ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby] 421

“അത് കണ്ടു……..അത് ചക്കിനുള്ളിൽ ആക്കി മുന്നിലെത്തിയിട്ടും സാറിന് മനസ്സിലായില്ല എങ്കിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും.പെണ്ണിനെ കണ്ട് വികാരം കൊണ്ടാൽ മാത്രം പോരാ നട്ടെല്ല് കൂടി വേണം ആണുങ്ങളായാൽ.”ചിത്രയും ഏറ്റു പിടിച്ചു.

“ഇങ്ങനെ കിടന്നു കടിച്ചു കീറാതെ ആ മുറിയൊന്ന് കാണിക്ക് ടീച്ചറെ”
അതൊക്കെ കേട്ട് നിന്ന ദാമോദരൻ സഹികെട്ട് അങ്ങനെ പറയെണ്ടിവന്നു

ചില്ല് പൊട്ടിച്ചശേഷം കമ്പി അറുത്തുമാറ്റിയായിരുന്നു അവിടെ കള്ളൻ കയറിയതെന്ന് ഒറ്റ നോട്ടം കൊണ്ട് തന്നെ വ്യക്തമായി.അത് അതേപടി തന്നെയുണ്ട്.തിരികെ എത്തിയ ശേഷം ചിത്ര അത്യാവശ്യം സാധനമെടുത്തുകൊണ്ട് മറ്റൊരു മുറിയിലേക്ക് മാറുകയും ചെയ്തു.
കുറച്ചു സ്വർണ്ണമാണ് നഷ്ട്ടമായത്.
പരാതിയിലുള്ള കണക്കനുസരിച്ച്
ഇരുപത് പവനോളം ഉണ്ടത്.മുറി ഒന്ന് നോക്കിയശേഷം അയൽക്കാരിൽ നിന്നും കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ അവർ അവിടെനിന്നിറങ്ങി.

“തനിക്ക് എന്ത് തോന്നുന്നു?”തിരികെ പോകുബോൾ ദാമോദരനോട്‌ പത്രോസ് വെറുതെയൊന്ന് ചോദിച്ചു.

“കണ്ടിട്ട് എലുമ്പൻ വാസു ആണെന്ന് തോന്നുന്നു.അവനാ സാധാരണ കമ്പി അറുത്ത് നുഴഞ്ഞകത്തു കയറുന്നത്”

പത്രോസ് അതിനൊന്നു മൂളുക മാത്രം ചെയ്തു.പിന്നീടവർ ചില ജ്യൂവലറികളിലും മറ്റും ഒന്ന് തിരക്കി.
പക്ഷെ ആരും അത്ര അളവിലുള്ള സ്വർണ്ണം വിൽക്കാൻ ചെന്നതായി വിവരം ലഭിച്ചില്ല.കൂടാതെ ചില ഫിനാൻസ് സ്ഥാപനങ്ങളിൽ അന്വേഷിച്ചുവെങ്കിലും നിരാശ തന്നെ ആയിരുന്നു ഫലം.

സമയം ഉച്ച തിരിഞ്ഞു.രണ്ടാൾക്കും വിശപ്പ് തുടങ്ങിയിരുന്നു.ആദ്യം കണ്ട ഹോട്ടലിൽ നിന്ന് തന്നെ ഭക്ഷണവും കഴിച്ച അവർ യാത്ര തുടർന്നു.ഇടക്ക് ആളൊഴിഞ്ഞ സ്ഥലം നോക്കി പത്രോസ് വണ്ടിയൊതുക്കി.”ഒന്ന് പുകച്ചിട്ട് പോകാടോ”അയാൾ ദാമോദരനോട്‌ പറഞ്ഞുകൊണ്ട് പത്രോസ് വണ്ടിയിൽ നിന്നിറങ്ങി.
ആഹ് ഒന്ന് പുകച്ചുകളയാം എന്ന് കരുതി ദാമോദരനും.പത്രോസ് അപ്പോഴും ഒരു നല്ല സമയം കാത്തു നിൽക്കുകയായിരുന്നു.

“ഒന്ന് നടന്നാലൊ ദാമോദരാ?ഒന്ന് മുള്ളിയെച്ചു വരാം.”പുക ഒന്ന് എടുത്തു ഊതിവിട്ടുകൊണ്ടുള്ള ചോദ്യം കേട്ട് ദാമോദരൻ അയാളെ നോക്കി.

