Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വന്തം ശ്രീക്കുട്ടി [വില്ലി] 1131

Kambi Views 311332

സ്വന്തം ശ്രീക്കുട്ടി

Swantham Sreekkutty | Author : Villi

 

ആദ്യമായി ദേവനന്ദക്കു നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹത്തിന് നന്ദി പറയട്ടെ… ഇനി ഒരു കഥ എന്നത് ഞാൻ ആഗ്രഹിച്ചതല്ല…  എങ്കിലും മടങ്ങി വരാതിരിക്കാൻ കഴിഞ്ഞില്ല..  ഈ കഥ എന്റെ ഒരു ശ്രമം മാത്രം ആണ്.. ഇതെത്രത്തോളം വിജയിക്കും എന്നോ നിങ്ങളെ തൃപ്തിപ്പെടുത്തും എന്നും എനിക്ക് അറിയില്ല……  വലുതായി ഇതിൽ വല്ലതും ഉണ്ട് എന്ന് ഞാനും കരുതുന്നില്ല …ആഘോഷങ്ങളെക്കാൾ ഇപ്പോൾ വലുത് നമ്മുടെ ആരോഗ്യം ആണെന്ന് കരുതുന്നു..  എല്ലാവരും സേഫ് ആണെന്നും കരുതുന്നു… എങ്കിലും എല്ലാവർക്കും നല്ലൊരു ഓണം ആശംസിക്കുന്നു..

പിണക്കം

” അവൻ വന്നില്ലെ മോളെ ??…. ”
” ഇല്ലമ്മാവാ..വരില്ല.   എന്തോ തിരക്കാന്നാ പറഞ്ഞെ…… ”
സങ്കടം പുറത്തു കാട്ടാതെ മുഖത്തൊരു പുഞ്ചിരി വരുത്തി ഞാൻ അമ്മാവന് മറുപടി കൊടുത്തു.
” ശ്യോ കഷ്ടം ആയി പോയല്ലോ മോളെ..  കുടുംബത്തിൽ ഒരു നല്ലകാര്യം നടക്കുമ്പോൾ അവൻ മാത്രം ഇല്ലെന്നു പറഞ്ഞാൽ എങ്ങനെയാ…?  ”
അമ്മാവന് മറുപടി കൊടുക്കാൻ നിൽക്കാതെ ഒന്ന്കൂടി പുഞ്ചിരിച്ചു ഞാൻ ചിന്നുവിനെയും വലിച്ചുകൊണ്ട് വീടിന് അകത്തേക്ക് കടന്നു.
” ഹോ ! വരുന്നവർക്കും പോകുന്നവർക്കും എല്ലാ അയാളെ കണ്ടാൽ മതി…  അതെന്താ എന്നെ കുറിച്ച് ഒന്നും ചോദിക്കാൻ  ഇല്ലേ ഇവർക്ക് ?  …  അതിനു മാത്രം  എന്താ അയാളിൽ ഇത്ര കാണാൻ ഇരിക്കുന്നത്..  രണ്ടു മത്തകണ്ണും ജനിച്ചിട്ടിതുവരെ വടിക്കാത്ത ആ വൃത്തികെട്ട  താടിയും അല്ലെ…? അയാൾ വന്നാലും വന്നില്ലെങ്കിലും ആ കിളവനെന്താ….  കല്യാണം എന്റെ അമ്മാവന്റെ മോളുടെ അല്ലെ?  അയാൾ വന്നില്ലെങ്കിൽ ഈ കല്യാണം നടക്കാതെ ഇരിക്കുവോന്നും ഇല്ലല്ലോ?  ”
ഉള്ളിലുള്ള അമർഷം എല്ലാം ഒന്ന് പറഞ്ഞു തീർത്തപ്പോൾ തന്നെ മനസ്സിനൊരു  ആശ്വാസം തോന്നി….  പറഞ്ഞു നിർത്തി ചിന്നു വിന്റെ മുഖത്തേക്ക് നോക്കുമ്പോൾ പൊട്ടൻ കൂത്തു കാണാൻ പോയ അതെ അവസ്ഥയിൽ അവളെന്നേയും നോക്കി നിൽക്കെയാണ് ……..

” എന്തുവാടീ ഈ കണ്ണ് മിഴിച്ചു നിൽക്കുന്നെ ?  ”
” ഇതൊക്കെ എന്തിനാ ചേച്ചി   എന്നോട് പറയുന്നേ….?  ” അന്തിച്ചു നിന്ന അവളുടെ ചോദ്യം ഉയർന്നു.
അതു ശരിയണല്ലോ.. ഇതൊക്കെ ഞാൻ എന്തിനാ അവളോട്‌ പറയുന്നത്?…. മനസ്സിൽ തോന്നിയ വെറുപ്പ് അപദ്ധവശാൽ പുറത്തേക്കു വന്നതാണ്… ഇനി ഇവൾക്ക് വല്ലതും മനസ്സിലായി കാണുമോ?
” ഏയ്… ! ”
എന്റെ ചമ്മിയ മുഖം അവളെ കാണിക്കാതെ ഞാൻ വേഗം തിരിച്ചു നടന്നു…
” അപ്പൊ ഏട്ടൻ വരില്ലേ കല്യാണത്തിന് ?  ”
ചിന്നു വിളിച്ചു ചോദിച്ചു……. മറുപടി ഒന്നും പറയാൻ നിൽക്കാതെ ഞാൻ വേഗത്തിൽ നടന്നു. അപ്പോഴും  അവളെന്നെ തന്നെ നോക്കി അവിടെ നിൽക്കുന്നുണ്ടായിരുന്നു….
” അയാൾ വന്നില്ലെങ്കിൽ ഇവൾക്കെന്താ? ”
പിറുപിറുത്തു ചുണ്ടും കോട്ടി നേരെ അടുക്കളയിലേക്ക് ഞാൻ  നടന്നു കയറുമ്പോൾ അമ്മയടക്കം എല്ലാ സ്ത്രീ ജനങ്ങളും അവിടെ തടിച്ചു കൂടിയിരുന്നു…

The Author

വില്ലി

വില്ലി | Villi | www.kambistories.com

129 Comments

Add a Comment
  1. Epol keriyalum ninglade oru kadha pradeekshikar und ninglade story list il separate eduth nokum vala puthi kadha itto enn .ningalk oru puthiya story ezhuthikoode aah ezhuthin aayi kathirikunu .deva nandha fan boy,❤️

  2. പൊളിച്ചു ബ്രോ നന്നായിട്ടുണ്ട്, ദേവനന്ദ വായിച്ചു കഴിഞ്ഞ് അപ്പൊ തന്നെ ഇതും വായിച്ചു നല്ല അവസാനം ആയിരുന്നു ഇതും ഒന്നും പറയാനില്ല, ഇനി ഉടനെ കാണുമോ അടുത്ത കഥ? കാണണം ഇനിയും ഇതുപോലുള്ള നല്ല നല്ല പ്രണയ കഥകൾ എഴുതാൻ കഴിയെട്ടെ എന്ന് ആശംസിക്കുന്നു, വരുന്ന പുതു വർഷത്തിൽ നല്ലൊരു പ്രണയ കഥയുമായി വരുക, ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂഇയർ 2022 🎉🎊🎅

  3. ദേവനന്ദ വായിച്ച കഴിഞ്ഞ ഉടനെ തന്നെ ഇതും വായിച്ചു. അടിപോളി. ഇതിനു 2nd പാർട് വരുന്നുണ്ടോ ? അതോ അടുത്തത് വേറെ കഥ ആണോ ?

  4. ❤️🥰🥰

  5. വില്ലി ബ്രോ നിങ്ങള് എന്ത് എഴുതിയാലും അത് പോളി ആണ് ❤️
    സ്നേഹം ❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: