റെയും അവസാനം വായനക്കാരനെമുൾമുനയിൽ നിർത്താൻ bro കഴിഞ്ഞേ ഇവിടെ വേറെ എഴുത്തുകാരൊള്ളു. അടുത്ത part ഉടൻ പ്രതീക്ഷിക്കുന്നു

    1. താങ്ക്സ് അതുൽ.അടുത്ത ഭാഗം വേഗം തരാം

  9. കുറെ ഭാഗങ്ങൾ ആയി ഈ കഥ. എന്നാലും ബോറാകാതെ പോകുന്നുണ്ട്. വേറെ വല്ലവരും ആയിരുന്നെങ്കിൽ ഒറ്റ അധ്യായത്തിൽ തീർത്തേനെ.

    1. താങ്ക് യു റെനോഷ്

      1. Super story
        Waiting for the conclusion

        1. താങ്ക്സ് അനുഷ

Leave a Reply

Your email address will not be published. Required fields are marked *