“കുറച്ചു നേരമായി വണ്ടിയിൽ തന്നെ ഇരുപ്പല്ലെ,ആയിക്കളയാം”
ചുണ്ടിലിരുന്ന സിഗരറ്റ് കൊളുത്തി ലൈറ്ററും പോക്കറ്റിലിട്ട് വലതു കയ്യുടെ നടുവിരലും ചൂണ്ടു വിരലും കൊണ്ട് സിഗരറ്റ് എടുത്തു പിടിച്ചശേഷം ദാമോദരനും അതിന് സമ്മതം മൂളി.

പൊതുവഴിയായിരുന്നു എങ്കിലും ഒറ്റപ്പെട്ടപ്രാദേശമായിരുന്നു അത്.
വഴിയേ വാഹനങ്ങൾ പോകുന്നുണ്ട്.
തങ്ങളുടെ സ്വകാര്യതക്കു വേണ്ടി അടുത്ത് കണ്ട പറമ്പിലേക്കവർ കയറി സ്വല്പം മുന്നോട്ട് നടന്നു.

പത്രോസ് അപ്പോഴും ചുറ്റിലും ശ്രദ്ധ കൊടുക്കുന്നുണ്ട്.ഒത്തുവരുമ്പോൾ തീർക്കുക,ദൃസാക്ഷിയുണ്ടാവരുത് എന്ന് മാത്രമായിരുന്നു രാജീവന്റെ കല്പന.റോഡിൽ നിന്നും അധികമാരും കാണില്ല എന്നുറപ്പ് വരുത്തിയ ശേഷം അവരവിടെ കണ്ട മരത്തിന് ചുവട്ടിൽ കാര്യം സാധിക്കുകയും ചെയ്തു.

“ആ മോഷണം,അത്……..തനിക്ക് എന്ത് തോന്നുന്നെടോ?”പാന്റ് പൂട്ടി സിബ് ഇടുന്നതിനിടയിൽ പത്രോസ് ചോദിച്ചു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

80 Comments

Add a Comment
  1. മായകണ്ണൻ

    Evide bro innu varum ennu paranjittu

    1. കഥ അയച്ചിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  2. Any time update bro…

    1. കഥ അയച്ചിട്ടുണ്ട്.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

  3. Time ഷെഡ്യൂൾ കൂടെ ചോദിച്ച് എവിടെ കമന്റ് ഇടുക പ്ലീസ്

    1. ഓക്കേ ബ്രൊ

  4. എന്തായി ആൽബിച്ചായോ, നാളെ ഉണ്ടാകുമോ

    1. കഥ അയച്ചിട്ടുണ്ട്.വെയ്റ്റിങ് ഫോർ പബ്ലിഷ്

  5. എഴുതിക്കഴിഞ്ഞു എഡിറ്റിംഗ് തുടങ്ങിയോ

    1. എഡിറ്റിങ് തുടങ്ങി ബ്രൊ

      1. അച്ചായാ നാളെ പ്രതീക്ഷിക്കാമോ

        1. തിങ്കൾ ആവും

          1. Any latest updates man

          2. നാളെ വരും.ഇന്ന് രാത്രി അയക്കും

  6. Any date update broo

    1. ഈ വരുന്ന ശനിയാഴ്ച അയക്കും

      1. ❤️❤️❤️

      2. ❤️❤️❤️❤️

        1. ഫ്രീ ബ്രോയ്ക്കും ഇരിക്കട്ടെ സ്നേഹം

          ❤❤❤❤❤

  7. Any update man…

    1. എഴുത്തിൽ ആണ്

      1. നാളെ കാണുമോ

        1. ഇല്ല,വരുന്ന ആഴ്ച്ചയിൽ വരും.ഒരു ചെറിയ ഹോസ്പിറ്റൽ കേസ് വന്നു അതാ എഴുതാൻ കഴിയാതെ പോയത്

          1. It’s ok
            Waiting for next part
            ❤️❤️❤️❤️❤️❤️❤️❤️❤️❤️
            ??????????
            ??????????

          2. താങ്ക്സ് ബ്രൊ,കാത്തിരിക്കുന്ന നല്ല മനസുകൾക്ക്

  8. ആൽബിച്ചായോ ഈ ആഴ്ച തന്നെ ഉണ്ടാകൂലേ …….

