“ഇന്ത്യന്‍ ദേശീയ പതാക നിലത്തേക്ക് വായുവിലൂടെ ഒഴുകി ഒഴുകി താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഏത് സമയത്തും നിലം തൊടാം. പ്രതിഷേധക്കാരെ ഭയന്ന് ആരും ഒന്നും ചെയ്യാതെ സ്തംഭിച്ച് നില്‍ക്കുകയാണ്. കേന്ദ്ര മന്ത്രിയാകട്ടെ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയോടെ നില്‍ക്കുന്നു. അയാളെ മുമ്പോട്ടോ പിമ്പോട്ടോ പോകാനനുവദിക്കാതെ കയ്യില്‍ വടിയും ഹോക്കി സ്റ്റിക്കുകളും ക്രിക്കറ്റ് ബാറ്റുകളുമൊക്കെയായി പ്രതിഷേധക്കാരും…”
ആ രംഗം മുമ്പില്‍ കണ്ടിട്ടെന്നത് പോലെ ഷബ്നം ഭയന്ന് റിയയെ നോക്കി
“…ത്രിവര്‍ണ്ണ പതാക ഇപ്പോള്‍ പൊടിയിലും മണ്ണിലും തൊടും….”
റിയ തുടര്‍ന്നു.
“…..മണ്ണിനെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഒരാള്‍ താഴ്ന്ന് വരുന്ന പതാകയുടെ കീഴെ ഉരുണ്ടു വീഴുന്നത് എല്ലാവരും കാണുന്നത്. അയാളുടെ കൈ പതാകയെ തൊട്ടു. നിലത്തെ പൊടിയിലെക്ക് വീണ് അപമാനിതാകാവുന്ന പതാക അയാള്‍ സുരക്ഷിതമായി അയാള്‍ കയ്യില്‍…”
ഷബ്നത്തിന്‍റെ കണ്ണുകള്‍ തിളങ്ങി.
“ആരാ…? ആരായിരുന്നു അത്?”
അവള്‍ ചോദിച്ചു.
“ആ കാഴ്ച്ച കണ്ടുകൊണ്ടു നിന്ന കുട്ടികള്‍ കയ്യടിച്ച് ആര്‍ത്ത് വിളിച്ചു….
“ജോയല്‍!! ജോയല്‍!!”
“ജോയലോ! വൌ!! എന്നിട്ട്!”
“ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാതെ പഠനത്തിലും സ്പോര്‍ട്സിലും പാട്ടിലും ഒക്കെ മാത്രം ശ്രദ്ധിച്ച്, അല്ലെങ്കില്‍ എല്ലാ ഗ്രൂപ്പിലും പെട്ട കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രിയങ്കരനായി….അങ്ങനെയായിരുന്നു ജോയല്‍. തങ്ങള്‍ അപമാനിക്കാന്‍ ശ്രമിച്ച ദേശീയ പതാക ജോയുടെ കയ്യിലിരിക്കുന്നത് കണ്ട് പ്രതിഷേധക്കാര്‍ അമ്പരന്നു. ജോയല്‍ ആയത് കൊണ്ട് അവര്‍ക്ക് അവനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. പല കാര്യങ്ങളിലും അവര്‍ക്ക് കൂടി പ്രിയങ്കരനായിരുന്നു അവന്‍..”
ഷബ്നം പുഞ്ചിരിച്ചു.
“ജോയല്‍ മുമ്പില്‍ ഉണ്ടെന്ന് കണ്ടപ്പോള്‍ നിഷ്ക്രിയരായിരുന്ന ഭൂരിപക്ഷം കുട്ടികള്‍ ആര്‍പ്പ് വിളികളോടെ ഗ്രൂണ്ടിലെക്കിറങ്ങി. അവന്‍റെ നേതൃത്വത്തില്‍ ദേശീയ പതാകയുമായി കുട്ടികള്‍ വീണ്ടും ഫ്ലാഗ് പോസ്റ്റില്‍ നാട്ടി. ആ രംഗമത്രയും കേന്ദ്ര മന്ത്രി ആശ്വാസത്തോടെ കാണുന്നുണ്ടായിരുന്നു. കുട്ടികള്‍ ആരാധനയോടെയും അദ്ധ്യാപകര്‍ അഭിനന്ദനങ്ങളോടെയും അവനെ നോക്കി….”
ഷബ്നത്തിന്‍റെ കണ്ണുകളും ആരാധനയോടെ വിടര്‍ന്നു.
“ഇതൊക്കെ, മറ്റു രണ്ട് കണ്ണുകള്‍ കൂടി കാണുന്നുണ്ടായിരുന്നു…”
ഒന്ന് നിശ്വസിച്ചതിന് ശേഷം റിയ തുടര്‍ന്നു.
ഇതിൻ്റെ 8 അം പാർട്ട് വായിച്ചു അതിലുള്ള സാഹിത്യവും കൂടെ ആയപ്പോൾ ഒന്നാം പാർട്ട് മുതൽ തപ്പി പിടിച്ചു വയിക്കുവാ താങ്കൾ ജഗതി ചേട്ടൻ പറയുന്ന പോലെ പ്രതിഭയാണ് പ്രതിഭാസമാണ്
ചേച്ചി….വായിച്ചൂട്ടാ….
വായിക്കാതിരുന്നെങ്കിൽ മറ്റൊരു മാസ്റ്റർപീസ് മിസ്സ് ചെയ്തേനെ എന്ന് തോന്നിപ്പോയി….
എഴുതുന്ന കാര്യങ്ങളിൽ വാക്കുകൾക്ക് ആവർത്തനം വരാതെ കഷ്ടപ്പെടുന്ന എന്നെപോലുള്ളവർക്ക് മുന്നിൽ ചേച്ചി ശെരിക്കും ഒരു വിസ്മയം ആണ്…
ചേച്ചിയുടെ കഥകളിൽ വാക്കുകൾക്ക് എന്നും വസന്തമാണ്…
ജോയലിനെ കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത്…BONEY.M യിലെ റാസ്പുട്ടിൻ സോങിലെ വരികളാണ്…
“When people look at him with terror and with fear.
But to moscow chicks he was such a lovely dear.”
പിന്നിൽ ഇനിയും ഒരുപാട് ബാക്കി ഉണ്ടെന്നു അറിയാം ഗായത്രി..രാഖേഷിനും ജോയലിനും ഇടയിൽ പെട്ട് പോവുമോ എന്ന പേടി ബാക്കി നിൽക്കുന്നു…ഒപ്പം റിയയും ബാക്കി ഉള്ളവരും…
കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടെ ആയി…
Inconsistent ശബ്നം???
സ്നേഹപൂർവ്വം…❤❤❤
ഹലോ
പഠിക്കുന്ന കാലത്ത് എന്നെ ഒരുപാട് ആവേശം കൊള്ളിച്ച ഒരു മ്യൂസിക് ബാൻഡ് ആണ് ബോണിയം.
അവരുടെ നൈറ്റ് flight to വീനസ്, ബാബിലോൺ, റാസ്പുട്ടിൻ ഒക്കെ ആവർത്തിച്ചു കേട്ടിരുന്ന പാട്ടുകളാണ്…
ഈ കമന്റ് ലൂടെ താങ്കൾ എന്നെ ആ കാലഘട്ടത്തിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയി
എല്ലാവരാലും ആവേശപൂർവ്വം സ്നേഹിക്കപ്പെടുന്ന ആ കാലഘട്ടത്തിന്റെ വർണ്ണപ്പക്കിട്ടിൽ കുറേസമയം നിശ്ചല നിശബ്ദയായി രിക്കുവാൻ താങ്കളുടെ സുഗന്ധമുള്ള വാക്കുകൾ സഹായിച്ചു….
കഥയെ പറ്റി പറഞ്ഞ നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി. അടുത്ത അധ്യായം എഴുതുമ്പോൾ ഇനി വാക്കുകളുടെ ഊർജ്ജം ആയിരിക്കും എന്റെ അക്ഷരങ്ങളെ മുന്നോട്ടുനയിക്കുന്നത്
സ്നേഹപൂർവ്വം സ്മിത
സ്മിതാ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സ്റ്റോറി ആയിരുന്നു ഇത് ഇടക്ക് വച്ചു നിന്ന് പോയപ്പോൾ ഇനി വരില്ലെന്ന് തന്നെ കരുതിയതാണ് പക്ഷെ പെട്ടെന്ന് കണ്ടപ്പോൾ എന്തോ ഹാപ്പി ആയി പക്ഷെ ഇനിയും വൈകിപ്പിക്കാതെ തുടർന്നും തുടർക്കഥ ആയി എഴുതുക കൂടെ ഞാനും ഉണ്ടാകും.ജോയലിനെ ഒരുപാട് ഇഷ്ടമാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Withlove സാജിർ
മുടങ്ങിപ്പോയ എല്ലാ കഥകളും പൂർത്തിയാക്കാനാണ് എന്റെ ആഗ്രഹം.
അതിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും എന്റെ ഭാഗത്തുനിന്നും ഉണ്ടാകും
സമയവും മനസ്സും ഏറ്റവും അനുകൂലം ആകുമ്പോൾ അവയെല്ലാം ഞാൻ പൂർത്തിയാക്കി ഇരിക്കും
❤️❤️❤️
സ്മിത, നിങ്ങളെ എനിക്ക് മനസിലാകുന്നില്ല… ശെരിക്കും നിങ്ങള് ആരാണ് ..?
ഒരു എഴുത്തുകാരി എന്ന നിലയിൽ ഭാഷ പ്രാവീണ്യം കൊണ്ടും എഴുത്തിന്റെ ശൈലി കൊണ്ടും നിങ്ങള് ഇൗ ഗ്രൂപ്പിൽ എന്നേ ചിര പ്രതിഷ്ഠ നേടിയ കഥാകൃത്ത് ആണ്…
എന്നെ അൽഭുത പെടുതുന്നത്ത് നിങ്ങള് എത്രയോ കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉള്ളിലുള്ള വികാര വിചാരങ്ങളെ അനായാസമായി വിവിധ രൂപത്തിലും ഭാവത്തിലും അമ്മാണമാടി വായനക്കാരുടെ ഹൃദയങ്ങളിൽ എത്തിക്കുന്നു എന്നതാണ്…
അത്രയും വികാര വിചാരങ്ങൾ ഹരിച്ചും ഗണിച്ചും സ സൂക്ഷം വിവരിച്ചും എഴുതണമെങ്കിൽ താങ്കളു ടെ മനസ്സും ആ വികാര വിചാര വേലിയെട്ടങ്ങളിൽ കൂടെ കടന്നു പോകണ്ടേ ?…എത്ര ശക്തവും വിശാലവും വൈവിധ്യ പൂർണവും അതുപോലെ കുസൃതിയും കുട്ടിത്തവും പ്രേമ നിർഭരവും ഭാവനത്മകവും ആയ ഒരു മനസ്സിന്റെ ഉടമക്കയിരിക്കും അപ്രകാരം സാധിക്കുക…ആശ്ചര്യം തന്നെ …
സ്നേഹപൂർവ്വം,
വളരെ താമസിച്ചാണ് ഞാൻ ഈ കമന്റ് കാണുന്നത്.
അതുകൊണ്ടുതന്നെ ഉത്തരം നൽകാൻ വൈകിപ്പോയി. ക്ഷമിക്കുമല്ലോ. ഒരു കഥ ഹോം പേജിൽ നിന്ന് നീ പോയി കഴിഞ്ഞാൽ പിന്നീട് അതിലേക്ക് ഒരു തിരിച്ചുപോക്ക് പലപ്പോഴും നടത്താറില്ല. പക്ഷേ പിന്നീട് എപ്പോഴെങ്കിലും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കയറുമ്പോൾ ആണ് വിലയേറിയ പല കമന്റുകൾ മിസ്സ് ആയതായി എനിക്ക് മനസ്സിലാകുന്നത്.
ശരിക്കും ഒരാളെ അഹങ്കാരി ആകാൻ പോകുന്ന ചോദ്യങ്ങളാണ് താങ്കൾ ചോദിച്ചത്.
ഇത്തരം വലിയ ചോദ്യങ്ങൾക്കൊന്നും എനിക്ക് അർഹതയില്ല എന്ന് വളരെ എളിമയോടെ പറഞ്ഞുകൊള്ളട്ടെ.
വളരെയേറെ കാർക്കശ്യ സ്വഭാവം ഉള്ള ഒരു ജോലി ചെയ്യുന്ന ആളാണ് ഞാൻ. ഇത്തരം കഥകൾ എഴുതുന്നത് അതിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആ ദാഹമാണ് എന്റെ കഥകളിൽ നിന്ന് വായനക്കാർ വായിച്ചെടുക്കുന്നത്…
ഇതിൽ കൂടുതൽ പ്രത്യേകത എന്റെ കഥകളിൽ ഇല്ല…
പറഞ്ഞ് പ്രിയ വാക്കുകൾക്ക് ഒരുപാട് നന്ദി…