സ്നേഹ നിധിയായ ഭാര്യ [ബാറ്റ് മാൻ] 28

( കുറച്ച് വർഷങ്ങൾക് മുന്നേ )

കോളേജിൽ ആദ്യ ദിവസം.. ഓടി കോളജിൻ്റെ ഗേറ്റ് കടന്നപ്പോൾ ഗ്രൗണ്ടിലോ പരിസരത്തോ ആരുമില്ല..
“നശിക്കാനായിട്ട് ആദ്യ ദിവസം തന്നെ മൂഞ്ചിയല്ലോ നാഥാ.. ” സ്റ്റാഫ്രൂമിൽ നിന്നും ക്ലാസ്സ് മനസ്സിലാക്കി.. രണ്ടാം നിലയിൽ ആണ്.. “ഇനി അതും കൂടെയെ ഉണ്ടായിരുന്നുള്ളൂ.. ” വിയർത്തോലിച്ച് സ്റ്റെപ്പുകൾ ഓടി കയറി സ്റ്റെപ്പിൻ്റെ നടുവിൽ തിരിഞ്ഞു വലത്തോട്ട് ബാക്കി പകുതി സ്റ്റെപ്പുകൾ ആണ്..

ബസ്സിൽ കേറ്റാതെ മാറ്റിനിർത്തി കണ്ടക്ടറുടെ തന്തയെ മനസ്സിലോർത്ത അവൻ അതേപടി വലതുവശം ചേർന്ന് പകുതി സ്റ്റെപ്പ് തുടങ്ങിവെച്ചതും ആരെയോ പോയി ഇടിച്ചു.. ഒരു നിമിഷം ഒന്ന് ഔട്ട് ആയെങ്കിലും അവൻ അടുത്ത നിമിഷം അവൻ എണീറ്റ് നോക്കിയപ്പോൾ സ്റ്റെപ്പിൽ വീണു കരഞ്ഞു കൊണ്ട് എണീക്കുന്നത് സുന്ദരിയായ ഒരു പെൺകുട്ടി..

ചുരിദാർ ഒക്കെ ഇട്ടൊരു നാടൻ പെൺകുട്ടി.. വിടർന്ന് ഉരുണ്ട കണ്ണുകൾ.. ഓവൽ ഷേപ്പ് മുഖവും ചെറിയ ഭംഗിയുള്ള മൂക്കും ചുവന്ന ചുണ്ടുകളും.. ചുവപ്പ്.. ഈ ചുവപ്പ് അവളുടെ ചുണ്ടിൽ നിന്നും താഴേക്ക് പടരുന്നു..

” സുബാഷ്… ” ” ചോര പൊടിഞ്ഞിരിക്കണൂ.. ശേ.. ഒഴുകിയിരിക്കുന്നു.. ”

അവളെ പിടിച്ചെഴുന്നേൽപ്പിച്ച് അവൻ മുഖത്ത് നോക്കി നോക്കി നല്ല അസ്സൽ സോറി അങ്ങ് പറഞ്ഞു..

” എങ്ങോട്ടാ ഈ ആക്രാന്തം പിടിച്ച് ഓടുന്നെ.. നോക്കി നടക്കാൻ പഠിപ്പിച്ചിട്ടില്ലേ.. തന്നെ.. ”

പെണ്ണ് റയ്‌സ് ആവാൻ തുടങ്ങി..

അവളുടെ തന്തക്ക് വിളിക്കാൻ തോന്നിയെങ്കിലും വിളിച്ചാൽ തൻ്റെ തന്തയെ പ്രിൻസി വിളിപ്പിക്കുമല്ലോ എന്നോർത്ത അവൻ അത് വേണ്ടെന്നു വച്ചു..

The Author

Leave a Reply

Your email address will not be published. Required fields are marked *