സ്വന്തം ശ്രീക്കുട്ടി [വില്ലി] 1134

നോക്കുമ്പോൾ .  ചിന്നു ഓടി ഇറങ്ങി അങ്ങേരുടെ അടുത്തേക്ക്  ചെല്ലുന്നുണ്ട്. പിറകെ കുഞ്ഞേച്ചിയും..
”  ഓടി ചെല്ല്… താലപ്പൊലിയും നിലവിളക്കും എല്ലാം കൊണ്ട് ചെല്ല്.. തമ്പുരാനെഴുന്നള്ളാൻ….. ഹും ”
കുറച്ചു മുൻപുണ്ടായ സങ്കടവും ദേഷ്യവും എല്ലാം അടക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ..  പെട്ടന്ന് അടുത്ത് നിന്നു ആരുടെയോ  അടക്കി പിടിച്ച ഒരു ചിരി ഉയരുന്നത് കേട്ടു വേഗത്തിൽ ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി…
” ദൈവമേ ഉള്ള മാനവും കാറ്റിൽ പറന്നല്ലോ…  ”
ചിന്തിച്ചു ചുറ്റും നോക്കിയിട്ടും  പക്ഷെ ആരെയും ഞാൻ കണ്ടില്ല…
” ഭാഗ്യം.. ”
എങ്കിലും ഞാൻ ആ ചിരി ശെരിക്കും കേട്ടതാണല്ലോ എന്ന് ഓർത്തു പുകഞ്ഞ തല ചൊറിയാൻ കൈ ഉയർത്തിയപ്പോളാണ് കാര്യം മനസിലായത്..  കിച്ചുവേട്ടന് ഡയൽ ചെയ്ത കാൾ കട്ട്‌ ചെയ്യാൻ മറന്നിരുന്നു.കാൾ അറ്റന്റ് ചെയ്തു ഞാൻ പറഞ്ഞതെല്ലാം അങ്ങേര്  കേട്ടതിന്റെ ചിരിയാണ് അതെന്നു  തിരിച്ചറിഞ്ഞ ആ നിമിഷം   നിന്ന നിൽപ്പിൽ ഭൂമിയിലേക്ക് താണ്‌ പോയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി ….
”  അയ്യേ നാണക്കേട്… ”
ചമ്മിയ മുഖം മറക്കാനാവാതെ  ഞാൻ നിന്നുരുകി പോയി…  ഫോൺ ഓഫ്‌ ആക്കി ബാൽക്കണിയിൽ നിന്നും ഓടി ഞാൻ കതകിനു പിന്നിലേക്ക് ഒളിച്ചു….

” കോപ്പ്..  എല്ലാം അങ്ങേരു കേട്ടു കാണും…..  ഉണ്ടായിരുന്ന വില കൂടി പോയി കിട്ടി ..  ച്ചെ….  കാൾ കട്ട്‌ ചെയ്യാൻ മാത്രം ഓർക്കാഞ്ഞത് എന്താണോ ?   ഞാൻ എന്താ അത്രക്ക് പൊട്ടി ആണോ?  ”

ചെയ്ത മണ്ടത്തരത്തിനു
എന്നെത്തന്നെ സ്വയം പഴിച്ചു തലയ്ക്കു  ഒരു കിഴുക്കും കൊടുത്തു കതകിനിയിലോടെ ഞാൻ പതിയെ തല പുറത്തേക്കിട്ടു മുറ്റത്തേക്ക് കണ്ണോടിച്ചു….

ചിന്നു ഓടി ചെന്ന് പുള്ളിയെ കെട്ടിപ്പിടിക്കുന്നുണ്ട്. അങ്ങേരാണെങ്കിൽ  ചിന്നുവിനെ എടുത്ത് ഒന്ന് വട്ടം കറക്കി അവളെ നിലത്തേക്ക് നിർത്തി….
” ഹും…  ഒരു പെങ്ങള് സ്നേഹം,  നമ്മളോടൊന്നും ഒരു സ്നേഹവും ഇല്ല… ഇല്ലെങ്കിൽ വന്ന ഉടനെ എന്നെ കാണാൻ അല്ലെ വരണ്ടേ..?  കെട്ട്യോൻ ആണ് പോലും…… ”
മനസിലൊരൊന്നു ഓർത്തു ഞാൻ കിറികോട്ടി  …

മുറ്റത്തു നിന്നു കിച്ചുവേട്ടനെ ചിന്നു വലിച്ചു അകത്തേക്ക് കയറ്റി.
ഇരുട്ടിൽ നിന്നു വെളിച്ചത്തിലേയ്ക്കു എത്തിയ കിച്ചുവേട്ടനെ കണ്ടു ഞാൻ ഞെട്ടി .   ആഹ് താടി… ! മുഖത്തു ഉണ്ടായിരുന്ന ആ വൃത്തികേടിപ്പോൾ കാണാനില്ല ..  ഞാൻ  ഒരു നൂറു തവണ പറഞ്ഞിട്ടുണ്ട് അതൊന്നു നീളം കുറച്ചു അല്പം വൃത്തിയായിട്ട് നടക്കാൻ.  കേട്ടഭാവം നടിച്ചിട്ടില്ല.  എന്നിട്ടിപ്പോൾ ആര് പറഞ്ഞിട്ടാണോ എന്തോ ഇങ്ങനെ…? അതും ക്ലീൻ ഷേവ്…    ” ഏതോ പെണ്ണ് പറഞ്ഞിട്ട് തന്നെയാ…. എന്റെ കെട്ട്യോൻ വഴി പിഴച്ചു പോയൊ ദൈവമേ….  ” ആ നിമിഷം ചെകുത്താൻ കുഞ്ഞു മനസിന് അകത്തെവിടെയോ ഇരുന്നു പറഞ്ഞതെന്റെ കാതിൽ മുഴങ്ങി…

” ആയിരിക്കും ഏതോ പെണ്ണ് തന്നെ ആണ്.  അതും ക്ലീൻ ഷേവ് ചെയ്യാൻ മാത്രം ഏത് പെണ്ണും ആയിട്ടാണോ  ഇങ്ങേർക്ക് ബന്ധം…?  വെറുതെ അല്ല ഒരാഴ്ചയായിട്ടുമെന്നെ തിരിഞ്ഞു കൂടി നോക്കാത്തത്….. ”
ചെകുത്താൻ കുഞ്ഞിനെ സപ്പോർട്ട് ചെയ്യാൻ പോന്നതായിരുന്നു എന്റെ ചിന്തകളും….  എന്റെ മുഖത്തേക്ക് സങ്കടവും അസൂയയും വിഷമവും ഒന്നിച്ചു ഇരച്ചു കയറി…

The Author

വില്ലി

വില്ലി | Villi | www.kambistories.com

129 Comments

Add a Comment
  1. Epol keriyalum ninglade oru kadha pradeekshikar und ninglade story list il separate eduth nokum vala puthi kadha itto enn .ningalk oru puthiya story ezhuthikoode aah ezhuthin aayi kathirikunu .deva nandha fan boy,❤️

  2. പൊളിച്ചു ബ്രോ നന്നായിട്ടുണ്ട്, ദേവനന്ദ വായിച്ചു കഴിഞ്ഞ് അപ്പൊ തന്നെ ഇതും വായിച്ചു നല്ല അവസാനം ആയിരുന്നു ഇതും ഒന്നും പറയാനില്ല, ഇനി ഉടനെ കാണുമോ അടുത്ത കഥ? കാണണം ഇനിയും ഇതുപോലുള്ള നല്ല നല്ല പ്രണയ കഥകൾ എഴുതാൻ കഴിയെട്ടെ എന്ന് ആശംസിക്കുന്നു, വരുന്ന പുതു വർഷത്തിൽ നല്ലൊരു പ്രണയ കഥയുമായി വരുക, ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂഇയർ 2022 ???

  3. ദേവനന്ദ വായിച്ച കഴിഞ്ഞ ഉടനെ തന്നെ ഇതും വായിച്ചു. അടിപോളി. ഇതിനു 2nd പാർട് വരുന്നുണ്ടോ ? അതോ അടുത്തത് വേറെ കഥ ആണോ ?

  4. ❤️??

  5. വില്ലി ബ്രോ നിങ്ങള് എന്ത് എഴുതിയാലും അത് പോളി ആണ് ❤️
    സ്നേഹം ❤️

Leave a Reply

Your email address will not be published. Required fields are marked *