ശിവനും മാളവികയും [Smitha] 161

ശിവനും മാളവികയും

Shivanum Malavikayum | Author : Smitha

 

നൂറ്റാണ്ടുകളുടെ പഴക്കം തോന്നിച്ച ആൽമരത്തിന്റെ കീഴെ, സഖാവ് കൃഷ്ണപിള്ളയുടെ പൂർണ്ണകായ പ്രതിമയ്ക്ക് പിമ്പിൽ, കടൽത്തീരത്തേക്ക് നോക്കിയിരിക്കുകയായിരുന്നു റിട്ടയേഡ് ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസും “ദേശാടനത്തുമ്പി” എന്ന് സ്വയം വിശേഷിപ്പിക്കുന്ന മീഡിയാ പ്രവർത്തക മാളവികയും.

“എങ്ങനെ ജീവിക്കാനാണ് റിട്ടയേഡ് ജീവിതം?”
കാറ്റുകൊണ്ടുവന്ന ഉണക്കിലകൾ ചുറ്റും വീഴവേ മാളവിക പ്രശാന്തിനോട് ചോദിച്ചു.
“ജീവിതത്തിൽ നിന്ന് റിട്ടയേഡ് ആകുന്നത് വരെ?”
അയാൾ അവളോട് ചോദിച്ചു.
സഹതപിക്കാനോ വേണ്ടയോ എന്ന് അവൾ ഒരു നിമിഷം ശങ്കിച്ച് അവൾ അയാളെ നോക്കി.
“ആസ് യൂഷ്വൽ…ബില്ലിയാഡ്സ് ക്ലബ്…പിന്നെ റിട്ടയേഡ് ബ്യൂറോക്രാറ്റ്സുകളോടൊപ്പം കള്ളുകുടീം പഴയ കാലത്തെ വീരകൃത്യങ്ങൾ, പെണ്ണുപിടുത്തമടക്കം, പറയൽ. പിന്നെ സാധാരണ വെടി വട്ടത്തിലെ യൂഷ്വൽ സംഭവങ്ങൾ, അവസാനം കാശി രാമേശ്വരം, പ്രയാഗ്, ബദരീനാഥ് അവസാനം ഗംഗോത്രി വരെ നീളുന്ന ഭക്തി മാർഗ്ഗം…അല്ലേ?”
ഇത്തവണ പ്രശാന്ത് ചിരിക്കണോ വേണ്ടയോ എന്ന് സന്ദേഹിച്ചു.
“ഓ! നിങ്ങള് ക്രിസ്ത്യാനികള് അത്ര സെക്കുലർ അല്ലാത്തതുകൊണ്ട് ഇപ്പറഞ്ഞ സ്ഥലങ്ങൾ ഒന്നും സന്ദർശിക്കാൻ ചാൻസ് ഇല്ല…”
മാളവിക ചിരിച്ചു.
“പിന്നെ ലോക ആർക്കീസുകളല്ലേ ക്രിസ്ത്യൻസ്? അതുകൊണ്ട് പണം മുടക്കിയുള്ള ഭക്തിക്കൊന്നും അവരെ കിട്ടില്ല. മാക്സിമം ഇടവക പള്ളീലെ ധ്യാനം അഥവാ ത്യാനം..അവിടെ അങ്ങ് സെറ്റിൽ ആകും അല്ല്യോ?”
“ഒരാഗ്രമുണ്ട്,”
അപ്രതീക്ഷിതമായി വന്ന ചിരിയമർത്തി ഗൗരവത്തിലേക്ക് പിൻവാങ്ങി പ്രശാന്ത് പറഞ്ഞു.
മാളവിക അയാളെ ആകാംക്ഷയോടെ നോക്കി.
“ഒരാളെ കാണണമെന്നുണ്ട്…?”
മാളവികയുടെ മുഖത്ത് നിന്നും ചിരിമാഞ്ഞു.
“ഈ നരയും പീളകെട്ടിയ കണ്ണുകളിലെ അവസാന കാഴ്ചയും കുഴമ്പും കഷായവും കൊണ്ട് പുളിച്ചു പഴകിയ ഈ ദേഹവും അജീർണം ബാധിച്ചവന്റെ വളിയുടെ മണമുള്ള സാരോപദേശങ്ങളും പുകഞ്ഞൊടുങ്ങി മണ്ണിൽ കാത്തിരിക്കുന്ന പുഴുക്കൾക്ക് ഈ ദേഹം അവസാനമായി വിട്ടുകൊടുക്കുന്നതിന് മുമ്പ് ….”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

83 Comments

Add a Comment
  1. ചേച്ചി,

    പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ  ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ?
    ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല..

    വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ..
    “ശിവനും മാളവികയും” ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു  പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം.

    റിട്ടയേർഡ്  ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക  മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്.
    വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ.
    വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും
    കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും.
    കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും.
    “അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ  നീലയായിരുന്നു”
    ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം
    പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം..

    അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ.
    ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി.

    “നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം.”
    ഹൂ… ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു  പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി  വരാതിരിയ്ക്കാ..
    ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു,

    ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്..
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി…

    സ്വന്തം
    മാഡി

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി…… ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ….. ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?

    1. ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം.

      എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *