ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby] 394

എന്തായാലും രണ്ടും ജോയിന്റായ ലക്ഷണമൊക്കെയുണ്ട്.””ആയെങ്കി………നിനക്കെന്താ ഇപ്പൊ.
ഇപ്പൊ എന്തിനാ ഇങ്ങ് കെട്ടിയെടുത്തെ?”

“ഇപ്പൊ വരാന്നും പറഞ്ഞു പോന്നത് അല്ലെ.കാണാത്തതുകൊണ്ട് തിരഞ്ഞു വന്നതാ.എന്തായാലും അമ്മ വരുമ്പോൾ പറയാൻ ഒരു നല്ല വാർത്ത കിട്ടി.എന്നാലും ചെക്കനെ വല്ലാതെ കൊതിപ്പിച്ചുനിർത്തുന്നുണ്ട് അല്ലെ.അവൻ പിടിച്ചു തിന്നാഞ്ഞത്
ഭാഗ്യം.”അവസാനം പറഞ്ഞത് അല്പം പതിയെ വീണയുടെ ചെവിയിലാണ് പറഞ്ഞത്.

“ചീ…….പോടീ.”വീണ നാണത്താൽ മുഖം താഴ്ത്തി.

“വേഗം തീർത്തിട്ട് നല്ല കോലത്തിൽ താഴേക്ക് വാ.”എന്നും പറഞ്ഞു ഗായത്രി അപ്പോൾ തന്നെ സ്ഥലം കാലിയാക്കി.

ആകെ ചമ്മിയ വീണ ശംഭുവിന്റെ മാറിൽ പതുങ്ങുകയും ചെയ്തു.
*****
ഉള്ള കിടപ്പാടം പോലീസ് സീല് വച്ചു.
സെക്രട്ടറിയാണേൽ ഒരു കാലി ഫ്ലാറ്റ് കിടന്നിട്ട് തരുന്നുമില്ല.ഇനി തത്കാലം ലോഡ്ജ് തന്നെ ശരണം എന്നുറപ്പായ ഗോവിന്ദ് രണ്ടുദിവസം അങ്ങനെ തള്ളിനീക്കി. അന്വേഷണം നടക്കുന്നതുകൊണ്ട് ഉടനെയൊന്നും അവിടെ താമസം നടക്കില്ല എന്ന് മനസിലാക്കിയ ഗോവിന്ദ് തന്റെ സാധനങ്ങളെടുക്കാനുള്ള അനുമതി തേടി.സ്ഥലം എസ് ഐ പെർമിറ്റ് ചെയ്തതും രണ്ടു പോലീസുകാരോട് ഒപ്പം ഗോവിന്ദ് തന്റെ ഫ്ലാറ്റിലെത്തി.

വഴിയിൽ കണ്ടവരൊക്കെ വല്ലാതെ നോക്കുന്നത് ഗൗനിക്കാതെ ഗോവിന്ദ് പോലീസിന്റെ സാന്നിധ്യത്തിൽ തനിക്ക് അവശ്യം വേണ്ട വകകളും എടുത്തിറങ്ങി.കൂടെ വന്നവർക്ക് രണ്ടായിരത്തിന്റെ ഓരോ നോട്ടും പോക്കറ്റിൽ വച്ചുകൊടുത്തു.അവർ
പോയതും ഗോവിന്ദ് ബാഗുമെടുത്തു പാർക്കിങിലേക്ക് നടക്കവെ അപ്പാർട്ട്മെന്റിന് മുന്നിൽ ഒരു ജീപ്പ് ചീറിപ്പാഞ്ഞു വന്നുനിന്നു പിന്നാലെ ഒരു ജാഗ്വറും……..വളരെ വേഗത്തിൽ
വന്നു ബ്രേക്ക്‌ ഇട്ട ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ഗോവിന്ദ് അതെ പോലെ തന്നെ മറുവശത്തേക്ക് തിരിഞ്ഞു.പതിയെ താനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ,ആ ഞെട്ടലിനിടയിൽ കയ്യിൽ നിന്നും താഴെ വീണ ബാഗുമെടുത്തു പതിയെ നടന്നു.

വണ്ടി മനസിലായതും ഗോവിന്ദ് ഒന്ന് ഞെട്ടി.ആളെ തിരിച്ചറിഞ്ഞ ഗോവിന്ദ് പെട്ടന്ന് തന്നെ അവിടെ നിന്നും തടി രക്ഷിക്കാനുള്ള വഴിയാണ് നോക്കിയത്.പാർക്കിങിൽ നിന്നും കാറും എടുത്തു പുറത്തേക്ക് വരുമ്പോൾ ചെട്ടിയാർ കാറിൽ ചാരി നിന്ന് മുറുക്കാൻ ചവക്കുകയാണ്.
ജീപ്പിലുള്ളവർ അകത്തേക്ക് പോയി എന്നവനൂഹിച്ചു.ഇവിടെന്താ സംഭവം എന്നറിയാൻ അല്പം മസില് പിടിച്ചു ചെട്ടിയാറുടെ നേർക്ക് വന്ന അപ്പാർട്ട്മെന്റ് സെക്രട്ടറിയെ ഒന്ന് നോക്കിയതെയുള്ളൂ…….അയാൾ ഒന്നും മിണ്ടാതെ ഒന്നുമില്ല എന്ന് ചുമൽ കൂച്ചിക്കൊണ്ട് അല്പം മാറി നിന്നു.

ചെട്ടിയാരുടെ ശ്രദ്ധ സെക്രട്ടറിയുടെ നേർക്ക് പതിഞ്ഞ ഗ്യാപ്പിൽ ഗോവിന്ദ് വണ്ടി റോഡിലെത്തിച്ചിരുന്നു.തന്റെ
കൂട്ടാളികൾ തിരിച്ചെത്തിയപ്പോൾ, വരവിന്റെ ഫലം നിരാശയായിരുന്നു എന്ന് തിരിച്ചറിഞ്ഞ ചെട്ടിയാർ മുഷ്ടി ചുരുട്ടി കാറിലിടിച്ചു.

നഗരത്തിൽ നിന്നും പുറത്തേക്ക് മാറി ഒരു ലോഡ്ജിലാണ് ഗോവിന്ദിപ്പോൾ.
അധികം ആരും ശ്രദ്ധിക്കാത്ത ഒരിടം അതായിരുന്നു ഉദ്ദേശവും.ഒരുവിധം ചെട്ടിയാരുടെ കണ്ണിൽ പെടാതെ തടിയൂരിയെങ്കിലും ഇപ്പോഴുമയാൾ ഒരു ഘാദം പിന്നിൽ തനിക്കുപിറകെ ഉണ്ടെന്നുള്ള സത്യം അവൻ തിരിച്ചറിഞ്ഞു.കൃത്യമായി അയാൾ അവിടെയെത്തിയതിൽ നിന്നുതന്നെ അവനത് വ്യക്തമായതുമാണ്.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

104 Comments

Add a Comment
  1. ഈ ഭാഗവും കൊള്ളാം…
    വില്യം പൊക ആയില്ലേ…
    എന്നാലും ഓൾഡ് മോങ്ക് പുരാണ മുനി വന്നല്ലോ സന്തോഷം..
    സാഹിലയും കൊള്ളാം..
    എന്നാലും വീണ ശംഭു സീൻസ് ആണ് ഏറെ ഇഷ്ടം..
    ഇതിലും സസ്പെൻസ്..ഏതേലും ഒരു ചാപ്ടർ ഈ സസ്പെൻസ് ഇടാതെ ആക്കികൂടെ മൊയലാളി…
    27 ഇൽ രണ്ടു കമന്റ് മോഡറേഷനിൽ പോയി..

    1. താങ്ക് യു ഹർഷൻ ബ്രൊ…….

      കണ്ടതിൽ വളരെ സന്തോഷം.അപരാജിതന്റെ ലിങ്ക് ഇവിടെയും ഒന്ന് കൊടുത്തേക്കണേ.റീ ഡയറക്റ്റ് ചെയ്തു അങ്ങോട്ട്‌ വിട്ടാൽ മതി.

      ഓൾഡ് മങ്ക്……അതെനിക്ക് മറക്കാൻ കഴിയില്ല.കുറച്ചു നാൾ അതിന്റെ കുപ്പിയിൽ ഉള്ള കിളവൻ എന്റെ മുതലാളി ആയിരുന്നു.

  2. Waiting for the love…..

    1. Thank you Bro… Schedule for: Jul 1, 2020 at 22:01

      1. Sara paranjath
        ……. waiting bro……

        1. ഡോക്ടർ കുട്ടൻ മെയിൽ വിട്ടിരുന്നു

  3. Any update bro

    1. ഇന്ന് രാത്രി തന്നെ അയക്കും ബ്രൊ.നാളെ എങ്കിലും വരണം.കാത്തിരിക്കുന്നതിന് നന്ദി

  4. എന്തായി bro

    1. ഇന്ന് അയക്കും.എഡിറ്റിങ് അല്പം കൂടി ബാക്കി

  5. ആൽബി ബ്രോ നിങ്ങൾ ആദ്യം ഈ കഥ കമ്പ്ലീറ്റ് ചെയ്തതിനു ശേഷം അടുത്തകഥയിലേക്ക് പോവുക എങ്കിൽ മാത്രമേ നിങ്ങൾക്ക് ആവശ്യത്തിനുള്ള പ്രതികരണങ്ങ ലഭിക്കുകയുള്ളൂ നിങ്ങൾക്ക് ഈ കഥ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തോളം ആയി ഇനിയെങ്കിലും കംപ്ലീറ്റ് ചെയ്യുക പ്ലീസ്

    1. ഈ കഥ വൈകാതെ പൂർത്തിയാകും.ഇനി ഈ കഥ തീർത്തിട്ടേ വേറെ ഏത് കഥയുമുള്ളൂ.
      പിന്നെ എഴുതുന്നയാളുടെ മാനസീകാവസ്‌ഥയും സമയവും എഴുത്തിനെ സ്വാധീനിക്കും അതാണ് കാലതാമസം വരുന്നതും.

  6. എവിടെ ബ്രോ അടുത്ത part katta waiting ??❤️??

    1. എഴുതുന്നു ബ്രൊ……എഡിറ്റിങ് ബാക്കി.
      ഉടനെ വരും

  7. Next പാർട്ട്‌ പെട്ടന്ന് തരില്ലേ bro

    1. തരും ബ്രൊ എഴുതി തീരാറായി

  8. ആൽബി മച്ചാനെ നീ വന്ന് വന്ന് ഷെർലക് ഹോംസ് കളിക്കുവാണല്ലോ ഒരു പിടി തരണില്ലലോടെ ആ നടക്കട്ടെ എല്ലാം വൈകാതെ കലങ്ങി തെളിയും എന്ന് വിശ്വസിക്കാം അല്ലെ.ഒരു വർഷത്തിന്മേൽ ആയില്ലേ കഥ.ചുരുളഴിയാത്ത എല്ലാ രഹസ്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു പിന്നെ ശംഭുവിന്റെ heroism എന്തായാലും നന്നായി വേണം ok

    1. ശരിയാക്കാം ബ്രൊ.ഉടനെ എല്ലാം കലങ്ങിത്തെളിയും

      താങ്ക് യു

  9. ശംഭുവിനേയും വീണയെയും വീണ്ടുമൊരിക്കൽക്കൂടി അതേ ഇഷ്ടത്തോടെ കാണാൻ സാധിച്ചതിൽ സന്തോഷം. ശത്രു ഇപ്പോഴും ഇരുട്ടിലാണല്ലോ… ഒന്ന് പുറത്തിറക്കാൻ സമയമായെന്നൊരു തോന്നൽ. വൈകാതെ വരുമല്ലോല്ലേ

    1. ശത്രു വെളിച്ചത്തിൽ വരികതന്നെ ചെയ്യും അതിനുള്ള സമയമാകുമ്പോൽ.വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി

  10. Alby super next part vagam

    1. താങ്ക് യു മുൻഷി

  11. എന്റെ ആല്ബിച്ചയോ തകർത്തങ്ങു കയറുവാണല്ലോ
    എന്തായാലും അടിപൊളിയായി ?
    അതുപോലെതന്നെ അടുത്ത ഭാഗം പെട്ടന്നാക്കാമോ ????
    എന്താണെന്ന് വച്ചാൽ കാത്തിരിക്കാൻ പറ്റുന്നില്ല അത്രയ്ക്കും ഇന്റെരെസ്റ്റിംഗ് ആകുകയാണ്

    1. താങ്ക് യു ബ്രൊ

      അടുത്ത ഭാഗം എഴുതിത്തുടങ്ങി.
      ഉടനെ തരണം എന്നാണ് ആഗ്രഹം

  12. അടിപൊളി, രാജീവിനെ ഇഞ്ചി നീര് പിഴിഞ്ഞ് എടുത്ത പോലെ ആക്കിയല്ലേ, സലീമിനെ തേങ്ങ ആട്ടുന്നത് പോലെ പൊടിച്ചെടുക്കണം, അത് ശംഭു ഇറങ്ങിയിട്ട് മതി. വീണ ഓരോന്ന് കട്ടികൂട്ടി പാവം ശംഭുവിന്റെ control കളഞ്ഞല്ലോ, അവൾ പറഞ്ഞ വാക്കിൽ എന്തൊക്കെയോ ഉണ്ടല്ലോ, തന്റെ പ്രാണനെ വേദനിപ്പിച്ചവനെ നേരിടാൻ വീണ നേരിട്ട് ഇറങ്ങുമോ? പുതിയ കഥാപാത്രങ്ങൾ വന്നുകൊണ്ടേ ഇരിക്കുകയാണല്ലോ. വില്യമിനെ കൊന്നവൾ, രാജീവിനെ കാണാൻ വന്നവർ, ഇപ്പോ last വേറെ ഒരാളും, എല്ലാം കൂടി അവസാനം എന്താകുമോ ആവോ

    1. റഷീദ് ഈ കഥയുടെ തുടക്കം മുതൽ താങ്കളുടെ സാന്നിധ്യം ഈ ചുവരിൽ ഉണ്ട്.
      അതിന് നന്ദി അറിയിക്കുന്നു. കുറച്ചു ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.ഉത്തരം ഞാൻ കഥയിലൂടെ നൽകാം.

      സന്തോഷം സ്നേഹം

  13. പൊന്നു.?

    ആകാംക്ഷ വർദ്ദിപ്പിച്ച് നിർത്തി കളഞ്ഞൂലെ, ആൽബിച്ചാ……

    ????

    1. താങ്ക് യു പൊന്നു

  14. മന്ദൻ രാജാ

    നന്നായി തന്നെ തുടരുന്നു ആൽബി …

    1. താങ്ക് യു രാജാ.

      അടുത്ത കഥ എന്ന് വരും

  15. സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക് യു ബ്രൊ

  16. 5 മണിക്ക് comment ഇട്ടിരുന്നു. Waiting Modaretion

    1. കമ്മന്റ് കണ്ടു

Leave a Reply

Your email address will not be published. Required fields are marked *