    1. എഴുതി തുടങ്ങിയതേയുള്ളൂ.ഓണത്തിന്റെ അല്പം തിരക്കും പിന്നെ ചെറിയൊരു ഹോസ്പിറ്റൽ കേസും കൂടി ആയപ്പോൾ എഴുതി തുടങ്ങിയിരുന്നില്ല.ഇന്ന് സ്റ്റാർട്ട്‌ ചെയ്തു.സൺ‌ഡേ നിങ്ങക്ക് മുന്നിൽ എത്തിക്കാൻ ആത്മാർത്ഥമായ ശ്രമം ഉണ്ടാവും

      താങ്ക് യു
      ആൽബി

      1. “മ്മ്മ്…ഇന്നൊരു കാര്യമുണ്ടായിരുന്നു.
        ഈ പെണ്ണിന് സന്തോഷം നൽകുന്ന ഒന്ന്,അത് നടന്നില്ല.”

        എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു??
        ശംഭു വീണക്ക് വേണ്ടി കരുതിയിരിക്കുന്ന സമ്മാനത്തിനായി❤️❤️

        1. ഉടനെ അറിയാം ബ്രൊ.

          കാത്തിരിക്കുന്നതിന് നന്ദി

          1. ❤️❤️❤️

  9. സൂപ്പർ ആൽബി ഭായ്, നല്ല ത്രില്ലിങ്ങായി തന്നെ മുന്നോട്ടു പോകുന്നുണ്ട്.

    1. താങ്ക് യു ബ്രൊ

  10. ആൽബിച്ചായാ…കലക്കി

    1. താങ്ക് യു ബ്രൊ.

      ഭദ്രയെവിടെ?

      ആൽബി

      1. ഉടനെ വരൂന്നു കരുതാം

        1. അങ്ങനെ കരുതുന്നു,അല്ലേൽ പൊങ്കാലക്കുള്ള അടുപ്പ് ഉയരും

  11. MR. കിംഗ് ലയർ

    ആൽബിച്ചായ,

    പതിവ് പോലെ ഈ ഭാഗവും ഗംഭീരം… പ്രതീക്ഷച്ചത് പോലെ ആ കള്ളചെക്കൻ വീണപെണ്ണിന്റെ കുളി തെറ്റിച്ചു അല്ലെ… അത് വായിച്ചപ്പോൾ ഒരുപാട് സന്തോഷമായി.

    കാത്തിരിക്കുന്നു നല്ലൊരു പര്യവസാനത്തിനായി.

    ? ഓണാശംസകൾ ആൽബിച്ചായ ?

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ

      ഇവിടെയും കണ്ടതിൽ സന്തോഷം.നല്ലൊരു അവസാനം തന്നെയാവും ഉണ്ടാകുക.

      ഒനാശംസകൾ നേരുന്നു

      ആൽബി

  12. ആൽബി മച്ചാനെ സുഗേല്ലേ…ഓണം ഒക്കെ എങ്ങനെയുണ്ടായിരുന്നു… ഈ ഭാഗവും സൂപ്പർ പിന്നെ ശംഭുവും വീണയും തമ്മിലുള്ള റൊമാന്റിക് സൈറ്റുവേഷൻ അൽപ്പം കൂടുതൽ നേരം ആവാം നല്ല രസമുണ്ട് രണ്ടും കൂടിയാകുമ്പോൾ,ഇപ്പൊ പിന്നെ വീണ പ്രേഗ്നേന്റും ആയി സോ അൽപ്പം നന്നായി മധുരം ആവാം. ഈ ത്രിൽ മൂഡ് ആക്കി ആക്കി താൻ unrimantic മൂരാചി ആവല്ലേ മച്ചാനെ??.മറ്റു സീൻസ്‌ ഒക്കെ എല്ലാം പതിവ്പോലെ ഫ്ലോയിൽ തന്നെ നന്നായി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ???സ്നേഹപൂർവം സാജിർ???

    1. സജീർ ബ്രൊ

      സുഖം തന്നെ.ഓണം ഒക്കെ അടിപൊളി.
      കഥ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.പറഞ്ഞ കാര്യങ്ങൾ ഒക്കെ കഴിയുംപോലെ പരിഗണിക്കാം

      ആൽബി

  13. Wow awesome

    Appo adutha partil adutha kali ha ha

    Kanam waiting for the nxt part

    1. താങ്ക് യു ബ്രൊ

  14. കംബികഥയുടെ അടിമ

    അടിപൊളി ആയിട്ടുണ്ട് ആൽബി ????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    ഒരൊറ്റ പോരായ്മ മാത്രമേ ഉള്ളൂ… അവസാനത്തോടടുക്കുമ്പോൾ പേജുകൾ കുറയുന്നു ?????????????????

    1. താങ്ക് യു ബ്രൊ.പേജ് കൂട്ടി എഴുതാം

  15. Nalla reethyil thanne moonottu pokatte iniyulla partum alby bro.valare ishapettu ee partum albychaa.

    1. താങ്ക് യു ജോസഫ് ബ്രൊ

      കണ്ടതിൽ സന്തോഷം

  16. ചാക്കോച്ചി

    ആൽബിച്ചായാ….തകർത്തുകളഞ്ഞു…വായിക്കുമ്പോ വല്ലാത്ത ത്രില്ലിംഗ് ആണ്…. ഫുൾ സസ്പെൻസ്….തുടർഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ….

    1. താങ്ക് യു ചാക്കോച്ചി

  17. ആൽബിച്ചായോ പൊളി. ഇത്രേം പാർട്ടുകൾ ആയിട്ടും ഓരോന്നിന്റെയും അവസാനം സസ്പെൻസ് കൊണ്ട് വരുന്ന താങ്കളെ നമിച്ചിരിക്കുന്നു ???.
    ദാമോദരൻ ശരിക്കും ഞെട്ടിച്ചു, മാധവന്റെ വാക്കുകൾക്ക് അനുസരിച്ചു തുള്ളുന്ന ഒരു പാവം പോലീസുകാരൻ എന്നെ കരുതിയുള്ളൂ, ഇതിപ്പോ അണ്ണൻ കൊല മാസ്സ്.ചൊറിയാൻ പത്രോസിന്റെ ചൊറി മാറ്റാൻ സമയമായി.
    കഥയുടെ പേര് അനര്ഥമാക്കികൊണ്ട് ശംഭുവിന്റെ ഒളിയമ്പ് വീണയിൽ തറച്ചല്ലോ, അങ്ങനെ മ്മളെ ശംബൂസും ഒരച്ഛനാകാൻ പോകുന്നു.
    രാജീവ്‌ ഏതായാലും നല്ലൊരു എതിരാളി തന്നെ. വിക്രമൻ , ചന്ദ്രചൂഡൻ, ഗോവിന്ദ ശത്രുക്കൾ ഒരുപാടുണ്ടല്ലോ.
    കഥ അവസാനത്തിലേക്ക് അടുക്കുകയാണല്ലോ ഹാപ്പി എൻഡിങ് മാത്രം പ്രതീക്ഷിക്കുന്നു.
    പിന്നെ ബുദ്ധിമുട്ടില്ലെങ്കിൽ പേജ് കൂട്ടുന്നത് നന്നായിരിക്കും, വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നഒരു അവസ്ഥ.
    ഒരുപാട് സ്നേഹത്തോടെ ???
    Ny

    1. Ny

      കണ്ടതിൽ സന്തോഷം.കഥ അവസാന ഭാഗങ്ങളിലാണ്.ഹാപ്പി എൻഡിങ് തരാൻ ശ്രമിക്കാം.ഒപ്പം പേജ് കൂട്ടാനും.

      വായനക്കും അഭിപ്രായത്തിനും നന്ദി

  18. പൊന്നു.?

    Interesting…..

    ????

    1. താങ്ക് യു പൊന്നു

      കണ്ടതിൽ സന്തോഷം

  19. ശംഭുവിന്റെ ഒരു അമ്പ് കൃത്യമായി വീണക്ക് കൊണ്ടു അല്ലെ.. സന്തോഷം.. ഓണം ആശംസകൾ ഇച്ചായോ ❤️

    1. താങ്ക് യു എം കെ

      ഓണാശംസകൾ നേരുന്നു

  20. അടിപൊളി, അങ്ങനെ ജൂനിയർ ശംഭു വരാൻ പോവുകയാണല്ലേ, വീണ പറഞ്ഞത് പോലെ അവന്റെ ആഗമനത്തിന് മുൻപ് എല്ലാം തീരട്ടെ. രാജീവന്റെ team members കുറയുകയാണല്ലോ, പോക്കറ്റിൽ നിന്ന് പത്രോസും ചാടി, സലീമിനെ കൊണ്ട് വലിയ ഉപകാരവും ഇല്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന് പറഞ്ഞത് പോലെ ഗോവിന്ദിനെ ഒതുക്കാൻ ചെട്ടിയാർ മാധവന്റെ കൂടെ കൂടുമോ? കുരുക്ഷേത്ര യുദ്ധം വൈകാതെ തുടങ്ങട്ടെ.

    1. താങ്ക് യു റഷീദ്

      ഉത്തരം വരും ഭാഗങ്ങളിൽ കൂടെ തരാം

  21. Dear Alby, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പിന്നെ ശംഭു ഒരച്ഛനാവാൻ പോകുന്നു. അത് അവന്റെ വാശിയെ കുറയ്ക്കുമോ. പിന്നെ പത്രോസ് വീണ്ടും ഒരു പരാജയം. മാധവൻ ചന്ദ്രശേഖരൻ കൂടിക്കാഴ്ച്ച കാത്തിരിക്കുന്നു. ഒപ്പം രാജീവിന്റെ വീട്ടിലെ അഥിതിയെയും. Once more congrats for this super narration and waiting for the next part.
    Thanks and regards.

    1. താങ്ക് യു ഹരിദാസ്

  22. ♨♨ അർജുനൻ പിള്ള ♨♨

    അച്ഛയാ അടിപൊളി ആയിട്ടുണ്ട് ???
    ഓണാശംസകൾ………

    1. താങ്ക് യു പിള്ളേച്ചാ

  23. ആൽബിച്ച എല്ലാ ഭാഗവും പോലെ ഈ പാർട്ടും അടിപ്പോളി ആയിട്ടുണ്ട്.
    പിന്നെ ട്യൂമർ ആക്കാതെ, വലിയൊരു സന്തോഷം തന്നതിന് സ്പെഷ്യൽ താങ്ക്സ്❤,
    ദാമോദരന് ഇത്രയും ധൈര്യം ഉണ്ടെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല,
    അടുത്ത പാര്ടിനായി വെയ്റ്റിംഗ് .❤?

    1. താങ്ക് യു കുരുടി

      അടുത്ത ഭാഗം ഉടനെ ഉണ്ട്

    1. താങ്ക് യു ❤

  24. അൽബി കഥ ഇഗ്രൻ Page കുടി എഴുതു

    1. താങ്ക് യു മുൻഷി

      പേജ് കൂട്ടാം

  25. ഒരു കഥ വായിക്കുമ്പോൾ വായനക്കാരന് മനസ്സിൽ തിരശ്ശീലയിൽ എന്ന പോലെ visualize ചെയ്യാൻ കഴിയണം. ഇവിടെ വരെ ആൽബി അത് വളരെ നന്നായി ചെയ്തു…

    ഓരോ ഭാഗം വരുമ്പോഴും ബാക്കി എല്ലാം മാറ്റിവെച്ചു വായിക്കാൻ പ്രേരിപ്പിക്കുന്നു ഈ മുപ്പത്തി മൂന്നാം അധ്യായവും എന്നത് തന്നെ ആണ് ഈ കഥയുടെ ഏറ്റവും വലിയ വിജയം… കളികൾ മാറുന്നു… കരുനീക്കം ശക്തം അപ്രതീക്ഷിതം… അതിനിടയിൽ ഉള്ള വീണ ശംഭു നിമിഷങ്ങളുടെ കുളിർമയും…

    1. താങ്ക് യു വടക്കൻ

      നല്ല വായനക്കും അഭിപ്രായത്തിനും നന്ദി

  26. എല്ലാ ഭാഗവും പോലെ നന്നായിരുന്നു പേജ് കുറച്ചു കൂട്ടമായിരുന്നു

    1. താങ്ക് യു അഖിൽ

      അടുത്ത ഭാഗം പേജ് കൂട്ടാം

  27. ആൽബിച്ചയോ…. അടിപൊളി ഈ ഭാഗവും കൊള്ളാം പക്ഷേ പെട്ടന്ന് തീർന്ന് പോയി കേട്ടോ.. അടുത്തത് പെട്ടന്ന് ആയിക്കോട്ടെ?

    1. താങ്ക് യു ly

      അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം

  28. ❤️❤️❤️

    1. അടുത്തത് ക്ലൈമാക്സ് ആണെന്ന് പ്രതീക്ഷിക്കുന്നു.??
      പേജ് കുറച്ച് കുറവ് ആയിരുന്നു
      എന്നാലും സാരം ഇല്ല.
      Waiting for next part ❤️❤️??

      1. താങ്ക് യു ഡെവിൾ ഈ സപ്പോർട്ട് ന്.

        അടുത്തത് ക്ലൈമാക്സ്‌ അല്ല,അതിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *